Breaking News

Slider

ബിടെക് വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു; യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഗുണ്ടൂരില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊന്നു. മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിനിയായ നല്ലെ രമ്യശ്രീ(20)യാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ ശശികൃഷ്ണ(22)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന രമ്യശ്രീയെ തടഞ്ഞു നിര്‍ത്തിയ ശശി കഴുത്തിലും വയറിലും കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. യുവതിയെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതിയെ ആക്രമിച്ച ശേഷം പ്രതി സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. തുടര്‍ന്ന് ആത്മഹത്യയ്ക്കും ശ്രമിച്ചു. പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന്റെ സിസിടിവി …

Read More »

പെഗസിസ് വിവാദം: കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലത്തെ എതിർത്ത് ഹർജിക്കാർ…

പെഗസിസ് ഫോൺ ചോർത്തൽ കേസിൽ ആരോപണങ്ങൾ തള്ളിക്കൊണ്ട് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തെ എതിർത്ത് ഹർജിക്കാർ. സത്യവാങ്മൂലം സമർപ്പിക്കേണ്ടത് ഐ.ടി. മാത്രാലയമല്ല, ആഭ്യന്തര സെക്രട്ടറിയാണെന്നാണ് ഹർജിക്കാരുടെ വാദം. കൂടാതെ ഹർജിക്കാരുടെ അഭിഭാഷകൻ കപിൽ സിബൽ ഗൂഢാലോചന അന്വേഷിക്കാനുള്ള കേന്ദ്രത്തിന്റെ വിദഗ്ധ സമിതി രൂപീകരണത്തെ ശക്തമായി എതിർത്തു. കേസ് സുപ്രിംകോടതി പരി​ഗണിക്കാൻ പോകുമ്പോഴാണ് രണ്ട് പേജുള്ള സത്യവാങ്മൂലം സർക്കാർ നൽകിയിരിക്കുന്നത്. പെഗസിസ് വിഷയത്തിൽ ഇതുവരെ വന്നിട്ടുള്ള എല്ലാ വെളിപ്പെടുത്തലുകളും കേന്ദ്രസർക്കാർ തള്ളിയിരിക്കുകയാണ്. …

Read More »

അഞ്ചുതെങ്ങില്‍ മത്സ്യത്തൊഴിലാളികള്‍ റോഡുപരോധിച്ചു; ഇന്ന് മത്സ്യബന്ധവും വിപണനവും പൂര്‍ണമായും നിര്‍ത്തി വച്ചു…

ആറ്റിങ്ങല്‍ അവനവന്‍ചേരിയില്‍ മത്സ്യത്തൊഴിലാളിക്ക് നേരെ നടന്ന അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ തീരദേശ നിവാസികള്‍ അഞ്ചുതെങ്ങില്‍ റോഡുപരോധിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ജാഥയായി മത്സ്യത്തൊഴിലാളികള്‍ അഞ്ചുതെങ്ങ് ജംഗ്ഷനിലേക്ക് എത്തി. ഇവിടെവച്ച്‌ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഫാദര്‍ ലൂസിയാന്‍ തോമസ് സമരം ഉദ്ഘാടനം ചെയ്തു. നിരവധിപേര്‍ ഉപരോധത്തില്‍ പങ്കെടുത്തു. ആറ്റിങ്ങലില്‍ നഗരസഭാ ജീവനക്കാര്‍ റോഡുവക്കില്‍ കച്ചവടം ചെയ്തുകൊണ്ടിരുന്ന അല്‍ഫോന്‍സിയ എന്ന മത്സ്യത്തൊഴിലാളിയുടെ മത്സ്യം തട്ടിത്തെറിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഉപരോധം. ഇന്ന് മത്സ്യബന്ധവും വിപണനവും നിര്‍ത്തി …

Read More »

അഫ്ഗാനിലേക്കുള്ള വ്യോമപാത താല്‍ക്കാലികമായി അടച്ചു: എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി…

അഫ്ഗാനിലേക്കുള്ള വ്യോമപാത അടച്ച്‌ സാഹചര്യത്തില്‍ എയര്‍ ഇന്ത്യ കാബൂളിലേക്ക് നടത്താനിരുന്ന സര്‍വ്വിസുകള്‍ റദ്ദാക്കി. കാബൂളിലേക്ക് ഞങ്ങളുടെ ഷെഡ്യൂള്‍ഡ് ഫൈറ്റിനും പോകാന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി എയര്‍ ഇന്ത്യ വിമാനം ഇന്ന് 12.30 ന് കാബുളിലെക്ക് പുറപ്പെടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അടിയന്തരയാത്രക്കായി കൂടുതല്‍ വിമാനങ്ങള്‍ തയ്യാറാക്കി നിര്‍ത്താന്‍ എയര്‍ ഇന്ത്യക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പിന്നലെ അടിയന്തരയാത്രക്ക് തയ്യാറെടുക്കാന്‍ ജീവനക്കാര്‍ക്ക് …

Read More »

രാഹുല്‍ ഭാവി പ്രധാനമന്ത്രിയെന്ന് ഏഴു വയസുകാരി; നന്ദി അറിയിച്ച് വയനാട് എം.പി…

തന്നെ കാണാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാത്തുനിന്ന ഏഴു വയസുകാരിയോട് വിശേഷം ചോദിച്ച്‌ രാഹുല്‍ ഗാന്ധി. കൊണ്ടോട്ടി കോട്ടപ്പുറം സ്വദേശിയായ നിവേദ്യയോടാണ് രാഹുല്‍ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞത്. രാഹുലിന്‍റെ ചോദ്യങ്ങള്‍ക്ക് അമ്ബരപ്പില്ലാതെ നിവേദ്യ മറുപടി നല്‍കി. നിവേദ്യയുമായി സംസാരിക്കാന്‍ പറ്റിയതില്‍ നന്ദി പറഞ്ഞ രാഹുല്‍, ഏഴു വയസുകാരിക്ക് ആശംസകള്‍ നേരുകയും ചെയ്തു. രാഹുല്‍ ഗാന്ധിയെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് നിവേദ്യ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അടുത്തേക്ക് വിളിച്ച അദ്ദേഹം, സുഖമാണോ എന്നും പഠനത്തെ …

Read More »

അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂട്ടപ്പലായനം; കാബൂള്‍ വിമാനത്താവളത്തില്‍ വന്‍ തിരക്ക്…

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതോടെ കാബൂളില്‍ നിന്ന് ജനങ്ങളുടെ കൂട്ടപ്പലായനം. ആളുകള്‍ കൂട്ടമായി പലായനം ചെയ്യാനെത്തിയതോടെ കാബൂള്‍ വിമാനത്താവളത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പലായനം ചെയ്യുന്നവരുടെ എണ്ണം ഭീമമായി ഉയരുന്ന സാഹചര്യത്തില്‍ അതിര്‍ത്തികള്‍ തുറന്നിടാന്‍ മറ്റുരാജ്യങ്ങളോട് ഐക്യരാഷ്​ട്രസഭ(യു.എന്‍)​ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തരമായി കുടിയിറക്കപ്പെട്ട ആയിരങ്ങളാണ്​ അവസാന അഭയകേന്ദ്രമെന്നോണം കാബൂളിലെത്തിയത്​. അതേസമയം, അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ വിമാനങ്ങള്‍ ഇന്ത്യ സജ്ജമാക്കി. ദില്ലി – കാബൂള്‍ വിമാനം 12.30ന് പുറപ്പെടും. എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങളാണ് …

Read More »

കൊല്ലം ഡിസിസി പ്രസിഡന്റ്‌ സ്ഥാനം; ചുരുക്കപ്പട്ടികയില്‍ 5 പേര്‍…

ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് പരിഗണനയ്ക്ക് കെപിസിസി നേതൃത്വം നല്‍കിയ ചുരുക്കപ്പട്ടികയില്‍ കടന്നുകൂടിയത് അഞ്ചുപേര്‍. പുനലൂര്‍ മധു, പി രാജേന്ദ്രപ്രസാദ്, ആര്‍ ചന്ദ്രശേഖരന്‍, തൊടിയൂര്‍ രാമചന്ദ്രന്‍, എ ഷാനവാസ്ഖാന്‍ എന്നിവരാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. ഇവരെല്ലാം ഗ്രൂപ്പുകളിലെ പുതിയ നേതൃത്വത്തിനൊപ്പം നിലകൊണ്ടുകഴിഞ്ഞു. ഐ ഗ്രൂപ്പിലെ പുനലൂര്‍ മധു തെരഞ്ഞെടുപ്പുകാലത്ത് ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്നു. അടുത്തകാലത്തായി കെ സി വേണുഗോപാല്‍, കെ സുധാകരന്‍, വി ഡി സതീശന്‍ അച്ചുതണ്ടിലേക്ക് ചാഞ്ഞുനില്‍ക്കുകയാണ്. രമേശ് …

Read More »

ജാ​ഗ്രത നിർദേശം; പ​ത്ത​നം​തി​ട്ടയില്‍ ടി.പി.ആര്‍ വീണ്ടും ഉയര്‍ന്നു…

ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്​​ച 517 പേ​ര്‍ക്ക് കോ​വി​ഡ്- സ്ഥി​രീ​ക​രി​ച്ചു. 374 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. രോ​ഗം ബാ​ധി​ച്ച ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. മെ​ഴു​വേ​ലി സ്വ​ദേ​ശി (69), പ്ര​മാ​ടം സ്വ​ദേ​ശി (27) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്​ ഉ​യ​ര്‍​ന്ന്​ 11.6 ശ​ത​മാ​ന​മാ​യി. ശ​നി​യാ​ഴ്​​ച അ​ത്​ 11.4 ആ​യി​രു​ന്നു. ഏ​ഴു ശ​ത​മാ​ന​ത്തി​ന്​ അ​ടു​ത്തെ​ത്തി​യ ശേ​ഷ​മാ​ണ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു ന​ല്‍​കി​യ ശേ​ഷം ടി.​പി.​ആ​ര്‍ ഉ​യ​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്​​ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ര​ണ്ടു​പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്ന്​ എ​ത്തി​യ​വ​രാ​ണ്. തി​രു​വ​ല്ല 31, പ​ത്ത​നം​തി​ട്ട …

Read More »

വിവാഹത്തിന് വിസമ്മതിച്ചു; കാമുകിയെ കാറിനകത്തിട്ട് തീകൊളുത്തിക്കൊന്ന് യുവാവ്……

വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് കാമുകിയെ കാറിനകത്ത് തീകൊളുത്തിക്കൊന്ന് യുവാവ് ആത്മഹത്യചെയ്തു. ട്രാക്ടര്‍ ഡ്രൈവറായ ശ്രീനിവാസ് (27), ചാമരാജനഗര്‍ ജില്ലാ ആശുപത്രിയില്‍ നഴ്സായ കാഞ്ചന (25) എന്നിവരാണ് മരിച്ചത്. ചാമരാജനഗര്‍ ജില്ലയിലെ കൊല്ലേഗല്‍ താലൂക്കിലെ തേരമ്ബള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഏതാനും വര്‍ഷങ്ങളായി ഇരുവരും അടുപ്പത്തിലായിരുന്നു. ശ്രീനിവാസ് ഒട്ടേറെത്തവണ വിവാഹത്തിന് നിര്‍ബന്ധിച്ചിട്ടും കാഞ്ചന നിരസിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അല്‍പ്പംകൂടി കാത്തിരിക്കാനാണ് കാഞ്ചന എപ്പോഴും ആവശ്യപ്പെട്ടിരുന്നത്. ഇതിനിടെ ട്രാക്ടര്‍ ഡ്രൈവറായതിനാല്‍ കാഞ്ചനയുടെ കുടുംബം …

Read More »

വണ്ടാനം മെഡിക്കല്‍ കോളേജിലേത് ഗുരുതര വീഴ്ച; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്…

വണ്ടാനം മെഡിക്കല്‍ കോളേജിനെതിരായ ആരോപണത്തില്‍ അന്വേഷിച്ച്‌ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.  കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ‘ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം തടയാന്‍ നടപടികള്‍ സ്വീകരിക്കും. മെഡിക്കല്‍ കോളേജിലെ സി.സി.ടി.വി. പൊലീസ് എയ്ഡ് പോസ്റ്റുമായി ബന്ധിപ്പിക്കും’, ആരോഗ്യ മന്ത്രി പറഞ്ഞു. ഗുരുതരമായാണ് ഈ വിഷയത്തെ കാണുന്നതെന്നും …

Read More »