കളമശ്ശേരി എച്ച്എംടി റോഡിൽ മെഡിക്കൽ കോളേജിനടുത്ത് ഉണ്ടായ തീപിടിത്തത്തെ തുടർന്ന് 51 പേർ ആശുപത്രിയിൽ ചികിത്സ തേടി. എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജിനെ സഹായിക്കാന്‍ ആരോഗ്യ വകുപ്പിലെ ഒഫ്ത്താല്‍മോളജി ഡോക്ടര്‍മാരുടേയും സ്പെഷ്യല്‍ ഡോക്ടര്‍മാരുടേയും സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. നിലവില്‍ ആരും തന്നെ ഗുരുതരാവസ്ഥയിലില്ലെന്നും മന്ത്രി പറഞ്ഞു. 51 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ …
Read More »ആര്‍ടിപിസിആറിനും ആന്റിജനും നിരക്ക് കുറച്ചു; ഇനി പരമാവധി വില ഇങ്ങനെ…
സംസ്ഥാനത്തെ കോവിഡ് പരിശോധനകളുടെയും പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്ക് തുടങ്ങിയ സുരക്ഷാ സാമഗ്രികളുടെയും നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആര്‍ടിപിസിആര്‍ -300 രൂപ, ആന്റിജന്‍ ടെസ്റ്റ് -100 രൂപ, എക്സ്പെര്‍ട്ട് നാറ്റ്- 2,350 രൂപ, ട്രൂനാറ്റ് -1225 രൂപ, ആര്‍ടി ലാമ്ബ് -1025 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിത്. പിപിഇ കിറ്റ് ഒരു യൂണിറ്റിന് XL സൈസിന് …
Read More »ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപിക്കരുത് -സെന്‍ട്രല്‍ ബാങ്ക്
ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുന്നതിനെതിരെ ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ റഷീദ് അല്‍ മിഅ്റാജ് മുന്നറിയിപ്പ് നല്കി. ഇതിനെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ളതും അപകട സാധ്യത കൂടുതലുമാണെന്നാണ് വ്യക്തമായത്. ക്രിപ്റ്റോ കറന്‍സികള്‍ യഥാര്‍ഥ കറന്‍സികളായി കണക്കാക്കുന്നില്ല. മറിച്ച് അവ മറ്റ് ആസ്തികള്‍ പോലുള്ള ആസ്തികളാണ്. പാര്‍ലമെന്റിലെ ചോദ്യത്തിനുത്തരമായാണ് ഇത് സംബന്ധിച്ച് അദ്ദേഹം മറുപടി നല്‍കിയത്. സമൂഹമാധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച പരസ്യങ്ങള്‍ വരുകയും അതില്‍ പലരും ഏര്‍പ്പെടുകയും ചെയ്യാറുണ്ട്. അപകട സാധ്യത കൂടുതലുള്ളതിനാല്‍ ഇതില്‍ …
Read More »മദ്യലഹരിയില്‍ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു; ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസ്…
മദ്യലഹരിയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. തവിഞ്ഞാല്‍ മുതിരേരി സ്വദേശി ഷൈജുവിനെതിരെയാണ് വധശ്രമ കുറ്റത്തിന് തലപ്പുഴ പൊലീസ് കേസെടുത്തത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷൈജുവിന്റെ ആക്രമണത്തില്‍ ഭാര്യ ഷൈമോള്‍ക്ക് കയ്യിലാണ് വെട്ടേറ്റത്. ഷൈമോളിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. ഷൈജു മുമ്പും കുടുംബാംഗങ്ങളെ മര്‍ദിച്ചതായി പരാതികളുണ്ടായിരുന്നു.
Read More »കേരളത്തിന് ആശ്വാസം; ബാബുവിനെ സുരക്ഷിതമായി മുകളിലേയ്ക്ക് എത്തിച്ചു, അതിസാഹസിക രക്ഷാദൗത്യം റോപ്പിന്റെ സഹായത്തോടെ, ഇന്ത്യന്‍ ആര്‍മിക്ക് ബിഗ് സല്യൂട്ട്
കേരളത്തിന് ആശ്വാസകമായ വാര്‍ത്തയെത്തി. മലമ്പുഴയിലെ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ഇന്ത്യന്‍ ആര്‍മി മുകളിലെത്തിച്ചു. ബാബുവിനെ രക്ഷപെടുത്താന്‍ ഇന്ത്യന്‍ സൈന്യം നടത്തിയത് സമാനതകളില്ലാത്ത രക്ഷാദൗത്യമാണ്. ബാബു ഇരിക്കുന്നതിന് സമീപം എത്തിയ സൈനികന് റോപ്പ് ഉപയോഗിച്ചാണ് മുകളിലേയ്ക്ക് ഉയര്‍ത്തിയത്. സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച ശേഷമാണ് സൈന്യം ബാബുവിനെ വീണ്ടും ജീവിതത്തിലേയ്ക്ക് കൊണ്ടുവന്നത്. ബാബുവിന്റെ ദേഹത്ത് സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച സൈനികന് തന്റെ ദേഹത്തേക്ക് ഇയാളെ ചേര്‍ത്ത് കെട്ടിയിരുന്നു. തുടര്‍ന്ന് രണ്ട് പേരെയും …
Read More »പതിനാറുകാരിയെ വീടിനുപിറകില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി…
പതിനാറു വയസുകാരി പെണ്‍കുട്ടിയെ വീടിനു പിറകില്‍ പൊളളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പനയത്താണ് സംഭവം. പനയം ചിറ്റയം സ്വദേശികളായ എഡിസന്റെയും ഹേമയുടെയും മകള്‍ ഹന്നയാണ് മരിച്ചത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നുളള ദുഖത്തില്‍ കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ ആറു മണിക്ക് അലാറം വച്ച് കുട്ടി ഉണര്‍ന്നു. വീടിനു പുറത്തേക്ക് ഇറങ്ങുന്നതും വീട്ടുകാര്‍ കണ്ടു. പതിവായി പുലര്‍ച്ചെ ഉണര്‍ന്ന് വീടിനു പിന്നിലിരുന്ന് പഠിക്കുന്ന പതിവുളളതിനാല്‍ …
Read More »പ്രസവം നിര്‍ത്തിയിട്ടും ഗര്‍ഭിണിയായി; സര്‍ക്കാര്‍ ചെലവിന് നല്‍കണമെന്ന് ഉത്തരവിട്ട് കോടതി
പ്രസവം നിര്‍ത്തിയിട്ടും ജനിച്ച കുഞ്ഞിന്റെ വിദ്യാഭ്യാസച്ചെലവ് തമിഴ്നാട് സര്‍ക്കാട് വഹിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. സര്‍ക്കാര്‍ ആശുപത്രിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയെങ്കിലും അതിലെ പിഴവ് മൂലം യുവതി വീണ്ടും ഗര്‍ഭിണിയാവുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. കന്യാകുമാരി സ്വദേശിനിയാണ് ഇവര്‍. ഇപ്പോള്‍ ജനിച്ച കുഞ്ഞിന്റെ വിദ്യാഭ്യാസച്ചെലവ് പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ഇതിന് പുറമെ കുട്ടിക്ക് 21 വയസ്സാകുന്നത് വരെ മാസം 10,000 രൂപയും …
Read More »കൊല്ലം-പുനലൂര്‍ കെ.എസ്.ആര്.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് ലൈംഗികാതിക്രമം; യുവതി ബോധരഹിതയായി വീണു; യുവാവ് പിടിയില്‍
ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കൊട്ടാരക്കര മേലില സ്വദേശി ഷിജു (43) ആണ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. കൊല്ലം-പുനലൂര്‍ കെ.എസ്.ആര്.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്കാണ് ലൈംഗികാതിക്രമം നേരിട്ടത്. പ്രതിയുടെ ആക്രമണത്തില്‍ മാനസികാഘാതമുണ്ടായ സ്ത്രീ ബോധരഹിതയായി വീണു. സഹയാത്രികര്‍ പ്രതിയെ തടയുകയും യുവതിയെ രക്ഷപ്പെടുത്തുകയും പൊലീസില്‍ അറിയിക്കുകയും ചെയ്തു. പിങ്ക് പൊലീസെത്തി യുവതിയെ കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് മാറ്റി. പിന്നീട് യുവതിയുടെ ഭര്‍ത്താവിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി. …
Read More »കോഴിപ്പോരിൽ യുവാവിന് ദാരുണാന്ത്യം; പോരുകോഴിയുടെ കാലിൽ കെട്ടിവെച്ച കത്തികൊണ്ട് പരിക്ക്
കോഴിപ്പോരിനായി കോഴിയുടെ കാലിൽ കെട്ടി വച്ച കത്തി കൊണ്ട് പരിക്കേറ്റയാൾ മരിച്ചു. ചിറ്റൂർ (Chittoor) ജില്ലയിലെ പെദ്ദമണ്ഡ്യം മണ്ഡലിലെ മുടിവേട് സ്വദേശി ഗാംഗുലയ്യ (37) ആണ് മരിച്ചത്. അബദ്ധത്തിൽ കത്തി (Knife) കാലിൽ തറച്ച് ഞരമ്പിന് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണം. പെദ്ദമണ്ഡ്യം പോലീസ് സ്റ്റേഷൻ പരിധിയിലെ നിപ്പുവനം ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഗ്രാമത്തിൽ ചിലർ കോഴിപ്പോര് സംഘടിപ്പിക്കുന്നതായി വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ഇതിനിടെ ഗാംഗുലയ്യയ്ക്ക് കോഴിയുടെ …
Read More »സംസ്ഥാനത്ത് ഇന്ന് 29,471 പേര്‍ക്ക് കോവിഡ്; 46,393 പേര് രോഗമുക്തി നേടി
കേരളത്തില്‍ 29,471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്ബിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,51,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,42,162 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8945 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1418 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എറണാകുളം 5676 തിരുവനന്തപുരം 5273 കോട്ടയം 3569 കൊല്ലം 2806 തൃശൂര്‍ 1921 കോഴിക്കോട് 1711 ആലപ്പുഴ 1559 മലപ്പുറം 1349 പത്തനംതിട്ട 1322 …
Read More »