Breaking News

Latest News

ഡെല്‍റ്റ വൈറസിനു മുന്നില്‍ പകച്ച്‌ ചൈന, നൂറുകണക്കിന് പേര്‍ക്ക് രോഗബാധ; വാക്സിന്‍ ഫലപ്രാപ്തിയെക്കുറിച്ചും ആശങ്ക…

കൊവിഡിന്റെ ഈറ്റില്ലമെന്ന് കരുതുന്ന ചൈനയില്‍ ഒരിടവേളയ്ക്ക് ശേഷം അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസ് വകദേദം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറുകണക്കിന് പേര്‍ക്ക് ഇതിനകം വൈറസ് ബാധ സ്ഥിരീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. നേരത്തേ കൊവിഡിനെ പിടിച്ചുകെട്ടിയെന്ന് അവകാശപ്പെട്ടിരുന്ന ചൈന ഡെല്‍റ്റ വൈറസ് വ്യാപനം എങ്ങനെ തടയുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ്. രണ്ട് ഡോസ് വാക്സിന്‍ എടുത്തവരിലാണ് വൈറസ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതാണ് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നതും. കിഴക്കന്‍ നഗരമായ നാന്‍ജിംഗിലെ …

Read More »

ബോ​ക്സിം​ഗി​ല്‍ ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി; മേ​രി കോം ​പു​റ​ത്ത്…

ഒ​ളിമ്പി​ക്സ് ബോ​ക്സിം​ഗി​ല്‍ ഇ​ന്ത്യ​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി. ഇ​ന്ത്യ​ന്‍ മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യാ​യി​രു​ന്നു മേ​രി കോം ​പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ വീ​ണു. 51 കി​ലോ ഫ്‌​ളൈ​വെ​യ്റ്റി​ല്‍ കൊ​ളം​ബി​യ​ന്‍ താ​രം ഇ​ന്‍​ഗ്രി​റ്റ് വ​ല​ന്‍​സി​യ​യോ​ടാ​ണ് മേ​രി കോം ​പ​രാ​ജ​യ​പ്പെ​ട്ട​ത്. ക​ടു​ത്ത പോ​രാ​ട്ടം ക​ണ്ട മ​ത്സ​ര​ത്തി​ല്‍ 3-2നാ​യി​രു​ന്നു തോ​ല്‍​വി. മേ​രി​യു​ടെ അ​വ​സാ​ന ഒ​ളി​ന്പി​ക്സാ​യി​രു​ന്നു ഇ​ത്. ല​ണ്ട​ന്‍ ഒ​ളി​മ്ബി​ക്സി​ല്‍ വെ​ങ്ക​ലം നേ​ടി​യ മേ​രി​ കോം ആ​റു​വ​ട്ടം ലോ​ക​ചാ​മ്ബ്യ​നാ​യി​ട്ടു​ണ്ട്. ഏ​ഷ്യ​ന്‍ ചാ​മ്ബ്യ​ന്‍​ഷി​പ്പി​ലും ഒ​ന്നാ​മ​തെ​ത്തിയിരുന്നു.

Read More »

കൊല്ലത്ത് കടപുഴ പാലത്തില്‍ നിന്നും ആറ്റില്‍ ചാടി യുവതി ആത്മഹത്യ ചെയ്തു…

കടപുഴ പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടി യുവതി ആത്മഹത്യ ചെയ്തു. കിഴക്കേ കല്ലട നിലമേല്‍ സ്വദേശിയായ 22 കാരിയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് യുവതി പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടിയത്. സംഭവം നടന്ന ഉടന്‍ തന്നെ പ്രദേശവാസികള്‍ രക്ഷിച്ച്‌ കരയില്‍ എത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ഇടയില്‍ യുവതി മരിക്കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവുമായി കഴിഞ്ഞ ആഗസ്റ്റ് …

Read More »

പത്താംതരം തുല്യതാ പരീക്ഷ: ആഗസ്റ്റ് 16 ന് ആരംഭിക്കും; പരീക്ഷയുടെ ടൈംടേബിള്‍…

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാമിഷനുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷ ആഗസ്റ്റ് 16 ന് ആരംഭിക്കും. 278 പുരുഷന്മാരും 230 സ്ത്രീകളുമുള്‍പ്പെടെ ജില്ലയില്‍ 508 പേരാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 176 പേര്‍ കന്നഡ മാധ്യമത്തിലാണ് പരീക്ഷ എഴുതുന്നത്. പട്ടികജാതി വിഭാഗത്തില്‍ 37 പേരും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ 49 പഠിതാക്കളും പരീക്ഷ എഴുതുന്നുണ്ട്. ഉച്ചയ്ക്ക് 1.40 മുതല്‍ 4.30 വരെയാണ് പരീക്ഷാ സമയം. പരീക്ഷയുടെ ടൈംടേബിള്‍ …

Read More »

നടന്‍ ജനാര്‍ദനന്‍ മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം..

നടന്‍ ജനാര്‍ദനന്‍ മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. ഇന്നലെ മുതലാണ് വിവിധ ഗ്രൂപ്പുകളില്‍ വ്യാജ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. നിജസ്ഥിതി അറിയാന്‍ സിനിമ മേഖലയില്‍ നിന്നടക്കം പലരും തന്നെ വിളിക്കുന്നുണ്ടെന്ന് ജനാര്‍ദനന്‍ പറഞ്ഞു.

Read More »

മോഷ്ടിച്ച ഓട്ടോയുമായി പിന്നിലൂടെ വന്ന് ഇടിച്ചു തെറിപ്പിച്ചു; ജഡ്ജിയുടെ മരണം കൊലപാതകം; രണ്ട് പേര്‍ അറസ്റ്റില്‍; വീഡിയോ പുറത്ത്…

ധന്‍ബാദ് ജില്ലാ ജഡ്ജിയായിരുന്ന ഉത്തം ആനന്ദിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്. പ്രഭാത സവാരി ചെയ്യുകയായിരുന്ന ജഡ്ജിയെ ഇരുവരും കൊലപ്പെടുത്തുകയായിരുന്നു. ഓട്ടോറിക്ഷയുമായി പിന്നിലൂടെ എത്തി റോഡിന്റെ വശത്തൂടെ നടക്കുകയായിരുന്ന ജഡ്ജിയെ വാഹനമിടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. രക്തത്തില്‍ കുളിച്ച്‌ റോഡരികില്‍ …

Read More »

‘തൊട്ടാല്‍ പൊള്ളും’; സ്വ​ര്‍​ണ വി​ല വീ​ണ്ടും ഉയര്‍ന്നു; ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത്…

സംസ്ഥാനത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന​വ് രേഖപ്പെടുത്തി. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദിനമാണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ വി​ല വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. പ​വ​ന് ഇന്ന് 80 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 35,920 രൂ​പ​യിലാണ് സംസ്ഥാനത്തെ സ്വർണ്ണവ്യാപാരം പുരോ​ഗമക്കുന്നത്. ഗ്രാ​മി​ന് 10 രൂ​പ​ കൂടി 4,490 രൂ​പ​യിലുമാണ് വ്യാപാരം നടക്കുന്നത്. ബു​ധ​നാ​ഴ്ച പ​വ​ന് 160 രൂ​പ വ​ര്‍​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്നും വി​ല വീണ്ടും കൂ​ടി​യ​ത്.

Read More »

‘പരിക്ക് മാറിയിട്ടില്ല, വിശാലിനു ഇപ്പോഴും പേടി ഉണ്ട്’; വിശാലിനെക്കുറിച്ച്‌ ബാബു രാജ്‌…

ദിവസങ്ങള്‍ക്ക് മുന്‍പാണ് സിനിമ ചിത്രീകരണത്തിനിടെ തമിഴ് നടന്‍ വിശാലിന് പരിക്കേറ്റത്. നടന്‍ ബാബുരാജുമൊത്തുള്ള സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിലെ ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടെ വിശാലിന്റെ തോള് ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. ബാബുരാജ് വിശാലിനെ എടുത്തെറിയുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. ഇപ്പോഴിതാ വിശാലിനൊപ്പമുള്ള ഒരു ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് ബാബുരാജ്. വിശാലിന്റെ പരിക്ക് മാറിയോ എന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. ‘പരിക്ക് മാറിയിട്ടില്ല, ആശാന് നല്ല പുറം വേദന ഉണ്ട്’ എന്നും ബാബുരാജ് പ്രതികരിച്ചു. …

Read More »

വരുമാനമില്ലാത്ത സര്‍വീസുകള്‍ നിര്‍ത്താനൊരുങ്ങി കെഎസ്‌ആര്‍ടിസി…

വരുമാനം ഇല്ലാത്ത സര്‍വീസുകള്‍ നിര്‍ത്താന്‍ ഒരുങ്ങി കെഎസ്‌ആര്‍ടിസി. ലാഭകരമല്ലാത്ത സര്‍വീസുകള്‍ കണ്ടെത്തി അറിയിക്കാന്‍ കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ നിര്‍ദ്ദേശം നല്‍കി. രണ്ടാഴ്ചയ്ക്കകം ലാഭകരമല്ലാത്ത സര്‍വീസ് നടത്തണമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഡീസല്‍ തുക നല്‍കണമെന്നാണ് ആവശ്യം.ശമ്ബള പരിഷ്‌കരണം നടപ്പാക്കേണ്ടതിനാല്‍ ഡീസല്‍ ഉപയോഗത്തില്‍ അടക്കം ചെലവ് ചുരുക്കാനാണ് തീരുമാനം. കൊവിഡ് കാലം തുടങ്ങിയത് മുതല്‍വലിയ സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്‌ആര്‍ടിസി കടന്നുപോകുന്നത്.

Read More »

മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്ന് സെസി സേവ്യര്‍: ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി…

ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ സെസി സേവ്യര്‍. തനിക്കെതിരായ വഞ്ചനാകുറ്റം നിലനിൽക്കില്ലെന്നും, മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ പറഞ്ഞു. സെസിയുടെ തട്ടിപ്പ്​ കണ്ടെത്തിയ ബാർ അസോസിയേഷൻ തുടർ നടപടിയെടുത്തത് പുറത്താക്കി തുടർന്ന് പൊലീസിൽ പരാതി നൽകിയതോടെ ഒളിവിൽ പോവുകയായിരുന്നു. ഐ.പി.സി. 417(വഞ്ചന), 419, 420(ആള്‍മാറാട്ടം) എന്നിവയാണ് സെസിക്കെതിരെ ചുമത്തിയിരുന്നത്. എല്‍.എല്‍.ബി പാസാകാത്ത സെസി സേവ്യര്‍ തിരുവനന്തപുരം സ്വദേശിനി സംഗീത …

Read More »