മലയാള സിനിമ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിന് സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം കര്‍ണാടക-കേരള അതിര്‍ത്തി പ്രദേശമായ ദക്ഷിണ കന്നടയിലെ സുള്ള്യയില്‍ നടന്നത്. മോഷണ മുതലായ സ്വര്‍ണാഭരണങ്ങള്‍ വിഴുങ്ങിയ പ്രതി വയറുവേദന മൂലം ഒടുവില്‍ ആശുപത്രിയിലെത്തിയതോടെയാണ് സത്യാവസ്ഥ അറിഞ്ഞത്. മേയ് 29ന് ഷിബു എന്നയാളാണ് കടുത്ത വയറുവേദനയുമായി സുള്ള്യയിലെ ആശുപത്രിയിലെത്തിയത്. എന്നാല്‍ മോഷണം മുതല്‍ വിഴുങ്ങിയ കാര്യം ഷിബു പുറത്തു പറഞ്ഞില്ല. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം എക്‌സറേ എടുത്തതോടെയാണ് വയറ്റില്‍ …
Read More »രാജ്യം കോവിഡ് മുക്തിയിലേയ്ക്ക്? പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്….
രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണെന്ന വ്യക്തമായ സൂചന നല്‍കി പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴേക്ക്. 50 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണ് ഇന്നലെ (മെയ്-30) റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 1.52 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് മരണത്തിനിരയായത് 3,128 പേരാണ്. അതേസമയം നിലവില്‍ രാജ്യത്ത് 20,26,092 പേരാണ് രോഗം ബാധിച്ചു ചികിത്സയില്‍ ഉള്ളത്. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 2,56,92,342 …
Read More »യാത്രക്കാരുടെ കുറവ്; ജനശതാബ്ദി ഉള്‍പ്പെടെ തീവണ്ടികള്‍ ജൂണ്‍ 15വരെ റദ്ദാക്കി…
യാത്രക്കാരുടെ കുറവുമൂലം ജനശതാബ്ദി ഉള്‍പ്പെടെ നാല് തീവണ്ടികളുടെ സര്‍വീസ് റദ്ദാക്കി. നേരത്തെ റദ്ദാക്കിയ ചില തീവണ്ടികളുടെ തീയതിയും ദീര്‍ഘിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്-തിരു.-കോഴിക്കോട് ജനശതാബ്ദി സ്പെഷ്യല്‍, എറണാകുളം-കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എന്നീ തീവണ്ടികളാണ് ജൂണ്‍ ഒന്നു മുതല്‍ 15വരെ റദ്ദാക്കിയത്. നേരത്തെ റദ്ദാക്കിയ ഷൊര്‍ണ്ണൂര്‍-തിരുവനന്തപുരം- ഷൊര്‍ണ്ണൂര്‍ വേണാട് സ്പെഷ്യല്‍, എറണാകുളം-തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് സ്പെഷ്യല്‍, ആലപ്പുഴ-കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് സ്പെഷ്യല്‍, പുനലൂര്‍-ഗുരുവായൂര്‍-പുനലൂര്‍ സ്പെഷ്യല്‍, ഗുരുവായൂര്‍-തിരു.-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് എന്നിവയുടെ സര്‍വീസും ജൂണ്‍ ഒന്നു മുതല്‍ 15വരെ റദ്ദാക്കിയിട്ടുണ്ട്. …
Read More »ക്ലബ് ഹൗസില്‍ വൻ തള്ളിക്കയറ്റം: ആപ്പിന്റെ പ്രവര്‍ത്തനം താളംതെറ്റി…
പുതുതായി വന്ന സോഷ്യല്‍ പ്ലാറ്റ്‌ഫോമായ ക്ലബ്ബ് ഹൗസില്‍ വന്‍ തള്ളിക്കയറ്റം ഉണ്ടായതോടെ ആപ്പ് ആപ്പിലായി. 2020 മാര്‍ച്ചില്‍ തന്നെ ആപ്പ് തുടങ്ങിയിരുന്നുവെങ്കിലും ഈയിടെയാണ് മലയാളികള്‍ ക്ലബ്ബ് ഹൗസിലെത്തിയത്. ഇതോടെ വ്യാപക പ്രചരണമായി, മലയാളികള്‍ കൂട്ടത്തോടെ ക്ലബ്ബ് ഹൗസില്‍ ചേരുകയും ചെയ്തു. ഞായറാഴ്ച നിരവധി റൂമുകളാണ് മലയാളികള്‍ ചര്‍ച്ചയ്ക്കായി തുറന്നിട്ടത്. എന്നാല്‍ നിരവധി പ്രശ്‌നങ്ങള്‍ പലരും നേരിട്ടു. സംസാരിക്കുന്നതിനിടയ്ക്ക് തനിയെ പുറത്താവുക, മ്യൂട്ട് ആവുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാണ് നേരിട്ടത്. ജനപ്രീതി കാരണം …
Read More »ഓക്‌സിജന്‍ എക്‌സ്പ്രസ് ഓടിച്ച വനിതാ ജീവനക്കാര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി…
കര്‍ണാടകത്തിലേക്ക് ഓക്സിജന്‍ എക്സ്പ്രസ് ട്രെയിന്‍ എത്തിച്ച ലോക്കോ പൈലറ്റുമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത്ത് സംബോധനക്കിടെ ഓക്സിജന്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റ് സിരീഷ ഗജനിയോട് സംസാരിക്കവെയാണ് നാരീശക്തിയുടെ പ്രതീകമായി വിശേഷിപ്പിച്ചത്. ലോക്കോ പൈലറ്റ് സിരീഷയും അസിസ്റ്റന്റ് ലോക്കോ പൈലറ്റ് അപര്‍ണയും രാജ്യത്തെ മുഴുവന്‍ സ്ത്രീകളുടെയും ആഭിമാനമാണ്. നാരീ ശക്തിയുടെ മികച്ച ഉദാഹരണമാണിത്. കൊവിഡ് മഹാമാരിയുടെ സമയത്ത് ഇത്തരം ദൗത്യങ്ങള്‍ക്കായി സ്ത്രീകള്‍ മുന്‍പോട്ട് വരുന്നത് മറ്റുള്ളവര്‍ക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി …
Read More »ബഹ്‌റിനില്‍ കുടുങ്ങിയ സൗദി യാത്രക്കാര്‍ക്ക് കൂടുതല്‍ ചാര്‍ട്ടേഡ് വിമാന സര്‍വിസുകള്‍
ബഹ്‌റിനില്‍ കുടുങ്ങിയ സൗദി യാത്രക്കാരെ സ്ഥലത്തെത്തിക്കാന്‍ കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ വരും ദിവസങ്ങളില്‍ സര്‍വിസ് നടത്തുമെന്ന് റിപ്പോര്‍ട്ട്. മലയാളികള്‍ അടക്കം 1000 ത്തോളം ഇന്ത്യക്കാരാണ് ബഹ്റൈനില്‍ കുടുങ്ങിയത്. കൂടാതെ, പാകിസ്താന് ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളില്‍നിന്നുള്ള നിരവധി പേരും കുടുങ്ങിയവരിലുണ്ട്. കിങ് ഫഹദ് കോസ്വേ വഴി സൗദി അറേബ്യയില്‍ പ്രവേശിക്കണമെങ്കില്‍ കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതാണ് യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടിയായത്. ബഹ്റൈനില്‍ 14 ദിവസത്തെ ക്വാറന്റീനുശേഷം സൗദിയിലേക്ക് പോകാനെത്തിയവരില്‍ കൂടുതല്‍ പേരും …
Read More »സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ: അന്തിമ തീരുമാനം രണ്ട് ദിവസത്തിലുള്ളിൽ…
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അന്തിമ തീരുമാനം വ്യാഴാഴ്ചക്കുള്ളില്‍ അറിയിക്കാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. കോവിഡിന്റെ അടക്കം പശ്ചാത്തലത്തില്‍ പരീക്ഷകള്‍ റദ്ദാക്കണമെന്നും മൂല്യനിര്‍ണയത്തിനു പ്രത്യേക മാനദണ്ഡം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകയായ മമത ശര്‍മയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. പരീക്ഷ നടത്തിപ്പ് സംബന്ധിച്ചു വിശദമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എഴുതി അറിയിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് …
Read More »ട്വിറ്ററിനെതിരെ പോക്സോ കേസ്…
ട്വിറ്ററിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ പോക്സോ കേസെടുത്തു. കുട്ടികളെ കുറിച്ച് തെറ്റായ വിവരം പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ചാണ് കേസ്. ട്വിറ്റര്‍ കുട്ടികള്‍ക്ക് സുരക്ഷിതമായ ഇടമല്ല. ട്വിറ്റര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കുട്ടികളെ വിലക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഐടി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ട്വിറ്റര്‍ ബാധ്യസ്ഥമാണെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. ട്വിറ്ററിനെതിരായ ഹർജിയില്‍ നിലപാട് അറിയിക്കണമെന്ന് കേന്ദ്രത്തോടും ട്വിറ്ററിനോടും കോടതി ആവശ്യപ്പെട്ടു. അതേസമയം ഐടി മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് ട്വിറ്റര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സാമൂഹ്യ …
Read More »കൊല്ലത്ത് വ്യാജവാറ്റ് പിടികൂടാനെത്തിയ പോലീസ് സംഘത്തിനു നേരെ ആക്രമണം ; എസ്.ഐയ്ക്ക് ഗുരുതര പരിക്ക്…
വ്യാജവാറ്റ് പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരെ ആക്രമണം. ആക്രമണത്തില്‍ എസ്. ഐയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്ക് പറ്റിയ തെന്മല എസ്.ഐ ഡി ജെ ഷാലുവിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. പുനലൂര്‍ ഒറ്റക്കല്ലില്‍ പാറക്കടവ് എന്ന സ്ഥലത്ത് വ്യാജവാറ്റ് നടത്തുകയായിരുന്ന പ്രതികളെ പിടികൂടാനായി എത്തിയ സിഐയും സംഘത്തെയുമാണ് പ്രതികൾ ആക്രമിച്ചത്.
Read More »അപക്വമായ നടപടി ; പ്രമേയം പാസാക്കാന്‍ കേരളത്തിന് എന്ത് അധികാരം -കെ. സുരേന്ദ്രന്‍…
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കാന്‍ കേരളത്തിന് എന്ത് അധികാരമാണുള്ളതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. നിയമസഭ പാസാക്കിയ പ്രമേയം പരിഹാസ്യമാണ്. സഭയെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ല. ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാറിനെയോ കോടതിയെയോ സമീപിക്കാം. അപക്വമായ നടപടികളാണു നിയമസഭയില്‍ നടക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Read More »