ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് കര്‍ണാടകയില്‍ രണ്ടാം വര്‍ഷ പ്രീ യൂണിവേഴ്സിറ്റി പരീക്ഷ എഴുതാനാവാതെ പതിനായിരത്തിലേറെ വിദ്യാര്‍ഥികള്‍. ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി തേടി കോടതിയെ സമീപിച്ച രണ്ട് വിദ്യാര്‍ഥിനികളും പരീക്ഷ എഴുതാതെ മടങ്ങി. ഹിജാബ് നിരോധനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച ആറ് വിദ്യാര്‍ഥിനികളില്‍ വെള്ളിയാഴ്ച പരീക്ഷയുണ്ടായിരുന്ന ആലിയ അസ്സാദിയും രേഷാമുമാണ് വെള്ളിയാഴ്ച പരീക്ഷ എഴുതാതെ പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് മടങ്ങിയത്. ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് വിദ്യാര്‍ഥിനികള്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാത്തതിനെ …
Read More »ഷര്‍ട്ടിടാതെ കൂളായെത്തി, പെട്ടിയില്‍ നിന്ന് പണം അടിച്ചുകൊണ്ടുപോയി; കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെ മോഷണ വീഡിയോ പുറത്ത്
കോട്ടയം പാലാ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനുള്ളിലെ ബേക്കറിയില്‍ മോഷണം. നാലായിരം രൂപയാണ് മോഷണം പോയത്. ഷര്‍ട്ടിടാതെ കടയ്ക്കുള്ളില്‍ കയറിയ ആളാണ് മേശക്കുള്ളില്‍ നിന്നും പണം കവര്‍ന്നത്. കടയിലെ ജീവനക്കാരന്‍ നാരങ്ങാവെള്ളം എടുത്തുകൊണ്ടിരുന്നപ്പോഴാണ് മോഷ്ടാവ് അകത്തു കയറി മോഷ്ടിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് മോഷണം നടന്നത്. പിന്നീട് മേശയിലുണ്ടായിരുന്ന പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണ് പണം നഷ്ടപ്പെട്ട വിവരം കടയുടമ അറിയുന്നത്. പാലാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More »‘നിര്‍ത്ത്! വായടയ്ക്ക്’; സ്‌കൂള്‍ ബസില്‍ അപകടത്തില്‍ മരിച്ച കുട്ടിയുടെ അമ്മയോട് കയര്‍ത്ത് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്…
സ്‌കൂള്‍ ബസിനുള്ളില്‍ അപകടത്തില്‍ മരിച്ച കുട്ടിയുടെ അമ്മയോട് കയര്‍ത്ത് ഉത്തര്‍പ്രദേശിലെ സപ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്. ഗാസിയാബാദിലെ മോദിനഗറിലാണ് സംഭവം. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ അനുരാഗ് ഭരദ്വാജ് എന്ന 10 വയസ്സുകാരനാണ് ദാരുണാന്ത്യം സംഭവിച്ചത്. സ്‌കൂള്‍ ബസില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ ശര്‍ദ്ദിക്കുന്നതിനായി കുട്ടി തല പുറത്തേക്ക് ഇട്ടപ്പോഴായിരുന്നു അപകടം. കുട്ടിയെ ശ്രദ്ധിക്കാതെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുക്കുകയും കുട്ടിയുടെ തല പോസ്റ്റിലിടിച്ച് തത്ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. സംഭവത്തില്‍ ബസ്ഡ്രൈവറും മെറ്റാരു ജീവനക്കാരനും അറസ്റ്റിലായെങ്കിലും …
Read More »കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് ജാമ്യം
റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ രാഷ്ട്രീയ ജനതാദള്‍(ആര്‍.ജെ.ഡി) ആചാര്യന്‍ ലാലു പ്രസാദ് യാദവിന് ജാമ്യം. ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡൊറന്‍ഡ ട്രഷറി കേസിലാണ് കോടതിവിധി. ഡൊറന്‍ഡ ട്രഷറിയില്‍നിന്ന് 139.5 കോടി രൂപ നിയമവിരുദ്ധമായ രീതിയില്‍ പിന്‍വലിച്ചെന്നാണ് ലാലുവിനെതിരായ കേസ്. കാലിത്തീറ്റ കുംഭകോണത്തില്‍ ലാലുവിനെതിരായ അഞ്ചാമത്തെയും അവസാനത്തേതുമായ കേസാണിത്. കേസില്‍ കഴിഞ്ഞ ഫെബ്രുവരി 22ന് റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി അഞ്ചുവര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. പാതി …
Read More »വീട്ടില്‍ മൂന്ന് ബള്‍ബുകള്‍ മാത്രം: വൈദ്യുതി ബില്‍ 25,000 രൂപ; വ്യാജ റീഡിങ് നല്‍കിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
മൂന്ന് ബള്‍ബുകള്‍ മാത്രമുള്ള ചെറിയ വീട്ടില്‍ പ്രതിമാസ വൈദ്യുതി ബില്‍ 25,000 രൂപ. തമിഴ്നാട്ടിലെ നീലഗിരിയിലാണ് സംഭവം. മാതമംഗലത്തെ വീട്ടമ്മയായ ദേവകിക്കാണ് 25,000 രൂപയുടെ വൈദ്യുതി ബില്‍ എസ്എംഎസ് ആയി വന്നത്. തുടര്‍ന്ന് ദേവകി ചേരമ്പാടി ഇലക്ട്രിസിറ്റി ബോര്‍ഡ് ഓഫീസിനെ സമീപിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. അതേസമയം, പ്രദേശത്തെ താമസക്കാര്‍ക്കും അമിതമായ വൈദ്യുതി ബില്‍ ലഭിച്ചിട്ടുണ്ട്. വിശദീകരണം തേടി ആളുകള്‍ ഇ.ബി ഓഫീസിനെ സമീപിച്ചപ്പോള്‍ വകുപ്പ് തല അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തില്‍ …
Read More »പുതിയ മദ്യനയം, സംസ്ഥാനത്ത് 68 ബിവറേജസ് ഷോപ്പുകള്‍ കൂടി തുറക്കുന്നു, ഉത്തരവ് ഉടന്‍
സംസ്ഥാനത്ത് 68 ബിവറേജസ് ഷോപ്പുകള്‍ കൂടി തുറക്കുന്നു. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് ഷോപ്പുകള്‍ തുറക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ദേശീയ, സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യവില്പന നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവു വന്നതോടെയാണ് പട്ടികയിലുള്ള മിക്ക ഷോപ്പുകളും പൂട്ടേണ്ടിവന്നത്. പകരം സ്ഥലം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇവ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. തിരുവനന്തപുരം-5, കൊല്ലം-6, പത്തനംതിട്ട-1, ആലപ്പുഴ-4, കോട്ടയം-6, ഇടുക്കി-8, എറണാകുളം-8, തൃശൂര്‍-5, പാലക്കാട്-6, മലപ്പുറം-3, കോഴിക്കോട്-6, വയനാട്-4, …
Read More »കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; പുതിയ ഒമിക്രോണ്‍ വകഭേദങ്ങള്‍ക്ക് സാധ്യതയെന്ന് ആരോഗ്യ വിദഗ്ധര്‍
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് പിന്നില്‍ പുതിയ വകഭേദങ്ങളാകാമെന്ന് ആരോഗ്യ വിദഗ്ധര്‍.ഒമിക്രോണിന്റെ പുതിയ വകഭേദങ്ങളുടെ സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.ഐഎല്‍ബിഎസില്‍ വിവിധ സാമ്ബിളുകള്‍ പരിശോധിച്ച് വരികയാണെന്ന് വിദഗ്ധര്‍ അറിയിച്ചു. ഒമിക്രോണിന് ആകെ 8 വകഭേദങ്ങളുണ്ട്, അതില്‍ ഒന്ന് പ്രൈം ആണ്. കൗമാരക്കാര്‍ വഴി വകഭേദങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്. പൂര്‍ണമായി കുത്തിവയ്പ് എടുക്കാത്തതിനാല്‍ കുട്ടികളില്‍ അപകടസാധ്യത കൂടുതലാണെന്ന്. പൊതു ഇടങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെടുന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ …
Read More »`തിരക്കുണ്ടായതുകൊണ്ടാണ് ബസില്‍ പുരുഷന്മാരുടെ ഭാഗത്ത് കൂടി കയറിയത്; പിന്നില്‍ നിന്നൊരാള്‍ തോണ്ടുന്നത് പോലെ തോന്നി; തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു യുവാവ് പുറകിലേക്ക് മറിഞ്ഞു വീഴുന്നു…
ഓടുന്ന ബസ്സില്‍ അബോധാവസ്ഥയിലായ യുവാവിന് രക്ഷകയായത് നഴ്സായ സഹയാത്രിക. അപ്പോളോ അഡ്‍ലക്സ് ആശുപത്രിയിലെ നഴ്സ് അങ്കമാലി സ്വദേശിനി ഷീബ അനീഷിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. ആശുപത്രിയിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ മടങ്ങുമ്ബോള്‍ 16നു രാവിലെ 9.15നു കെഎസ്‌ആര്‍ടിസി ബസിലാണ് അപ്രതീക്ഷിത സംഭവമുണ്ടായതെന്നു ഷീബ പറയുന്നു. തിരക്കുണ്ടായിരുന്നതിനാല്‍ പുരുഷന്‍മാരുടെ ഭാഗത്തു കൂടിയാണ് ബസില്‍ കയറിയത്. മുന്നോട്ടു മാറി നില്‍ക്കാന്‍ ശ്രമിക്കുമ്ബോള്‍ പിന്നില്‍നിന്ന് ഒരാള്‍ തോണ്ടുന്നതു …
Read More »കൊടുംക്രൂരത… യുവതിയെ മക്കളുടെ മുന്പില് വച്ച് കുത്തിക്കൊന്നു…
ഡല്‍ഹിയില്‍ യുവതിയെ മക്കളുടെ മുന്പില് വച്ച് കുത്തിക്കൊന്നു. തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ വ്യാഴാഴ്ചയാണ് സംഭവം. കൃത്യത്തിന് ശേഷം പ്രതി ഓടി രക്ഷപെട്ടതായാണ് വിവരം. കൈയില്‍ കത്തിയുമായി ഓടുന്ന പ്രതിയുടെ പക്കല്‍ നിന്നും യുവതി മക്കളുമായി ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇരുവരും നേരത്തെ അയല്‍ക്കാരായിരുന്നുവെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ കൊലപാതകത്തിനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Read More »ആദ്യ ഏഴ് കളിയിലും തോല്‍വി; ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം; നാണക്കേടിന്റെ റെക്കോര്‍ഡില്‍ മുംബൈ ഇന്ത്യന്‍സ്
ഒരു ഐപിഎല്‍ സീസണില്‍ ആദ്യത്തെ ഏഴ് മത്സരവും തോല്‍ക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ്. ചെന്നൈക്ക് എതിരെ മൂന്ന് വിക്കറ്റിന്റെ തോല്‍വി കൂടി വഴങ്ങിയതോടെയാണ് നാണക്കേടിന്റെ റെക്കോര്‍ഡിലേക്ക് മുംബൈ വീണത്. ആദ്യത്തെ ആറ് കളികളും തോറ്റ ഡല്‍ഹി, ബാംഗ്ലൂര്‍ ടീമുകളെയാണ് ഇവിടെ മുംബൈ മറികടന്നത്. 2013ലാണ് ഡല്‍ഹി സീസണിന്റെ തുടക്കത്തിലെ തങ്ങളുടെ 6 കളിയും തോറ്റത്. 2019ല്‍ ബാംഗ്ലൂരും തങ്ങളുടെ ആദ്യ ആറ് മത്സരങ്ങളും തോറ്റു. ഡല്‍ഹിക്ക് എതിരെ നാല് …
Read More »