ദുരിതങ്ങള്‍ വിട്ടൊഴിയാത്ത രാജ്യത്ത് കോവിഡിനൊപ്പം പടരുന്ന മറ്റൊരു വൈറസാണ് ബ്ലാക്ക് ഫംഗസ്. എന്നാല്‍ വൈറസുകള്‍ പടരുന്നതിനേക്കാള്‍ വേഗതയിലാണ് വ്യാജവാര്‍ത്തകള്‍ പടരുന്നത്. സവാളയും ഫ്രിഡ്ജുമാണ് ബ്ലാക്ക് ഫംഗസിന് കാരണമെന്ന തരത്തില്‍ ഹിന്ദിയില്‍ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി പ്രചരിച്ചുകഴിഞ്ഞു. ‘ആഭ്യന്തര ബ്ലാക്ക് ഫംഗസിനെതിരെ ജാഗ്രത പാലിക്കാം. അടുത്ത തവണ നിങ്ങള്‍ സവാള വാങ്ങുമ്ബോള്‍, അതിന്റെ പുറത്തെ കറുത്ത പാളി ശ്രദ്ധിക്കണം. ശരിക്കും, അതാണ് ബ്ലാക്ക് ഫംഗസ്. റഫ്രിജറേറ്ററിനകത്തെ റബ്ബറില്‍ …
Read More »കൊവിഡ് വ്യാപനം ; മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയുന്നു…
മലപ്പുറത്ത് കൊവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കുറയുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 4,751 പേര്‍ക്കാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 21.62 ശതമാനത്തിലെത്തി. പത്തില്‍ കൂടുതല്‍ അംഗങ്ങളുള്ള വീടുകളില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ നിര്‍ബന്ധമായും ഡിസിസി, സിഎഫ്‌എല്‍ടിസി കേന്ദ്രങ്ങളില്‍ കഴിയണമെന്നാണ് നിര്‍ദേശം . വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ വില്‍പന നടത്തുന്ന കടകള്‍ക്കും, വളം, കീടനാശിനി, റെയിന്‍ ഗാര്‍ഡ് എന്നിവ വില്‍ക്കുന്ന കടകള്‍ക്കും കൊവിഡ് നിയത്രണങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
Read More »മുല്ലപ്പള്ളിയെ കുറിച്ച് ചെന്നിത്തല പറഞ്ഞത് ശരിയാണ് – പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍…
കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുല്ലപ്പള്ളിയെ കുറിച്ച് രമേശ് ചെന്നിത്തല പറഞ്ഞത് ശരിയാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിനെ വേറെ അര്‍ഥത്തില്‍ എടുക്കേണ്ട. പരാജയത്തിന്‍റെ ഉത്തരവാദിത്തം എല്ലാവരും ഏറ്റെടുത്തു. ആരു ഒളിച്ചു പോയിട്ടില്ല. മുല്ലപ്പള്ളിയെ മാറ്റാന്‍ ആരും ഇറങ്ങിയിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ട സംസ്ഥാനങ്ങളെ കുറിച്ച് പഠിക്കാന്‍ ഹൈക്കമാന്‍ഡ് ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ആ സമിതിയുടെ …
Read More »മാസ്ക് ധരിക്കാത്തതിന് യുവാവിന്‍റെ കയ്യിലും കാലിലും ആണി അടിച്ചു; പൊലീസിനെതിരെ ഗുരുതര ആരോപണം….
മാസ്ക് ധരിക്കാത്തതിന് പൊലീസ് കയ്യിലും കാലിലും ആണി അടിച്ചു കയറ്റിയെന്ന പരാതിയുമായി യുവാവ്. ഉത്തര്‍പ്രദേശ് ബറേലി സ്വദേശിയായ രഞ്ജിത്ത് എന്ന 28കാരനാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. പൊതു സ്ഥലത്ത് മാസ്ക് ധരിച്ചില്ല എന്നാരോപിച്ച് രണ്ട് ദിവസം മുമ്ബ് പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും അതിനു ശേഷം കയ്യിലും കാലിലും ആണി തറച്ചു കയറ്റി എന്നുമാണ് ആരോപിക്കുന്നത്. ബറേലി ജോഗി നവാദ പ്രദേശത്തു നിന്നുള്ളയാളാണ് രഞ്ജിത്ത്. പൊലീസിനെതിരെ ഇയാള്‍ ഉന്നയിച്ച ആരോപണങ്ങള്‍ വലിയ …
Read More »ജൂണ്‍ ഒമ്ബത് മുതല്‍ സംസ്ഥാനത്ത് ട്രോളിങ് നിരോധനം; പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍…
ജൂണ്‍ ഒമ്ബത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസത്തേക്ക് മണ്‍സൂണ്‍കാല ട്രോളിങ് നിരോധനത്തിന് സര്‍ക്കാര്‍ പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു തീരുമാനം. ട്രോളിങ് നിരോധന സമയത്ത് പരമ്ബരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മല്‍സ്യബന്ധനം നടത്താന്‍ തടസ്സമില്ല. അയല്‍ സംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം നിലവില്‍ വരുന്നതിനു മുമ്ബ് കേരളതീരം വിട്ടു പോകാന്‍ നിര്‍ദ്ദേശം നല്‍കും. ഹാര്‍ബറുകളിലും …
Read More »കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടി നിയമം അനുസരിക്കാന്‍ തയ്യാര്‍ ; നിരോധിക്കാനുള്ള നടപടികളിലേക്ക് കടക്കരുതെന്ന് ഫേസ്ബുക്ക്…
ഫേസ്ബുക്കിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളത് ഇന്ത്യയിലാണ്. ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികരണവുമായി ഫേസ്ബുക്ക് രംഗത്ത് വന്നത്. ഇന്ത്യയിലെ ഐ ടി നിയമങ്ങള്‍ അനുസരിക്കാന്‍ തങ്ങളും ബാധ്യസ്ഥരാണെന്നും …
Read More »വ്യാജനോട്ടുകള്‍ പിടികൂടിയ സംഭവം; ഒരാള്‍ അറസ്റ്റില്‍…
ചെങ്ങമനാട് നിന്നും 50000 രൂപയുടെ വ്യാജനോട്ട് പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ ആയിരിക്കുന്നു. തൃശൂര്‍ ഏഴാംകല്ല് വല്യപുരയ്ക്കല്‍ കെ.അഭിലാഷ് ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്. ഇതോടെ 5 പേരാണ് അറസ്റ്റിലായിരിക്കുന്നത്. കമ്ബ്യൂട്ടര്‍ കൈകാര്യം ചെയ്യാനും പ്രിന്റിങ്, കട്ടിങ് വിദഗ്ധനുമായ അഭിലാഷാണ് നോട്ട് നിര്‍മാണത്തിലെ പ്രധാന കണ്ണിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയുണ്ടായി. 27 ലക്ഷം രൂപയുടെ വ്യാജ നോട്ടുകള്‍ പ്രിന്റ് ചെയ്തെന്ന് ഇയാള്‍ മൊഴി നല്‍കുകയുണ്ടായി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍.അശോക് കുമാര്‍, …
Read More »ഇടുക്കിയില്‍ കനത്തമഴ; അണക്കെട്ടുകൾ തുറന്നു; ജാഗ്രതാ നിർദേശം…
ഇടുക്കി ജില്ലയില്‍ പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. ജലനിരപ്പ് ഉയര്‍ന്നതോടെ കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകള്‍ തുറന്നു. ബുധനാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം പീരുമേട് താലൂക്കില്‍ 158 മി.മി, ഉടുമ്ബന്‍ചോല-40.2 മി.മി, ദേവികുളം- 83.6 മി.മി, ഇടുക്കി-52.4 മി.മി, തൊടുപുഴ -37.2മി.മി എന്നിങ്ങനെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെയ്ത മഴയുടെ അളവ്. നെടുങ്കണ്ടം രാജാക്കാട് റോഡില്‍ മരം കടപുഴകി ബുധനാഴ്ച രാവിലെ ഗതാഗതം തടസ്സപ്പെട്ടു. ഹൈറേഞ്ചില്‍ പലയിടത്തും കനത്ത മഴ …
Read More »തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ലക്ഷദ്വീപില്‍ നാളെ സര്‍വകക്ഷി യോഗം…
കനത്ത പ്രതിഷേധങ്ങള്‍ക്കിടയിലും ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ലക്ഷദ്വീപില്‍ നാളെ സര്‍വകക്ഷി യോഗം വിളിച്ചു. ലക്ഷദ്വീപ് ജനതാ ദള്‍ (യു) നേതാവ് ഡോ. മുഹമ്മദ് സാദിഖിന്റെ നേതൃത്വത്തില്‍ നാളെ വൈകീട്ട് ഓണ്‍ലൈന്‍ വഴി സര്‍വ്വകക്ഷി യോഗം ചേരും. ലക്ഷദ്വീപിലെ മുഴുവന്‍ രാഷ്ട്രീയ നേതൃത്വങ്ങളും മുന്‍ ചീഫ് കൗണ്‍സിലര്‍മാര്‍, പാര്‍ട്ടി തലവന്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. മുന്‍ എംപി അഡ്വ. ഹംദുള്ള സയീദ് (കോണ്‍ഗ്രസ്സ്), സിറ്റിങ്ങ് എം പി …
Read More »പ്രതിപക്ഷ നേതൃസ്ഥാനം കൈവിട്ടതിന് പിന്നാലെ തോല്‍വിയുടെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് ചെന്നിത്തല…
പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായതിന് പിന്നാലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ അക്കമിട്ട് നിരത്ത് രമേശ് ചെന്നിത്തല. അശോക് ചവാന്‍ കമ്മിറ്റിക്ക് മുന്നിലാണ് ചെന്നിത്തലയുടെ തുറന്നുപറച്ചില്‍. സംഘടനാ സംവിധാനത്തിന്റെ പോരായ്മ തന്നെയാണ് അദ്ദേഹം കൂടുതല്‍ ഊന്നിപ്പറഞ്ഞത്. സര്‍ക്കാരിന് എതിരായ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ കോവിഡ് വെല്ലുവിളിയായെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍, സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്നുകാട്ടാന്‍ കഴിഞ്ഞു. ഇക്കാര്യങ്ങള്‍ക്ക് മാധ്യമങ്ങളും വലിയ പ്രാധാന്യമാണ് നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ താഴെ തലത്തിലേക്ക് എത്തിക്കാന്‍ …
Read More »