Breaking News

Breaking News

ഓണ്‍ലൈന്‍ ഗെയിം‍: ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥി കളിച്ച് കളഞ്ഞത് മൂന്നു ലക്ഷം രൂപ; വിദ്യാര്‍ഥി പണം എടുത്തത് അമ്മയുടെ…

ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥി ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ. അക്കൗണ്ടില്‍ നിന്നു പണം നഷ്ടപ്പെട്ടെന്ന വീട്ടമ്മയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്.  ആലുവ സ്വദേശിയായ വിദ്യാര്‍ഥി അമ്മയുടെ അക്കൗണ്ടില്‍ നിന്നാണ് ലക്ഷങ്ങള്‍ ഗെയിം കളിച്ച്‌ കളഞ്ഞത്. എസ്.പി.യുടെ നേതൃത്വത്തില്‍ സൈബര്‍ പോലീസ് സ്റ്റേഷനിലെ പ്രത്യേക വിഭാഗം അന്വേഷിച്ചപ്പോഴാണ് ഫ്രീ ഫയര്‍ എന്ന ഗെയിം കളിച്ച്‌ കുട്ടിയാണ് പണം കളഞ്ഞതെന്ന് മനസ്സിലായത്. ഗെയിം ലഹരിയിലായ …

Read More »

മൃഗശാലയിലെ നാലു സിംഹങ്ങള്‍ങ്ങള്‍ക്ക് കൊവിഡ് ഡെല്‍റ്റ വകഭേദം കണ്ടെത്തി…

വണ്ടലൂരിലെ അരിഗ്‌നാര്‍ മൃഗശാലയിലെ കൊവിഡ് ബാധിച്ച നാല് സിംഹങ്ങള്‍ക്ക് കൊവിഡ് ഡെല്‍റ്റ വകഭേദം കണ്ടെത്തി. സിംഹങ്ങളുടെ സാംപിളുകളുടെ പരിശോധനയിലാണ് ബി.1.617.2 ആണെന്നും ഇവ ലോകാരോഗ്യസംഘടനയുടെ നിര്‍ദേശം അനുസരിച്ച്‌ ഡെല്‍റ്റ വകഭേദങ്ങളാണെന്നും മൃഗശാല അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം മെയ് 11 ന് ലോകാരോഗ്യ സംഘടന ബി.1.617.2 വംശത്തെ ഒരു വകഭേദമായി തരംതിരിച്ചിരുന്നു. മെയ് 24 ന് കൊവിഡ് ബാധിച്ച നാല് സിംഹങ്ങള്‍ക്കും മെയ് 29ന് ഏഴ് സിംഹങ്ങളും ഉള്‍പ്പെടെ മൃഗശാലയിലെ …

Read More »

പിണറായി വിജയന് എന്തും സംസാരിക്കാം, എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നിലവാരമുണ്ടാകണം; രൂക്ഷമായി വിമര്‍ശിച്ച്‌ രമേശ് ചെന്നിത്തല…

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം നിലവാരമില്ലാത്തതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരംമുറി വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് മുഖ്യമന്ത്രി കോളേജ് കാലത്തെ കാര്യങ്ങള്‍ ഉന്നയിക്കുന്നത്. കൊവിഡിന്റെ വിവരങ്ങള്‍ അറിയാനാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ജനങ്ങള്‍ കാണുന്നത്. പിണറായി വിജയന് എന്തും സംസാരിക്കാം. എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നിലവാരമുണ്ടാകണം. ആ നിലവാര തകര്‍ച്ചയാണ് ഇന്നലെ കെപിസിസി പ്രസിഡന്റിനെതിരെ 26 മിനിറ്റ് വാര്‍ത്താ സമ്മേളനത്തില്‍ …

Read More »

രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം 6-8 ആഴ്ച്ചക്കകം ; മുന്നണറിയിപ്പുമായി എയിംസ് മേധാവി…

ഇന്ത്യയില്‍ കൊവിഡ് മൂന്നാംതരംഗം ഒഴിവാക്കാനാകാത്തതാണെന്നും അടുത്ത ആറ് മുതല്‍ എട്ട് ആഴ്ച്ചയ്ക്കുള്ളില്‍ അത് രാജ്യത്തെത്തുമെന്നും എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയയുടെ മുന്നറിയിപ്പ്. രാജ്യത്തെ പ്രധാന വെല്ലുവിളി ഒരു വലിയ ജനസംഖ്യയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുകയെന്നതാണ്, എങ്ങനെ പെരുമാറുന്നുവെന്നും ആള്‍ക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതും അനുസരിച്ചിരിക്കും കാര്യങ്ങളുടെ പോക്കെന്നും ഗുലേറിയ വ്യക്തമാക്കി. രാജ്യം വീണ്ടും തുറന്നതോടെ കൊവിഡ് മുന്‍കരുതല്‍ കുറഞ്ഞതാണ് വില്ലനാകുന്നത്. ഒന്നും രണ്ടും തരംഗങ്ങളില്‍ നിന്നും ജനങ്ങള്‍ ഒന്നും പഠിച്ചതായി …

Read More »

സംസ്ഥാനത്ത് നാലാം ദിവസവും സ്വര്‍ണവില താഴോട്ട് ; പവന് രണ്ടാഴ്ചക്കിടെ കുറഞ്ഞത് പവന് 1760 രൂപ…

തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 35,200 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന്25 രൂപ കുറഞ്ഞ് 4400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു. രണ്ടാഴ്ചക്കിടെ മാത്രം പവന് 1760 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില 0.7 ശതമാനം താഴ്ന്ന് ഔണ്‍സിന് 1764.31 …

Read More »

അനുമതി കിട്ടിയിട്ടും നിരത്തിലറങ്ങാനാകാതെ സ്വകാര്യ ബസ്സുകള്‍; നിലവിലെ നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമല്ലെന്ന് ബസ്സുടമകള്‍…

ലോക്ഡൗണിന് ശേഷം സ്വകാര്യബസ്സുകള്‍ക് അനുമതി നല്‍കിയിട്ടും മെച്ചം ലഭിക്കാതെ ബസുടമകള്‍. നിലവില്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന ഒന്നിടവിട്ട ദിവസങ്ങളിലെ സര്‍വ്വീസ് പ്രായോഗികമല്ലെന്നാണ് ഉടമകള്‍ പറയുന്നത്. കോട്ടയം ജില്ലയില്‍ 30 ബസുകളില്‍ താഴെ മാത്രമേ സര്‍വീസ് നടത്തിയുള്ളൂ. പത്തനംതിട്ട ജില്ലയില്‍ ബസുകള്‍ സര്‍വീസ് നടത്തില്ലെന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്തണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്നുമാണ് ബസ് ഉടമാ സംഘത്തിന്റെ നിലപാട്.ഇടുക്കിയില്‍ 16 ബസുകള്‍ മാത്രമാണ് ഓടിയത്. പല റൂട്ടുകളിലും ഒരു ബസ് പോലും …

Read More »

പെണ്‍സുഹൃത്തിനോട് സംസാരിച്ചു; കുമളിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ക്രൂരമര്‍ദനം…

പെണ്‍സുഹൃത്തിനോട് സംസാരിച്ചതിന് വിദ്യാര്‍ഥികള്‍ക്ക് നേരെ അഞ്ചംഗസംഘത്തിന്റെ ക്രൂരമര്‍ദനം. കുമളി റോസാപ്പൂക്കണ്ടത്ത് വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പെണ്‍സുഹൃത്തിനോട് സംസാരിച്ചത് ചോദ്യം ചെയ്ത് അഞ്ചംഗസംഘം പതിനാറും പതിനേഴും വയസുള്ള രണ്ട് വിദ്യാര്‍ഥികളെയാണ് കെട്ടിയിട്ട് മര്‍ദിക്കുകയും, പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തത്. വിദ്യാര്‍ഥികളുടെ വസ്ത്രങ്ങള്‍ ഉപയോഗിച്ച്‌ അവരുടെ കൈകള്‍ കൂട്ടിക്കെട്ടിയിട്ട് കമ്ബിവടിയും ബീയര്‍ കുപ്പികളും ഉപയോഗിച്ചായിരുന്നു അഞ്ചംഗസംഘത്തിന്റെ മര്‍ദനം. കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും, സ്വര്‍ണമാലയും സംഘം തട്ടിയെടുത്തതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. മുഖത്തും പുറത്തും പരിക്കേറ്റ …

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 60,753 പുതിയ കോവിഡ് കേസുകള്‍ ; 74 ദിവസത്തിനിടെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ സജീവ കേസുകള്‍…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,753 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 74 ദിവസത്തിനിടെയുള്ള ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ സജീവ കേസുകളാണിത്. കോവിഡ് മുക്തി നേടുന്നവരുടെ നിരക്ക് 96.16 ശതമാനമായി ഉയര്‍ന്നു. 97,743 പേര്‍ കോവിഡ് മോചിതരാകുകയും ചെയ്തു. നിലവില്‍ രാജ്യത്ത് 7,60,019 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1647 പേരാണ് കോവിഡ് ബാധിതരായി മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെയായി കോവിഡ് …

Read More »

“കോവിഡ് വ്യാപനം”; പോത്തൻകോട് പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു…

പോത്തൻകോട് പഞ്ചായത്തിൽ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പഞ്ചായത്ത് പരിധിയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളും പൂർണമായി അടച്ചുപൂട്ടും. പഞ്ചായത്ത് പരിധിയിലുള്ള മെഡിക്കൽ സ്‌റ്റോറുകളും റേഷൻകടകളും മാത്രമേ തുറന്നു പ്രവർത്തിക്കുകയുള്ളൂ. പോത്തൻകോടുവഴി കടന്നുപോകുന്ന വാഹനങ്ങളിലും പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

Read More »

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്….

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് പത്തു ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, തൃശൂര്‍, കൊല്ലം, പാലക്കാട് ജില്ലകള്‍ ഒഴികെയുള്ളയിടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്.  നാളെ വടക്കന്‍ കേരളത്തിന് പുറമേ കോട്ടയം, ഇടുക്കി ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറില്‍ 115 mm വരെയുള്ള മഴയാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ …

Read More »