സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് നവംബര്‍ ഒന്നു മുതല്‍ ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. പോസ്റ്റ് കാര്‍ഡിന്റെ വലിപ്പത്തിലുള്ള കാര്‍ഡുകള്‍ക്ക് 25 രൂപ നല്‍കണം. ആവശ്യമുള്ളവര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. തുടര്‍ന്ന് മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ തന്നെ കാര്‍ഡ് സ്മാര്‍ട്ടാക്കി നല്‍കും. സാധാരണ കാര്‍ഡ് നടപടികളിലൂടെ തന്നെ റേഷന്‍ കാര്‍ഡ് സ്മാര്‍ട്ടാക്കി മാറ്റിയെടുക്കാനാകുമെന്നും മന്ത്രി അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ടോ സിവില്‍ സപ്ലൈസ് വകുപ്പിന്‍റെ പോര്‍ട്ടല്‍ വഴിയോ …
Read More »‘കേരളത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ വിഷപ്രചാരണം നടത്തുന്ന ഗോപാലകൃഷ്ണനെതിരെ നടപടിയെടുക്കണം’: അശോകന്‍ ചരുവില്‍.
മഹാത്മജിയെ അധിക്ഷേപിക്കുകയും, ഗാന്ധിവധത്തെ ന്യായീകരിക്കുകയും, ഘാതകന്‍ ഗോഡ്സയെ പുകഴ്ത്തുകയും ചെയ്യുന്ന ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ഡോ. എന്‍ ഗോപാലകൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. ഏറെ കാലമായി കേരളത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ തന്റെ വിഷനാവ് ചലിപ്പിക്കുന്നയാളാണ് ഗോപാലകൃഷ്ണനെന്നും അശോകന്‍ ചരുവില്‍ പറഞ്ഞു. ‘ശാസ്ത്രജ്ഞന്‍’, ‘ഹിന്ദുമത പണ്ഡിതന്‍’, ‘ആത്മീയ പ്രഭാഷകന്‍’ എന്നിങ്ങനെ പലവിധ കപടവേഷങ്ങള്‍ കെട്ടിക്കൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ നടപ്പ്. പക്ഷേ കേരളീയര്‍ ഈ മനുഷ്യനെ കൃത്യമായി തിരിച്ചറിഞ്ഞതുകൊണ്ട് …
Read More »സ്പ്രിങ്ക്ളറില്‍ ശിവങ്കറിനെ വെള്ളപൂശി അന്വേഷണ റിപ്പോര്‍ട്ട്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിവാദമായ സ്പ്രിങ്ക്ളര്‍ ഇടപാടില്‍ സര്‍ക്കാരിനെയും മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിനെയും വെള്ളപൂശി അന്വേഷണ റിപ്പോര്‍ട്ട്. കരാറില്‍ ശിവശങ്കറിന് ഗുഢതാത്പര്യങ്ങളില്ലായിരുന്നുവെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. ഇടപാടിനെക്കുറിച്ച് പരിശോധിച്ച രണ്ടാം സമിതിയുടെ റിപ്പോര്‍ട്ട് ആണിത്. നേരത്തെ സ്പ്രിങ്കളര്‍ ഇടപാട് സംബന്ധിച്ച് ആദ്യം അന്വേഷിച്ച മാധവന് നമ്ബ്യര് സമിതി സര്‍ക്കാരിനും ശിവശങ്കറിനും എതിരായ റിപ്പോര്‍ട്ടാണ് നല്‍കിയത്. സ്പ്രിങ്കളര്‍ കരാര്‍ സംസ്ഥാന താത്പര്യങ്ങള്‍ വിരുദ്ധമായിരുന്നുവെന്നും വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ക്ക് മേല്‍ …
Read More »ഗ്രീസ്മാന്‍ ബാര്‍സലോണ വിട്ടു വീണ്ടും അത്ലറ്റികോ മാഡ്രിഡില്‍ തിരിച്ചെത്തി…
ഫ്രഞ്ച് സുപെര്‍ സ്ട്രൈകര്‍ അന്റോയിന്‍ ഗ്രീസ്മാന്‍ ബാര്‍സലോണ വിട്ടു. ഗ്രീസ്മാന്‍ തന്റെ മുന്‍ ക്ലബായ അത്ലറ്റികോ മാഡ്രിഡിലേക്ക് തന്നെയാണ് മടങ്ങിയത്. ലാ ലിഗയിലെ താരക്കൈമാറ്റത്തിന്റെ അവസാന മണിക്കൂറിലാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച കൂടുമാറ്റം നടന്നത്. 10 ദശദക്ഷം യൂറോ ട്രാന്‍സ്ഫര്‍ ഫീസായി നല്‍കി ലോണ്‍ അടിസ്ഥാനത്തിലാണ് ഗ്രീസ്മാനെ അത്‌ലറ്റികോ സ്വന്തമാക്കിയത്. 2022 ജൂണ്‍ വരെയാണ് ലോണ്‍ കാലാവധി. അടുത്ത വര്‍ഷം താരത്തിന്റെ കരാര്‍ നീട്ടാനും 40 ദശലക്ഷം യൂറോ ട്രാന്‍സ്ഫര്‍ …
Read More »ശക്തമായ കാറ്റിന് സാധ്യത; സെപ്റ്റംബര്‍ അഞ്ചിന് കടലില്‍ പോകരുത്.
കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ സെപ്റ്റംബര്‍ അഞ്ചിന് മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകരുതെന്നു തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. വടക്കന്‍ തമിഴ്നാട് തീരങ്ങളില്‍ ഇന്നും നാളെയും (സെപ്റ്റംബര്‍ 01, 02) മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ …
Read More »വീട്ടില്‍ ഭക്ഷണമുണ്ടാക്കിയിട്ടും പാനിപൂരി വാങ്ങിച്ചു ; ഭര്‍ത്താവിനോട് വഴക്കിട്ട് യുവതി ജീവനൊടുക്കി…
പാനി പൂരിയുമായി ബന്ധപ്പെട്ട് ഭര്‍ത്താവുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് 23കാരി ജീവനൊടുക്കി. മഹാരാഷ്ട്രയിലാണ് സംഭവം. വീട്ടില്‍ ഭക്ഷണമുണ്ടാക്കിയിട്ടും മുന്‍കൂട്ടി പറയാതെ അത്താഴത്തിന് പാനിപൂരി വാങ്ങികൊണ്ടുവന്നതിന് ഭര്‍ത്താവിനോട് വഴക്കിട്ട ശേഷമാണ് യുവതിയുടെ ആത്മഹത്യയെന്ന് പൊലീസ് വെളിപ്പെടുത്തി. സംഭവത്തില്‍ 23 കാരിയായ പ്രതീക്ഷ സരവാദെയാണ് ആത്മഹത്യ ചെയ്തത്. 2019ലായിരുന്നു ഗഹിനിനാഥ് സരവാദെയുമായുള്ള യുവതിയുടെ വിവാഹം. നിസാരകാര്യങ്ങളെ ചൊല്ലി ദമ്ബതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. ‘കഴിഞ്ഞ വെള്ളിയാഴ്ച, ഭാര്യയോട് പറയാതെ ഗഹിനിനാഥ് വീട്ടിലേക്ക് പാനിപൂരി വാങ്ങികൊണ്ടുവന്നു. …
Read More »സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ നടത്തുവാന്‍ അനുമതി.
എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാല നടത്തിവരുന്ന ആറാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷകള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രത്യേക അനുമതി ഹര്‍ജി സുപ്രീംകോടതി തള്ളി. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പരീക്ഷകള്‍ നിര്‍ത്തിവക്കുകയോ ഓണ്‍ലൈനായി നടത്തുകയോ വേണമെന്ന് ആവശ്യപ്പെട്ട് വിവിധ എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്നുള്ള ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി നിരാകരിച്ചത്. നേരത്തെ ഹൈക്കോടതിയും സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു. കൊവിഡ് ബാധമൂലമോ അനുബന്ധ പ്രശ്നങ്ങള്‍ കൊണ്ടോ …
Read More »പരവൂരിലെ അമ്മയ്ക്കും മകനുമെതിരെ സദാചാര ആക്രമണകേസ്; പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.
പരവൂരില്‍ സദാചാര ആക്രമണം നടന്നെന്ന സംഭവത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പരവൂര്‍ ബീചില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ ആശിഷ് എന്നയാളാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ക്രൂരമായ ആക്രമണമാണ് നേരിടേണ്ടി വന്നതെന്ന് അമ്മയും മകനും പറഞ്ഞു. കമ്ബി വടികൊണ്ട് ക്രൂരമായി അടിച്ചുവെന്നും, വാഹനം അടിച്ചു തകര്‍ത്തുവെന്നുമാണ് ഇരുവരും പൊലീസില്‍ പരാതി നല്‍കിയത്. മര്‍ദന ശേഷം അമ്മയേയും മകനേയും കള്ളക്കേസില്‍ കുടുക്കാനും …
Read More »മല്‍സ്യത്തൊഴിലാളിയെ കടലമ്മ കനിഞ്ഞു; മല്‍സ്യം വിറ്റത് 1.3 കോടി രൂപയ്ക്ക്…
മഹാരാഷ്ട്രയിലെ മല്‍സ്യത്തൊഴിലാളിയെ കടലമ്മ കനിഞ്ഞു. ഒരു മാസം നീണ്ട മണ്‍സൂണ്‍ മത്സ്യബന്ധന നിരോധനത്തിന് ശേഷം കടലില്‍ ഇറങ്ങിയ പാല്‍ഘര്‍ ജില്ലയിലെ മത്സ്യത്തൊഴിലാളിയാണ് കോടീശ്വരനായി മടങ്ങിയത്. ഈ പ്രദേശത്തെ ഏറ്റവും വിലപിടിപ്പുള്ള മത്സ്യങ്ങളില്‍ ഒന്നായ 157 ഘോള്‍ മീനുകളാണ് ചന്ദ്രകാന്ത് താരെയുടെ വലയില്‍ കുടുങ്ങിയത്. മുംബൈയില്‍ നിന്നും ഏകദേശം 80 കിലോമീറ്റര്‍ ദൂരമുള്ള പാല്‍ഘര്‍ തീരം ഏറ്റവും വിലയേറിയ മല്‍സ്യബന്ധനത്തിനായിരുന്നു കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ചന്ദ്രകാന്ത് 1.33 കോടി രൂപയ്ക്കാണ് …
Read More »ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ അടക്കമുള്ള 25 പേര്‍ രഹസ്യാന്വേഷണ ഏജന്‍സി നിരീക്ഷണത്തില്‍; താലിബാന്‍ ജയില്‍ മോചിതരാക്കിയ ഇവര്‍ അഫ്ഗാനില്‍ ഒളിവില്‍.
ഇന്ത്യയില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ ചേരാനായി നാടുവിട്ട മലയാളികള്‍ അടക്കമുള്ളവര്‍ അഫ്ഗാനില്‍ രഹസ്യാന്വേഷണ ഏജന്‍സി നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇവരെ താലിബാന്‍ ഭരണം ഏറ്റെടുത്തതിന് പിന്നാലെ ജയിലില്‍ നിന്നും തുറന്നുവിട്ടിരുന്നു. ഇതില്‍ മലയാളികള്‍ അടക്കം 25ഓളം ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയില്‍ മോചിതരായവരില്‍ ഐസ് ഭീകരസംഘടനയുടെ ഉപവിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസനില്‍(ഐഎസ്‌ഐഎസ്- കെ) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ വിവരങ്ങളാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചത്. ഇവര്‍ …
Read More »