Breaking News

Business

ഇന്ത്യയിലെ ഏറ്റവും വലിയ യൂട്ടിലിറ്റി സ്‌കെയില്‍ പ്രോജക്‌ട്; 945 കോടിയുടെ സോളാര്‍ പദ്ധതി ഏറ്റെടുത്ത് ടാറ്റ ഗ്രൂപ്പ്

ഇന്ത്യയിലെ ഏറ്റവും വലിയ സൗരോര്‍ജ കരാര്‍ സ്വന്തമാക്കി ടാറ്റ ഗ്രൂപ്പ്. 945 കോടി രൂപ ചിലവിട്ട് ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍, ബാറ്ററി സംഭരണ പദ്ധതിയാണ് ടാറ്റയുടെ പവര്‍ സോളാര്‍ സിസ്റ്റം ലിമിറ്റഡ് സ്വന്തമാക്കിയത്. ഇതു സംബന്ധിച്ച്‌ ഔദ്യോഗികമായ ഉത്തരവ് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ടാറ്റയ്ക്ക് ലഭിച്ചിട്ടുണ്ട്. 18 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുന്ന 945 കോടി രൂപയുടെ പദ്ധതി ഛത്തീസ്ഗഡിലാണ് സജ്ജമാകുന്നത്. ടാറ്റ പവറിന്റെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് …

Read More »

ഇന്ത്യയിൽ ലാപ്‌ടോപ് നിര്‍മാണത്തിന് തുടക്കം കുറിയ്ക്കുന്നു : വരാൻപോകുന്നത് വന്‍ തൊഴിലവസരങ്ങള്‍…

ഇന്ത്യ ലാപ്‌ടോപ് നിര്‍മാണത്തിന് വേദിയാകുന്നു. രാജ്യത്ത് തദ്ദേശീയമായി ലാപ്ടോപ്പ് നിര്‍മിക്കാനൊരുങ്ങി തായ്‌വാനീസ് ബ്രാന്‍ഡായ ഏസര്‍. ഡിക്സണ്‍ ടെക്നോളജീസുമായി ചേര്‍ന്നാണ് നിര്‍മാണം. ഡിക്സണിന്റെ നോയിഡയിലെ ഫാക്ടറിയില്‍ വെച്ചാകും ലാപ്ടോപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനം. പ്രതിവര്‍ഷം അഞ്ച് ലക്ഷം വരെ ലാപ്ടോപ്പുകള്‍ ഇവിടെ നിര്‍മ്മിക്കും. കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരതിന് പുത്തന്‍ ഉണര്‍വേകുന്നതാണ് പദ്ധതി. മൊബൈല്‍ ഫോണുകള്‍, ടിവികള്‍, വാഷിംഗ് മെഷീനുകള്‍, ബള്‍ബുകള്‍, സിസിടിവി ക്യാമറകള്‍ എന്നിവ നിര്‍മ്മിക്കുന്ന ഒരു ആഭ്യന്തര കരാര്‍ നിര്‍മ്മാതാക്കളാണ് ഡിക്സണ്‍ …

Read More »

മുകേഷ് അംബാനിയെ പിന്നിലാക്കി ഏഷ്യയിലെ ഏറ്റവും വലിയ സമ്ബന്നനായി ഗൗതം അദാനി…

ധനസമ്ബത്തില്‍ മുകേഷ് അംബാനിയെ പിന്നിലാക്കി ഇന്ത്യ കണ്ട മികച്ച വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനി. ഇതോടെ ഭാരതത്തിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയിരിക്കുകയാണ് ഗൗതം അദാനി ശാന്തിലാല്‍ എന്ന അദാനി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 55 ബില്യണ്‍ ഡോളര്‍ സമ്ബത്താണ് അദാനി സ്വായത്തമാക്കിയത്. എന്നാല്‍ 14.3 ബില്യണ്‍ ഡോളര്‍ മാത്രമാണ് മുകേഷ് അംബാനിക്ക് കൂട്ടിച്ചേര്‍ക്കാനായത്. 2020 മാര്‍ച്ചില്‍ അദാനിയുടെ സമ്ബത്ത് 4.91 ബില്യണ്‍ …

Read More »

ഫോണ്‍ വിളിക്കും ഇനി ചെലവേറും; മറ്റന്നാള്‍ മുതല്‍ എയര്‍ടെല്‍ സേവനങ്ങളുടെ നിരക്ക് വര്‍ധിക്കും

രാജ്യത്ത് ഫോണ്‍ കോള്‍ നിരക്കുകള്‍ വര്‍ധിച്ചേയ്ക്കും. ഇന്ത്യയിലെ പ്രമുഖ ടെലകോം കമ്ബനിയായ ഭാരതി എയര്‍ ടെല്‍ ആണ്‍ നിരക്ക് വര്‍ധിപ്പിക്കുന്നത്. നവംബര്‍ 26 വെള്ളിയാഴ്ച മുതല്‍ പ്രീ പെയ്ഡ് നിരക്കുകള്‍ എയര്‍ടെല്‍ 20 മുതല്‍ 25 ശതമാനം വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലകോം നെറ്റ് വര്‍ക്ക് 5 ജിയിലേക്ക് മാറുന്നതിന് മുമ്ബായുള്ള നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനായാണ് നിരക്ക് വര്‍ധനയെന്നാണ് കമ്ബനിയുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. പ്രീപെയഡ് ഉപഭോക്താക്കള്‍ക്ക് പിന്നാലെ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കും …

Read More »

ഐ‌പി‌ഒ: വന്‍കിട നിക്ഷേപകര്‍ക്ക് ഉടനടി ഓഹരികള്‍ വില്‍ക്കാന്‍ കഴിയില്ല, സെബി ഡ്രാഫ്റ്റ് പുറത്തിറക്കി…

ചെറുകിട നിക്ഷേപകരുടെ വര്‍ദ്ധിച്ചുവരുന്ന വിപണി വിഹിതവും കുത്തനെയുള്ള ചാഞ്ചാട്ടവും കണക്കിലെടുത്ത്, മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി കര്‍ശന നിയമങ്ങളുടെ കരട് പുറത്തിറക്കി. ഇതനുസരിച്ച്‌, പ്രാഥമിക പബ്ലിക് ഓഫറിംഗിന്റെ (ഐപിഒ) നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയും വന്‍കിട, സ്ഥാപന നിക്ഷേപകരെ പെട്ടെന്ന് പിന്‍വലിക്കാനും ചാഞ്ചാട്ടം നടത്താനും അനുവദിക്കില്ല. നവംബര്‍ 30നകം കരട് നിര്‍ദേശത്തില്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്. ഇതനുസരിച്ച്‌, ഐപിഒയില്‍ നിന്ന് പണം സ്വരൂപിക്കുന്ന കമ്ബനികള്‍ മുഴുവന്‍ തുകയും …

Read More »

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയർന്നു; പവന് ഇന്ന് ഒറ്റയടിക്ക് കൂടിയത്…

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച പവന് 80 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,800 രൂപയായി. ഗ്രാമിന് 10 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,600 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് ബുധനാഴ്ച സ്വര്‍ണ വില ഇടിഞ്ഞ ശേഷമാണ് വ്യാഴാഴ്ച വീണ്ടും വില ഉയര്‍ന്നത്. ഈ മാസത്തെ മുന്‍ സ്വര്‍ണ വില റെകോര്‍ഡുകള്‍ തിരുത്തി മുന്നേറുന്നതാണ് സ്വര്‍ണവിലയിലെ ട്രെന്‍ഡ് കാണുന്നത്. …

Read More »

എല്ലാ സംസ്ഥാനങ്ങളും സമ്മതിച്ചാല്‍ ഇന്ധനവില‍ എത്രയും വേഗം ജിഎസ്ടി‍യില്‍ ഉള്‍പ്പെടുത്തുമെന്ന് നിതിന്‍ ഗഡ്കരി; വഴങ്ങാതെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍‍…

ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ ഇതിന് എല്ലാ സംസ്ഥാനങ്ങളും തയ്യാറാകണം. കേരളമുള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ ഇതിനു തയ്യാറാവാത്ത സാഹചര്യത്തിലാണ് ഇന്ധന വില ജിഎസ്ടിയില്‍ കൊണ്ടു വരാന്‍ സാധിക്കാത്തത്. ഇന്ധനങ്ങളും ഗ്യാസും ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരുന്നത് മൊത്തത്തിലുള്ള നിരക്കുകളില്‍ കുറവുണ്ടാക്കും. അതു വഴി സാധാരണക്കാരന്റെ വരുമാനവും ജീവിത നിലവാരവും ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ചില …

Read More »

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ഒരാഴ്ചക്കിടെ 520 രൂപ വര്‍ധിച്ചു….

സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. 160 രൂപ വര്‍ധിച്ച്‌ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 36,160 രൂപയായി. ഗ്രാമിന് 20 രൂപയാണ് ഉയര്‍ന്നത്. 4520 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു സ്വര്‍ണവില. തുടര്‍ന്ന് …

Read More »

ഇന്ധനവിലയില്‍ നേരിയ ആശ്വാസം; സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കുറച്ചു…

ഇന്ധന വിലയില്‍ സംസ്ഥാനത്ത് നേരിയ ആശ്വാസം. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 6 രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസയുമാണ് കുറഞ്ഞത്. പെട്രോള്‍ എക്‌സൈസ് തീരുവ അഞ്ചു രൂപയും ഡീസല്‍ എക്‌സൈസ് തീരുവ 10 രൂപയുമാണ് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ കുറച്ചത്. പുതുക്കിയ നിരക്ക് അനുസരിച്ച്‌ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 105 രൂപ 86 പൈസയായി കുറഞ്ഞു. ഡീസല്‍ വില …

Read More »

രാജ്യത്ത് ഇന്ധനവില കുറച്ചു; പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയും; പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍….

സാധാരണക്കാർക്ക് ആശ്വാസമേകി ദീപാവലി സമ്മാനവുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോൾ (Petrol) ലിറ്ററിന് അഞ്ച് രൂപയും ഡീസൽ (Diesel) ലിറ്ററിന് 10 രൂപയുമാണ് കുറച്ചത്. കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിനെ തുടർന്നാണ് ഇന്ധനവില കുറഞ്ഞത്. നാളെ മുതലായിരിക്കും ഇന്ധനവിലയിലെ കുറവ് പ്രാബല്യത്തിൽ വരിക. ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികളാണ് പെട്രോൾ, ഡീസൽ വില പരിഷ്കരിക്കുന്നത്. പുതിയ വില എല്ലാ …

Read More »