താന്‍ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയുടെ പേര് മാറ്റില്ലെന്ന് സംവിധായകന്‍ നാദിര്‍ഷാ. കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ പ്രതിഷേധത്തിന് ശേഷമാണ് നാദിര്‍ഷായുടെ മറുപടി. ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെടുന്നതായി കത്തോലിക്കാ കോണ്‍ഗ്രസ്ച ങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ് അഡ്വക്കേറ്റ് പി. പി. ജോസഫ് കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആവശ്യം മുന്നോട്ടുവച്ചിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച് ഈശോ എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം …
Read More »വിവാഹാഭ്യര്‍ഥന നിരസിച്ചു ; കൊല്ലത്ത് യുവാവിനെ ആക്രമിക്കാനായി യുവതിയുടെ ക്വട്ടേഷന്‍: സംഘാംഗങ്ങള്‍ പിടിയില്‍…
വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് യുവതിയുടെ ക്വട്ടേഷനേറ്റെടുത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു. ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങള്‍ പിടിയിലായി. സൗഹൃദത്തിലായിരുന്ന യു വാവിനോട് യുവതി നടത്തിയ വിവാഹഭ്യര്‍ഥന നിരസിച്ചതിെന്റ വിരോധത്തിലാണ് യുവാവിനെതിരെ ക്വട്ടേഷന്‍ നല്‍കിയത്. സംഭവത്തില്‍ വര്‍ക്കല ഇടവ സ്വദേശികളായ അരുണ്‍ (27), മുകേഷ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് മാസമായി വര്‍ക്കലയിലും പരിസരപ്രദേശത്തുമായി ഒളിവില്‍ കഴിഞ്ഞുവന്ന ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. കൂടാതെ ക്വട്ടേഷന്‍ നല്കിയ ലിന്‍സി …
Read More »ഈ ഓണാഘോഷം കെങ്കേമമാക്കാം; പെന്‍ഷന്‍ ആഗസ്റ്റ് പത്തിനകം, ഈ മാസം 3200 രൂപ കിട്ടും…
ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ജൂലായ്-ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു. ഈ മാസം 3200 രൂപ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. ആഗസ്റ്റ് പത്തിനകം വിതരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 48,52,098 പേരാണ് ഗുണഭോക്താക്കളായിട്ടുള്ളത്. 24.85 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെയും, ബാക്കിയുള്ളവര്‍ക്ക് സഹകരണ ബാങ്ക് വഴി വീടുകളിലും പെന്‍ഷന്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കൊവിഡ് മഹാമാരി സൃഷ്ടിച്ച …
Read More »വാവുബലി: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 100 പേര്‍ക്കെതിരെ കേസ്…
ജില്ലയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വാവുബലി നടത്തിയതിന് 100 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വെള്ളയില്‍ പോലീസാണ് കേസെടുത്തത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വീടുകളില്‍ തന്നെ പിതൃതര്‍പ്പണ ചടങ്ങുകള്‍ നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജയും വഴിപാടും നടത്താന്‍ അവസരം ഉണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
Read More »കനത്ത മഴ തുടരുന്നു; മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 80 ആയി…
കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ രാജസ്ഥാനില്‍ മരണം 80 ആയി. 55 പേര്‍ക്കാണ് പരിക്കേറ്റത്. ബുണ്ഡിയില്‍ 16പേരും സംസ്ഥാന തലസ്ഥാനമായ ജയ്പൂരില്‍ 15 പേരും മരിച്ചു. ജയപൂരിലെ മരണത്തില്‍ വലിയ പങ്കും മിന്നലേറ്റുള്ളവയാണ്. 125 മൃഗങ്ങള്‍ ചത്തതായും അധികൃതര്‍ അറിയിച്ചു. നാശനഷ്ടങ്ങളെക്കുറിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് പങ്കെടുത്ത യോഗത്തിലാണ് അധികൃതര്‍ വിശദീകരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷവും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. …
Read More »നവരസക്കെതിരെ പ്രതിഷേധം ശക്തമാക്കി മതവിശ്വാസികള്‍; നെറ്റ്ഫ്ളിക്സിനെതിരെ നിയമനടപടി വേണമെന്നും ആവശ്യം; പ്രതിഷേധം ആന്തോളജിയിലെ ഇന്മൈ എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ ഖുറാനെ അപമാനിച്ചെന്ന്….
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്നു ചിത്രമായിരുന്നു നവരസ. പേര് സുചിപ്പിക്കുന്നത് പോലെ ഒന്‍പത് രസങ്ങളെ ചെറുചിത്രങ്ങളാക്കി അവതരിപ്പിക്കുന്ന ആന്തോളജി രൂപത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആഗസത് 6 ാം തീയ്യതി നെറ്റ്ഫ്‌ളിക്‌സിലുടെ പുറത്തിറങ്ങിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ആദ്യ ദിനങ്ങളില്‍ തന്നെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിയെടുക്കാന്‍ ചിത്രത്തിന് സാധിച്ചു. എന്നാല്‍ ചിത്രം പുറത്തിറങ്ങി നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ തികയും മുന്‍പ് തന്നെ വിവാദങ്ങളിലേക്ക് വീഴുകയാണ് നവരസയും. ആന്തോളജിയിലെ …
Read More »രാജ്യത്ത് മിന്നലേറ്റുള്ള മരണങ്ങള്‍ വര്‍ധിക്കുന്നു; ബീഹാറില്‍ ഇന്നലെ മാത്രം മരിച്ചത് 7 പേര്‍…
ബീഹാറിലെ ബെന്‍ക ജില്ലിയില്‍ ഏഴ് പേര്‍ മിന്നലേറ്റ് മരിച്ചു. ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെയാണ് ട്വിറ്റര്‍ വഴി വിവരങ്ങള്‍ പങ്കുവച്ചത്. ഏഴ് പേരുടെ മിന്നലേറ്റുള്ള മരണം ദുഃഖകരമാണെന്നും അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. രാജ്യത്ത് മിന്നറ്റുള്ള മരണങ്ങള്‍ വര്‍ധിച്ചുവരുന്നതായി കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. ബീഹാറില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 168 ശതമാനം കൂടുതല്‍ മിന്നലാണ് ഉണ്ടാകുന്നത്. ഹരിയാന 164 ശതമാനം, പോണ്ടിച്ചേരി 117 …
Read More »കൊല്ലത്ത് കോളജ് വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി…
കോളജ് വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ വെഞ്ചേമ്ബ് വേലംകോണം സ്വദേശിയായ 22 കാരിയാണ് മരിച്ചത്. തിരുവനന്തപുരം ചെമ്ബഴന്തി എസ്.എന്‍. കോളജിലെ എം.എ ഇംഗ്ലീഷ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തൊഴിലുറപ്പ് ജോലിക്ക് പോയി തിരിച്ചെത്തിയ അമ്മ പെൺകുട്ടിയുടെ മുറിയുടെ വാതിലില്‍ മുട്ടിയിട്ടും തുറന്നില്ല. തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ …
Read More »വൈദ്യുതി ഭേദഗതി ബില്ലിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മമതാ ബാനര്‍ജി…
വൈദ്യുതി ഭേദഗതി ബില്‍ പാര്ലമെന്റില് അവതരിപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വിഷയത്തില്‍ എത്രയും പെട്ടന്ന് സുതാര്യമായ തുറന്ന ചര്‍ച്ച വേണമെന്ന് കത്തില്‍ മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. ‘ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന കേന്ദ്രസര്‍ക്കാരിന്റെ വൈദ്യുതി ഭേദഗതി ബില്‍ 2020 പാര്ലമെന്റില് അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നു’. മമത കത്തില്‍ ആരോപിച്ചു.
Read More »ഒളിമ്ബിക്സ്: പുരുഷ ഫുട്ബോളില്‍ ബ്രസീലിന് സ്വര്‍ണം….
ഒളിമ്ബിക്സ് പുരുഷ ഫുട്ബോളില്‍ ബ്രസീലിന് വീണ്ടും സ്വര്‍ണം. സ്പെയിനിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ബ്രസീല്‍ നേട്ടം സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ബ്രസീല്‍ ഒളിമ്ബിക്സ് ഫുട്ബോളില്‍ സ്വര്‍ണം നേടുന്നത്. 2016 റിയോ ഒളിമ്ബിക്സിലും ബ്രസീല്‍ തന്നെയാണ് സ്വര്‍ണം നേടിയത്. ആദ്യ പകുതി അവസാനിരിക്കേ മാതേവ്യൂസ് നേടിയ ഗോളിലാണ് ബ്രസീല്‍ മുന്നില്‍ കയറിയത്. 61-ാം മിനിറ്റില്‍ ഒയര്‍സബലിന്റെ ഗോളില്‍ സ്പെയിന് ഒപ്പമെത്തി. നിശ്ചിത സമയത്ത് മറ്റുഗോളുകള്‍ ഒന്നും പിറന്നില്ല. പിന്നീട് …
Read More »