Breaking News

Latest News

വായുവിലെ കൊറോണ വൈറസ് അഞ്ച് മിനറ്റ് ശക്തം; ആദ്യത്തെ രണ്ട് മിനറ്റില്‍ അതീവ അപകടകാരി; പഠന റിപ്പോർട്ട് പുറത്ത്..

നിശ്വാസവായുവിലൂടെ പുറത്തെത്തുന്ന കൊറോണ വൈറസ് അഞ്ച് മിനറ്റ് വായുവില്‍ അതിശക്തം. അതില്‍ തന്നെ ഏറ്റവും അപകടകാരിയായിരിക്കുന്നത് ആദ്യത്തെ രണ്ട് മിനിറ്റിലെന്നു പഠനം. ഈ സമയത്തിനുള്ളില്‍ വൈറസ് മറ്റൊരാളിലേക്ക് എത്തിപ്പെട്ടാല്‍ കോവിഡ് ബാധ ഉറപ്പ്. പിന്നീടുള്ള 3 മിനിറ്റില്‍ വൈറസിന്റെ രോഗം പടര്‍ത്താനുള്ള ശേഷിയില്‍ നേരിയ കുറവുണ്ടാകും. ശേഷം, 5 മുതല്‍ 20 മിനിറ്റ് കൊണ്ട് രോഗം പടര്‍ത്താനുള്ള ശേഷി 90% വരെ കുറയുമെന്നാണ് യുകെയിലെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ …

Read More »

വാങ്ങാനാളില്ല, ഒരു ദശാബ്‍ദത്തിനിടയിലെ വമ്പന്‍ വില്‍പ്പന ഇടിവുമായി ഈ വണ്ടിക്കമ്പനി!

ഓട്ടോമൊബൈൽ ഭീമനായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്‍റെ (Volkswagen Group) വില്‍പ്പന കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. 2021-ൽ ഏകദേശം 4.9 ദശലക്ഷം വാഹനങ്ങൾ വിതരണം ചെയ്‍തുകൊണ്ട് പത്ത് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിൽപ്പന നമ്പറുകൾ കമ്പനി രേഖപ്പെടുത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അസ്ഥിരമായ വിതരണ ശൃംഖല കാരണം ഈ വർഷത്തിന്‍റെ ആദ്യ പകുതിയിലും അതിന്റെ വിൽപ്പന പ്രകടനത്തെ ബാധിച്ചേക്കാമെന്നും വാഹന നിർമ്മാതാവ് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2021-ലെ വിൽപ്പന 8.1 ശതമാനം …

Read More »

‘നീതി ദേവത കൊലചെയ്യപ്പെട്ടു’; കോടതി വിധി വേദനാജനകമെന്ന് സിസ്റ്റർ ലൂസി കളപ്പുര

കോടതി വിധി വേദനാജനകമെന്ന് സിസ്റ്റർ ലൂസി കളപ്പുര. നീതി ദേവത കൊലചെയ്യപ്പെട്ടു. കേസിൽ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. കുറ്റം ചെയ്തിട്ടുള്ള ആളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തനാണെന്ന് പ്രഖ്യാപിക്കുമ്പോൾ അത് ഉൾക്കൊള്ളാൻ കഴിയില്ല. കേരളത്തിനോ രാജ്യത്തിനോ അത് ഉൾക്കൊളളാൻ സാധിക്കില്ല. ഒരു സ്ത്രീയുടെ നിസഹായത മനസിലാക്കാൻ കോടതിക്ക് കഴിയണം. കഴയുമെന്നുള്ള വിശ്വാസമുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് മുന്നോട്ടുള്ള പ്രയാണം തുടരുമെന്നും സിസ്റ്റർ ലൂസി കളപ്പുര വ്യക്തമാക്കി. കന്യാസ്ത്രീയെ പീഡിപ്പിച്ച …

Read More »

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു; ആളപായമില്ല…

മലപ്പുറം വളാഞ്ചേരിയില്‍ പട്ടാപ്പകല്‍ ഓടിക്കൊണ്ടിരുന്ന വാഹനം കത്തി നശിച്ചു. തൃശൂര്‍ കോഴിക്കോട് ദേശീയ പാതയില്‍ കഞ്ഞിപ്പുരയ്ക്കും കരിപ്പോളിനും മധ്യേയാണ് സംഭവമുണ്ടായത്. രാവിലെ 11 ഓടെയാണ് വാഹനത്തിന് തീ പിടിച്ചത്. ഓടിക്കൊണ്ടിരുന്ന ട്രാവെലെര്‍വാനാണ് അഗ്‌നിക്കിരയായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അഗ്നിശമനാ ജീവനക്കാരും പൊലീസും സംഭവ സ്ഥലത്തെത്തി തീയണച്ചെങ്കിലും വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചു. വാഹനം കത്തിയമര്‍ന്നതോടെ ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. അടുത്തകാലത്തായി ഓടിക്കൊണ്ടിരിക്കുന്നതോ നിര്‍ത്തിയിട്ടതോ ആയ വാഹനങ്ങള്‍ക്ക് തീ …

Read More »

മസാജിനിടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു; യുവതിയുടെ പരാതിയില്‍ 35 കാരന്‍ പിടിയില്‍; സാജ് സ്ഥാപനം പൊലീസ് അടച്ചുപൂട്ടി…

മസാജിനിടെ യുവതിയുടെ രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ച കേസില്‍ മസാജ് തെറാപ്പിസ്റ്റ് അറസ്റ്റില്‍. ഇയാള്‍ക്കെതിരെ നേരത്തെയും ആരോപണങ്ങളുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് മസാജ് സ്ഥാപനം പൊലീസ് അടച്ചുപൂട്ടി. അമേരിക്കയിലെ ലാസ്‌വെഗാസിലാണ് സംഭവം. വെസ്റ്റ് ഷാലെസ്റ്റന്‍ ബെലവാര്‍ഡിലെ മസാജ് എന്‍വി എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ഏരിയന്‍ റിവേറോ ഫ്‌ളോറസ് എന്ന 35 വയസ്സുകാരനാണ് കേസില്‍ പ്രതി. ഇയാളെ പ്രതിയെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റന്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഇയാെള അന്വേഷണ …

Read More »

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ മാറ്റി; ചൊവ്വാഴ്​ച്ചവരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍…

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ മാറ്റി. ഹർജി ഹൈക്കോടതി ചൊവ്വാഴ്​ച്ച പരിഗണിക്കും. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കി. ജസ്റ്റിസ് പി ഗോപിനാഥാണ് ഹര്‍ജി പരിഗണിച്ചത്. ഹരജി പരിഗണിക്കവേ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അതിനിടെ, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഉടന്‍ കോടതിക്ക്​ കൈമാറണമെന്ന്​ ദിലീപ് വിചാരണാ …

Read More »

ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ല്‍ കു​റ്റ​വി​മു​ക്ത​ന്‍

കോ​ട്ട​യം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി ജി. ​ഗോ​പ​കു​മാ​റാ​ണ് കേ​സി​ല്‍ വി​ധി പ​റ​ഞ്ഞ​ത്. ബി​ഷ​പ് ഫ്രാ​ങ്കോ​യ്ക്കെ​തി​രെ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. വി​ധി കേ​ട്ട​തി​നു ശേ​ഷം ദൈ​വ​ത്തി​നു സ്തു​തി​യെ​ന്നു പ്ര​തി​ക​രി​ച്ച ബി​ഷ​പ് കോ​ട​തി മു​റി​ക്കു പു​റ​ത്തി​റ​ങ്ങി​യ​തി​നു ശേ​ഷം പൊ​ട്ടി​ക്ക​ര​ഞ്ഞു. കേ​സി​ല്‍ വി​ധി പ​റ​യു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ട​തി​ക്കു സ​മീ​പം വ​ന്‍ സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ളാ​ണ് പോ​ലീ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ബാ​രി​ക്കേ​ഡു​ക​ള്‍ ഉ​യ​ര്‍​ത്തു​ക​യും കൂ​ടു​ത​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കോ​ട​തി പ​രി​സ​ര​ത്തു വി​ന്യ​സി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബോം​ബ്, …

Read More »

കോവിഡ് അതിരൂക്ഷമാകുന്നു; ഒപ്പം ഒമിക്രോണും; ഇന്നു മുതല്‍ ആരാധനാലയങ്ങള്‍ അടച്ചിടും; നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ തമിഴ്‌നാട്

കോവിഡ് വ്യാപനവും ഒമിക്രോണ്‍ കേസുകളും അതിവേഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍. ഇന്നു മുതല്‍ ജനുവരി 18 വരെ ആരാധനാലയങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചു. ജനുവരി 16 ഞായറാഴ്ച സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നടപ്പിലാക്കാനും തീരുമാനമായി. കഴിഞ്ഞ ദിവസം മാത്രം 20,911 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ കേസുകള്‍ 28,68.500. മൊത്തം കൊവിഡ് മരണങ്ങള്‍ 36,930 ആണ്. 1,03,616 കൊവിഡ് ബാധിതരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ലോക്ക്ഡൗണില്‍ …

Read More »

കടലില്‍ മീനിന് വലയിട്ടു, കുടുങ്ങിയത് പോത്ത്: രക്ഷപ്പെടുത്തി കരയിലെത്തിച്ച് മത്സ്യത്തൊഴിലാളികള്‍

കടലില്‍ മീന്‍ പിടിയ്ക്കാനിട്ട വലയില്‍ കുടുങ്ങിയ പോത്തിനെ രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളികള്‍. കല്ലായി കോതിപ്പാലത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിലാണ് പോത്ത് കുടുങ്ങിയത്. ബുധനാഴ്ച രാത്രി 12നാണ് കോതിപ്പാലത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ അറഫ ഷദ എന്ന വള്ളത്തിലുള്ളവരുടെ ശ്രദ്ധയില്‍ പോത്ത് പെടുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് എടി ഫിറോസ്, എടി സക്കീര്‍, ടിപി പുവാദ് എന്നിവരാണ് കടലില്‍ വച്ച് പോത്ത് എത്തിയത്. കരയില്‍ നിന്ന് 2 കിലോമീറ്ററോളം കടലില്‍ ദൂരത്തെത്തി …

Read More »

അവന്റെ ജോലിയെ ബാധിക്കരുത്, എനിക്ക് പരാതിയില്ലെന്ന് മർദ്ദനത്തിന് ഇരയായ അമ്മ; അവനെ കൊണ്ടുപോയാൽ താനും വരുമെന്നും കണ്ണീർ അപേക്ഷ

മദ്യലഹരിയിൽ അമ്മയെ എടുത്തുയർത്തി നിലത്തടിക്കുകയും കൊല്ലാൻ ശ്രമിക്കുകയുംചെയ്ത സൈനികനായ മകന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സംഭവത്തിൽ മുട്ടം ചൂണ്ടുപലക ജങ്ഷനു കിഴക്ക് ആലക്കോട്ടിൽ സുബോധിനെ (37) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ മർദ്ദനത്തിനിരയായ അമ്മയുടെ വാക്കുകളാണ് വൈറലാവുനന്നത്. പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ തനിക്കു പരാതിയില്ലെന്നും മകന്റെ ജോലിയെ ബാധിക്കരുതെന്നുമാണ് ഈ അമ്മ പറഞ്ഞത്. മകൻ കുറ്റംചെയ്തിട്ടില്ലെന്നും പരാതിയില്ലെന്നും അവർ ആവർത്തിച്ചു. മക്കൾ തമ്മിലാണു വഴക്കുണ്ടായതെന്നും അവർ പറഞ്ഞു. …

Read More »