Breaking News

Slider

സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും താഴ്ന്നു; ഇന്നത്തെ വില അറിയാം…

സംസ്ഥാനത്ത് ഏതാനും ദിവസമായി സ്വര്‍ണ വിലയിലുള്ള ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ 400 രൂപ കൂടിയ വില ഇന്ന് 240 രൂപ ഇടിഞ്ഞു. 36,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാം വില 30 രൂപ കുറഞ്ഞ് 4600 രൂപയായി. ഈ മാസം 12ന് കുതിച്ചുകയറിയ സ്വര്‍ണ വില സമീപ ദിവസങ്ങളിലെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. 16ന് വില തിരിച്ചിറങ്ങി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും തുടരുകയായിരുന്നു.

Read More »

ചൈനീസ് സ്ഥാപനങ്ങള്‍ക്കും മൊബൈല്‍ ആപ്പുകള്‍ക്കും എതിരായ ഇന്ത്യയുടെ നടപടി: ഇന്ത്യ ക്ഷമ പരീക്ഷിക്കുന്നുവെന്ന് ചൈന

ചൈനീസ് സ്ഥാപനങ്ങള്‍ക്കും മൊബൈല്‍ ആപ്പുകള്‍ക്കും എതിരെയുള്ള ഇന്ത്യയുടെ നടപടികള്‍ അനിയന്ത്രിതമാവുന്നുവെന്ന് ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസ്. ചൈനയില്‍ നിന്നുള്ള കമ്ബനികളെ അടച്ചുപൂട്ടുന്നത് വെറും രാഷ്ട്രീയ താല്‍പര്യത്തോട് കൂടിയുള്ള നടപടിയാണെന്നും ഇന്ത്യ ചൈനയുടെ ക്ഷമ നിരന്തരം പരീക്ഷിക്കുകയാണെങ്കിലും ഇന്ത്യയോട് പകരത്തിന് പകരം നടപടി സ്വീകരിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുന്നത് ചൈന തുടരാനാണ് സാധ്യതയെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു. ചൈനീസ് കമ്ബനികളായ ഷാവോമി, ഓപ്പോ തുടങ്ങിയവയിലും വാവേയുടെ ഇന്ത്യയിലുടനീളമുള്ള ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ …

Read More »

കൊല്ലം ജില്ലയില്‍ മൂന്നു ദിവസം നിരോധനാജ്ഞ..

കൊല്ലം റൂറല്‍ ജില്ലയില്‍ തിങ്കളാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശാസ്താംകോട്ട ഡിബി കോളജിലെ സംഘര്‍ഷം ക്യാമ്ബസിന് പുറത്തേക്കും വ്യാപിച്ചതിനെ തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജനങ്ങള്‍ കൂട്ടം കൂടുകയോ നിയമലംഘനം നടത്തുകയോ ചെയ്യരുത്. സംഘര്‍ഷമോ പൊതുമുതല്‍ നശിപ്പിക്കലോ ഉണ്ടായാല്‍ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേരള പൊലീസ് ആക്‌ട് 2011 വകുപ്പ് 79 പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാലിലധികം ആളുകള്‍ പൊലീസ് ജില്ലാ പരിധിയില്‍ കൂട്ടംകൂടുന്നതിന് വിലക്കുണ്ട്. കൂടാതെ …

Read More »

ബൈക്കില്‍ സഞ്ചരിക്കവെ തീപിടിച്ചു ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു

ബൈക്കില്‍ സഞ്ചരിക്കവേ തീപിടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു. കൂത്തുപറമ്ബ് തൊക്കിലങ്ങാടി പാലാപറമ്ബ് ലക്ഷം വീട് കോളനിക്ക് സമീപത്ത് വച്ച്‌ ബൈക്കിന് തീപിടിച്ച്‌ പൊള്ളലേറ്റ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനായ യുവാവാണ് മരിച്ചത്. നരവൂര്‍ സ്വദേശി അനീഷ് കുമാറാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറു മണിയോടെ പാലത്തിന്‍കര – പാലാപറമ്ബ് റോഡില്‍ പാലാപറമ്ബ് ലക്ഷം വീട് കോളനിക്ക് സമീപത്തുവച്ചാണ് അനീഷ് …

Read More »

സ്കൂള്‍ തുറക്കല്‍: കുട്ടികളുടെ യാത്രയ്ക്ക് പരമാവധി സുരക്ഷയൊരുക്കുമെന്ന് ഡിജിപി

തിങ്കളാഴ്ച സ്കൂള്‍ തുറക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ യാത്രയ്ക്ക് പരമാവധി സുരക്ഷ ഒരുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു. രണ്ടുവര്‍ഷത്തിനു ശേഷം സ്കൂളുകള്‍ പൂര്‍ണ്ണമായും തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നിരത്തുകളില്‍ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ തങ്ങളുടെ അധികാരപരിധിയിലുളള സ്കൂള്‍ മേധാവികളുടെ യോഗം ചേര്‍ന്ന് കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കണം. മോട്ടോര്‍ വാഹന വകുപ്പിന്‍റെ സഹകരണത്തോടെ വിദ്യാഭ്യാസ …

Read More »

പടക്കംപൊട്ടുന്ന ശബ്ദം കേള്‍പ്പിക്കാന്‍ സൈലന്‍സറില്‍ കൃത്രിമത്വം ; മോട്ടോര്‍വാഹന വകുപ്പിന്റെ കൈയ്യില്‍പ്പെട്ടത് നൂറുകണക്കിന് ഫ്രീക്കന്‍മാര്‍

മോട്ടോര്‍വാഹന വകുപ്പിന്റെ ‘ഓപ്പറേഷന്‍ സൈലന്‍സ്’ നീക്കത്തില്‍ കുടുങ്ങിയത് നൂറു കണക്കിന് ഫ്രീക്കന്മാര്‍. മറ്റ് യാത്രക്കാര്‍ക്ക് അരോചകമാകും വിധം കാതടപ്പിക്കുന്ന ശബ്ദവും, കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ലൈറ്റുകളും ഉപയോഗിക്കുന്നവരാണ് കുടുങ്ങിയവരില്‍ ഏറെയും. മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും നടത്തുന്ന പരിശോധനയില്‍ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. എറണാകുളം ജില്ലയില്‍ നാലു മണിക്കൂര്‍ നടത്തിയ വാഹനപരിശോധനയില്‍ 204 നിയമലംഘനങ്ങള്‍ കണ്ടെത്തി കേസെടുത്തു. 6.11 ലക്ഷം രൂപ പിഴയും ഈടാക്കി. അപകടകരമായി വാഹനമോടിച്ച ഏതാനും ഡ്രൈവര്‍മാരുടെ ലൈസന്‍സ് …

Read More »

കേരളത്തിൽ കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘം? കൊല്ലത്ത് യുവാവ് പിടിയിൽ; കൂടുതൽ സൂചന പൊലീസിന് ലഭിച്ചു

കേരളത്തിൽ കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. കമ്മിഷൻ വ്യവസ്ഥയിൽ നോട്ടുകൾ നൽകുന്ന സംഘത്തെ കുറിച്ചുള്ള സൂചനകളാണ് പൊലീസിന് ലഭിച്ചത്. കള്ളനോട്ട് മാറുന്നതിനിടെ ചാത്തന്നൂരിൽ ഒരു യുവാവ് അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്ന് 500 രൂപയുടെ മൂന്ന് കള്ളനോട്ടുകളും ഒരു വശം മാത്രം പകർപ്പ് എടുത്ത 61 നോട്ടുകളുമാണ് പിടിച്ചെടുത്തത്. പാരിപ്പള്ളി മീനമ്പലത്തു വാടകയ്ക്ക് താമസിക്കുന്ന മയ്യനാട് സ്വദേസി സുനിയാണ് (39) പൊലീസിന്റെ പിടിയിലായത്. മീനാട് ക്ഷേത്രത്തിനു …

Read More »

5 മണിക്കൂർ കൊണ്ട് 420 കിലോമീറ്റർ! കോഴിക്കോട് ജീവന് വേണ്ടി മല്ലടിച്ച് ഏഴുവയസുകാരൻ; ബംഗളൂരുവിൽ നിന്നും മരുന്നുമായി പറന്നെത്തി ആംബുലൻസ് ഡ്രൈവർ ഷെഫീഖ്; അഭിനന്ദനം

കുഞ്ഞു ജീവൻ രക്ഷിക്കാനുള്ള മരുന്നുമായി ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടക്കേ് അതിവേഗത്തിൽ ആംബുലൻസ് ഓടിച്ച് എത്തി രക്ഷകനായി മാറിയ മട്ടന്നൂർകാരൻ ഷെഫീഖിന് അഭിനന്ദനപ്രവാഹം. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന 7 വയസ്സുകാരനു അത്യാവശ്യം നൽകേണ്ട ജീവൻ രക്ഷാ മരുന്നുമായി 5 മണിക്കൂർ കൊണ്ട് ഷെഫീഖ് ഓടിയെത്തിയത് 420 കിലോമീറ്റർ ദൂരമാണ്. ബംഗളൂരു കെഎംസിസി ആംബുലൻസ് ഡ്രൈവറായ ഷെഫീഖിനെ ചൊവ്വാഴ്ച വൈകുന്നേരമാണ് ദൗത്യം ഏൽപ്പിച്ചത്. പിന്മാറാൻ നൂറുകാരണങ്ങൾ നിരത്താമായിരുന്നിട്ടും ഷഫീഖ് …

Read More »

നടി അഞ്ജലി നായർ വിവാഹിതയായി…

ചലച്ചിത്ര താരംഅഞ്ജലി നായർ വിവാഹിതയായി. സഹസംവിധായകൻ അജിത് രാജുവാണ് വരൻ. അജിത് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ സന്തോഷം പങ്കുവച്ചിരിക്കുന്നത്. ബാലതാരമായി അഭിനയം തുടങ്ങിയ അഞ്ജലി മോഡലും അവതാരകയുമായി പ്രവർത്തിച്ചിരുന്നു. നിരവധി ശ്രദ്ധിക്കപ്പെട്ട ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നെല്ല് എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്. സീനിയേഴ്സിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. വെനീസിലെ വ്യാപാരി, മാറ്റിനി,അഞ്ച് സുന്ദരികൾ, പട്ടം പോലെ, എബിസിഡി, മുന്നറിയിപ്പ്, സെക്കൻഡ്സ്, മിലി, കമ്മട്ടിപ്പാടം, ആന്മരിയ കലിപ്പിലാണ്, പുലിമുരുകൻ, …

Read More »

പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന പ്രോട്ടീൻ സമ്പുഷ്ടമായ അഞ്ച് ഭക്ഷണങ്ങൾ

ജിമ്മിൽ പോയതുകൊണ്ട് മാത്രം മസിലുകൾ വളരില്ല. ഉദ്ദേശിച്ച ഫിറ്റ്നസ് കൈവരിക്കുന്നതിന് നിങ്ങളുടെ ദിനചര്യയിൽ പോഷകസമൃദ്ധമായ ഭക്ഷണക്രമം ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. നമ്മുടെ ശരീരത്തിന്റെ ബിൽഡിംഗ് ബ്ലോക്കുകളായി പ്രവർത്തിക്കുന്ന പ്രോട്ടീനുകൾക്ക് ശരീരഭാരം കുറയ്ക്കുന്നതിലും പേശീ വളർച്ചയിലും നിർണായകമായ പങ്കുണ്ട്. ശരീര പേശികൾക്ക് വലിപ്പം വെയ്ക്കാൻ പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. പെട്ടെന്നുള്ള പേശി വളർച്ചയ്ക്കായി നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ സമ്പുഷ്ടമായ അഞ്ചു ഭക്ഷണങ്ങൾ ഇതാ. മുട്ട മുട്ടയുടെ വെള്ള …

Read More »