Breaking News

Gulf

ഒമാനില്‍ 21 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം 298…

ഒമാനില്‍ ഇന്ന് 21 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 298 ആയി. ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.  ഇതിനോടകം 61 പേര്‍ രോഗ വിമുക്തരായെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ മേഖല തിരിച്ചുള്ള കണക്കുകള്‍ കഴിഞ്ഞ ദിവസം അധികൃതര്‍ പുറത്തു വിട്ടിരുന്നു. ഇതനുസരിച്ച്‌ മസ്‍കത്ത് ഗവര്‍ണറേറ്റിലാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ രാജ്യത്ത് …

Read More »

കൊവിഡ് 19: സൗദിയില്‍ കര്‍ഫ്യൂ നീട്ടി..!

സൗദി കിഴക്കന്‍ പ്രവിശ്യയിലെ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിച്ചു. ദമാം നഗരത്തിലും, ഖതീഫ്, തായിഫ് ഗവര്‍ണറേറ്റുകളിലും കര്‍ഫ്യൂ സമയം 15 മണിക്കൂര്‍ ദീര്‍ഘിപ്പിച്ചത്. ഇവിടെ ഉച്ചക്ക് മൂന്ന് മുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ. ഈ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ പാടില്ല. നേരത്തെ നിബന്ധകളോടെ കര്‍ഫ്യൂവില്‍ നല്‍കിയ ഇളവുകള്‍ തുടരും. ജനങ്ങള്‍ നിര്‍ദേശം പാലിക്കണമെന്നും ലംഘിച്ചാല്‍ പിഴയും ശിക്ഷയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ റിയാദ്, ജിദ്ദ, ഗവര്‍ണറേറ്റുകളിലാണ് മൂന്ന് മണി കര്‍ഫ്യൂ …

Read More »

കുവൈത്തില്‍ 24 ഇന്ത്യക്കാരടക്കം 28 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു..

കുവൈത്തില്‍ 24 ഇന്ത്യക്കാരടക്കം 28 പേര്‍ക്ക് ബുധനാഴ്ച്ച കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 317 ആയതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് അറിയിച്ചു. ആകെ 59 ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

Read More »

കൊറോണ വൈറസ്; ചൈനയിലെ മാന്ദ്യം 11 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോക ബാങ്ക്…!

ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകവ്യാപകമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ പുറത്തുവരുന്ന മറ്റൊരു റിപ്പോര്‍ട്ട് ചൈനയില്‍ വളര്‍ച്ച സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ കിഴക്കനേഷ്യയിലെ 11 ദശലക്ഷം പേര്‍ കടുത്ത ദാരിദ്ര്യത്തിലാകുമെന്ന് ലോക ബാങ്കിന്റെ മുന്നറിയിപ്പ്. കോവിഡ് ബാധയില്‍നിന്ന് വിമുക്തിനേടി മികച്ച സാഹചര്യം ചൈനയിലുണ്ടായാലും വളര്‍ച്ച 2.3ശതമാനമായി കുറുയുമെന്നാണ് സൂചന.  2019ല്‍ 6.1ശതമാനമായിരുന്നു ചൈനയിലെ വളര്‍ച്ച. ലോക ജനസംഖ്യയുടെ അഞ്ചില്‍ രണ്ടുപേരും ഏതെങ്കിലും തരത്തിലുള്ള അടച്ചിടലിന്റെ ആഘാതം അനുഭവിക്കുന്നവരാണ്. വ്യാപാര സ്ഥാപനങ്ങള്‍ …

Read More »

കൊറോണ വൈറസ്; കാസര്‍കോട്ടുകാരെ കുടുക്കിയത് വിലകൂടിയ ബ്രാന്‍ഡുകളുടെ ചൈനീസ് വേര്‍ഷനോടുള്ള താല്‍പര്യം; കാസര്‍ഗോട്ടുകാര്‍ക്ക് കോവിഡ് ബാധിച്ചത്…

കാസര്‍കോഡിനെ കൊറോണയില്‍ കുടുക്കിയത് ചൈന. ജില്ലയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 70 ശതമാനവും ദുബായിലെ നൈഫില്‍നിന്ന് എത്തിയവരാണ്. ഫെബ്രുവരി അവസാനവാരമാണു കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ചൈനയില്‍നിന്ന് എത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാംഘട്ടത്തിലാണു ദുബായില്‍നിന്ന് എത്തിയവര്‍ രോഗവാഹകരായത്. അവരില്‍ ഭൂരിഭാഗവും നൈഫില്‍ ജോലി ചെയ്തിരുന്നവരാണെന്നതാണ്. ഏത് ഉത്പന്നം വിപണിയിലിറങ്ങിയാലും നൈഫില്‍ ജോലി ചെയ്യുന്ന കാസര്‍ഗോട്ടുകാര്‍ അതുമായി ചൈനയിലെത്തി ഡ്യൂപ്ലിക്കേറ്റ് എടുത്താണു വില്‍പ്പന നടത്തിയിരുന്നത്. നൈഫില്‍ അഞ്ചു …

Read More »

നാളെ ഇടിയോട് കൂടിയ കനത്ത മഴയ്ക്കു സാധ്യത : ജാഗ്രതാ മുന്നറിയിപ്പ്

യുഎഇയില്‍ ചില മേഖലകളില്‍ നാളെ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ്. തീരദേശമേഖലകളില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മറ്റിടങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ചിലയിടങ്ങളില്‍ ഇടിയോടു കൂടി കനത്ത മഴ പ്രതീക്ഷിക്കാം. ശക്തമായ കാറ്റിനും സാധ്യത. ഒമാനില്‍ പൊതുവെ മൂടിയ കാലാവസ്ഥ ആയിരിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീരദേശമേഖലകളില്‍ മൂടല്‍മഞ്ഞിനും …

Read More »

ദുരന്ത ഭൂമിയായി ഇറ്റലി; ലോകത്ത് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവന്‍ പൊലിഞ്ഞത് ഇറ്റലിയില്‍; 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത്….

കൊറോണ വൈറസ് മഹാമാരിയില്‍ ലോകത്ത് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവന്‍ പൊലിഞ്ഞത് ഇറ്റലിയില്‍. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മാത്രം മരിച്ചത് 969 ആളുകളാണ്. കൊറോണ മൂലം ഒരു രാജ്യത്ത് 24 മണിക്കൂറിനിടെ മരിക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ കോവിഡ്-19 രോഗ ബാധ മൂലം ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 9134 കടന്നു. 5909 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം 86,498 ആയതായാണ് …

Read More »

ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍…

ഒമാനില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ദോഫാര്‍, തെക്കന്‍ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളില്‍ ദൂരക്കാഴ്ചക്കു തടസ്സം ഉണ്ടാകുവാനും സാധ്യതയുള്ളതായി അറിയിച്ചിട്ടുണ്ട്. മത്സ്യബന്ധന തൊഴിലാളികള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം. വാഹനങ്ങള്‍ മലവെള്ളപ്പാച്ചില്‍ മുറിച്ചു കടക്കുന്നത് സുരക്ഷാ നിര്‍ദേശം അനുസരിച്ച്‌ ആയിരിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. അല്‍ റഹ്മ ന്യൂന മര്‍ദ്ദത്തിന്റെ ഫലമായി ഞായറാഴ്ച മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ …

Read More »

താമസ വിസയുള്ള വിദേശികള്‍ക്കും യു.എ.ഇയില്‍ ഇനി പ്രവേശിക്കാനാവില്ല…

യു.എ.ഇ താമസവിസയുള്ള വിദേശികള്‍ക്കും പ്രവേശന വിലക്കേര്‍പ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ വിലക്ക് നിലവില്‍ വരുന്നതാണ്. അവധിക്ക്​ നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍ ഇനി ഒരു അറിയിപ്പുണ്ടാവുന്നതു വരെ യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയില്ല. എല്ലാത്തരം വിസക്കാര്‍ക്കും വിലക്ക് ബാധകമാണ്. ഇപ്പോള്‍ വിദേശത്തുള്ള താമസ വിസക്കാര്‍ക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ശേഷം യു.എ.ഇ യില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൊറോണ വൈറസ് പടരുന്നതിന്‍റെ …

Read More »

കോവിഡ് 19; സൗദിയില്‍ ജുമുഅ, ജമാഅത്ത്​ നമസ്​കാരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം..

ലോകമെമ്പാടും കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ മക്കയിലും മദീനയിലും ഒഴികെ സൗദി അറേബ്യയിലെ മുഴുവന്‍ പള്ളികളിലും വെച്ചുള്ള ജമുഅ, ജമാഅത്ത്​ നമസ്​കാരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സൗദി പണ്ഡിത സഭ തീരുമാനിച്ചു. രാജ്യവാസികള്‍ സ്വന്തം താമസസ്ഥലങ്ങളില്‍ നമസ്​കാരം നിര്‍വഹിക്കാനും പണ്ഡിത സഭ നിര്‍ദേശം നല്‍കി. മക്കയിലെയും മദീനയിലെയും ഹറമുകളില്‍ മാത്രം ജുമുഅ, ജമാഅത്ത്​ നമസ്​കാരങ്ങള്‍ നടക്കും.

Read More »