Breaking News

Latest News

എച്ച്3 എൻ2; ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

ന്യൂഡൽഹി: എച്ച് 3 എൻ 2 പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് കേന്ദ്രസർക്കാർ നിർദേശം. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വിളിച്ചുചേർത്ത യോഗത്തിന് ശേഷമാണ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. രോഗത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. രോഗവ്യാപനം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും, ആശുപത്രി സൗകര്യങ്ങൾ വിലയിരുത്തണമെന്നും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു. ഇൻഫ്ലുവൻസ വൈറസിന്‍റെ വകഭേദമാണ് …

Read More »

ഉപേക്ഷിക്കാൻ തയ്യാറല്ല; ഒരേ മണ്ഡപത്തിൽ ഒരേസമയം 2 സ്ത്രീകൾക്ക് താലി ചാർത്തി യുവാവ്

തെലങ്കാന: ഒരേ മണ്ഡപത്തിൽ രണ്ട് യുവതികളെ ഒരേ സമയം വിവാഹം ചെയ്ത് തെലങ്കാന സ്വദേശിയായ യുവാവ്. ഭദ്രാദ്രി കോതഗുഡെം നിവാസിയായ മാദിവി സതിബാബു എന്ന യുവാവാണ് ഒരേ സമയം രണ്ട് സ്ത്രീകളെ ഭാര്യമാരായി സ്വീകരിച്ചത്.  ഇരുവരുടെയും മാതാപിതാക്കളുടെ സമ്മതത്തോടെ സുനിത, സ്വപ്ന എന്നീ യുവതികൾക്ക് ഇയാൾ താലി ചാർത്തുകയായിരുന്നു. ഇരുവരുടെയും ബന്ധുക്കളും വിവാഹത്തിൽ പങ്കെടുത്തു. വിവാഹ ക്ഷണക്കത്തിൽ രണ്ട് യുവതികളുടെയും മാതാപിതാക്കളുടെയും പേരുകളും ഉൾപ്പെടുത്തിയിരുന്നു. സതി ബാബുവും സ്വപ്നയും വിദ്യാർത്ഥികളായിരിക്കെയാണ് …

Read More »

വീരമൃത്യു വരിച്ച ജവാന്മാരുടെ വിധവകൾക്ക് പിന്തുണ; അക്രമാസക്തമായി ബിജെപി മാർച്ച്

ജയ്പുർ: വീരമൃത്യു വരിച്ച ജവാന്മാരുടെ വിധവകൾ രാജസ്ഥാനിൽ നടത്തുന്ന സമരത്തെ പിന്തുണച്ച് ബി.ജെ.പി സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായി. ബി.ജെ.പി നേതാവ് കിരോഡി ലാൽ മീണയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രവർത്തകർ വൻ പ്രതിഷേധമാണ് നടത്തിയത്. മീണ വിധവകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചതോടെയാണ് പ്രതിഷേധം രൂക്ഷമായത്. ഗെഹ്ലോട്ടിന്‍റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർക്കുകയും കല്ലെറിയുകയും ചെയ്തു. ഇതോടെയാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയത്. …

Read More »

സിസിഎൽ; കേരള സ്‍ട്രൈക്കേഴ്‍സിനെതിരെ വൻ സ്‍കോറുമായി ഭോജ്‍പുരി

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്‍ട്രൈക്കേഴ്‍സിനെതിരെ ആദ്യ സ്‍പെല്ലില്‍ 163 റൺസ് നേടി ഭോജ്‍പുരി ദബാംഗ്സ്. ടോസ് നേടിയ സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റൻ സൈജു കുറുപ്പ് ഫീൽഡിംഗ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഭോജ്പുരി ദബാംഗ്സ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. ഉജ്ജ്വല സെഞ്ച്വറി നേടിയ പർവേഷാണ് ഭോജ്പുരിയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 91 റൺസിന് ഭോജ്പുരിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഉദയ് തിവാരിയാണ് 11 പന്തിൽ 21 റൺസെടുത്ത് പുറത്തായത്. സ്ട്രൈക്കേഴ്സിന്‍റെ …

Read More »

ബ്രഹ്മപുരം വിഷയം; സംസ്ഥാന സർക്കാരിനെതിരെ ചോദ്യങ്ങളുമായി പ്രകാശ് ജാവദേക്കർ

തൃശൂർ: ബ്രഹ്മപുരത്തെ തീപിടിത്തം സംസ്ഥാനത്തിന്‍റെ ഭരണസംവിധാനത്തിന്‍റെ പരാജയമാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. കരാറിന് പിന്നിൽ വൻ അഴിമതിയാണ് നടന്നത്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ജാവദേക്കർ ആവശ്യപ്പെട്ടു. രാജ്യത്തെ നഗരങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി നരേന്ദ്ര മോദി സർക്കാർ നടപ്പാക്കുന്ന സ്മാർട്ട് സിറ്റി പദ്ധതിയിലേക്ക് തിരഞ്ഞെടുത്ത 25 നഗരങ്ങളിൽ ഒന്നാണ് കൊച്ചി. കഴിഞ്ഞ 6 വർഷമായി കൊച്ചി നിവാസികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കോർപ്പറേഷന് …

Read More »

സ്വകാര്യ സ്കൂളുകളിൽ 6% വരെ ഫീസ് വർധന; അനുമതി നൽകി വിദ്യാഭ്യാസ വകുപ്പ്

യുഎഇ: ദുബായിലെ സ്വകാര്യ സ്കൂളുകളിലെ ട്യൂഷൻ ഫീസ് 6% വരെ വർദ്ധിപ്പിക്കാൻ അനുമതി നൽകി വിദ്യാഭ്യാസ വകുപ്പ്(കെഎച്ച്ഡിഎ). അടുത്തിടെ നടന്ന പ​രി​ശോ​ധ​ന​യി​ൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂളുകൾക്കാണ് ഫീസ് 3 മുതൽ 6 ശതമാനം വരെ വർദ്ധിപ്പിക്കാൻ അനുമതി നൽകിയിരിക്കുന്നത്. നിലവാരം മോശമായ സ്കൂളുകളിൽ ഫീസ് വർദ്ധന അനുവദിക്കില്ല. ഭൂരിഭാഗം ഇന്ത്യൻ സ്കൂളുകളും അവരുടെ നിലവാരം മെച്ചപ്പെടുത്തിയിരുന്നു. പുതിയ അധ്യയന വർഷം (2023-24) മുതൽ ഫീസ് വർദ്ധനവ് പ്രാബല്യത്തിൽ വരും. …

Read More »

മൈഗ്രെയ്ൻ അകറ്റാൻ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതെല്ലാം

പ്രായഭേദമന്യേ ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് മൈഗ്രെയ്ൻ. ടെൻഷൻ, സ്‌ട്രെസ്സ് എന്നിവ മൂലം രക്തസമ്മർദ്ദം ഉയരുന്നത് മൈഗ്രെയ്നിലേക്ക് വഴിവെക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മൈഗ്രെയ്നിന്റെ കടുത്ത വേദന ഇല്ലാതാക്കാൻ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാന വസ്തുക്കൾ ഏതെല്ലാമാണെന്ന് വിശദമാക്കുകയാണ് ആരോഗ്യവിദഗ്ധർ. ഡാർക്ക്‌ ചോക്ലേറ്റ് ആണ് ആദ്യത്തേത്. മഗ്‌നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ, ഹോർമോൺ അസന്തുലിതാവസ്ഥ പരിഹരിച്ച് ടെൻഷൻ കുറക്കുന്നതിനാൽ, സ്ഥിരമായി കഴിക്കുന്നത് വളരെയധികം ഗുണകരമാണ്. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ …

Read More »

മോദിയിൽ വിശ്വസിക്കുന്നു, ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തും: സുമലത

ബെംഗളൂരു: ബി.ജെ.പിക്ക് പിന്തുണ അറിയിച്ച് നടിയും മണ്ഡ്യയിൽ നിന്നുള്ള ലോക്സഭാ അംഗവുമായ സുമലത അംബരീഷ്. വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ തന്‍റെ പിന്തുണ ബി.ജെ.പിക്കായിരിക്കുമെന്ന് സുമലത പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തും. എന്നാൽ പാർട്ടി അംഗത്വം സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ വിശ്വസിക്കുന്നുവെന്നും സുമലത പറഞ്ഞു. നിലവിൽ മണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര എം.പിയാണ് സുമലത. കർണാടക മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ …

Read More »

തൊടുപുഴ കൈവെട്ട് കേസ്: മുഖ്യ പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം പാരിതോഷികം

കൊച്ചി: തൊടുപുഴ കൈവെട്ട് കേസിലെ ഒന്നാം പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻ.ഐ.എ. എറണാകുളം ഓടക്കാലി സ്വദേശി സവാദിനെക്കുറിച്ച് വിവരം നൽകുന്നവർക്കാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഇയാൾ ഒളിവിലാണ്. 2010ലാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായ പ്രൊഫസർ ടി.ജെ ജോസഫിന്‍റെ കൈ വെട്ടിയത്. പതിനൊന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ.

Read More »

യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന; മികച്ച നേട്ടവുമായി അദാനി വിമാനത്താവളങ്ങൾ

ന്യൂഡൽഹി: 2022 ൽ 14.25 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകി അദാനി എയർപോർട്ടുകൾ. ഇക്കാര്യത്തിൽ 100% നേട്ടം കൈവരിച്ചതായും കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിയതായും കമ്പനി അധികൃതർ അറിയിച്ചു. അദാനിയുടെ 7 വിമാനത്താവളങ്ങളിലും ആഭ്യന്തര യാത്രക്കാരുടെ എണ്ണം 92 ശതമാനമായും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 133 ശതമാനമായും വർധിച്ചു. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 58 ശതമാനവും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 61 ശതമാനവും വളർച്ചയുണ്ടായി. അദാനി എയർപോർട്ട് ഹോൾഡിംഗ് ലിമിറ്റഡിന്‍റെ …

Read More »