Breaking News

Latest News

സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 20,108 പേര്‍ക്ക് രോഗമുക്തി….

കേരളത്തില്‍ ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,196 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,85,14,136 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് …

Read More »

ഓണസമ്മാനമായി വീണ്ടും വരവായി കൊച്ചി- ലണ്ടന്‍ എയര്‍ ഇന്ത്യ ഡയറക്‌ട് സര്‍വീസ്; വെറും പത്തു മണിക്കൂറില്‍ ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് പറക്കാം…

ആറു മാസം സേവനം നടത്തിയ ശേഷം പിന്‍വാങ്ങിയ ലണ്ടന്‍ – കൊച്ചി എയര്‍ ഇന്ത്യ ഡയറക്റ്റ് സര്‍വീസ് വീണ്ടും ഓണ സമ്മാനമായി എത്തുന്നു. ഇന്ത്യയിലെ രണ്ടാം കോവിഡ് തരംഗത്തെ തുടര്‍ന്ന് ഡിസംബറില്‍ നിലച്ച ശേഷം എത്തുമ്ബോള്‍ മേനി നടിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കോ സംസ്ഥാനത്തെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ അവകാശം ഇല്ലെന്നതും പ്രത്യേകതയാണ്. കോവിഡ് ലോകമൊട്ടാകെ ആഞ്ഞടിച്ച സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ നിലത്തിറങ്ങിയപ്പോള്‍ എയര്‍ ബബിള്‍ പാക്കേജ് പ്രകാരമാണ് …

Read More »

പി.എം. കിസാന്‍ പദ്ധതി ; അടുത്തഘട്ട വിതരണം നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും…

‘പി എം കിസാന്‍ സമ്മാന്‍ നിധി’ പദ്ധതിയുടെ അടുത്ത ഘട്ട ധനസഹായ വിതരണം തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30-ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാകും ഉദ്ഘാടനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് അറിയിച്ചു. പദ്ധതിപ്രകാരം രാജ്യത്തെ 9.75 കാര്‍ഷിക കുടുംങ്ങള്‍ക്ക് 19,500 കോടിരൂപ കൈമാറും. ചടങ്ങില്‍ കര്‍ഷകരുമായി പ്രധാനമന്ത്രി സംവദിക്കുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ ധനസഹായം നല്‍കുന്നതാണ് …

Read More »

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ വിവാഹം നടത്താന്‍ ശ്രമം, കൊല്ലത്ത് വധുവിന്റെ പിതാവ് അറസ്റ്റില്‍…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ വിവാഹം നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ വധുവിന്റെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അമ്മച്ചിവീട് ജംഗ്ഷനിലെ ഓഡിറ്റോറിയത്തില്‍ അനുവദനീയമായതില്‍ അധികം ആളുകളെ വെച്ച്‌ വിവാഹം നടത്താനുള്ള ശ്രമമാണ് പോലീസ് എത്തി തടഞ്ഞത്. ആളുകള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട കൊല്ലം വെസ്റ്റ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വിവാഹത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടത്. തുടര്‍ന്ന് വിവാഹത്തിന് വന്ന ആള്‍ക്കാരെ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. ഐപിസി, ദുരന്തനിവാരണ നിയമം, …

Read More »

നീരജ് ചോപ്രയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ ചെന്നൈ സൂപ്പര്‍ കിങ്സ്…

ഒളിംപിക്സ് അത്‌ലറ്റിക്സില്‍നിന്ന് ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ നേടിയ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (ഐപിഎല്‍) ക്ലബ്ബായ ചെന്നൈ സൂപ്പര്‍ കിങ്സ്.  അഭിനവ് ബിന്ദ്രയ്ക്കുശേഷം ഒളിംപിക്സില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് നീരജ്. നീരജിന്റെ സുവര്‍ണ നേട്ടത്തോടുള്ള ആദരസൂചകമായി പ്രത്യേക ജഴ്സി നമ്ബറും ചെന്നൈ സൂപ്പര്‍ കിങ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. 87.58 മീറ്റര്‍ …

Read More »

സ്വന്തം ഇഷ്ടപ്രകാരം പേരിട്ടതല്ല, ഈശോ സിനിമയുടെ പേര് മാറ്റില്ല: നിലപാട് വ്യക്തമാക്കി നാദിര്‍ഷാ…

താന്‍ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയുടെ പേര് മാറ്റില്ലെന്ന് സംവിധായകന്‍ നാദിര്‍ഷാ. കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ പ്രതിഷേധത്തിന് ശേഷമാണ് നാദിര്‍ഷായുടെ മറുപടി. ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെടുന്നതായി കത്തോലിക്കാ കോണ്‍ഗ്രസ്ച ങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ് അഡ്വക്കേറ്റ് പി. പി. ജോസഫ് കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആവശ്യം മുന്നോട്ടുവച്ചിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച്‌ ഈശോ എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ക്രൈസ്തവരെ സംബന്ധിച്ച്‌ ഒരേയൊരു ദൈവം …

Read More »

വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ചു ; കൊല്ലത്ത് യു​വാ​വി​നെ ആക്രമിക്കാനായി യു​വ​തി​യു​ടെ ക്വ​ട്ടേ​ഷ​ന്‍: സം​ഘാം​ഗ​ങ്ങ​ള്‍ പി​ടി​യി​ല്‍…

വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് യു​വ​തി​യു​ടെ ക്വട്ടേ​ഷ​​നേ​റ്റെ​ടു​ത്ത്​ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ചു. ക്വട്ടേ​ഷൻ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ള്‍ പി​ടി​യി​ലാ​യി. സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്ന യു​ വാ​വി​നോ​ട്  യു​വ​തി ന​ട​ത്തി​യ വി​വാ​ഹ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​തിെന്‍റ വി​രോ​ധ​ത്തി​ലാ​ണ് യുവാവിനെതിരെ ​ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത്. സംഭവത്തില്‍ വ​ര്‍​ക്ക​ല ഇ​ട​വ സ്വ​ദേ​ശി​ക​ളാ​യ അ​രു​ണ്‍ (27), മു​കേ​ഷ് (26) എ​ന്നി​വ​രെ​യാ​ണ് പോലീസ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി വ​ര്‍​ക്ക​ല​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തു​മാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​വ​ന്ന ഇ​വ​രെ പൊ​ലീ​സ്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കൂടാതെ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ ലി​ന്‍​സി …

Read More »

ഈ ഓണാഘോഷം കെങ്കേമമാക്കാം; പെന്‍ഷന്‍ ആഗസ്റ്റ് പത്തിനകം, ഈ മാസം 3200 രൂപ കിട്ടും…

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ജൂലായ്-ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു. ഈ മാസം 3200 രൂപ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. ആഗസ്റ്റ് പത്തിനകം വിതരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 48,52,098 പേരാണ് ഗുണഭോക്താക്കളായിട്ടുള്ളത്. 24.85 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെയും, ബാക്കിയുള്ളവര്‍ക്ക് സഹകരണ ബാങ്ക് വഴി വീടുകളിലും പെന്‍ഷന്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കൊവിഡ് മഹാമാരി സൃഷ്ടിച്ച …

Read More »

വാവുബലി: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 100 പേര്‍ക്കെതിരെ കേസ്…

ജില്ലയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ വാവുബലി നടത്തിയതിന് 100 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വെള്ളയില്‍ പോലീസാണ് കേസെടുത്തത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വീടുകളില്‍ തന്നെ പിതൃതര്‍പ്പണ ചടങ്ങുകള്‍ നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജയും വഴിപാടും നടത്താന്‍ അവസരം ഉണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

Read More »

കനത്ത മഴ തുടരുന്നു; മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 80 ആയി…

കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ രാജസ്ഥാനില്‍ മരണം 80 ആയി. 55 പേര്‍ക്കാണ് പരിക്കേറ്റത്. ബുണ്ഡിയില്‍ 16പേരും സംസ്ഥാന തലസ്ഥാനമായ ജയ്പൂരില്‍ 15 പേരും മരിച്ചു. ജയപൂരിലെ മരണത്തില്‍ വലിയ പങ്കും മിന്നലേറ്റുള്ളവയാണ്. 125 മൃഗങ്ങള്‍ ചത്തതായും അധികൃതര്‍ അറിയിച്ചു. നാശനഷ്ടങ്ങളെക്കുറിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് പങ്കെടുത്ത യോഗത്തിലാണ് അധികൃതര്‍ വിശദീകരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷവും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. …

Read More »