ഛത്തീസ്ണ്ഡില് ലോക്ക്ഡൗണിനിടെ മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് നേരെ അച്ചടക്ക നടപടി. സൂരജ്പുര്‍ കളക്ടര്‍ രണ്‍ബീര്‍ ശര്‍മയെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അറിയിച്ചു. കളക്ടറുടെ നടപടിയെ അപലപിച്ച മുഖ്യമന്ത്രി യുവാവിനോടും കുടുംബത്തോടും മാപ്പു പറയുന്നതായും ട്വിറ്ററില്‍ കുറിച്ചു. ലോക്ക്ഡൗണിനിടെ മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനാണ് ജില്ലാ കളക്ടറുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും മര്‍ദനമേറ്റത് കളക്ടര്‍ യുവാവിന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി നിലത്ത് …
Read More »സംസ്ഥാനത്ത് വാക്സിനേഷന്‍ സാര്‍വത്രികമായി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി…
സംസ്ഥാനത്ത് വാക്സിനേഷന്‍ സാര്‍വത്രികമായി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുറഞ്ഞ സമയത്തിനുള്ളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. വരും ദിവസങ്ങളിലെ കേസുകളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടങ്ങിയവ വിലയിരുത്തി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തേ തന്നെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രോഗമാണ് ബ്ലാക്ക് ഫംഗസ്. പക്ഷേ മരണനിരക്ക് വളരെ കുറവായിരുന്നു. കേരളത്തില്‍ ബ്ലാക്ക് ഫംഗസിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമല്ലാതെ സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കരുതെന്നും ഡിആര്‍ഡിഒയുടെ …
Read More »കേരളത്തിലെ ആദ്യ വനിതാ കമേഴ്സ്യല്‍ പൈലറ്റായി ജെനി ജെറോം; ആദ്യദൗത്യം പിറന്നനാടിലേക്ക്…
ജെനി ജെറോം പറത്തിയ എയര്‍അറേബ്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേ തൊട്ടത് തീരദേശമേഖലക്ക് മറ്റൊരു ചരിത്രനേട്ടം കൂടി സമ്മാനിച്ചായിരുന്നു. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ആദ്യ വനിതാ കമേഴ്സ്യല്‍ പൈലറ്റ് എന്ന നേട്ടമാണ് ജെനി കരസ്ഥമാക്കിയത്. ആദ്യദൗത്യം തന്നെ പിറന്നനാടിന്റെ റണ്‍വേയിലെക്ക് ഇറങ്ങാനായത് ഇരട്ടി മധുരമായി. വര്‍ഷങ്ങളായി അജ്മാനില്‍ താമസിക്കുന്ന തിരുവനന്തപുരം കൊച്ചുതുറ സ്വദേശികളായ ജെറോം-ബിയാട്രീസ് ദമ്ബതികളുടെ മകളാണ് 23 വയസ്സുള്ള ജെനി. ശനിയാഴ്ച രാത്രി ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ അറേബ്യയുടെ …
Read More »ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസം; മില്‍മ ഇന്ന് മുതല്‍ മുഴുവന്‍ പാലും സംഭരിക്കും…
മലബാറിലെ ക്ഷീര സംഘങ്ങളിൽ നിന്ന് ഞായറാഴ്ച മുതൽ മുഴുവൻ പാലും മിൽമ സംഭരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ക്ഷീരവികസന–മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി എന്നിവരുമായി മിൽമ മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ എസ് മണി നടത്തിയ ചർച്ചയിലാണ് മുഴുവൻ പാലും സംഭരിക്കാനുള്ള തീരുമാനമായത്. ത്രിതല പഞ്ചായത്തുകൾ, ട്രൈബൽ കമ്യൂണിറ്റി, അതിഥി തൊഴിലാളി ക്യാമ്ബുകൾ, വൃദ്ധ സദനങ്ങൾ, കോവിഡ് ആശുപത്രികൾ, അങ്കണവടികൾ എന്നിവടങ്ങളിലൂടെ സർക്കാർ തലത്തിൽ പാല് വിതരണത്തിനുള്ള നടപടിയുണ്ടാവും. …
Read More »കൊവിഡ് ; ഡല്‍ഹിയില്‍ ഒരാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടി…
ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞെങ്കിലും ഈ മാസം 31 വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 1600 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിലവില്‍ 2.5 ശതമാനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് കേസുകള്‍ കുറയുന്നത് തുടരുകയാണെങ്കില്‍ മെയ് 31 മുതല്‍ തങ്ങള്‍ ഘട്ടം ഘട്ടമായി അണ്‍ലോക്കിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More »ബെംഗളൂരുവില്‍ നിന്നെത്തിയ വയനാട് സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു…
വയനാട്ടില്‍ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ബെംഗളൂരുവില്‍ വെച്ചുതന്നെയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായാണ് ഇയാളെ വയനാട്ടില്‍ എത്തിച്ചത്. ഇന്ന് രാവിലെ വയനാട്ടില്‍ എത്തിച്ച ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിലവില്‍ കോവിഡ് നെഗറ്റീവാണ്. കഴിഞ്ഞ ദിവസം പത്ത് ബ്ലാക്ക് ഫംഗസ് രോഗികളെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം പതിനൊന്നായി.
Read More »സംസ്ഥാനത്ത് കഴിഞ്ഞ 10 ദിവസത്തിനിടെ 1117 കോവിഡ് മരണങ്ങള്‍; 7000 കടന്ന് മരണസംഖ്യ ; മരണസംഖ്യ ഇനിയും ഉയരുമെന്ന്…
കോവിഡ് രണ്ടാം തരംഗത്തിന്‍റെ പിടിയിലാണ് രാജ്യം. കോവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും കുത്തനെ വര്‍ധനവാണ് ഈ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. മെയ് 21 വരെ മാത്രം രാജ്യത്ത് ആകെ 71.30 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കോവിഡ് നിയന്ത്രണത്തിലാക്കിയ പല സംസ്ഥാനങ്ങളിലും ഇത്തവണ കോവിഡ് വ്യാപനം വളരെ രൂക്ഷമായി തന്നെ ബാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിദിന കണക്കില്‍ നിലവില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. പ്രതിദിനം കണക്കുകള്‍ മുപ്പതിനായിരത്തോളം കോവിഡ് …
Read More »പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, ജനം വിലയിരുത്തട്ടെ; അഴിമതിക്കെതിരെ പോരാട്ടം തുടരും -ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു സര്‍ട്ടിഫിക്കറ്റും തനിക്ക് ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ ധര്‍മം നിര്‍വഹിച്ചു. സ്ഥാനം ഒഴിയാന്‍ നേരത്തെ തീരുമാനിച്ചതാണെന്നും ചെന്നിത്തല വ്യക്തമാക്കി. കെ.പി.സി.സിയിലെ അഴിച്ചുപണി സംബന്ധിച്ച് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും. വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്. സതീശന് എല്ലാവിധ പിന്തുണയും നല്‍കും. പ്രതിസന്ധിഘട്ടങ്ങളില്‍ ശക്തമായി മുന്നോട്ട് നയിക്കാന്‍ വി.ഡി സതീശന് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റുന്നുവെന്ന വിവരം കോണ്‍ഗ്രസ് …
Read More »ആശ്വാസ ദിനം; ഇന്ത്യയില്‍ ഇന്ന് രണ്ടര ലക്ഷത്തിൽ താഴെ പുതിയ കൊവിഡ് കേസുകള്‍; മരണനിരക്കിലും കുറവ്…
ഇന്ത്യയില്‍ 2,40,842 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2.65 കോടിയായി. കഴിഞ്ഞ 24 മണിക്കൂറില്‍ 3741 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 3 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മെയ് മാസത്തില്‍ ഇതുവരെ 77.67 ലക്ഷം കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഏപ്രിലില്‍ 66.13 ലക്ഷം കൊവിഡ് കേസുകളും മാര്‍ച്ചില്‍ 10.25 ലക്ഷം കൊവിഡ് …
Read More »ഞങ്ങളില്‍ ഒരാളായാണ് കാണുന്നത്, സൗമ്യയ്ക്ക് ഓണററി സിറ്റിസണ്‍ഷിപ്പ നല്‍കും; കുടുംബത്തിന് നഷ്ടപരിഹാരവും നല്‍കുമെന്ന് ഇസ്രയേല്‍….
ഹമാസിന്റെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് സൗമ്യ സന്തോഷിനോടുള്ള ആദര സൂചകമായി ഓണററി സിറ്റിസണ്‍ഷിപ്പ് നല്‍കുമെന്ന് ഇസ്രയേല്‍. ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ഇന്ത്യയിലെ ഇസ്രയേല്‍ എംബസി ഉപമോധാവി റോണി യെദീദിയ ക്ലീനാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലിലെ ജനങ്ങള്‍ വിശ്വസിക്കുന്നത് സൗമ്യ ഓണററി സിറ്റിസണ്‍ ആണെന്നാണ്. സൗമ്യയെ തങ്ങളില്‍ ഒരാളായാണ് അവര്‍ കാണുന്നത്. കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. സൗമ്യയുടെ മകന്‍ അഡോണിനെ സംരക്ഷിക്കുമെന്നും റോണി യദീദി അറിയിച്ചു. ഇസ്രയേലിന്റെ തീരുമാനത്തെ …
Read More »