ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാലാം സീസണ് ഇന്ന് ചെന്നൈയില്‍ തുടക്കം. നിലവിലെ ചാമ്ബ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകുന്നേരം 7.30ന് ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ വലിയ ആശങ്കകള്‍ക്കിടയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ആരാധകര്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാകില്ല. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ മുബൈയെ സംബന്ധിച്ചിടത്തോളം ഈ സീസണില്‍ അവര്‍ ലക്ഷ്യം വയ്ക്കുന്നത് തുടര്‍ച്ചയായി …
Read More »സാമൂഹിക അകലം പാലിച്ചില്ല, പ്രധാനമന്ത്രിക്ക് വന്‍പിഴ ചുമത്തി പൊലീസ്…
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ പേരില്‍ പ്രാധാനമന്ത്രിക്ക് വന്‍ തുക പിഴ ചുമത്തി പൊലീസ്. നോര്‍വിയിന്‍ പ്രധാനമന്ത്രി എര്‍ന സോള്‍ബെര്‍ഗിനാണ് ഈ അപൂര്‍വ ‘അവസരം’ ലഭിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് കുടുംബസംഗമത്തില്‍ പങ്കെടുത്തതിനാണ് പ്രാധാനമന്ത്രിക്ക് പിഴ ചുമത്തിയതെന്ന് നോര്‍വിയിന്‍ പൊലീസ് മേധാവി അറിയിച്ചു. 20000 നോര്‍വയിന്‍ ക്രൗണ്‍സ് (2352 ഡോളര്‍) ആണ് പിഴത്തുക. ഇക്കഴിഞ്ഞ മാസമാണ് തന്റെ അറുപതാം പിറന്നാള്‍ ആഘോഷിക്കാന്‍ 13 അംഗകുടുംബവുമായി എര്‍ന മൗണ്ട് റിസോര്‍ട്ടില്‍ എത്തിയത്. കൊവിഡിന്റെ …
Read More »സംസ്ഥാനത്ത് കോവിഡ് പ്രതിരോധം കടുപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ….
സംസ്ഥാനത്ത് കോവിഡ് പ്രതിരോധം കടുപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കേണ്ട സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും ആശുപത്രികളിലെ സൗകര്യം മെച്ചപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള്‍ പലതും പൂട്ടിയിരുന്നു. ആവശ്യം വരുകയാണെങ്കില്‍ അത് വീണ്ടും തുറക്കും. ഐസിയുകളുടെ എണ്ണവും വര്‍ധിപ്പിക്കും. ഗുരുതര രോഗികളെ മെഡിക്കല്‍ കോളജുകളില്‍ ചികിത്സിപ്പിക്കും. വാക്സിനേഷന് നടപടികള്‍ ദ്രുതഗതിയിലാക്കും. അറുപത് വയസിനു മുകളില്‍ പ്രായമുള്ള എല്ലാവരും വാക്സിനെടുത്തോയെന്ന് ഉറപ്പാക്കാന്‍ …
Read More »ശാസ്താംകോട്ട ഭരണിക്കാവില്‍ സമൃദ്ധി മെഗാസ്റ്റോര്‍ തുറന്നു…
സഹകാര്‍ ഭാരതിയുടെ നിയന്ത്രണത്തില്‍ അക്ഷയശ്രീ ശാസ്താംകോട്ട റീജിയണല്‍ ഫെഡറേഷന്റെ നേതൃത്വത്തിലുള്ള സമൃദ്ധി മെഗാ സ്റ്റോര്‍ ഭരണിക്കാവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് കാര്യവാഹ് വി.മുരളീധരന്‍ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. റീജിയണല്‍ ഫെഡറേഷന്‍ പ്രസിഡന്റ് ശാസ്താംകോട്ട ഹരീഷ് അധ്യക്ഷനായി. ബാംകോ ചെയര്‍മാന്‍ പി.ആര്‍. മുരളീധരന്‍ ദീപം തെളിച്ചു. സമൃദ്ധി സംസ്ഥാന സെക്രട്ടറി പി.കെ. മധുസൂതനന്‍ ആദ്യവില്‍പ്പനയും ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ഗീത ഉത്പന്നം സ്വീകരിക്കലും …
Read More »ബാങ്കിനുളളില്‍ വനിതാ മാനേജരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി…
കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖ മാനേജര്‍ ആത്മഹത്യ ചെയ്തു. ജോലി സംബന്ധമായ സമ്മര്‍ദ്ദമാണ് ആത്മഹത്യയക്ക് കാരണമെന്നാണ് സൂചന. ഇന്ന് രാവിലെയാണ് കൂത്തുപറമ്ബ് കാനറാ ബാങ്ക് മാനേജരെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 8.15 ഓടെ ബാങ്കിലെത്തിയ മാനേജര്‍ 8.18 ഓടെ ആത്മഹത്യ ചെയ്യുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സമീപത്തു നിന്നും പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ജോലി സംബദ്ധമായ മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് …
Read More »സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും കൂടി; ഇന്ന് പവന് ഒറ്റയടിയ്ക്ക് വർധിച്ചത്…
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില വര്‍ധിച്ചു. ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 400 രൂപയാണ്. ഇതോടെ പവന് 34,800 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വില പുരോഗമിക്കുന്നത്. ഗ്രാമിന് 50 രൂപ കൂടി 4,350 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ദിവസത്തെ ഇടവേളേയ്ക്ക് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറിയത്. ചൊവ്വാ, ബുധന്‍ ദിവസങ്ങളിലായി പവന് 600 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്
Read More »രാജ്യത്ത് കോവിഡ് വ്യാപനം അതി തീവ്രം; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് കൂടി കോവിഡ്, 780 മരണം…
രാജ്യത്ത് കോവിഡ് വ്യാപനം അതി തീവ്രമാകുന്നു. 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. കൂടാതെ 780 കോവിഡ് മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,67,642 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 61,899 പേരാണ് ഇന്നലെ രോഗമുക്തരായത്. ഇതോടെ നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 9,79,608 ആയി. രോഗമുക്തി നിരക്ക് 91.22 ശതമാനമായി കുറയുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് …
Read More »ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണയേക്കാള്‍ അപകടകരമായ വൈറസിനെ കണ്ടെത്തി…
ചൈനയിലെ വുഹാന്‍ ലാബില്‍ നിന്ന് പുറത്തുവന്ന കൊറോണ വൈറസ് ലോകമെമ്ബാടും നാശം വിതച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഭയപ്പെടുത്തുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിട്ടുണ്ട്. കൊറോണ വൈറസ് പോലെ അപകടകരമായ മറ്റൊരു വൈറസ് ഉടന്‍ ലോകത്തെ അസ്വസ്ഥമാക്കുമെന്നാണ് റിപ്പോർട്ട്. യഥാര്‍ത്ഥത്തില്‍, ചൈനയിലെ വുഹാനില്‍ പലതരം പുതിയതും അപകടകരവുമായ കൊറോണ വൈറസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഒരു സംഘം ഗവേഷകര്‍ അവകാശപ്പെടുന്നു. ഒരു വശത്ത്, കൊറോണയുടെ നാശത്തില്‍ ആളുകള്‍ അസ്വസ്ഥരാണ്, ഈ സാഹചര്യത്തില്‍, ശാസ്ത്രജ്ഞരുടെ അവകാശവാദം ശരിയാണെങ്കില്‍, …
Read More »കോവിഡ് രണ്ടാം തരംഗം; ലോക്ഡൗണ്‍ ഭീതിയുയര്‍ത്തി കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനം വീണ്ടും…
കോവിഡ് രണ്ടാം വരവില്‍ രാജ്യം വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ എല്ലാം നഷ്ടപ്പെട്ട് പെരുവഴിയിലാകുമെന്ന ഭീതിയില്‍ വീണ്ടും പലായനം ആരംഭിച്ച് കുടിയേറ്റ തൊഴിലാളികള്‍. രാത്രികാല കര്‍ഫ്യൂവും കൂടിനില്‍ക്കാന്‍ വിലക്കുമുള്‍പെടെ കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനങ്ങള്‍ ഒന്നാം ഘട്ടത്തില്‍ നടപ്പാക്കുന്നത്. മിക്ക നഗരങ്ങളിലും വിലക്ക് പ്രാബല്യത്തിലായി കഴിഞ്ഞു. ലോക്ഡൗണ്‍ നടപ്പാക്കിയ ഇടങ്ങളുമുണ്ട്. അക്ഷരാര്‍ഥത്തില്‍ പെരുവഴിയില്‍ പെട്ടുപോയ ഒരു വര്‍ഷം പഴക്കമുള്ള ഓര്‍മകളില്‍ നടുങ്ങിയാണ് അന്നവും തൊഴിലും തേടി തിരിച്ചുവന്ന കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും നാടുപിടിക്കാന്‍ തുടങ്ങിയത്. മഹാരാഷ്ട്ര, …
Read More »തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; ഇ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം; ബസില്‍ നിന്നു യാത്ര പാടില്ല…
കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും തമിഴ്‌നാട്ടില്‍ വരുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഉത്സവങ്ങള്‍ക്കും ആഘോഷ പരിപാടികള്‍ക്കും വിലക്കുണ്ട്. സിനിമാ തീയറ്ററുകളില്‍ പകുതി സീറ്റില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കൂ. മാളുകളിലെ തീയറ്ററുകള്‍ക്കും ഇതു ബാധകമാണ്. ക്ലബുകള്‍, പാര്‍ക്കുകള്‍, മ്യൂസിയം, മറ്റു പരിപാടികള്‍ നടക്കുന്ന ഇടങ്ങള്‍ എന്നിവയിലെല്ലാം അന്‍പതു ശതമാനം ആളുകള്‍ക്കു മാത്രമായിരിക്കും പ്രവേശനം. ഇന്‍ഡോര്‍ വേദികളില്‍ നടക്കുന്ന എല്ലാ സാമൂഹ്യ, രാഷ്ട്രീയ പരിപാടികള്‍ക്കു …
Read More »