കൊച്ചി നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന 390 വഴിയോര കച്ചവട സ്ഥാപനങ്ങള്‍ ഓപ്പറേഷന്‍ ഫുട്പാത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തി. 579 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ 189 സ്ഥാപനങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നവയാണെന്നും കണ്ടെത്തി. നഗരത്തില്‍ അനുമതിയില്ലാതെ വഴിയോര കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള മള്‍ട്ടി ഏജന്‍സി എന്‍ഫോഴ്സ്മെന്റ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊച്ചി നഗരത്തില്‍ സ്ട്രീറ്റ് വെന്‍ഡേഴ്സ് ആക്‌ട് -2014 നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ …
Read More »ആശങ്കയിലാക്കി വീണ്ടും കോവിഡ് വ്യാപനം; ചൈനയില്‍ ഒരു കോടിക്കടുത്ത് ജനസംഖ്യയുള്ള നഗരത്തില്‍ ലോക്ക്ഡൗണ്‍…
നീണ്ട ഇടവേളക്ക് ശേഷം ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം. ചൈനയില്‍ ഒന്‍പത് ദശലക്ഷം ജനസംഖ്യയുള്ള നഗരത്തിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ഇവിടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചൈനയുടെ വടക്ക് കിഴക്കന്‍ നഗരമായ ചാങ്ചുനിലാണ് ലോക്ക്ഡൗണ്‍. നഗരത്തിലേക്കുള്ള വാഹന ഗതാഗതവും റദ്ദാക്കി. ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും മൂന്ന് തവണ കോവിഡ് ടെസ്റ്റിന് വിധേയനാകണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അനിവാര്യമല്ലാത്ത കടകള്‍ അടക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. വെള്ളിയാഴ്ച 397 പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ …
Read More »നിര്‍ത്തിയിട്ടിരുന്ന ബസില്‍ കാറിടിച്ച് നാലുപേര്‍ക്ക് പരുക്ക്…
നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസില്‍ കാറിടിച്ചു. നാല് പേര്‍ക്ക് പരുക്ക്. തുറവൂര്‍ പറയകാട് പാണ്ഡ്യയംപറമ്ബില്‍ മേരി (76), മകന്‍ ജോജി (46), മരുമകള്‍ മേരി മാര്‍ഗരറ്റ് (42), ലൈജ (50) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ദേശീയ പാതയില്‍ കുറവന്‍തോട് ജങ്‌ഷനിലായിരുന്നു അപകടം. ആലപ്പുഴയിലേക്ക് പോയ സ്വകാര്യ ബസ് ജങ്‌ഷനില്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ കയറ്റുന്നതിനിടെ തെക്കുഭാഗത്തേക്ക് പോയ കാര്‍ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. മേരിയുമായി ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് വന്നതായിരുന്നു ഇവര്‍. അപകടത്തില്‍ കാറിന്റെ …
Read More »തട്ടിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങള്‍; ഡിജിപിയുടെ പേരില്‍ പണം തട്ടിയ നൈജീരിയക്കാരന്റെ കുരുക്കില്‍ വീണത് നിരവധി പേര്‍…
സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ പേരില്‍ വ്യാജ വാട്‌സ്‌ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ കേസിലെ പ്രധാന പ്രതിയായ നൈജീരിയക്കാരന് നിരവധിപേരെ കബളിപ്പിച്ചതായി പൊലീസ്. നൈജീരിയന്‍ സ്വദേശി റോമാനസ് ചിബ്യൂസിനെ പൊലീസ് സംഘം കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ന്യൂഡല്‍ഹിയിലെ ഉത്തംനഗറില്‍ നിന്നാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് സംഘം ഇയാളെ പിടികൂടിയത്. …
Read More »ബിവറേജസ് ഔട്ട്‌ലെറ്റിലെ മദ്യം കഴിച്ച് കാഴ്ച നഷ്ടമായ ബാബു ദിവസങ്ങള്‍ക്കകം വീണ്ടും ഓട്ടോ സ്റ്റാന്‍ഡില്‍, അന്ന് എന്താണ് സംഭവിച്ചത് ?
മദ്യം കഴിച്ച് കാഴ്ച നഷ്ടപ്പെട്ടെന്ന് വിവാദമുയര്‍ത്തിയ യുവാവ് തെളിഞ്ഞ കാഴ്ചയുമായി ഓട്ടോ സ്റ്റാന്‍ഡില്‍ തിരികെയെത്തി. കോട്ടാത്തല പൂഴിക്കാട് ലക്ഷംവീട് കോളനിയില്‍ ഡി.ബാബുവിന്റെ ഇരുകണ്ണുകളുടെയും കാഴ്ചയാണ് മദ്യം കഴിച്ചതിലൂടെ നഷ്ടപ്പെട്ടത്. ഫെബ്രുവരി 23ന് എഴുകോണ്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യം കുടിച്ചതോടെ കാഴ്ച നഷ്ടപ്പെട്ടുവെന്ന ബാബുവിന്റെ ആരോപണം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ബിവറേജസ് ഔട്ട്‌ലെറ്റിലെ മദ്യം എക്‌സൈസ് പരിശോധിക്കുകയും ലാബിലേക്ക് അയക്കുകയും ചെയ്തു. അതിന്റെ ഫലം വരാനിരിക്കുന്നതേയുള്ളൂ. ഇതിനിടെയാണ് …
Read More »കല്യാണത്തിന് മേക്കപ്പിടാന്‍ വന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ചു: പരാതിയുമായി മൂന്ന് യുവതികള്‍
മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ പീഡന പരാതിയുമായി യുവതികള്‍. കല്യാണത്തിനായി മേക്കപ്പിടാന്‍ വന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ചെന്ന പരാതിയുമായാണ് മൂന്ന് യുവതികള്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്. കല്യാണ മേക്കപ്പിനിടെ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരായ ‘മീ ടൂ’ പോസ്റ്റിട്ടതിന് ശേഷമാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
Read More »മരിക്കുന്നതിന് 8 മണിക്കൂര്‍ മുന്‍പ് വോണിന്റെ ആ സന്ദേശം; വെളിപ്പെടുത്തലുമായി ഗില്‍ക്രിസ്റ്റ്…
ഷെയ്ന്‍ വോണ്‍ തനിക്ക് അയച്ച അവസാന സന്ദേശത്തെ കുറിച്ച് വെളിപ്പെടുത്തി ഓസ്‌ട്രേലിയന്‍ മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ്. വോണ്‍ മരിക്കുന്നതിന് എട്ട് മണിക്കൂര്‍ മുന്‍പാണ് തനിക്ക് ഈ സന്ദേശം ലഭിച്ചത് എന്ന് ഗില്‍ക്രിസ്റ്റ് പറയുന്നു. മരിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് വോണിനോട് ഞാന്‍ ഫോണില്‍ സംസാരിച്ചത്. മരിക്കുന്നതിന് എട്ട് മണിക്കൂര്‍ മുന്‍പ് വോണില്‍ നിന്ന് ഒരു നല്ല സന്ദേശം എനിക്ക് കിട്ടി. പതിവായി എനിക്ക് സന്ദേശം അയക്കുന്നവരില്‍ ഒരാളാണ് വോണ്‍. ചര്‍ച്ച …
Read More »ആനവണ്ടിയെ കരകയറ്റാന്‍ ഇത്തവണ 1000 കോടി…
കെ.എസ്.ആര്‍.ടി.സിയെ കടക്കെണിയില്‍ നിന്നും കരകയറ്റാന്‍ 1000 കോടി ഈ വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ചത്. ഡിപ്പോകളുടെ ആധുനികവല്‍ക്കരണവും ജീവനക്കാരുടെ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. കെ.എസ്.ആര്‍.ടിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം 50 പമ്ബുകള്‍ കൂടി തുടങ്ങും. കോവിഡുകാലത്ത് വലിയ പ്രതിസന്ധി അഭിമുഖീകരിച്ചതിനാലാണ് കെ.എസ്.ആര്‍.ടി.സി അധികസഹായം നല്‍കിയത്. കോവിഡ് പ്രതിസന്ധി കഴിഞ്ഞതിനാല്‍ കെ.എസ്.ആര്‍.ടി.സിയെ സ്വയംപര്യാപ്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിക്കായി കഴിഞ്ഞ ബജറ്റിലും തുക വകയിരുത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സിയില്‍ സമഗ്രമാറ്റം ലക്ഷ്യമിട്ട് …
Read More »15-കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഏഴ് വര്‍ഷത്തിന് ശേഷം പിതാവ് അറസ്റ്റില്‍; പ്രതി മുഹമ്മദ് സാദിഖ് റയിനെ പിടികൂടിയത് രാജസ്ഥാനില്‍ നിന്നും; അറസ്റ്റിലായത് മൂന്നാം വിവാഹത്തിന് പിന്നാലെ…
ഏഴ് വര്‍ഷം മുന്‍പ് 15 കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ രാജസ്ഥാനില്‍ നിന്നാണ് പിടികൂടിയത്. ബിഹാര്‍ മുസാഫിര്‍പൂര്‍ സ്വദേശി മുഹമ്മദ് സാദിഖ് റയിനാണ്(49) കേസില്‍ അറസ്റ്റിലായത്. പെരുമ്ബടപ്പ് പുത്തന്‍പള്ളിയില്‍ ഏഴ് വര്‍ഷം മുമ്ബായിരുന്നു കേസിനാസ്പദമായ സംഭവം. ബിഹാര്‍ സ്വദേശിയായ പ്രതി ആദ്യ ഭാര്യയുടെ മരണശേഷം അതിലുണ്ടായ ഇരട്ട പെണ്‍കുട്ടികളുമായി കേരളത്തില്‍ എത്തിയിരുന്നു. തുടര്‍ന്ന് മലയാളി യുവതിയെ രണ്ടാം …
Read More »പട്ടാപ്പകൽ നെയ്യാറ്റിൻകരയിലെ ജ്വല്ലറിയിൽ കയറി 25,000 രൂപ കവർന്ന് വിദ്യാർത്ഥിനി; ‘വില്ലനായത്’ യൂണിഫോമും; പണം കവർന്നത് മുടി സ്‌ട്രെയിറ്റ് ചെയ്യിക്കാൻ!
സ്‌കൂൾ യൂണിഫോമിൽ നെയ്യാറ്റിൻകരയിലെ ജ്വല്ലറിയിൽ കഴിഞ്ഞ ദിവസം പട്ടാപ്പകൽ 25,000 രൂപ കവർന്ന സ്‌കൂൾ വിദ്യാർത്ഥിനി പിടിയിൽ. പെൺകുട്ടി ധരിച്ചിരുന്ന യൂണിഫോം ആണ് പോലീസിന് അന്വേഷണത്തെ സഹായിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തീരദേശത്തെ ഒരു സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം യൂണിഫോം ആണ് മോഷണം നടത്തുമ്പോൾ വിദ്യാർഥിനി ധരിച്ചിരുന്നത് എന്ന് മനസ്സിലാക്കിയ പൊലീസ് ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. കൂടാതെ സമീപത്തെ ബ്യൂട്ടി പാർലറിൽ നിന്നും സമീപത്തെ മൊബൈൽ ഷോപ്പിൽ …
Read More »