Breaking News

Latest News

തലസ്ഥാനത്ത് വൻ കഞ്ചാവ്‌ വേട്ട; 400 കിലോ കഞ്ചാവ്‌ പിടികൂടി; 
രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം കാട്ടാക്കട അന്തിയൂർക്കോണം മുക്കംപാലമൂട്ടിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തിക്കൊണ്ടുവന്ന 400 കിലോയിലധികം കഞ്ചാവ് പിടികൂടി. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. വാഹനത്തിലുണ്ടായിരുന്ന തിരുമല സ്വദേശി ഹരികൃഷ്ണൻ (27), വള്ളക്കടവ് സ്വദേശി അഷ്‌കർ (21) എന്നിവരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തിനു പിന്നിൽ പ്രവർത്തിച്ച ശ്രീകാര്യം ഇടവക്കോട് സ്വദേശികളെയും ബം​ഗളൂരുവിൽ താമസമാക്കിയ മലയാളികളായ മറ്റുള്ളവരെക്കുറിച്ചും എക്‌സൈസ് സംഘത്തിന് വിശദവിവരം ലഭിച്ചിട്ടുണ്ട്. സ്റ്റേറ്റ് എക്‌സൈസ് …

Read More »

മുട്ടയുടെ വെള്ളയിലുണ്ട് ആറ് ഗുണങ്ങള്‍; നോക്കിയാലോ..!!

ആരോഗ്യഗുണങ്ങൾ കൊണ്ട്​ മുട്ട നമ്മുടെ പ്രാതലിലെ പ്രധാന വിഭവമാണ്​. ഓംലെറ്റായും പുഴുങ്ങിയും പൊരിച്ചും മുട്ട കഴിക്കാറുണ്ട്​. മുട്ട എങ്ങനെയാണ്​ കൊളസ്​ട്രോൾ ഉയർത്തുന്നത്​ എന്ന ചർച്ച എത്തിനിന്നത്​ അവയുടെ മഞ്ഞക്കരുവിലാണ്​. അതുകൊണ്ട്​ തന്നെ മുട്ടയുടെ വെള്ള എല്ലാവർക്കും പ്രിയപ്പെട്ടതാവുകയും ചെയ്​തു. മുട്ട പൂർണമായും കഴിക്കുന്നതിന്​ പകരം വെള്ള മാത്രം കഴിക്കുന്നത്​ കലോറി അളവ്​ കുറക്കാനും പൂരിത കൊഴുപ്പിന്‍റെ അളവ്​ കുറക്കാനും സഹായിക്കും. നമ്മൾ അവഗണിക്കുന്ന മുട്ടയുടെ വെള്ളയുടെ ഏതാനും ഗുണങ്ങൾ ഇതാ.  …

Read More »

ലോക്​ഡൗണ്‍: യാത്രാപാസിന്​ വെബ്​സൈറ്റ്​ വഴി അപേക്ഷിക്കാം, മാര്‍ഗനിര്‍ദേശങ്ങള്‍ എന്തെല്ലാം…

കൊവിഡ്​ വ്യാപനം തടയാന്‍ സംസ്​ഥാനത്ത്​ ഏര്‍പ്പെടുത്തിയ ലോക്​ഡൗണില്‍ യാത്ര നിയന്ത്രണം കര്‍ശനമായി തുടരും. അത്യാവശ്യഘട്ടങ്ങളില്‍ പൊലീസ്​ നല്‍കുന്ന പാസ്​ ഉപയോഗിച്ച്‌​ യാത്ര ചെയ്യാം. ഇതിനുള്ള നടപടിക്രമങ്ങള്‍ ​ പുരോഗമിക്കുന്നു. ജില്ലാ പൊലീസ് മേധാവിമാരുടെ വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ്​ പാസിന്​ അപേക്ഷിക്കേണ്ടത്​. മൊബൈലിലോ ഇ-മെയിലിലോ പാസ് ലഭിക്കും. ഈ സംവിധാനം ഇന്ന്​ വൈകീ​ട്ടോടെയാണ്​ നിലവില്‍ വരിക. അതുവരെ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്​മൂലം ഉപയോഗിച്ച്‌​ യാത്രചെയ്യാം. പാസിന്​ അപേക്ഷിക്കുമ്ബോള്‍ ശ്ര​ദ്ധിക്കേണ്ട കാര്യങ്ങള്‍: തിരിച്ചറിയല്‍ കാര്‍ഡുള്ള …

Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്…

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ 40 കി.മി. വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ടയിലും, മേയ് 11-ാം തിയതി ഇടുക്കിയിലുമാണ് ജാഗ്രതാ നിര്‍ദേശം. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള …

Read More »

കോവിഡിനു ശേഷം വീണ്ടും ലോകത്തെ പേടിപ്പിച്ച്‌ ​ചൈന; ഭീമന്‍ ചൈനീസ് റോക്കറ്റ് ഭൂമിയ്ക്കരികെ ; വൈകാതെ നിലംപതിക്കും…

ചൈന പുതുതായി നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ പദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ച ലോങ് മാര്‍ച്ച്‌ 5ബി എന്ന റോക്കറ്റ് നിയന്ത്രണം വിട്ടു ഭൂമിയിലേയ്ക്ക് പതിക്കാനൊരുങ്ങുകയാണ്. ഭൂമിയ്ക്ക് തൊട്ടരികെ റോക്കറ്റ് എത്തിയന്നൊണ് ലഭ്യമാകുന്ന വിവരങ്ങള്‍. നിയന്ത്രണം വിട്ടു ഭൂമിയിലേയ്ക്ക് പതിക്കാനൊരുങ്ങുന്ന റോക്കറ്റിന്‌റെ ഭാഗങ്ങള്‍ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനകം ഭൂമിയില്‍ എവിടെ വേണമെങ്കിലും പതിച്ചേക്കുമെന്നാണ് ശാസ്ത്രലോകം കണക്കു കൂട്ടുന്നത്. വലിയൊരു ചരക്കുലോറിയോളം ഭാരം വരുന്ന റോക്കറ്റിന്റെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് നാസ ഉള്‍പ്പെടെയുള്ള …

Read More »

കൊവിഡ് നിയന്ത്രണം ; സംസ്ഥാനത്ത് 44 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദുചെയ്തു….

കൊവിഡ് നിയന്ത്രണത്തെത്തുടർന്ന് കേരളത്തിലൂടെ ഓടുന്ന 44 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദുചെയ്തു. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ കേരളത്തിലോടുന്ന 44 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദുചെയ്തു. മെയ് അവസാനം വരെ താത്ക്കാലികമായാണ് റദ്ദാക്കല്‍. പരശുറാം, മലബാര്‍, മാവേലി, അമൃത തുടങ്ങിയ ചുരുക്കം ട്രെയിനുകള്‍ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഇതോടെ രണ്ടാഴ്ചയ്ക്കിടെ റദ്ദാക്കിയ സര്‍വീസുകളുടെ എണ്ണം 62 ആയി. മംഗലാപുരം-ചെന്നൈ, എറണാകുളം-ലോക്മാന്യതിലക്, കൊച്ചുവേളി-പോര്‍ബന്തര്‍, വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം-ഷൊര്‍ണൂര്‍, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂര്‍- ഷൊര്‍ണൂര്‍ മെമു …

Read More »

അമ്മയെ വെട്ടിനുറുക്കി പാചകം ചെയ്​ത്​ ഭക്ഷിച്ച്‌ 28 കാരന്‍; ഞെട്ടത്തരിച്ച് പോലീസ്; എല്ലാം പുറത്ത് കൊണ്ടുവന്നത്…

അമ്മയെ കൊലപ്പെടുത്തിയ ശേഷം കഷ്​ണങ്ങളായി വെട്ടിനുറുക്കി പാചകം ചെയ്​ത്​ ഭക്ഷിച്ച 28കാരന്​ ശിക്ഷ വിധിച്ച്‌​ കോടതി. സിനിമയെ വെല്ലുന്ന സംഭവം നടന്നത് സ്‌പെയിനിലാണ്. മാഡ്രിഡിലെ വെന്‍റാസ്​ പ്രദേശത്ത്​ 2019ലാണ്​ കേസിനാസ്​പദമായ​ സംഭവം. 28കാരനായ ആല്‍ബര്‍​ട്ടോ സന്‍ചസ്​ ഗോമസാണ്​ കേസില്‍ കുറ്റക്കാരന്‍​. തൊഴില്‍ രഹിതനാണ്​ ആല്‍ബര്‍​ട്ടോ. മാതാവ്​ 68കാരിയായ മരിയ സോലെഡാഡ്​ ഗോമസും ആല്‍ബര്‍​ട്ടോയും ഒരു വീട്ടിലായിരുന്നു താമസം. എന്നാല്‍ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്ക​ത്തെ തുടര്‍ന്ന്​ മരിയയെ ആല്‍ബ​ര്‍​ട്ടോ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട്​​ …

Read More »

ആശങ്ക വര്‍ധിപ്പിച്ച്‌ കൊവിഡ്; രാജ്യത്ത് 4,01,078 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 4187 മരണം

രാജ്യത്ത് കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 4,01,078 പുതിയ കൊവിഡ് കേസുകളാണ്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,18,92,676 ആയി ഉയര്‍ന്നു. നിലവില്‍ 37,23, 446 സജീവ കേസുകളാണുളളത്. കൂടാതെ 4187 മരണവും റിപ്പോർട്ട് ചെയ്തു. ആകെ 2,38,270 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. 3,18,609 പേര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,79,30,960 ആയി.

Read More »

കേരളത്തിനും കര്‍ണാടകയ്ക്കും പിന്നാലെ തമിഴ്‌നാട്ടിലും സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍…

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണിലേക്ക് നീങ്ങി തമിഴ്‌നാട് സർക്കാരും. തിങ്കളാഴ്ച്ച മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെ പ്രവര്‍ത്തിക്കും. തമിഴ്‌നാട് അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ തടയും. അടിയന്തര ആവശ്യമുള്ള യാത്രകള്‍ അനുവദിക്കും. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് കോവിഡ് നിയന്ത്രണം തമിഴ്‌നാട് കടുപ്പിച്ചത്. ഇന്നലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ …

Read More »

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് രജിസ്റ്റർ ചെയ്തത് 6270 കേസുകള്‍, മാസ്‌ക് ധരിക്കാത്തത് 22,325 പേര്‍…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 6270 കേസുകള്‍. നിയന്ത്രണങ്ങള്‍ ലംഘിച്ച 1486 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 568 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 22,325 പേര്‍ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ന്‍ ലംഘിച്ചതിന് 31 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റിയില്‍ 1,554 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 106 പേരാണ് അറസ്റ്റിലായത്. 24 വാഹനങ്ങള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലില്‍ 78 കേസുകള്‍ …

Read More »