ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ കൊല്‍ക്കത്തന്‍ ഡാര്‍ബിയിൽ എടികെ മോഹന്‍ ബഗാന് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിനെ മോഹന്‍ ബഗാന്‍ പരാജയപ്പെടുത്തിയത്. റോയ് കൃഷ്ണയും മന്‍വീര്‍ സിംഗുമാണ് എടികെ മോഹന്‍ ബഗാന് വേണ്ടി ഗോളടിച്ചത്. കളിയുടെ 50ആം മിനുട്ടിലാണ് റോയ് കൃഷ്ണയിലൂടെ എടികെ മോഹന്‍ ബഗാന്‍ ലീഡ് നേടിയത്. മാറ്റി സ്റ്റെയിന്മാനിന്റെ ഡിഫ്ലെക്ഷന്‍ ഇടങ്കാല്‍ ഷോട്ടിലൂടെ ഈസ്റ്റ് ബംഗാളിന്റെ വലയിലേക്ക് അടിച്ച് കയറ്റുകയായിരുന്നു റോയ് കൃഷ്ണ. …
Read More »ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും സുരക്ഷിതമായ നഗരം ഇതാണ് !
ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ എല്ലാ നഗരങ്ങളും സുരക്ഷിതമല്ല. ഡല്‍ഹിയെയും യുപിയെയും അപേക്ഷിച്ച് മുംബൈ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതമാണ്. എന്നിരുന്നാലും, ഏറ്റവും പുതിയ ഗവേഷണവും സര്‍വേയും കാണിക്കുന്നത് ഹൈദരാബാദ് യഥാര്‍ത്ഥത്തില്‍ നമ്മുടെ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് എന്നാണ്. ഒരുപക്ഷേ മറ്റെല്ലാ സംസ്ഥാന സര്‍ക്കാരുകളും തെലങ്കാന സര്‍ക്കാരില്‍ നിന്ന് ചില പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. തെലങ്കാന ടുഡേയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ഹൈദരാബാദില്‍ സ്ത്രീകള്‍ക്ക് അങ്ങേയറ്റം സുരക്ഷിതത്വം തോന്നുന്നു. ഭയം കൂടാതെ അവര്‍ക്ക് …
Read More »നിവാറിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം; വരുന്ന ദിവസങ്ങളിൽ ന്യൂനമർദം ശക്തിയാർജിക്കും; ബുർവി ചുഴലിക്കാറ്റായി മാറുമെന്ന് ആശങ്ക; അതീവ ജാഗ്രത…
നിവാറിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം. ബുര്‍വി എന്ന പേരിലുള്ള ഈ ന്യൂനമര്‍ദം അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മാസം 29 ന് ന്യൂനമര്‍ദം ശക്തമാകുമെന്നാണ് നിഗമനം. പുതിയ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഒഡീഷ, ആന്ധ്ര തീരങ്ങളില്‍ തിങ്കളാഴ്ച മുതല്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസം വീശിയടിച്ച നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. മുന്‍ …
Read More »ഏറ്റവും വിലക്കുറവുള്ള 5ജി ഫോണായി മോട്ടോ ജി 5ജി ഇന്ത്യയിലേക്ക്..
ലെനോവോയുടെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ മോട്ടോറോള ഏറ്റവും വിലക്കുറവുള്ള 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള 5ജി ഫോണ്‍ എന്ന പരസ്യവാചകത്തോടെയാണ് മോട്ടോ ജി 5ജി എത്തുന്നത്. യൂറോപ്യന്‍ വിപണിയില്‍ ജൂലായിലാണ് മോട്ടോ ജി 5ജി എത്തിയത്. ഈ മാസം 30-ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്‌ലിപ്കാര്‍ട്ട് വെബ്സൈറ്റില്‍ ഒരുക്കിയിരിക്കുന്ന ഓണ്‍ലൈന്‍ ലോഞ്ചിലാണ് മോട്ടോ ജി 5ജി ഇന്ത്യയിലേക്ക് എത്തുന്നത്. 4 ജിബി റാമും 64 …
Read More »സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു ; പവന് ഇന്ന് കുറഞ്ഞത്…
രണ്ടുദിവസത്തെ കനത്ത വിലയിടിവിനും ഒരുദിവസത്തെ ഇടവേളയ്ക്കുംശേഷം സ്വര്‍ണവില വീണ്ടും കുറഞ്ഞു. വെള്ളിയാഴ്ച പവന്റെ വില 80 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 36,360 രൂപയിലാണ് സംസ്ഥാനത്ത് സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4545 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 720 രൂപ ഇടിഞ്ഞതിനു പിന്നാലെ ബുധനാഴ്ച 480 രൂപയും കുറഞ്ഞിരുന്നു.
Read More »കരുനാഗപ്പള്ളിയില്‍ പത്രവിതരണക്കാര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരു മരണം……
കൊല്ലം കരുനാഗപ്പള്ളിയില്‍ പത്രവിതരണക്കാര്‍ക്കിടിയിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. തൊടിയൂര്‍ സ്വദേശി യൂസഫ്(65) ആണ് മരിച്ചത്. ബാദുഷ എന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ അഞ്ചേകാലോടെ മഹാദേവര്‍ക്ഷേത്രത്തിന് എതിർവശത്തുള്ള ഇന്ത്യൻ ബാങ്കിന് സമീപത്താണ് അപകടമുണ്ടായത്. കടത്തിണ്ണയില്‍ പത്രക്കെട്ടുകള്‍ തരം തിരിക്കുന്നതിനിടെയാണ് പത്രവിതരണക്കാര്‍ക്കിടിയിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറിയത്. വാഹനം നിയന്ത്രണംവിട്ടുവരുന്നത് കണ്ട് മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടതുകൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.
Read More »വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ ; എല്ലാ പെട്രോൾ പമ്ബിലും ബാറ്ററി ചാർജിംങ് സൗകര്യം…
വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള കര്‍മ്മപരിപാടികളിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ പെട്രോള്‍ പമ്ബിലും ബാറ്ററി ചാര്‍ജിംങ് സൗകര്യം ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ്. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഢ്കരിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തുള്ള 69,000 പെട്രോള്‍ പമ്ബുകളില്‍ ഓരോ ഇ-ചാര്‍ജിങ് കിയോസ്‌കെങ്കിലും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ‘ അഞ്ചു വര്‍ഷത്തിനകം ആഗോളതലത്തില്‍ പ്രധാന വാഹന നിര്‍മാതാക്കളായി ഇന്ത്യ മാറും. വൈദ്യുത വാഹനങ്ങളുടെ വില്‍പന ഉയരണമെങ്കില്‍ …
Read More »അര്‍ജന്റീനക്ക് പുറത്ത് മാറഡോണക്ക് ഇത്രയധികം ആരാധകരുള്ളത് കേരളത്തിലാണ്; മാറഡോണയുടെ വിയോഗത്തില്‍ കേരള ജനതയും ദു:ഖിക്കുന്നു: മുഖ്യമന്ത്രി
ഇതിഹാസ ഫുട്ബോള്‍ താരം മാറഡോണയുടെ വേര്‍പാടില്‍ ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്കൊപ്പം കേരള ജനതയും ദുഃഖിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തെ ഏറ്റവും സുന്ദരമായ ഗെയിമാണ് ഫുട്ബോള്‍. ആ കലയിലെ ഏറ്റവും ജനപ്രിയനായ താരമായിരുന്നു മാറഡോണ. അര്‍ജന്റീനക്ക് പുറത്ത് മാറഡോണക്ക് ഇത്രയധികം ആരാധകരുള്ളത് കേരളത്തിലായിരിക്കും എന്ന് ഞാന്‍ കരുതുന്നു. 1986 അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്തിയതുമുതല്‍ കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ മനസ്സില്‍ ആ മാന്ത്രിക താരത്തിന് വലിയ സ്ഥാനമുണ്ട്. ലോകകപ്പ് ലോകത്തിലെ ഏത് …
Read More »മറഡോണയുടെ വിയോഗം; കേരള കായിക മേഖലയില്‍ 2 നാള്‍ ദുഃഖാചരണം…
ഫുട്ബോള് ഇതിഹാസം ഡീഗോ മറഡോണയുടെ വേര്‍പാട് ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകരെ കടുത്ത ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണെന്ന് സംസ്ഥാന കായിക മന്ത്രി ഇ പി ജയരാജന്‍. കേരളത്തിലും ലക്ഷക്കണക്കിന് ആരാധകര്‍ ആ വേര്‍പാട് വിശ്വസിക്കാന്‍ കഴിയാതെ വിങ്ങലിലാണ്. ഈ സാഹചര്യത്തില്‍ കേരള കായികലോകത്തില്‍ നവംബര്‍ 26, 27 തിയതികളില്‍ ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചു കായിക മേഖലയൊന്നാകെ ദുഃഖാചരണത്തില്‍ പങ്കുചേരണമെന്ന് ഇ പി ജയരാജന്‍ അഭ്യര്‍ഥിച്ചു.
Read More »നിവാര്‍ ചുഴലികാറ്റിന്‍റെ തീവ്രത കുറഞ്ഞു; ചെന്നൈ വിമാനത്താവള പ്രവര്‍ത്തനം പുനഃരാരംഭിച്ചു…
നിവാര്‍ ചുഴലികൊടുങ്കാറ്റിന്റെ തീവ്രത കുറയുന്നു. തമിഴ്നാട് കടലൂരില്‍ നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തിലാണ് ചുഴലിക്കാറ്റ് ആദ്യമായി കരതൊട്ടത്. വരുന്ന മണിക്കൂറുകളില്‍ തീവ്രത കുറഞ്ഞ് നിവാര്‍ കൊടുങ്കാറ്റായി മാറും. നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വ്യാപക നാശനഷ്ടമാണുണ്ടായത്. ചെന്നൈയില്‍ പല ഇടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു. കടലൂരിലും വ്യാപക നാശനഷ്ടമുണ്ടായി. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണ് കുട്ടി മരിച്ചു. വില്ലുപുരത്ത് വീടുതകര്‍ന്ന് ഒരാള്‍ മരിച്ചു. നിവാര്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് പൂര്‍ണമായും കരയില്‍ …
Read More »