Breaking News

Breaking News

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു; ഇന്നത്തെ പവന്റെ വില അറിയാം…

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇന്ന് പവന് കുറഞ്ഞത് 80 രൂപയാണ്. ഇതോടെ പവന് 35,120 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4390 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം 35,200 രൂപയായിരുന്നു പവന്റെ വില. ഇതോടെ മൂന്നാഴ്ചക്കിടെ പവന്റെ വിലയില്‍ 1,840 രൂപയുടെ കുറവാണുണ്ടായത്.

Read More »

രാജ്യത്ത് 88 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസ്; ഏറ്റവുമധികം രോഗികള്‍ കേരളത്തില്‍…

രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനം ഏതാണ്ട് അവസാനിക്കുന്നതിന്റെ സൂചനകളാണ് കാണുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,256 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. 88 ദിവസങ്ങള്‍ക്കിടെ ഏ‌റ്റവും കുറവ് പ്രതിദിന രോഗനിരക്കാണിത്. കഴിഞ്ഞ രണ്ടാഴ്‌ചകളായി പ്രതിദിന കൊവിഡ് കണക്ക് രാജ്യത്ത് ഒരു ലക്ഷത്തില്‍ താഴെയാണ്. 1422 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തത്. 78,190 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതുവരെ 2.99 കോടി പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. …

Read More »

രാമനാട്ടുകരയിൽ അഞ്ചു യുവാക്കൾ മരിച്ച കാര്‍ അപകടത്തില്‍ ദുരൂഹത: 7 പേര്‍ കസ്‌റ്റഡിയില്‍…

രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ദുരൂഹത. മറ്റു 2 വാഹനങ്ങളും ഏഴു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് മരണപ്പെട്ടവരുമായി ബന്ധമുള്ളതായാണ് പോലീസ് നിഗമനം. ഇവര്‍ സഞ്ചരിച്ച കാര്‍ ,അപകടത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്ന് സഞ്ചരിച്ചതായും സൂചനയുണ്ട്. കസ്റ്റഡിയിലുള്ളവരെ ഫറോക്ക് സ്റ്റേഷനില്‍ പോലീസിന്റെ സംയുക്ത സംഘം ചോദ്യം ചെയ്തു വരികയാണ്. സംഘത്തിന് സ്വര്‍ണക്കടത്തുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളവരില്‍ കൂടുതല്‍ പേരും വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നാണ് …

Read More »

യൂറോ കപ്പില്‍ ഇറ്റലിക്ക് മൂന്നാം ജയം: തോറ്റിട്ടും വെയില്‍സ് പ്രീക്വാര്‍ട്ടറില്‍…

യൂറോ കപ്പില്‍ ഇറ്റലിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ഗ്രൂപ്പ് എയില്‍ ശക്തരായ വെയില്‍സിനെ ഏകപക്ഷീകമായ ഒരു ഗോളിനാണ് ഇറ്റലി പരാജയപ്പെടുത്തിയത്. 39-ാം മിനിറ്റില്‍ മാര്‍ക്കോ വെറാറ്റി എടുത്ത ഫ്രീകിക്ക് മറ്റോ പെസ്സിന ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് മറുപടി ഗോളിനായി വെയില്‍സ് ശ്രമിച്ചെങ്കിലും ഇറ്റലിയുടെ പ്രതിരോധ നിരയുടെ മുന്നില്‍ ബെയ്‌ലും സംഘവും പരാജയപ്പെടുകയായിരുന്നു. യൂറോ കപ്പിലെ മറ്റൊരു മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് തുര്‍ക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ജയത്തോടെ ഗ്രൂപ്പ് എയില്‍ മൂന്നാം …

Read More »

പൊലീസിനെതിരെ നടക്കുന്നത് വ്യാജ പ്രചാരണം: വയോധികയ്ക്ക് പിഴ ചുമത്തിയ സംഭവത്തില്‍ പ്രതികരണവുമായി കേരള പൊലീസ്

വയോധികയ്ക്ക് പിഴ ചുമത്തിയ സംഭവത്തില്‍ പ്രതികരണവുമായി കേരള പൊലീസ്. മലപ്പുറത്ത് മാസ്‌ക് ധരിക്കാത്തതിന് വയോധികയ്ക്ക് പൊലീസ് പിഴ ചുമത്തിയെന്ന തരത്തില്‍ പ്രചാരണം നടക്കുന്നുണ്ടെന്നും ഇത് വ്യാജമാണെന്നും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: ‘മാസ്‌ക് ധരിക്കാത്ത വയോധികയ്ക്ക് പോലീസ് പിഴ ചുമത്തിയെന്ന പ്രചാരണം വസ്തുതാ വിരുദ്ധം. മലപ്പുറം എടക്കരയില്‍ മാസ്‌ക് ധരിക്കാതെയെത്തിയ വയോധികയ്ക്ക് പോലീസ് പിഴ ചുമത്തുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ വസ്തുതാ വിരുദ്ധമാണ്. …

Read More »

ജീവിക്കാന്‍ വഴികാണാതെ ജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്ബോള്‍ അമ്ബതു കൊല്ലം മുമ്ബത്തെ പിച്ചാത്തിയുടെ പഴങ്കത വിളമ്ബുന്നവരെ പരിഹസിക്കരുത്…

ബ്രണ്ണന്‍ കോളേജ് പഠന കാലത്തെ കാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും. വിഷയത്തില്‍ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ജോയ് മാത്യു. ജനം ജീവിക്കാന്‍ നെട്ടോട്ടത്തിലായിരിക്കേ അമ്ബതു കൊല്ലം മുമ്ബത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്ബുന്നവരെ പരിഹസിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെയാണ് ലഭിക്കുകയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം : ജീവിക്കാന്‍ വഴികാണാതെ ജനം നട്ടംതിരിഞ്ഞു …

Read More »

കടയ്‌ക്കാവൂര്‍ പോക്‌സോ കേസില്‍ വഴിത്തിരിവ്; അമ്മ നിരപരാധി, മകന്‍റെ ആരോപണം വ്യാജമെന്ന് കണ്ടെത്തല്‍…

അമ്മ മകനെ പീഡിപ്പിച്ചെന്ന കടയ്‌ക്കാവൂര്‍ കേസില്‍ വന്‍ വഴിത്തിരിവ്. ആരോപണം വ്യാജമാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. പതിമൂന്നുകാരന്‍റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ അറിയിച്ചു. പരാതിക്ക് പിന്നില്‍ പരപ്രേരണയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കണ്ടെത്തലുകള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമാണെന്നാണ് അന്വേഷണസംഘം പറയുന്നത്. പതിമൂന്നുകാരനെ മൂന്ന് വര്‍ഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയിലാണ് കടയ്ക്കാവൂര്‍ പൊലീസ് കുട്ടിയുടെ അമ്മയെ ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് അറസ്റ്റ് ചെയ്‌തത്. വ്യക്തിപരമായ വിരോധങ്ങള്‍ തീര്‍ക്കാന്‍ മുന്‍ ഭര്‍ത്താവ് …

Read More »

മിനിട്ടുകള്‍ക്കകം കോവിഡ് രോഗബാധ കണ്ടെത്തുന്ന ദ്രുത ആന്റിജന്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്ത് ഇന്ത്യ…

കോവിഡ് രോഗബാധ 15 മിനിറ്റിനുള്ളില്‍ കണ്ടെത്തുന്ന ദ്രുത ആന്റിജന്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ബയോടെക്നോളജി വകുപ്പിന്റെ സഹായത്തോടെ ഒരു സ്വകാര്യ കമ്ബനിയാണ് ഇത് വികസിപ്പിച്ചെടുത്തത്. പുതിയ കിറ്റിന്റെ സഹായത്തോടെ, ഒരാള്‍ക്ക് 15 മിനിറ്റിനുള്ളില്‍ കൊറോണ ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താന്‍ കഴിയും. മൂക്കിലെസ്രവങ്ങള്‍ ഉപയോഗിച്ചാണ് കോവിഡ് രോഗബാധയുടെ സാന്നിധ്യം കിറ്റ് വഴി കണ്ടെത്തിയത്. ദ്രുത ആന്റിജന്‍ ടെസ്റ്റ് കിറ്റിന്റെ സംവേദനക്ഷമത 85 ശതമാനമാണെന്ന് കണ്ടെത്തി. കിറ്റിന് ഐസിഎംആറിന്റെ …

Read More »

ഓണ്‍ലൈന്‍ ഗെയിം‍: ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥി കളിച്ച് കളഞ്ഞത് മൂന്നു ലക്ഷം രൂപ; വിദ്യാര്‍ഥി പണം എടുത്തത് അമ്മയുടെ അക്കൗണ്ടില്‍ നിന്ന…

ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥി ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ. അക്കൗണ്ടില്‍ നിന്നു പണം നഷ്ടപ്പെട്ടെന്ന വീട്ടമ്മയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്.  ആലുവ സ്വദേശിയായ വിദ്യാര്‍ഥി അമ്മയുടെ അക്കൗണ്ടില്‍ നിന്നാണ് ലക്ഷങ്ങള്‍ ഗെയിം കളിച്ച്‌ കളഞ്ഞത്. എസ്.പി.യുടെ നേതൃത്വത്തില്‍ സൈബര്‍ പോലീസ് സ്റ്റേഷനിലെ പ്രത്യേക വിഭാഗം അന്വേഷിച്ചപ്പോഴാണ് ഫ്രീ ഫയര്‍ എന്ന ഗെയിം കളിച്ച്‌ കുട്ടിയാണ് പണം കളഞ്ഞതെന്ന് മനസ്സിലായത്. ഗെയിം ലഹരിയിലായ …

Read More »

ഇന്ത്യയിൽ കൊവിഡ് മൂന്നാംതരംഗം 6-8 ആഴ്ച്ചക്കകം ; മുന്നണറിയിപ്പുമായി എയിംസ് മേധാവി…

ഇന്ത്യയില്‍ കൊവിഡ് മൂന്നാംതരംഗം ഒഴിവാക്കാനാകാത്തതാണെന്നും അടുത്ത ആറ് മുതല്‍ എട്ട് ആഴ്ച്ചയ്ക്കുള്ളില്‍ അത് രാജ്യത്തെത്തുമെന്നും എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയയുടെ മുന്നറിയിപ്പ്. രാജ്യത്തെ പ്രധാന വെല്ലുവിളി ഒരു വലിയ ജനസംഖ്യയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുകയെന്നതാണ്, എങ്ങനെ പെരുമാറുന്നുവെന്നും ആള്‍ക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതും അനുസരിച്ചിരിക്കും കാര്യങ്ങളുടെ പോക്കെന്നും ഗുലേറിയ വ്യക്തമാക്കി. രാജ്യം വീണ്ടും തുറന്നതോടെ കൊവിഡ് മുന്‍കരുതല്‍ കുറഞ്ഞതാണ് വില്ലനാകുന്നത്. ഒന്നും രണ്ടും തരംഗങ്ങളില്‍ നിന്നും ജനങ്ങള്‍ ഒന്നും പഠിച്ചതായി …

Read More »