റിയാദ്: വാഹനം വെള്ളക്കെട്ടില്‍ അകപ്പെട്ട് സൗദി അറേബ്യയിലെ ജിസാനിൽ ഒരു കുടുംബത്തിലെ 4 കുട്ടികളെ കാണാതായി. കാണാതായ കുട്ടികളിൽ ഒരാളുടെ മൃതദേഹം പിന്നീട് നടത്തിയ തെരച്ചിലിൽ കണ്ടെടുത്തു. വാദി വാസിഇലായിലാണ് സംഭവം. കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനം മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയതിനെ തുടർന്നാണ് മാതാപിതാക്കളുടെ കൺമുന്നിൽ കുട്ടികളെ കാണാതായത്. ജിസാനിലെ സ്വബ്‍യയിലെ ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടെ വാഹനം വെള്ളക്കെട്ടിൽ അകപ്പെടുകയായിരുന്നു. പിക്കപ്പ് വാഹനം അപകടത്തിൽപ്പെട്ട സ്ഥലത്ത് നിന്ന് വളരെ അകലെ നിന്നാണ് സിവിൽ …
Read More »കുവൈറ്റിൽ പകർച്ചപ്പനി പടരുന്നു; നിരവധി പേർ ചികിത്സയിൽ
കുവൈത്ത് സിറ്റി: കുവൈറ്റിൽ നിരവധി പേർ പകർച്ചപ്പനി ബാധിച്ച് ചികിത്സ തേടി. സീസണൽ ഇൻഫ്ലുവൻസ ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ രാജ്യത്തെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. പനി ബാധിച്ച് എത്തുന്ന പലർക്കും കൊറോണയ്ക്ക് സമാനമായ ലക്ഷണങ്ങളുണ്ട്. കാലാവസ്ഥാ വ്യതിയാനം, ഋതുഭേദങ്ങൾ, മുതലായവയാണ് സീസണൽ ഇൻഫ്ലുവൻസ രോഗ ബാധ വ്യാപിക്കാനുള്ള പ്രധാന കാരണങ്ങൾ. വീട്ടിലോ ജോലിസ്ഥലത്തോ വാഹനങ്ങൾക്കകത്തോ …
Read More »തായിഫിൽ ശക്തമായ ചുഴലിക്കാറ്റ്; പിക്കപ്പ് വാന്‍ മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്
റിയാദ്: തായിഫിൽ ശക്തമായ ചുഴലിക്കാറ്റിനിടെ പിക്കപ്പ് വാൻ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ തായിഫ് കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തായിഫിന്‍റെ വടക്ക് അല്‍ഹിജ്ന്‍ പാലത്തിന് കിഴക്ക് അൽ അസബിൽ ഇന്നലെ വൈകുന്നേരമാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കല്ലുകളും മണലും ആകാശത്തേക്ക് ഉയരുന്ന കാഴ്ച ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി ചൂടുള്ളതും നനഞ്ഞതും തണുത്തതുമായ വായുവും വരണ്ട വായുവും തമ്മിലുള്ള അസ്ഥിരതയുടെ ഫലമാണ് ഈ പ്രതിഭാസമെന്ന് കാലാവസ്ഥാ …
Read More »കൂടുതൽ മേഖലകളിൽ സഹകരണം; ഒമാൻ -കുവൈത്ത് ജോയിന്‍റ് കമ്മിറ്റിയുടെ ഒമ്പതാമത് സെഷൻ മസ്കത്തിൽ നടന്നു
മസ്കത്ത് : വിവിധ മേഖലകളിൽ കൂടുതൽ സഹകരണം ലക്ഷ്യമിട്ട് ഒമാൻ-കുവൈത്ത് ജോയിന്‍റ് കമ്മിറ്റിയുടെ ഒമ്പതാമത് സെഷൻ മസ്കത്തിൽ നടന്നു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലിം അബ്ദുല്ല ജാബിർ അൽ സബാഹ് എന്നിവർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഒമാനും കുവൈത്തും തമ്മിലുള്ള ബന്ധം എല്ലാ തലങ്ങളിലും പുരോഗമിച്ചിട്ടുണ്ടെന്ന് സയ്യിദ് ബദർ പറഞ്ഞു. നയതന്ത്ര, സാമ്പത്തിക, സാംസ്കാരിക, ടൂറിസം, ശാസ്ത്ര …
Read More »സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കാനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കാൻ കുവൈത്ത്. സിനിമകൾ, സീരീസുകൾ, ഒടിടി ഡോക്യുമെന്‍ററികൾ എന്നിവയിലൂടെ കുവൈത്ത് സംസ്കാരം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നതിനുള്ള നിക്ഷേപ ലേല പ്രക്രിയയ്ക്ക് അന്തിമരൂപം നൽകി. ഇതോടെ ഉപയോക്താക്കൾക്ക് സബ്സ്ക്രിപ്ഷനിലൂടെ ഇന്‍റർനെറ്റ് ഉപയോഗിച്ച് പുതിയ പ്ലാറ്റ്ഫോം വഴി സിനിമകളും ടെലിവിഷൻ പ്രോഗ്രാമുകളും കാണാൻ കഴിയും. ഇൻഫർമേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒടിടിയുടെ ലേലം ഉടൻ നടക്കുമെന്നും ഒടിടി മന്ത്രാലയ വക്താവ് അൻവർ മുറാദ് …
Read More »സൗദിയിൽ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് വീട്ടിൽ വൻ തീപിടിത്തം
ജിസാൻ: സൗദി അറേബ്യയിലെ ജിസാനിൽ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് തീപിടിത്തം. പ്രദേശവാസിയായ ഇദ്‌രീസ് കഅബിയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വീട്ടിലെ ഫർണിച്ചറുകളും മറ്റും കത്തിനശിച്ചു. കനത്ത നാശനഷ്ടമുണ്ടായതായാണ് വിവരം. മകൾ ഫോൺ ചാർജ് ചെയ്യാൻ വെച്ചപ്പോഴാണ് പൊട്ടിത്തെറിച്ചത്. ഇതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് ഇദ്‌രീസ് കഅബി പറഞ്ഞു. ആദ്യം മുറിയിലും പിന്നീട് സമീപത്തെ ഹാളിലേക്കും തീ പടർന്നു. ഫർണിച്ചർ ഉൾപ്പെടെ മുറിയിലെയും ഹാളിലെയും എല്ലാ വസ്തുക്കളും കത്തിനശിച്ചു.
Read More »റമദാൻ; യുഎഇയിലെ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം അഞ്ചര മണിക്കൂറാക്കും
അബുദാബി: യു.എ.ഇയിലെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം റമദാനിൽ അഞ്ചര മണിക്കൂറായി കുറച്ചു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് പുതുക്കിയ സമയം. ഓരോ സ്ഥാപനത്തിന്‍റെയും സേവന സ്വഭാവമനുസരിച്ച് ജോലി സമയം ക്രമീകരിക്കാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സസ് വ്യക്തമാക്കി.
Read More »സ്വകാര്യ സ്കൂളുകളിൽ 6% വരെ ഫീസ് വർധന; അനുമതി നൽകി വിദ്യാഭ്യാസ വകുപ്പ്
യുഎഇ: ദുബായിലെ സ്വകാര്യ സ്കൂളുകളിലെ ട്യൂഷൻ ഫീസ് 6% വരെ വർദ്ധിപ്പിക്കാൻ അനുമതി നൽകി വിദ്യാഭ്യാസ വകുപ്പ്(കെഎച്ച്ഡിഎ). അടുത്തിടെ നടന്ന പരിശോധനയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂളുകൾക്കാണ് ഫീസ് 3 മുതൽ 6 ശതമാനം വരെ വർദ്ധിപ്പിക്കാൻ അനുമതി നൽകിയിരിക്കുന്നത്. നിലവാരം മോശമായ സ്കൂളുകളിൽ ഫീസ് വർദ്ധന അനുവദിക്കില്ല. ഭൂരിഭാഗം ഇന്ത്യൻ സ്കൂളുകളും അവരുടെ നിലവാരം മെച്ചപ്പെടുത്തിയിരുന്നു. പുതിയ അധ്യയന വർഷം (2023-24) മുതൽ ഫീസ് വർദ്ധനവ് പ്രാബല്യത്തിൽ വരും. …
Read More »സൗഹൃദം വീണ്ടെടുത്ത്‍ ഇറാനും സൗദിയും; തീരുമാനം ചൈനയുടെ മധ്യസ്ഥതയിലൂടെ
ദുബായ്: വർഷങ്ങൾ നീണ്ട ശത്രുതയ്ക്ക് ശേഷം സൗഹൃദം വീണ്ടെടുത്ത്‍ ഇറാനും സൗദി അറേബ്യയും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായതായാണ് റിപ്പോർട്ട്. ഏഴ് വർഷത്തിന് ശേഷം, ചൈനയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുകുകയായിരുന്നു. ചൈനയുടെ തലസ്ഥാനമായ ബീജിംഗിൽ ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് പ്രശ്നം പരിഹരിച്ചത്. വളരെ രഹസ്യസ്വഭാവത്തോടെയാണ് 4 ദിവസം നീണ്ട ചർച്ച നടന്നത്. …
Read More »റമദാൻ; ദുബായിലെ സ്‌കൂൾ പ്രവർത്തി സമയം 5 മണിക്കൂറായി നിശ്ചയിച്ചു
ദുബായ്: റമദാൻ മാസത്തിൽ ദുബായിലെ സ്കൂളുകളുടെ പ്രവർത്തി സമയം 5 മണിക്കൂറിൽ കൂടാൻ പാടില്ലെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്‍റ് അതോറിറ്റി (കെഎച്ച്ഡിഎ). യഥാർത്ഥ സമയം നിർണ്ണയിച്ച് കെഡിഎച്ച്എയ്ക്ക് സമർപ്പിക്കാൻ മാതാപിതാക്കളുമായി കൂടിയാലോചിക്കുമെന്ന് ചില സ്കൂൾ അധികൃതർ പറഞ്ഞു. ചില സ്കൂളുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.45 മുതൽ 12.45 വരെ ഷെഡ്യൂൾ നിശ്ചയിച്ചിട്ടുണ്ട്. എന്നിരുന്നാലും, വെള്ളിയാഴ്ച സാധാരണ സ്കൂൾ സമയം തന്നെ ആയിരിക്കും.
Read More »