രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെക്കുറിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ പ്രതികരിച്ചു. ആരും സ്‌പോര്‍ട്‌സിനെക്കാള്‍ വലുതല്ലെന്നും ബന്ധപ്പെട്ട ഫെഡറേഷനുകളോ അസോസിയേഷനുകളോ ഇക്കാര്യത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കണമെന്നും മന്ത്രി പറഞ്ഞു. സ്പോര്‍ട്സ് പരമോന്നതമാണ്, ആരും സ്പോര്‍ട്സിനേക്കാള്‍ വലുതല്ല. ഏത് കളിയില്‍ ഏതൊക്കെ കളിക്കാര്‍ക്കിടയില്‍ എന്താണ് നടക്കുന്നതെന്ന വിവരം നിങ്ങള്‍ക്ക് നല്‍കാന്‍ എനിക്ക് കഴിയില്ല. ഇത് ബന്ധപ്പെട്ട ഫെഡറേഷനുകളുടെ/അസോസിയേഷനുകളുടെ ജോലിയാണ്. അവര്‍ വിവരം നല്‍കുന്നതാണ് നല്ലത്, “കായിക മന്ത്രി …
Read More »കൃഷി മന്ത്രി വാക്കുപാലിച്ചില്ല: പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തൊഴിലാളികള്‍ സമരത്തിലേക്ക്…
കൂലി വര്‍ധനയടക്കം ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് പ്ലാന്റേഷന്‍ കോര്‍പറേഷനിലെ തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നു. കൂലി വര്‍ധനക്ക് മുന്നോടിയായി പ്രതിദിന കൂലിയില്‍ 80 രൂപയുടെ ഇടക്കാലാശ്വാസ തുക പൂര്‍ണമായും കൂലി വര്‍ധനയുടെ ഭാഗമാക്കുമെന്ന കൃഷി മന്ത്രിയുടെ ഉറപ്പ് മാസങ്ങള്‍ പിന്നിട്ടിട്ടും നടപ്പായില്ല. ദിവസക്കൂലിക്കാരായ തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റ്വിറ്റി തുടങ്ങിയ ആനുകൂല്യങ്ങളില്‍ കാര്യമായ കുറവ് സംഭവിക്കുകയാണ്. തന്‍വര്‍ഷത്തെ ബോണസിന്റെ ബാക്കി തുക ഡിസംബര്‍ 31ന് മുമ്ബ് നല്‍കുമെന്ന കോര്‍പറേഷന്റെ രേഖാമൂലമായ ഉത്തരവും നടപ്പാക്കുന്നില്ല. …
Read More »വധുവിന്റെ വീട്ടുകാർ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനപരിധിയിൽ വരില്ല: ഹൈക്കോടതി
വിവാഹസമയത്ത് വധുവിന്റെ ക്ഷേമത്തിനായി നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമായി പരിഗണിക്കില്ലെന്ന് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധിന്യായം. ഇത് 1961ലെ സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല. ഇവിടെ ദീപ്തി കെ.എസ്. എന്ന യുവതിയുടെ ഭർത്താവാണ് ഹർജിക്കാരൻ. 2020ൽ ഹിന്ദു ആചാരപ്രകാരം താൻ ദീപ്തിയെ വിവാഹം കഴിച്ചുവെന്നാണ് ഹർജിക്കാരന്റെ വാദം. വിവാഹശേഷം ഇരുവരും ഹർജിക്കാരന്റെ വീട്ടിൽ ഭാര്യാഭർത്താക്കന്മാരായി താമസിച്ചു. പിന്നീട് അവരുടെ ബന്ധം വഷളായി. സ്ത്രീധന നോഡൽ ഓഫീസർക്ക് മുമ്പാകെ ഹർജി നൽകി …
Read More »13 കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ പൊതുമേഖല ബാങ്കുകള്‍ക്ക് വരുത്തിയ നഷ്ടം 2,84,980 കോടി രൂപ…
‘ഹെയര്‍ കട്ട്’ എന്ന് ഓമനപ്പേരുള്ള വായ്പ എഴുതിത്തള്ളലിലൂടെ 13 കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ക്ക് വരുത്തിയ നഷ്ടം 2,84,980 കോടി രൂപ. ചെറുകിട വായ്പക്കാരോട് ഒട്ടും കാരുണ്യം കാണിക്കാതെയും കുടിയിറക്കിയും പീഡിപ്പിക്കുമ്പോഴാണ് വന്കിടക്കാര്ക്കുവേണ്ടി ബാങ്കുകള്‍ നഷ്ടം ‘സഹിക്കുന്നത്’. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനല്‍ ബാങ്ക്, കനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങി രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളിലും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ കുടിശ്ശിക വരുത്തിയിട്ടുണ്ട്. വ്യവസായ …
Read More »സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന അനിവാര്യം; വരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്ന കാര്യം പരിഗണനയില്‍- ആന്‍റണി രാജു
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. വിദ്യാര്‍ഥി കണ്‍സഷന്‍ സംബന്ധിച്ച് മാനദണ്ഡം കൊണ്ടുവരുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. കുടുംബവരുമാനത്തിന് ആനുപാതിമായി വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് നിരക്ക് കൊണ്ടുവരാനാണ് ആലോചന. റേഷന്‍ കാര്‍ഡിനെ മാനദണ്ഡമാക്കി വരുമാനം നിര്‍ണയിക്കാനുള്ള സാഹചര്യം നിലവിലുള്ളതിനാലാണ് കണ്‍സഷന്‍ ഇനി മുതല്‍ റേഷന്‍ കാര്‍ഡുകളെ മാനദണ്ഡമാക്കി നടപ്പാക്കാന്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ അന്തിമതീരുമാനം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച ശേഷമായിരിക്കുമെന്നും ആന്‍റണി രാജു അറിയിച്ചു. …
Read More »കോട്ടയത്തും പക്ഷിപ്പനി; രോഗം കണ്ടെത്തിയത് വെച്ചൂര്‍, കല്ലറ, അയ്മനം ഭാഗങ്ങളില്‍…
കോട്ടയത്തും പക്ഷിപ്പനി കണ്ടെത്തി. വെച്ചൂര്‍, കല്ലറ, അയ്മനം എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം ബാധിച്ച് നിരവധി കോഴികളും താറാവുകളും ചത്തിട്ടുണ്ട്. രോഗം മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നേരത്തെ കുട്ടനാട്ടിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Read More »തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള അതിവേഗ റെയില്‍വേ പാത വരുമ്ബോള്‍ സ്ഥലം കൂടുതല്‍ നഷ്‌ടമാകാന്‍ പോകുന്ന ജില്ലക്കാര്‍ ആരൊക്കെ?
ആരൊക്കെ എതിര്‍ത്താലും കെ.റെയില്‍ പദ്ധതി നടപ്പാക്കുമെന്ന് ഒരു ഭാഗത്ത് ഇടതു മുന്നണിയുടെ വെല്ലുവിളിക്ക് മറുപടിയായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍വേയുടെ മുന്നോടിയായിട്ട കല്ല് കേരളത്തിലുടനീളം പിഴുതെറിഞ്ഞ് യു.ഡി.എഫ് നില്‍ക്കുമ്ബോള്‍ ഇതു വല്ലതും നടക്കുമോയെന്ന് ചോദിക്കുകയാണ് നാട്ടുകാര്‍. മൂന്നര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ട് എത്താന്‍ കഴിയുന്ന അതിവേഗ റെയിലെന്ന വന്‍ വികസന പദ്ധതി തകര്‍ക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും ഒന്നിച്ചിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി അടക്കം ഇടതു മുന്നണി നേതാക്കളുടെ ആരോപണം. വര്‍ഷങ്ങളായി പണി …
Read More »ആറു മാസത്തിനുള്ളില്‍ കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍: അദാര്‍ പൂനവാല
ആറു മാസത്തിനുള്ളില്‍ കുട്ടികള്‍ ക്കുള്ള കോവിഡ് വാക്‌സിന്‍ അവതരിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദാര്‍ പൂനവാല. കുട്ടികള്‍ക്കുള്ള നൊവാവാക്‌സ് കോവിഡ്-19 വാക്‌സിന്‍ ഇപ്പോള്‍ അവസാനഘട്ട പരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫെറന്‍സില്‍ സംസാരിക്കുകയായിരുന്നു അദാര്‍ പൂനവാല. മൂന്നു വയസ്സു വരെയുള്ള കുട്ടികളില്‍ മികച്ച ഫലമാണിത് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍ഡൊനീഷ്യ പോലുള്ള രാജ്യങ്ങളിലേക്ക് ഇതിനകം കയറ്റുമതി ചെയ്തിട്ടുള്ള നോവാവാക്സ് വാക്സിന്‍ …
Read More »തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് മൃതപ്രായമായ കുരങ്ങിന് കൃത്രിമ ശ്വാസം നല്‍കി യുവാവ്, വീഡിയോ
തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് മൃതപ്രായമായ കുരങ്ങിന് കൃത്രിമ ശ്വാസം നല്‍കി രക്ഷകനായി 38 കാരനായ യുവാവ്. ചെന്നൈയ്ക്ക് സമീപമുള്ള പെരമ്ബല്ലൂരിലെ ടാക്‌സി ഡ്രൈവറായ പ്രഭുവാണ് വഴിയരികില്‍ തളര്‍ന്നുകിടന്നിരുന്ന കുരങ്ങിന്റെ ജീവന്‍ രക്ഷിച്ചത്. കുന്നം താലൂകിലെ ടാക്‌സി ഡ്രൈവറായ എം പ്രഭു സുഹൃത്തിനോടൊപ്പമുള്ള യാത്രക്കിടെയാണ് റോഡരികില്‍ പരിക്കേറ്റ നിലയില്‍ കുരങ്ങ് കിടക്കുന്നതുകണ്ടത്. തെരുവുനായ്ക്കള്‍ ആക്രമിച്ച് പരുക്കേല്‍പിച്ച കുരങ്ങിനെ നായ്ക്കളെ ഓടിച്ചതിനുശേഷം പ്രഭു കയ്യിലെടുത്തു. ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടുന്ന ആ ജീവനെ ഉടന്‍ …
Read More »പീഡനത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍..
പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ തിരുവമ്പാടി സ്വദേശി നവീനാണ്(40) അറസ്റ്റിലായത്. 2020 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവും നവീനും ഒരുമിച്ചു മദ്യപിക്കാറുണ്ടായിരുന്നു. ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയ പ്രതി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. മാനസിക സംഘര്‍ഷത്തിലായ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. മരണത്തിന് ഉത്തരവാദി നവീനാണെന്ന് ഡയറിയില്‍ …
Read More »