നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് ബാലുശ്ശേരിയിലെ തര്‍ക്കം മുറുകുന്നു. ബാലുശ്ശേരിയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ഗിരീഷ് മൊടക്കല്ലൂര്‍ രംഗത്തെത്തിയതോടെയാണ് വിവാദം കൂടുതല്‍ ശക്തമായത്. പണം പിരിച്ചത് ധര്‍മജന്റെ അറിവോടെയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഗിരീഷ് മൊടക്കല്ലൂര്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. എന്നാല്‍ അഞ്ചു പൈസ താന്‍ ചെലവഴിച്ചിട്ടില്ലെന്നും തന്റെ അറിവോടെയല്ല പണപ്പിരിവ് നടത്തിയതെന്നും ധര്‍മജന്‍ പ്രതികരിച്ചു. എല്ലാം കള്ളന്മാരാണെന്ന് പാര്‍ട്ടിക്കും നേതൃത്വത്തിനും മനസ്സിലായിട്ടുണ്ട്. വിഷയത്തില്‍ …
Read More »ഫോട്ടോ ഫിനിഷിനിൽ പിഎസ്ജി യെ മറികടന്ന് ഫ്രഞ്ച് ലീഗ് ഫുട്ബോള്‍ കിരീടം ലില്ലെയ്ക്ക്…
ഫ്രഞ്ച് ലീഗ് ഫുട്ബോള്‍ കിരീടം ലില്ലെയ്ക്ക്. ഫോട്ടോ ഫിനിഷിന് സമാനമായ കിരീടപ്പോരില്‍ മുന്‍ ചാമ്ബ്യന്മാരായ പി എസ് ജി യെ മറികടന്നാണ് ലില്ലെയുടെ കിരീട നേട്ടം. ലില്ലെയുടെ നാലാമത് ലീഗ് കിരീടനേട്ടമാണിത്. അവസാന റൗണ്ടില്‍ ലില്ലെ ആന്‍കേര്‍സിനെ തോല്‍പിച്ചപ്പോള്‍ പി എസ് ജി ബ്രെസ്റ്റിനെ തകര്‍ത്തു. 38 മത്സരങ്ങളില്‍ നിന്നും ലില്ലെ 83 പോയിന്‍റും പി എസ് ജി 82 പോയിന്‍റും നേടി.
Read More »തന്‍റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെന്ന ആരോപണം; നടന്‍ ധര്‍മ്മജന് മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കള്‍…
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ തന്‍റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെന്ന ബാലുശ്ശേരി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ആരോപണത്തിനെതിരെ കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ആരോപണം തെറ്റെന്നും സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ധര്‍മജന്‍ വന്‍ പരാജയമായിരുന്നെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചടിച്ചു. ധര്‍മജന്‍റെ ആരോപണത്തില്‍ കഴമ്ബുണ്ടെന്ന് കരുതുന്നില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് യു. രാജീവനും പ്രതികരിച്ചു. കോഴിക്കോട്ടെ ഒരു കെപിസിസി സെക്രട്ടറിയും ഡിസിസി ഭാരവാഹിയും ചേര്‍ന്ന് തന്‍റെ പേരില്‍ ലക്ഷങ്ങള്‍ …
Read More »മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചെന്ന് സംശയം; ആലപ്പുഴയില്‍ രണ്ടുപേര്‍ മരിച്ചനിലയില്‍…
തുറവൂര്‍ കുത്തിയതോടില്‍ സുഹൃത്തുക്കളായ രണ്ടു പേരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുത്തിയതോട് കൈതവളപ്പില്‍ സ്റ്റീഫന്‍, കുത്തിയതോട് കൊല്ലശ്ശേരി ബൈജു എന്നിവരാണ് മരിച്ചത്. മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചതാണ് മരണകാരണമെന്നാണ് സംശയം. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റുമോര്‍ട്ടവും വിശദമായ പരിശോധനയും കഴിഞ്ഞതിന് ശേഷമേ മരണകാരണം കണ്ടെത്താനാകൂവെന്ന് പൊലീസ് വ്യക്തമാക്കി. സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നത് പതിവാണ്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഇരുവരും മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചോയെന്ന സംശയമാണ് പൊലീസ് ഉന്നയിക്കുന്നത്. …
Read More »കേരളമുള്‍പ്പടെ 18 സംസ്ഥാനങ്ങളിലായി 5424 പേര്‍ക്ക് ബ്ലാക്ക് ഫംഗസ്; ഇതില്‍ 4556 പേര്‍ കൊവിഡ് സ്ഥിരീകരിച്ചവര്‍
കേരളമുള്‍പ്പടെ 18 സംസ്ഥാനങ്ങളിലായി 5424 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം. രോഗം ബാധിച്ചവരില്‍ 4556 പേര്‍ കൊവിഡ് സ്ഥിരീകരിച്ചവരാണ്. പത്തിലേറെ സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഫംഗസ് പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് സ്ഥിതി വിലയിരുത്താനുള്ള 27-ാമത് മന്ത്രിതല യോഗം പുരോഗമിക്കുകയാണ്. 55 ശതമാനം പേര്‍ പ്രമേഹ രോഗികളാണെന്നും ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. നേരത്തെ കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ പുറത്തുവിട്ട കണക്ക് പ്രകാരം എണ്ണായിരത്തിലധികം …
Read More »പുരോഗമനത്തിന്റെ പേര് പറഞ്ഞ് വര്‍ഷങ്ങളായി ഒത്തൊരുമയോടെ കഴിയുന്ന നാട്ടില്‍ സമാധാനം തകര്‍ത്ത് നടപ്പാക്കുന്ന ഇത്തരം നടപടികളെ എങ്ങിനെ വികസനമെന്ന് വിളിക്കും ; പൃഥ്വിരാജ്
ലക്ഷദ്വീപിലെ പുതിയ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ കേരളത്തിലും പ്രതിഷേധം ശക്തമാവുകയാണ്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ഗുണ്ടാ ആക്‌ട് നടപ്പിലാക്കിയതുമടക്കമുള്ള, അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെയാണ് ദ്വീപ് നിവാസികളുടെ പ്രതിഷേധം. സമൂഹമാധ്യമങ്ങളില്‍ സേവ് ലക്ഷദ്വീപ് എന്ന ക്യാംപെയിന്‍ സജീവ ചര്‍ച്ചയാവുകയാണ്. ഇപ്പോഴിതാ വിഷയത്തില്‍ നടന്‍ പൃഥ്വിരാജ് ദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി. ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്രഭരണ പ്രദേശത്തെയോ നിര്‍ണയിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിര്‍ത്തിയല്ല, മറിച്ച് അവിടെ താമസിക്കുന്ന …
Read More »കാലിയായ ജയിലുകളുള്ളതും കുറ്റകൃത്യങ്ങള്‍ കുറവായ ദ്വീപില്‍ ഗുണ്ടാ ആക്‌ട് പ്രാവര്‍ത്തികമാക്കിയതെന്തിന്; ലക്ഷദ്വീപിലെ നിയന്ത്രണങ്ങൾക്കെതിരെ ആഞ്ഞടിച്ച് സികെ വിനീത്…
ലക്ഷദ്വീപില്‍ അഡ്‌മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തില്‍ പ്രതികരിച്ച് മലയാളി ഫുട്‌ബോള്‍ താരം സികെ വിനീത്. പുതിയ അഡ്‌മിനിസ്‌ട്രേറ്റര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ഗുണ്ടാ ആക്‌ട് നടപ്പിലാക്കിയതുമടക്കമുള്ള നടപടികള്‍ക്കെതിരെയാണ് താരം ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. പുതിയ അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലാണ് കോവിഡ് നിയന്ത്രണങ്ങളില്‍ അയവുവരുത്തിയത്. കോവിഡ് വ്യാപനം തടയാനായി നടപ്പാക്കിയിരുന്നു നിയന്ത്രണങ്ങള്‍ നീക്കിയത് ലക്ഷദ്വീപിലും കൊറോണ വൈറസ് പടരാന്‍ കാരണമായി. സ്‌കൂള്‍ ക്യാന്റീനുകളില്‍ നിന്നും മാംസഭക്ഷണം നല്‍കുന്നതും പ്രഫുല്‍ പട്ടേല്‍ …
Read More »ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്; പ്രുഖ നഗരങ്ങളിലെ നിരക്ക് ഇങ്ങനെ…
ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്. പെട്രോള്‍ ലീറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 95 രൂപ 19 പൈസയായി ഉയര്‍ന്നിരിക്കുന്നു. ഡീസലിന് 90 രൂപ 37 പൈസയാണ് ഉള്ളത്. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 93 രൂപ 31 പൈസയായി. ഡീസലിന് 88 രൂപ 61 പൈസയാണ് ഇന്നത്തെ നിരക്ക് ഉള്ളത്. കോഴിക്കോട് പെട്രോള്‍ വില 93.62 രൂപയായും ഡീസല്‍ വില 88.91 …
Read More »15ാം നിയമസഭാ ആദ്യസമ്മേളനം ഇന്ന് മുതല്‍ : എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്‌തു
15-മത് നിയമസഭയുടെ പ്രഥമ സമ്മേളനത്തിന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞയോടെ ഇന്നു തുടക്കമായി. രാവിലെ ഒമ്ബതിന് എംഎല്‌എമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രോടേം സ്പീക്കര് പിടിഎ റഹീം ആണ് എംഎല്‍എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ഇംഗ്ളീഷ് അക്ഷരമാലക്രമത്തിലാണ് നിയമസഭാ സെക്രട്ടറി അംഗങ്ങളെ പേരു വിളിച്ച് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുന്നത്. ആദ്യം വള്ളിക്കുന്ന് എംഎല്‍എ പി അബ്ദുള്‍ ഹമീദാണ് സത്യപ്രതിജ്ഞ ചെയ്തത്. വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പള്ളിയാണ് അവസാനം സത്യപ്രതിജ്ഞയെടുക്കുക. സഭയില്‍ 140 അംഗങ്ങളില്‍ 53 പേര്‍ പുതുമുഖങ്ങളാണ്.മഞ്ചേശ്വരം …
Read More »കോവിഡ് മരണനിരക്ക് കൂടുന്നു; 24 മണിക്കൂറിനിടെ 4,454 മരണം…
രാജ്യത്ത് വീണ്ടും ആശങ്ക ഉയര്‍ത്തി കോവിഡ് മരണനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,454 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധ മൂലം മരിച്ചവരുടെ എണ്ണം 3,03,720 ആയി ഉയര്‍ന്നു. അതേസമയം ഞായറാഴ്ച 2,22,315 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,02,544 പേര്‍ രോഗമുക്തി നേടി. നിലവില്‍ 27,20,716 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,67,52,447 ആയും ഉയര്‍ന്നു. അതോടൊപ്പം രാജ്യത്ത് …
Read More »