Breaking News

Latest News

കല്ലുവാതുക്കലില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവം: രേഷ്മയുമായി ചാറ്റ് ചെയ്തത് മരണപ്പെട്ട യുവതികള്‍: ആര്യയുടെയും ഗ്രീഷ്മയുടെയും തമാശ അവസാനിച്ചത് വലിയ ദുരന്തത്തില്‍…

കല്ലുവാതുക്കലില്‍ പ്രസവിച്ച ഉടന്‍ നവജാത ശിശുവിനെ അമ്മ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച കേസില്‍ പുതിയ വഴിത്തിരിവ്. ഫേസ്ബുക്ക് ചാറ്റിലൂടെ മാത്രം പരിചയമുള്ള കാമുകന് വേണ്ടിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പിടിയിലായ രേഷ്മ പോലീസിനോട് പറഞ്ഞിരുന്നു. രേഷ്മയുടെ ‘അനന്തു’ എന്ന കാമുകന്റെ പേരില്‍ യുവതിയുമായി ചാറ്റ് ചെയ്തിരുന്നത് രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും ആണെന്ന് പോലീസ്. ഗ്രീഷ്മയുടെ സുഹൃത്തിനോട് യുവതി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിശദമായ അന്വേഷണത്തിനൊടുവിലാണ് പോലീസ് ഗ്രീഷ്മയിലേക്കും ആര്യയിലേക്കുമെത്തിയത്. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് …

Read More »

കൊവിഡിന്‍റെ അതി വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് വീണ്ടും രൂപമാറ്റം : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന…

ലോകം അപകടകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കൊവിഡിന്‍റെ അതി വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് വീണ്ടും രൂപമാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും ഡബ്ല്യൂ എച്ച്‌ ഒ ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ് ആഥനോം ഗബ്രിയേസൂസ് പറഞ്ഞു. ഒരു രാജ്യവും കോവിഡ് ഭീഷണിയില്‍നിന്ന് മുക്തമാണെന്ന് പറയാനാവില്ല. ഇതുവരെ 98 രാജ്യങ്ങളിലാണ് ഡെല്‍റ്റ വകഭേദം കണ്ടെത്തിയത്. അത് തീവ്രമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. വാക്‌സിനേഷനില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലാണ് ഡെല്‍റ്റയുടെ വ്യാപനം കൂടുതലെന്നും അദ്ദേഹം പറഞ്ഞു. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം …

Read More »

രാജ്യത്ത് ഒരു മാസത്തിനിടെ ഫേസ്ബുക്ക് നീക്കം ചെയ്തത് 30 മില്ല്യണ്‍ പോസ്റ്റുകള്‍…

രാജ്യത്ത് പുതിയ ഐ ടി നിയമം നടപ്പിലായതോടെ സാമൂഹിക മാദ്ധ്യമങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്. ഐ ടി നിയമം പാലിക്കാത്ത പോസ്റ്റുകള്‍ക്ക് എതിരെ എന്ത് നടപടിയെടുത്തുവെന്ന് ഓരോ മാസവും ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാദ്ധ്യമ ഭീമന്മാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കേണ്ടതായുണ്ട്. ഇതനുസരിച്ച്‌ ഫേസ്ബുക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മേയ് 15നും ജൂണ്‍ 15നും ഇടയില്‍ ഇത്തരത്തിലുള്ള 30 മില്ല്യണ്‍ പോസ്റ്റുകള്‍ ടൈംലൈനില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളതായി പറയുന്നു. ഇതേ കാലയളവില്‍ ഏകദേശം …

Read More »

കാനഡ ചുട്ടുപൊള്ളുന്നു ; ഒരു ​ഗ്രാമം മുഴുവൻ കത്തി നശിച്ചു; മരണം 700 കടന്നു…

റെക്കോഡുകള്‍ കടന്ന്​ കുതിക്കുന്ന അത്യുഷ്​ണത്തില്‍ പടിഞ്ഞാറന്‍ കാനഡയില്‍ മരണസംഖ്യ കുത്തനെ ഉയരുന്നു. ബ്രിട്ടീഷ്​ കൊളംബിയ പ്രവിശ്യയില്‍ മാത്രം ഒരാഴ്​ചക്കിടെ 719 പേര്‍ മരിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി. ഇവരിലേറെ പേരും അത്യുഷ്​ണത്തിന്റെ ഇരകളാണെന്നാണ്​ കരുതുന്നത്​. ചൂട്​ കൂടിയതോടെ പലയിടങ്ങളിലും വന്‍തോതില്‍ അഗ്​നിബാധയും റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടിട്ടുണ്ട്​. 130 തീപിടിത്ത സംഭവങ്ങളാണ്​ ദിവസങ്ങള്‍ക്കിടെ മാത്രം ഉണ്ടായത്​. ബ്രിട്ടീഷ്​ കൊളംബിയയിലെ ലിട്ടണ്‍ ഗ്രാമം പൂര്‍ണമായി അഗ്​നിയെടുത്തു. ഇവിടെ രണ്ടു പേരുടെ മരണവും സ്​ഥിരീകരിച്ചിട്ടുണ്ട്​. 49.6 ഡിഗ്രിയാണ്​ …

Read More »

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു; തുടർച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില വര്‍ധിക്കുന്നത് ; ഇന്ന് പവന് ഒറ്രയടിക്ക് വർധിച്ചത്…

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വില വര്‍ധിക്കുന്നത്. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 35440 രൂപയായി. ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 4430 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മുന്നു ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 440 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. വെള്ളിയാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയിരുന്നു. വ്യാഴാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും …

Read More »

കൊവിഡ് മരണം: സര്‍ക്കാര്‍ ഇതുവരെ വിവരങ്ങള്‍ മറച്ചുവെച്ചത് എന്തിനെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍…

കൊവിഡ് മരണവുമായി ബന്ധപ്പെട്ട് ഇതുവരെ സര്‍ക്കാര്‍ വിവരങ്ങള്‍ മറച്ചുവെച്ചത് എന്ത് ന്യായീകരണത്തിലെന്ന് വ്യക്തമാക്കണം.കൊവിഡ് മരവുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടാല്‍ ആ പരാതി മാത്രം സ്വീകരിക്കാമെന്നത് സര്‍ക്കാര്‍ കാണിക്കുന്നത് ധിക്കാരമാണ്. കൊവിഡിനെ തുടര്‍ന്ന് കുടുംബത്തിലെ അത്താണിയായിരുന്ന ആള്‍ മരിച്ച പാവങ്ങള്‍ പരാതിയുമായി ഏതൊക്കെ സര്‍ക്കാര്‍ ആശുപത്രികളില്‍ കയറി ഇറങ്ങണം. പരാതിയുമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചെല്ലുമ്ബോള്‍ അവര്‍ ചോദിക്കാന്‍ പോകുന്നത് തെളിവു കൊണ്ടുവരാനായിരിക്കും. തെളിവ് സര്‍ക്കാരിന്റെ പക്കല്‍ ഇരിക്കുമ്ബോള്‍ അവര്‍ എവിടെ നിന്നും തെളിവു …

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,111 പേര്‍ക്ക് കോവിഡ്; 738 മരണം, ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചു ലക്ഷത്തില്‍ താഴെ…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,111 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,05,02,362 ആയി. നിലവില്‍ 4,95,533 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. 24 മണിക്കൂറില്‍ 738 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ച്‌ രാജ്യത്ത് മരിച്ചവരുടെ എണ്ണം 4,01,050 ആയി 97 ദിവസത്തിനു ശേഷം ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചു ലക്ഷത്തില്‍ താഴെയെത്തി. കഴിഞ്ഞ ദിവസം …

Read More »

തമിഴ്നാട്ടിൽ വാക്‌സിനേഷന്‍ ക്യാമ്പൊരുക്കാന്‍ സൂര്യ…

തമിഴ്നാട്ടിൽ വാക്സിനേഷൻ ക്യാമ്പൊരുക്കാൻ നടൻ സൂര്യ. ജൂലൈ 6,7 ദിവസങ്ങളില്‍ ചെന്നെ ന​ഗരത്തിലാകും ക്യാമ്പ് സംഘടിപ്പിക്കുക. ചെന്നെെ കോർപ്പറേഷനും ഇതിൽ പങ്കാളികളാകുന്നുണ്ട്. താരത്തിന്റെ നിര്‍മാണ കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റിലെ ജീവനക്കാര്‍ക്കും ഇതിലൂടെ വാക്‌സീന്‍ ലഭ്യമാക്കും. കൊവിഡിന്റെ തുടക്കം മുതൽ നടന്റെ ഉടമസ്ഥതയിലുള്ള ജീവകാരുണ്യ സംഘടനയായ അഗരം ഫൗണ്ടേഷന്‍ സംസ്ഥാനത്ത് നിരവധി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ലോക്ഡൗണില്‍ ജോലിയില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലായ സിനിമാപ്രവര്‍ത്തകരെ സഹായിക്കാനും ഇവർ രം​ഗത്തെത്തി. കഴിഞ്ഞമാസം സൂര്യയും …

Read More »

ചാലിപ്പുഴയില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി; രക്ഷാ പ്രവർത്തനത്തിനിടെ ഒരു മരണം…

കോടഞ്ചേരിയിലെ ചാലിപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ടു പേരില്‍ യുവാവിന്‍റെ മൃതദേഹവും കണ്ടെത്തി. കിണാശ്ശേരി സ്വദേശി അന്‍സാറിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തില്‍ കാണാതായ ആയിഷയുടെ മൃതദേഹം വ്യഴാഴ്‌ച വൈകിട്ട് കണ്ടെത്തിയിരുന്നു. അതേ സമയം രക്ഷാപ്രവര്‍ത്തഞങ്ങള്‍ക്കിടെ വെള്ളത്തില്‍ കുഴഞ്ഞു വീണ് ഒരാള്‍ മരിച്ചു. പുലിക്കയം സ്വദേശി ജയപ്രകാശാണ് മരിച്ചത്. അന്‍സാറിന്‍റെ മൃതദേഹം കരയ്ക്ക് എത്തിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കളായ ഇര്‍ഷാദ്, ഭാര്യ ആയിഷ നിഷില, അന്‍സാര്‍, അജ്മല്‍ എന്നിവര്‍ വ്യാഴാഴ്‌ച രണ്ട് ബൈക്കുകളിലായാണ് …

Read More »

സുനന്ദ പുഷ്‌കര്‍ കേസ്: ശശി തരൂരിനെതിരെ കുറ്റം ചുമത്തുന്നതില്‍ വിധി പറയുന്നത് 27ലേക്ക് മാറ്റി…

സുനന്ദ പുഷ്‌കര്‍ മരണക്കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്ന് ആവശ്യത്തില്‍ വിധി പറയുന്നത് ഡല്‍ഹി റോസ് അവന്യൂ കോടതി ജൂലായ് 27ലേക്ക് മാറ്റി. ഡല്‍ഹി പോലീസ് അന്വേഷിക്കുന്ന കേസില്‍ പ്രധാന ആരോപണ വിധേയനാണ് ശശി തരൂര്‍. മുന്‍ കേന്ദ്രമന്ത്രി കൂടിയായ ശശി തരൂര്‍ കേസില്‍ നേരത്തെ ജാമ്യം നേടിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 498-എ, 306 പ്രകാരം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റം ചുമത്തുന്നത് സംബന്ധിച്ച്‌ …

Read More »