Breaking News

Latest News

കെ​എ​സ്‌ആ​ര്‍​ടി​സിയുടെ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക്; പ്ര​തി​ഷേ​ധവുമായി യാ​ത്ര​ക്കാ​ര്‍..!

കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ ത​ല​സ്ഥാ​ന​ത്ത് ന​ട​ത്തു​ന്ന മി​ന്ന​ല്‍ പ​ണി​മു​ട​ക്കി​ല്‍ വ​ല​ഞ്ഞ് യാ​ത്ര​ക്കാ​ര്‍. കി​ഴ​ക്കേ​ക്കോ​ട്ട, നെ​ടു​മ​ങ്ങാ​ട്, ത​മ്ബാ​നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി വ​ച്ച​ത്. മി​ന്ന​ല്‍ പ​ണി​മു​ട​ക്കി​നേ​ത്തു​ട​ര്‍​ന്ന് ഇ​വി​ട​ങ്ങ​ളി​ല്‍ എ​ത്തി​യ യാ​ത്ര​ക്കാ​ര്‍ വ​ല​ഞ്ഞു. ജീ​വ​ന​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ചച്ചാണ് പണിമുടക്ക് നടത്തുന്നത്. മൂ​ന്ന് മ​ണി​ക്കൂ​റി​ലേ​റെ​യാ​യി ബ​സു​ക​ളൊ​ന്നും സ​ര്‍​വീ​സ് ന​ട​ത്താ​താ​യ​തോ​ടെ യാ​ത്ര​ക്കാ​രും പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തിയിരിക്കുകയാണ്. എ​ടി​ഒ ശ്യാം ​ലോ​പ്പ​സ് അ​ട​ക്കം മൂ​ന്നു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ജീ​വ​ന​ക്കാര്‍ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക് ആരംഭിച്ചത്. …

Read More »

കോവിഡ് 19 ; മക്കയിലും മദീനയിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി..!!

കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോടെ സൗദിയില്‍ ഇരു ഹറമുകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഹറമുകളിലെത്തുന്ന സന്ദര്‍ശകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ പ്രത്യേക വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്. ഇരു ഹറമുകളിലേയും വിവിധ ഭാഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കുന്നുണ്ട്. കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി ഇരുഹറം കാര്യാലയം മേധാവി ഷെയ്ഖ് ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് പരിശോധിച്ച്‌ വിലയിരുത്തുന്നുണ്ട്. …

Read More »

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹരജികള്‍ വെള്ളിയാഴ്​ച പരിഗണിക്കണം -സുപ്രീംകോടതി..!

ദില്ലി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വെള്ളിയാഴ്​ച ഹൈകോടതി പരിഗണിക്കണമെന്ന്​ സുപ്രീംകോടതി. ഏപ്രില്‍ 13 വരെ ഹര്‍ജികള്‍ നീട്ടിവെച്ച നടപടി ന്യായീകരിക്കാനാവില്ലെന്ന്​ സുപ്രീംകോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്​ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളും ഡല്‍ഹി ഹൈകോടതി കേള്‍ക്കണം. സോളിസിറ്റര്‍ ജനറലിന്‍റെ കടുത്ത എതിര്‍പ്പ്​ തള്ളിയാണ്​ സുപ്രീംകോടതി ഉത്തരവ്​. സോളിസിറ്റര്‍ ജനറല്‍ കേസില്‍ തുടര്‍ച്ചയായി ഇട​പ്പെടുന്നതില്‍ സുപ്രീംകോടതി അതൃപ്​തി പ്രകടിപ്പിച്ചു. വിധിപ്രസ്​താവം നടത്താന്‍ സ്വാതന്ത്ര്യം വേണമെന്ന്​ ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡേ പറഞ്ഞു.

Read More »

ജര്‍മ്മന്‍ കപ്പില്‍ ഷാല്‍കെയെ വീഴ്ത്തി ബയേണ്‍ മ്യൂണിക്ക് സെമിയില്‍; എതിരാളികള്‍..

ജര്‍മ്മനിയില്‍ വീണ്ടും വമ്പന്‍ ജയവുമായി ബയേണ്‍ മ്യൂണിക്ക്. ജര്‍മ്മന്‍ കപ്പിന്റെ ക്വാര്‍ട്ടറില്‍ കരുത്തരായ ഷാല്‍കെയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബയേണ്‍ സെമിയില്‍ കടന്നത്‌. ബയേണിന്റെ യുവതാരം ജോഷ്വ കിമ്മിച്ചാണ് വിജയ ഗോള്‍ നേടിയത്. ഒരാഴ്ച്ചക്കുള്ളില്‍ നിര്‍ണായകമായ മൂന്നാം എവേ ജയമാണ് ബയേണ്‍ സ്വന്തമാക്കിയത്. ബുണ്ടസ് ലീഗയില്‍ ഹോഫെന്‍ഹെയിനിനെ പരാജയപ്പെടുത്തിയ ബയേണ്‍ ചാമ്ബ്യന്‍സ് ലീഗില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ചെല്‍സിയേയും പരാജയപ്പെടുത്തിയിരുന്നു‌. ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ബയേണിന്റെയീ ഈ …

Read More »

തൊട്ടാല്‍ കൈ പൊള്ളും : സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ദ്ധനവ്; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…

സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ ഇന്ന് വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 760 രൂപയാണ്. ഇതോടെ പവന് 32,000 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 4,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന്‍ രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില ഉയരുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 960 രൂപ വര്‍ദ്ധിച്ചു.

Read More »

സൗത്ത്ഇന്ത്യന്‍ താരസുന്ദരി അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു ; വരന്‍ സംവിധായകന്‍…

സൗത്ത്ഇന്ത്യന്‍ താരസുന്ദരി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. തെലുങ്കു സിനിമാ ലോകത്ത് നിന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുകയാണ്. സംവിധായകന്‍ പ്രകാശ് കൊവേലമുടിയാണ് അനുഷ്‌കയുടെ പ്രതിശ്രുത വരനെന്നാണ് സിനിമാ വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. വിവാഹത്തെ സംബന്ധിച്ച്‌ ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അനുഷ്‌ക അഭിനയിച്ച തമിഴ് തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങിയ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രകാശ് കൊവേലമുടി. പ്രകാശിന്റേത് രണ്ടാം വിവാഹമാണ്. എഴുത്ത് …

Read More »

കുഴിയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥിക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്..?

ടെലികോം വകുപ്പിന്റെ തികഞ്ഞ അനാസ്ഥ മൂലം റോഡിലെ കുഴിയില്‍ വീണു നട്ടെല്ലിനു ഗുരുതരമായ പരിക്കേറ്റ യുവാവിന് എട്ട് ലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിനും ടെലികോം വകുപ്പിനും ഹൈക്കോടതിയുടെ ഉത്തരവ്. കാസര്‍കോഡ് സബ് കോടതി വിധിച്ചിരുന്ന നഷ്ടപരിഹാര തുകയാണ് ഹൈക്കോടതി ശരിവച്ചത്. കീഴ്ക്കോടതി വിധിക്കെതിരെ കേന്ദ്രവും ടെലികോം വകുപ്പും നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളിയിരുന്നു. കാസര്‍കോട് കോടിബൈല്‍ ഗ്രാമത്തിലെ സ്വരൂപ് ഷെട്ടി എന്ന വിദ്യാര്‍ഥിക്കാണ് 1998-ല്‍ പരിക്കേറ്റത്. മംഗലാപുരത്തെ …

Read More »

കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം ; ഒരാള്‍ മരിച്ചു..!

പെരുമ്പാവൂരില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ലോറി ഡൈവര്‍ തമിഴ്നാട്, ഇറോഡ്, സത്യമംഗലം, ജി.എച്ച്‌. റോഡില്‍ വിജയകുമാര്‍ ആണ് മരിച്ചത്. എം സി റോഡ് ഒക്കല്‍ വില്ലേജ് ഓഫീസിന്റെ മുന്‍വശത്താണ് അപകടം നടന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ബസ് യാത്രക്കാരായ 20 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ല. ആറ്റിങ്ങലില്‍ നിന്നും കായ ഇറക്കിയ ശേഷം വരുകയായിരുന്ന ലോറിയില്‍ കൊട്ടാരക്കരയിലേക്ക് പോകുന്ന കെഎസ്‌ആര്‍ടിസി …

Read More »

അവര്‍ എന്‍റെ അമ്മയല്ല; രാധിക ശരത് കുമാറിനെ കുറിച്ച്‌ നടി വരലക്ഷ്മി പറയുന്നത് ഇങ്ങനെ…

തമിഴ് സിനിമാ മേഖലയില്‍ നിലപാടുകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി വരലക്ഷ്മി. അച്ഛന്റെ താരപദവിയിലൂടെ വെള്ളിത്തിരയില്‍ എത്തിയെങ്കിലും അഭിനയത്തിലൂടെ തമിഴ് സിനിമാ മേഖലയില്‍ തന്റേതായ സ്ഥാനം സൃഷ്ടിക്കുകയായിരുന്നു താരം. പലപ്പോഴും വരലക്ഷ്മിയുടെ നിലപാടുകള്‍ തമിഴ് സിനിമാ മേഖലയില്‍ ഏറെ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിത സിനിമ കോളങ്ങളില്‍ ചര്‍ച്ചയാകുന്നത് രണ്ടാനമ്മയായ രാധിക ശരത് കുമാറിനെ കുറിച്ച്‌ താരം പറഞ്ഞ വാക്കുകളാണ്. രാധികയെ ആന്റി എന്നാണ് താരം അഭിസംബോധന ചെയ്തത്. പ്രമുഖ ചാനല്‍ അഭിമുഖത്തില്‍ …

Read More »

സംസ്ഥാനത്ത് ഇനി മുതല്‍ കുപ്പി വെള്ളത്തിന് 13 രൂപ; കൂടുതല്‍ വില ഈടാക്കിയാല്‍ നടപടി…

സംസ്ഥാനത്ത് കുപ്പി വെള്ളത്തിന്റെ വിലയില്‍ നിയന്ത്രണം നിലവില്‍ വന്നു. ഇനി മുതല്‍ ലിറ്ററിന് 13 രൂപ മാത്രമേ ഈടാക്കാന്‍ പാടുള്ളുവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. കൂടുതല്‍ വില ഈടാക്കിയാല്‍ നടപടിയെടുക്കുമെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസം 12ന് ആണ് കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചത്. അവശ്യ സാധനങ്ങളുടെ വില നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് നടപടി. ഉത്തരവിറങ്ങിയെങ്കിലും വിഞ്ജാപനം വന്നിട്ട് പരിശോധന കര്‍ശനമാക്കാമെന്നാണ് ലീഗല്‍ …

Read More »