Breaking News

Slider

സഹപാഠിക്കൊപ്പം ബൈകില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിയെ ഒരു സംഘം തടഞ്ഞുനിര്‍ത്തി കൂട്ടബലാത്സംഗത്തിനിരയാക്കി; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍…

സഹപാഠിക്കൊപ്പം ബൈകില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിയെ ഒരു സംഘം തടഞ്ഞുനിര്‍ത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില ഇപ്പോള്‍ മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതികള്‍കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി ആലനഹള്ളി പൊലീസ് പറഞ്ഞു. 22 വയസ്സുകാരി എംബിഎ വിദ്യാര്‍ഥിനിയാണ് അഞ്ചംഗ സംഘത്തിന്റെ പീഡനത്തിനിരയായത്. പെണ്‍കുട്ടി മഹാരാഷ്ട്ര സ്വദേശിനിയാണ്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ചാമുണ്ഡി ഹില്‍സിനു സമീപം ലളിതാദ്രിപുര നോര്‍ത് ലേ ഔടിലാണ് സംഭവം. സംഘം മദ്യലഹരിയിലായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് …

Read More »

മലങ്കര കത്തോലിക്കാ സഭ ഗുരുഗ്രാം ഭദ്രാസനാധിപൻ ജേക്കബ് മാർ ബർണബാസ് അന്തരിച്ചു

കൊവിഡാനന്തര ബുദ്ധിമുട്ടുകളെ തുടര്‍ന്ന് 140 കഴിഞ്ഞ 140 ഓളം ദിവസങ്ങളില്‍ ഭദ്രാസനാധിപൻ ആശുപത്രിയിലായിരുന്നു.മലങ്കര കത്തോലിക്കാ സഭ ഗുരുഗ്രാം ഭദ്രാസനാധിപൻ ജേക്കബ് മാർ ബർണബാസ് അന്തരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം. കൊവിഡാനന്തര ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ ആയിരുന്നു. സഭയുടെ ബാഹ്യകേരള മിഷന്‍ ബിഷപ്പായി 2007 ലാണ് ജേക്കബ് മാര്‍ ബര്‍ണബാസ് ചുമതലയേറ്റത്. സഭയിലെ ജീവകാര്യണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ രീതിയില്‍ നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു . …

Read More »

പിഞ്ചുകുഞ്ഞിൻ്റെ തൊണ്ടയില്‍ കുടുങ്ങിയ സേഫ്റ്റി പിന്‍ അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു; മാതാപിതാക്കള്‍ അറിയേണ്ടത്…

പിഞ്ചുകുഞ്ഞിൻ്റെ തൊണ്ടയില്‍ കുടുങ്ങിയ സേഫ്റ്റി പിന്‍ അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കരുനാഗപ്പള്ളി കെഎസ് പുരം സ്വദേശികളായ ശിഹാബുദ്ദീന്‍ സുലേഖ ദമ്ബതികളുടെ10 മാസം പ്രായമായ മകന്റെ തൊണ്ടയില്‍ കുടുങ്ങിയ പിന്‍ ആണു ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ പുറത്തെടുത്തത്. തുറന്നിരുന്ന പിന്‍ ആയതിനാല്‍ കുട്ടിയുടെ വായ അടയ്ക്കാന്‍ കഴിഞ്ഞില്ല. നിര്‍ത്താതെകരഞ്ഞ കുട്ടി ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്തു. ആദ്യം അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്‍ കൂടുതല്‍ ഉള്ളിലേക്കുപോവുകയാണ് ചെയ്തത്. ഉടന്‍ തന്നെ കുട്ടിക്ക്‌ പൂര്‍ണ …

Read More »

മീന്‍കുട്ട തട്ടിത്തെറിപ്പിച്ചത് പോലീസല്ല, മത്സ്യം വില്‍ക്കാന്‍ വന്ന യുവതി തന്നെയാണെന്ന് ദൃക്‌സാക്ഷി

കരമനയില്‍ മത്സ്യവില്‍പ്പനക്കാരിയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചത് പോലീസല്ലെന്നും, മത്സ്യം വില്‍ക്കാന്‍ വന്ന യുവതി തന്നെയാണെന്നും ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍. മീന്‍കുട്ട തട്ടിത്തെറിപ്പിച്ചെന്ന പരാതി വ്യാജമെന്ന നിഗമനത്തിലാണ് നിലവില്‍ പൊലീസ്.മീന്‍ കൊട്ട തട്ടിത്തെറിപ്പിച്ചത് മത്സ്യവില്‍പ്പനക്കാരിയായ മരിയ പുഷ്പം തന്നെയാണെന്ന് ദൃക്സാക്ഷിയായ യൂസഫ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു. അതേസമയം തന്റെ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് മരിയ പുഷ്പം. കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും മരിയ പുഷ്പം പ്രതികരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം കരമനപ്പാലത്തിന് സമീപം കച്ചവടം …

Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത : യെല്ലോ അലര്‍ട്ട്; ജാ​ഗ്രതാ നിർദേശം…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയുടെ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍- മണ്ണിടിച്ചില്‍ …

Read More »

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കാട്ടുന്നത് കടുത്ത അലംഭാവം; രമേശ് ചെന്നിത്തല…

സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രമേശ് ചെന്നിത്തല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കാട്ടുന്നത് കടുത്ത അലംഭാവമാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും താളം തെറ്റിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാഴ്ചക്കാരായി നില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ 65 ശതമാനവും കേരളത്തിലാണെന്നത് ഗൗരവതരമാണ്. മരണം കൂടുതലും കേരളത്തിലാണെന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു- അദ്ദേഹം വിമര്‍ശിച്ചു. കൊവിഡ് ചികിത്സാസഹായം നിര്‍ത്തലാക്കാരുതെന്നും …

Read More »

എട്ട് മൊബൈല്‍ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍…

എട്ട് മൊബൈല്‍ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍. ആപ്ലിക്കേഷനുകള്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ഉപയോക്താക്കളെ കബിളിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന എട്ട് ക്രിപ്‌റ്റോ കറന്‍സി ആപ്പുകളാണ് ഗൂഗിള്‍ നിരോധിച്ചത്. ലോകത്ത് നിരവധി പേരാണ് ഇപ്പോള്‍ ഡിജിറ്റല്‍ ലോകത്തെ ഇടപാടുകളില്‍ ക്രിപ്‌റ്റോകറന്‍സി ഉപയോഗിക്കുന്നത്. ആപ്പ് നല്‍കുന്ന സേവനങ്ങള്‍ ഉപയോഗിച്ച്‌ എളുപ്പം പണം ഉണ്ടാക്കാമെന്ന് ആളുകളെ തെറ്റിധരിപ്പിക്കുന്നുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് …

Read More »

കോവിഡ് വാക്സിന്‍ സ്വീകരിക്കാത്ത ആള്‍ക്ക് ഗുജറാത്തില്‍നിന്ന് സര്‍ട്ടിഫിക്കറ്റ്….

കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​ത്ത ആ​ള്‍​ക്കും സ​ര്‍​ട്ടി​ഫി​ക്ക​റ്റ്. ന​ടു​വ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​യ അ​തു​ല്‍ രാ​ജ് എ​ന്ന യു​വാ​വി​നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഗു​ജ​റാ​ത്തി​ല്‍​നി​ന്ന് വാ​ക്സി​നേ​ഷ​ന്‍ ന​ട​ത്തി​യ​താ​യി പ​റ​യു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വ​ന്ന​ത്. ആ​ഗ​സ്​​റ്റ്​23​ന് ഗു​ജ​റാ​ത്തി​ലെ ബ​ന​സ്ക​ന്ത​യി​ല്‍ കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​നേ​ഷ​ന്‍ ന​ട​ത്തി​യെ​ന്നാ​ണ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ പ​റ​യു​ന്ന​ത്. 26കാ​ര​നാ​യ അ​തു​ല്‍ രാ​ജ് ഇ​തു​വ​രെ ഗു​ജ​റാ​ത്തി​ല്‍ പോ​യി​ട്ടി​ല്ല. അ​ടു​ത്ത വാ​ക്സി​ന്‍ എ​ടു​ക്കാ​നാ​യി ന​വം​ബ​ര്‍ 15നും ​ഡി​സം​ബ​ര്‍ 13നും ​ഇ​ട​യി​ല്‍ എ​ത്ത​ണ​മെ​ന്നും സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,164 കോവിഡ് കേസുകള്‍; ഇതില്‍ 31,445 കേസുകളും റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 46,164 കേസുകള്‍. ഇതില്‍ 31,445 കേസുകളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 607 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 31 ദിവസമായി പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയാണ്, ഇത് ഇപ്പോള്‍ 2.58 ശതമാനമാണ്. സജീവമായ കേസുകള്‍ മൊത്തം കേസുകളുടെ 1.03% ആണ്, ഇത് 2020 മാര്‍ച്ച്‌ മുതല്‍ ഏറ്റവും താഴ്ന്നതാണ്. അതേസമയം ദേശീയ കോവിഡ് -19 വീണ്ടെടുക്കല്‍ …

Read More »

ഇന്ത്യയുടെ രക്ഷാദൗത്യം തുടരുന്നു: അഫ്ഗാനിൽ നിന്ന് 200 പേർ കൂടി രാജ്യത്തേയ്‌ക്ക്…

അഫ്ഗാനിസ്താനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന ദൗത്യം ഇന്ത്യ തുടർന്നു. അഫ്ഗാനിൽ കുടുങ്ങിയ 200 പേരുമായി വ്യോമസേനാ വിമാനം കാബൂളിൽ നിന്ന് ഇന്ന് പുറപ്പെടും. ഇന്ത്യക്കാർക്ക് പുറമെ അഫ്ഗാൻ, നേപ്പാൾ പൗരന്മാരും ഡൽഹിയിലെത്തും. കാബൂളിൽ വ്യോമസേന നടത്തുന്ന ഒഴിപ്പിക്കലിന്റെ അവസാന വിമാനമാകും ഈ സർവീസ്. കഴിഞ്ഞ ദിവസം മലയാളി കന്യാസ്ത്രീ അടക്കം അഫ്ഗാനിൽ കുടുങ്ങിയ 78 പേരുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഡൽഹിയിൽ എത്തിയിരുന്നു. 25 ഇന്ത്യൻ പൗരന്മാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. 536 …

Read More »