രാജ്യം അതിതീവ്ര കോവിഡ് ഭീഷണിയില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,95,041 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2023 ആയി. പുതിയ കേസുകളില്‍ 54. 7 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. ആശുപത്രികള്‍ നിറഞ്ഞു കവിയുകയാണ്. പലയിടത്തും ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുന്ന സ്ഥിതിയാണ് കൺുവരുന്നത്.
Read More »മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കണം’; കോവിഡ് തീവ്രമായത് ജനസംഖ്യ മൂലം; കങ്കണ
രാജ്യത്തെ കൊവിഡ് വ്യാപനം തീവ്രമായതിന് കാരണം ജനസംഖ്യ കൂടിയതിനാലാണെന്ന് നടി കങ്കണ റണാവത്ത്. രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ട്. വോട്ട് രാഷ്ട്രീയത്തെക്കാള്‍ പ്രാധാന്യം ഇതിനാണ് കൊടുക്കേണ്ടത്. മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കുകയാണ് വേണ്ടതെന്നും കങ്കണ പറഞ്ഞു. ഇത്തരം ഒരു പ്രശ്‌നത്തെ ആദ്യം നിയന്ത്രിക്കാന്‍ ശ്രമിച്ചത് ഇന്ദിരാ ഗാന്ധിയാണ്. ജനസംഖ്യ നിയന്ത്രണത്തെ കുറിച്ച് സംസാരിച്ചതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ തോല്‍ക്കുകയായിരുന്നു. പിന്നീട് അവരെ കൊല്ലുകയും ചെയ്തു. അതേസമയം …
Read More »കോവിഡിൽ മുങ്ങി കേരളം; ഇന്ന് 19,577 പേര്‍ക്ക് സ്ഥിരീകരിച്ചു: 17,839 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം; 1275 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല…
സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 3212 പേര്‍ക്കാണവിടെ കോവിഡ് ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 397 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4978 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3880 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് 2341 മലപ്പുറം 1945 …
Read More »രണ്ടാം തരംഗത്തില്‍ രാജ്യം നടുങ്ങുന്നു: 1761 മരണം; രണ്ടര ലക്ഷത്തിനു മുകളിൽ പുതിയ രോഗികള്‍…
രാജ്യത്ത് വീണ്ടും രണ്ടര ലക്ഷത്തിലേറെ രോഗബാധിതരുണ്ടായ ദിനം കൂടിയാണ് കഴിഞ്ഞ് പോവുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചുവരുടെ എണ്ണം 2,59,170 ആണ്. കഴിഞ്ഞ ദിവസം 2.7 ലക്ഷം രോഗബാധിതരായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ കുറവ് ഉണ്ടായെങ്കിലും മരണ സഖ്യയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് മരണങ്ങളില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 1761 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് …
Read More »സംസ്ഥാനത്ത് ഇന്ന് 13,644 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;21 മരണം; 12,550 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….
സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 230 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യുകെയില്‍ നിന്നും വന്ന 3 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4950 ആയി. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്ബിളുകളാണ് …
Read More »കൊവിഡ് വ്യാപനം അതിരൂക്ഷം; ഡല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു…
കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ സമ്ബൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 10 മണി മുതല്‍ അടുത്ത തിങ്കളാഴ്ച ആറ് മണി വരെയാണ് നിയന്ത്രണം. എല്ലാവരും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാര്‍ നിര്‍ദ്ദേശിച്ചു. കോവിഡ് ക്രമേണം അതിരൂക്ഷമായതിനാലാണ് ഡല്‍ഹിസര്‍ക്കാന്‍ കടുത്ത നിയന്ത്രങ്ങളിലേക്ക് കടന്നത്. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് ഡല്‍ഹിസര്‍ക്കാര്‍ കടുത്ത തീരുമാനം കൈക്കൊണ്ടത്. പരിശോധനക്ക് വിധേയരാകുന്ന മൂന്ന് പേരില്‍ ഒരാള്‍ പോസിറ്റീവ് ആകുന്ന സാഹചര്യമാണ് ഡല്‍ഹിയില്‍ …
Read More »വൈഗയുടെ മരണം: ഭാര്യയുടെ സ്‌കൂട്ടറില്‍ നിന്ന് കണ്ടെത്തിയത് നിര്‍ണ്ണായക രേഖകള്‍ : സനുമോഹന്റെ രഹസ്യ ഇടപാടുകള്‍ ഞെട്ടിക്കുന്നത്…
മകള്‍ വൈഗയെ കൊന്നത് താന്‍ തന്നെയാണെന്ന് സമ്മതിച്ച് സനുമോഹന്‍. വൈഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് കുട്ടിയെ പുതപ്പില്‍ പൊതിഞ്ഞ് ആറ്റിലേക്ക് എറിഞ്ഞതെന്നാണ് സനുമോഹന്‍ പോലീസിനോട് വ്യക്തമാക്കി. മകളെ പുഴയിലേക്ക് എറിഞ്ഞത്തിനു പിന്നാലെ തനിക്ക് ചാടാന്‍ കഴിഞ്ഞില്ലെന്നുമാണ് സനുമോഹന്റെ മൊഴി. സാമ്ബത്തിക പ്രശ്‌നങ്ങള്‍ കാരണമാണ് മകളെ കൊലപ്പെടുത്തിയത്. എന്നാല്‍ തനിക്ക് ആത്മഹത്യ ചെയ്യാന്‍ ധൈര്യം ലഭിച്ചില്ലെന്നും സനുമോഹന്‍ പോലീസിനോട് പറഞ്ഞു. അതേസമയം ഇയാളുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് …
Read More »കുതിച്ചുയര്‍ന്ന് കോവിഡ്: തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് രണ്ട് ലക്ഷം കടന്ന് കോവിഡ് രോഗികള്‍…
രാജ്യത്തെ കോവിഡ് സാഹചര്യം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 2,73,810 പേര്‍ക്കാണ്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1618 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,78,769 ആയി ഉയര്‍ന്നു. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ഡല്‍ഹി, കര്‍ണാക, സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതി രൂക്ഷമായി. മഹാരാഷ്ട്രയില്‍ …
Read More »വീട്ടില്‍ തുടരുന്ന കോവിഡ് ബാധിതരുടെ ശ്രദ്ധിക്ക്; ചുണ്ടില്‍ നീല നിറം വന്നാല്‍ ഉടനടി ചികിത്സ തേടണം…
രാജ്യത്ത് കൊവിഡ് 19 രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മുതല്‍ മരണനിരക്ക് വരെ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നമുക്ക് മുമ്ബിലുള്ളത്. ഈ ഘട്ടത്തില്‍ പലരും കൊവിഡ് പൊസിറ്റീവായ ശേഷവും വീട്ടില്‍ തന്നെയാണ് തുടരുന്നത്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ വീട്ടില്‍ തന്നെ തുടരാനാണ് സര്‍ക്കാരും ആരോഗ്യവകുപ്പുമെല്ലാം നിര്‍ദേശിക്കുന്നത്. എന്നാല്‍ വീട്ടില്‍ തന്നെ തുടരുന്ന കൊവിഡ് രോഗികള്‍ തങ്ങളുടെ ആരോഗ്യാവസ്ഥ ഓരോ ദിവസവും സസൂക്ഷമം നിരീക്ഷിക്കേണ്ടതുണ്ട്. ലക്ഷണങ്ങള്‍ പ്രകടമാക്കാതെ രോഗം …
Read More »ജാഗ്രതൈ; രണ്ടാം വരവില്‍ കോവിഡ് പ്രായമായവരെ വിട്ട് വൈറസ് പായുന്നത് ഇവരെ ലക്ഷ്യമാക്കി…
രാജ്യം കോവിഡ് രണ്ടാം തരംഗത്തേ നേരിട്ടുകൊണ്ടിരിക്കുകയാണ്. മഹാമാരിയുടെ ആദ്യ വരവിനേക്കാള്‍ അതിഭീകരമാണ് രണ്ടാം വരവെന്നാണ് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. രണ്ടാം തരംഗത്തില്‍ പ്രായമായവരേക്കാള്‍ യുവാക്കളിലാണ് രോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡയഗനോസ്റ്റിക് ലാബിലെ വിദഗ്ധ പറഞ്ഞു. കോവിഡ് വ്യാപനത്തിന്‍റെ തുടക്ക കാലത്ത് കാണിച്ച ലക്ഷണങ്ങളിലും സമൂലമായ മാറ്റം കാണിക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ‘പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ധാരാളം ചെറുപ്പക്കാരാണ് കോവിഡ് പോസിറ്റീവായി മാറുന്നത്. ഇത്തവണ ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. …
Read More »