Breaking News

Latest News

പരസ്യ പ്രസ്താവന; രാഘവനും മുരളീധരനുമെതിരായ പരാതി ഹൈക്കമാന്‍ഡിന് കൈമാറി കെപിസിസി

കോഴിക്കോട്: എം കെ രാഘവനും കെ മുരളീധരനുമെതിരായ പരാതി കെ.പി.സി.സി നേതൃത്വം ഹൈക്കമാൻഡിന് കൈമാറി. ഇരുവരുടെയും പരസ്യപ്രസ്താവനയിൽ എന്താണ് വേണ്ടതെന്ന് എ.ഐ.സി.സി തീരുമാനിക്കും. അതേസമയം നേതൃത്വത്തിന്‍റെ ഭീഷണിക്ക് വഴങ്ങില്ലെന്ന നിലപാടിലാണ് രാഘവനും മുരളീധരനും. രാഘവന്‍റെയും മുരളീധരന്‍റെയും പരസ്യ വിമർശനങ്ങളിൽ കോഴിക്കോട് ഡി.സി.സി സമർപ്പിച്ച റിപ്പോർട്ട് കെ.പി.സി.സി ശുപാർശ കൂടി ചേർത്താണ് കെ സുധാകരൻ ഹൈക്കമാൻഡിന് അയച്ചത്. ഇരുവർക്കുമെതിരെ നടപടിയെടുക്കാൻ കെ.പി.സി.സിക്ക് അധികാരമില്ലാത്തതിനാലാണ് സുധാകരൻ വിഷയം എ.ഐ.സി.സിക്ക് വിട്ടത്. ഇരുവരുടെയും പരസ്യവിമർശനം …

Read More »

റമദാൻ; യുഎഇയിലെ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം അഞ്ചര മണിക്കൂറാക്കും

അബുദാബി: യു.എ.ഇയിലെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം റമദാനിൽ അഞ്ചര മണിക്കൂറായി കുറച്ചു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് പുതുക്കിയ സമയം. ഓരോ സ്ഥാപനത്തിന്‍റെയും സേവന സ്വഭാവമനുസരിച്ച് ജോലി സമയം ക്രമീകരിക്കാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സസ് വ്യക്തമാക്കി.

Read More »

അധികൃതർക്ക് സംഭവിച്ചത് ഗുരുതര വീഴ്ച; ബ്രഹ്മപുരം വിഷയത്തിൽ രഞ്ജി പണിക്കര്‍

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ അധികൃതർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് നടനും സംവിധായകനുമായ രഞ്ജി പണിക്കർ. ഇത്രയധികം മാലിന്യം സംഭരിക്കുന്നത് കുറ്റകരമാണെന്നും കൊച്ചി വിട്ടുപോകാൻ സ്ഥലമില്ലാത്തവർ എന്ത് ചെയ്യുമെന്നും രഞ്ജി പണിക്കർ പ്രതികരിച്ചു. തന്‍റെ വീടിനടുത്ത് പുക വരുന്നതോ തനിക്ക് പ്രശ്നമുണ്ടോ എന്നതല്ല യഥാർത്ഥ പ്രശ്നം. കഴിഞ്ഞ 10 ദിവസമായി കൊച്ചി നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണിത്. കൊച്ചിയിലെ മുഴുവൻ ജനങ്ങളും ഇതുമൂലം ദുരിതമനുഭവിക്കുകയാണ്. ഇത് സംഭവിച്ചതിന് ശേഷവും വിഷയം കൈകാര്യം …

Read More »

നാലാം ദിനത്തിലും ഇന്ത്യയുടെ കുതിപ്പ്; 75-ാം സെഞ്ചുറി നേടി കോഹ്ലി

അഹമ്മദാബാദ്: നാലാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനത്തിൽ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് ലീഡ് മറികടക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 362 റൺസെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയും 70 പന്തിൽ 25 റൺസുമായി ശ്രീകർ ഭരതുമാണ് ക്രീസിൽ. കരിയറിലെ 75-ാം സെഞ്ചുറി അഹമ്മദാബാദിൽ കോഹ്ലി നേടി. ഞായറാഴ്ച ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. 84 പന്തിൽ 28 റണ്‍സെടുത്ത ജഡേജയെ ഉസ്മാൻ …

Read More »

ഹൃദയത്തെ സംരക്ഷിക്കാൻ ദിനവും 3 മാതള നാരങ്ങ; വിശദമാക്കി പോഷകാഹാര വിദഗ്ധ

ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാൻ മാതളനാരങ്ങ ഉത്തമമാണെന്ന് വിശദമാക്കി പോഷകാഹാര വിദഗ്ധ അഞ്ജലി മുഖർജി. സമൂഹത്തിൽ ഹൃദ്രോഗികളുടെ തോത് ക്രമാതീതമായി ഉയർന്ന് കൊണ്ടിരിക്കുകയാണെന്നും, ആരോഗ്യപൂർണ്ണമായൊരു ജീവിതശൈലി പിന്തുടരുക മാത്രമാണ് ഇതിന് പ്രതിവിധിയെന്നും അവർ പറയുന്നു. അതിശക്തമായ ആന്റി-അഥെറോജെനിക് ഏജന്റായ മാതളം, ധമനികളെ ശുദ്ധീകരിച്ച്, രക്തസമ്മർദ്ദം വരുതിയിലാക്കി ഹൃദയത്തെ സംരക്ഷിക്കുന്നതിലും, രക്തക്കുഴലുകൾ അടയാതെ സൂക്ഷിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. ടാന്നിൻ, ആന്തോസയാനിസുകൾ തുടങ്ങിയ, പോഷകങ്ങളുടെ കലവറയായ മാതളനാരങ്ങ ദിവസവും മൂന്നെണ്ണം വീതം കഴിക്കുന്നത്‌ ഉയർന്ന …

Read More »

നടി മാധുരി ദീക്ഷിതിന്‍റെ അമ്മ സ്നേഹലത ദീക്ഷിത് അന്തരിച്ചു

മുംബൈ: ചലച്ചിത്ര താരം മാധുരി ദീക്ഷിതിന്‍റെ അമ്മ സ്നേഹലത ദീക്ഷിത് (90) അന്തരിച്ചു. ശനിയാഴ്ച മുംബൈയിൽ വച്ചാണ് അന്ത്യകർമങ്ങൾ നടന്നതെന്നാണ് റിപ്പോർട്ടുകൾ. സ്നേഹലത ദീക്ഷിതിന്‍റെ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മാധുരി ദീക്ഷിതും ഭർത്താവ് ശ്രീറാമും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് മരണം സ്ഥിരീകരിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട ആയ് (അമ്മ സ്നേഹലത) ഇന്ന് രാവിലെ അന്തരിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സമീപത്തുണ്ടായിരുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു. 1984ൽ അബോധ് എന്ന ചിത്രത്തിലൂടെയാണ് …

Read More »

ബ്രഹ്മപുരം വിഷപ്പുക; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ബ്രഹ്മപുരം വിഷപ്പുക പടരുന്ന സാഹചര്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒന്നുമുതല്‍ ഒമ്പത് വരെയുള്ള കുട്ടികളുടെ പരീക്ഷയുടെ കാര്യത്തില്‍ ആലോചിച്ച് തീരുമാനം എടുക്കും. ജില്ലാ കളക്ടർ, കോർപറേഷൻ എന്നിവരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബ്രഹ്മപുരത്തെ വിഷപ്പുക ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഐഎംഎ മുന്നറിയിപ്പ് നൽകി. ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല, …

Read More »

ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; ഭയന്ന് ഓടിയപ്പോൾ ആനയും പിന്നാലെയോടി

തൊടുപുഴ: ഇടുക്കി പന്നിയാർ എസ്റ്റേറ്റിലെ ലേബർ കാന്‍റീന് നേരെ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. കാന്‍റീനിലെ അടുക്കള ഭാഗമാണ് ആന ആക്രമിക്കാൻ ശ്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കാന്‍റീൻ നടത്തിപ്പുകാരൻ ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രക്ഷപ്പെടാൻ ശ്രമിച്ച എഡ്വിന്‍റെ പിന്നാലെ ആനയും ഓടി. അരിക്കൊമ്പനെ പിന്നീട് നാട്ടുകാർ ഓടിച്ചു. ശാന്തമ്പാറ പന്നിയാർ എസ്റ്റേറ്റിലെ ആന്‍റണി എന്നയാളുടെ റേഷൻ കട നേരത്തെ ആന തകർത്തിരുന്നു. തുടർന്ന് റേഷൻ കട താൽക്കാലികമായി …

Read More »

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ വിജയം

ജൊഹാനസ്ബർഗ്: ക്യാപ്റ്റനായ തന്‍റെ ആദ്യ ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സുകളിലും പൂജ്യം, 7 വർഷമായി ഒരു സെഞ്ച്വറി പോലും നേടാത്തതിന്‍റെ നിരാശ, ട്വന്‍റി 20 ടീമിൽ നിന്ന് ഒഴിവാക്കിയതിന്‍റെ ദുഃഖം, തെംബ ബവുമ ഒരു സെഞ്ച്വറിയിൽ എല്ലാം മറന്നു. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 284 റൺസിന്‍റെ തകർപ്പൻ ജയം. മൂന്നാം ദിനം തന്നെ സെഞ്ച്വറി നേടിയ ബവുമയ്ക്ക് ഇന്നലെ വ്യക്തിഗത സ്കോറിലേക്ക് ഒരു റൺസ് മാത്രമേ ചേർക്കാൻ …

Read More »

ചൂടിനൊപ്പം കാട്ടുതീയും പടരുന്നു; ഈ സീസണിൽ മാത്രം കത്തിനശിച്ചത് 309 ഹെക്ടര്‍ വനം

തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കാട്ടുതീയും പടരുന്നു. ഈ സീസണിൽ മാത്രം 309 ഹെക്ടർ വനം കത്തിനശിച്ചതായാണ് വനംവകുപ്പിന്‍റെ കണക്ക്. വനമേഖലയുടെ പരിസരങ്ങളിൽ അഗ്നിസുരക്ഷാ ഓഡിറ്റ് കർശനമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം നിർദ്ദേശിച്ചു. അശ്രദ്ധമായ ഇടപെടലും, പെരുമാറ്റവുമാണ് കാട്ടുതീക്ക് കാരണമെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. വനമേഖലയോട് ചേർന്നുള്ള ജനവാസ മേഖലകളിൽ നിന്നാണ് തീ പ്രധാനമായും പടരുന്നത്.  മനഃപൂർവം തീയിട്ടതിന് വനംവകുപ്പ് ഇതിനകം 14 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. …

Read More »