അമ്മയോട് പിണങ്ങിയതിനെതുടര്‍ന്ന് കേരള-തമിഴ്നാട് അതിര്‍ത്തിയിലെ വനത്തിനുള്ളിലെ നടവഴിയിലൂടെ തമിഴ്നാട്ടിലെ കാമുകന്റെ വീട്ടിലേക്കുപോയ പെണ്‍കുട്ടിയെ നെടുങ്കണ്ടം പോലീസ് കണ്ടെത്തി. വനത്തിനുള്ളിലൂടെ തനിച്ച് കിലോമീറ്ററുകള്‍ നടന്നാണ് 17-കാരിയായ പെണ്‍കുട്ടി തമിഴ്നാട്ടിലുള്ള കാമുകന്റെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് നെടുങ്കണ്ടം പാറത്തോട്ടിലെ വീട്ടില്‍നിന്ന് പെണ്‍കുട്ടി കാമുകനെ തേടി വീടുവിട്ടിറങ്ങുന്നത്. അമ്മയോട് വഴക്കിട്ട് ഉറങ്ങാന്‍കിടന്ന പെണ്‍കുട്ടി രാവിലെ മാതാപിതാക്കള്‍ എഴുന്നേല്‍ക്കുന്നതിന് മുമ്പ് തന്നെ സ്ഥലം വിടുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് …
Read More »കാറില്‍ എസിയിട്ടാൽ മൈലേജ് കുറയുമോ ? പലരുടേയും സംശയത്തിന് ഉത്തരം ഇതാ..!!
സംസ്ഥാനത്ത് ചൂട് കൂടുന്നു. ഈ കനത്ത വേനല്‍ ചൂടില്‍ കാല്‍ നടക്കാര്‍ മാത്രമല്ല കാര്‍ യാത്രക്കാരും വേവുകയാണ്. കാറില്‍ എസിയുണ്ടെങ്കിലും മൈലേജ് കുറയുമോ എന്ന് കരുതി പലര്‍ക്കും എ സി ഇടാന്‍ മടിയാണ്. അല്‍പ്പം ചൂട് സഹിച്ചാലും പെട്രോളിന് പൈസ കളയണ്ടല്ലോ എന്നാണ് മിക്കവരുടെയും ചിന്ത. പക്ഷെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കീശ ചോരാതെ തന്നെ കാറിലെ എസി ഉപയോഗപ്പെടുത്താന്‍ സാധിക്കും, എങ്ങനെ എന്നല്ലേ. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഉപഭോക്താക്കള്‍ …
Read More »രാജ്യത്തെ ലോക്ക്ഡൗണ്‍ സമയത്ത് വ്യാജവാറ്റുമായി തൃപ്തി ദേശായിയും സംഘവും പിടിയില്‍ ??
രാജ്യത്തെ ലോക്ക്ഡൗണ്‍ സമയത്ത് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും വ്യാജവാറ്റുമായി പിടിയിലയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത്. വാര്‍ത്ത വ്യാജമാണെന്നു തെളിഞ്ഞിട്ടുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്നത് പഴയ വീഡിയോയാണ്. പഴയ വീഡിയോ കുത്തിപ്പൊക്കിയാണ് പ്രചാരണം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടപ്പാക്കിയ ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യഷോപ്പുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുംബയിലെ ഒരു വ്യാജവാറ്റു കേന്ദ്രത്തില്‍ …
Read More »കോവിഡ്-19 ; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി കങ്കണ; ഒരു മാസത്തെ പെന്‍ഷന്‍ നല്‍കി അമ്മയും…
രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി ബോളിവുഡ് താരം കങ്കണ റണാവത്തും പങ്ക് ചേര്‍ന്നു. കങ്കണയുടെ അമ്മ ആശാ റണാവത്ത് ഒരു മാസത്തെ പെന്‍ഷനും നല്‍കിയിരിക്കുകയാണ്. കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദലാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. “പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കങ്കണ 25 ലക്ഷം രൂപ നല്‍കി. കൂടാതെ ദിവസവേതനക്കാരായ തൊഴിലാളികളുടെ കുടുംബത്തിന് റേഷനും നല്‍കുന്നുണ്ട്. നമുക്കൊരുമിച്ച് …
Read More »കൊറോണ വൈറസ്; ഗ്രാമി പുരസ്‌കാര ജേതാവായ ഗായകന്‍ ആദം ഷ്‌ലേസിങ്കര്‍ അന്തരിച്ചു..
കൊവിഡ് 19 വൈറസ് ബാധമൂലം ഗ്രാമി പുരസ്‌കാര ജേതാവായ ഗായകന്‍ ആദം ഷ്‌ലേസിങ്കര്‍ അന്തരിച്ചു. 52 വയസായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേയാണ് അന്ത്യം. വൈറസ് ബാധയെ തുടര്‍ന്ന് രണ്ടാഴ്ച മുമ്ബാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടന്‍ ടോം ഹാങ്ക്‌സ് ആണ് ആദത്തിന്റെ മരണ വിവരം ആരാധകരുമായി പങ്കുവെച്ചത്. നടന്‍ ടോം ഹാങ്ക്‌സ് സംവിധാനം ചെയ്ത ദാറ്റ് തിങ്‌സ് യു ഡൂ എന്ന ചിത്രത്തിലെ ഗാനത്തിന് ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ …
Read More »കൊറോണ വൈറസ് വായുവില്‍ മണിക്കൂറുകളോളം തങ്ങി നില്‍ക്കുമോ ?? പുതിയ പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ…
ലോകം മുഴുവനും ‘കൊലയാളി’ വൈറസിന്‍റെ ഭീതിയിലാണ്. അമേരിക്കയിലും യൂറോപ്യന്‍ രാഷ്ട്രങ്ങളിലുമടക്കം ആയിരക്കണക്കിനു പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചുവീഴുന്നത്. വൈറസ് വ്യാപനത്തെ കുറിച്ച് എല്ലാ ലോകരാഷ്ട്രങ്ങളും ഒന്നടങ്കം ആശങ്കയിലാണ്. കൊറോണ വൈറസിന് വായുവില്‍ മണിക്കൂറുകളോളം തങ്ങിനില്‍ക്കാനാകുമെന്ന് ഇപ്പോഴത്തെ പുതിയ പഠനം പറയുന്നത്. കോവിഡ്-19 രോഗബാധയുള്ളയാള്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്ബോള്‍ പുറത്തുവരുന്ന ദ്രവകണികയിലൂടെ കൊറോണ വൈറസിന് എട്ടു മീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച …
Read More »ലോകരാഷ്ട്രങ്ങളില്‍ മരണമണി മുഴക്കുന്ന ‘കൊലയാളി’ വൈറസ് ഉടലെടുത്ത ചൈനയിലെ കുപ്രസിദ്ധ ‘വെറ്റ് മാര്‍ക്കറ്റ്’ വീണ്ടും തുറന്നു…
ലോകത്തെ ഞെട്ടിച്ച് വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണാ വൈറസിന്‍റെ പ്രഭവകേന്ദ്രമെന്ന് വിശ്വസിക്കുന്ന ചൈനയിലെ കുപ്രസിദ്ധ വെറ്റ് മാര്‍ക്കറ്റ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ പ്രമുഖ വാര്‍ത്താ എജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വവ്വാല്‍, ഈനാംപേച്ചി, പട്ടി, പാമ്പ് തുടങ്ങി നിരവധി ജീവികളുടെ മാംസം ഈ മാര്‍ക്കറ്റില്‍ ഇപ്പോഴും സുലഭമായി ലഭിക്കുന്നുണ്ടെന്നാണ് വിവരം. ലോകം മുഴുവന്‍ കൊടുങ്കാറ്റിന്‍റെ വേഗതയില്‍ വ്യാപിക്കുന്ന കൊറോണ വൈറസ് ഈ മാര്‍ക്കറ്റില്‍നിന്നാണ് ജനങ്ങളിലേക്ക് പടര്‍ന്നതെന്ന്‍ കരുതുന്നത്. എന്നാല്‍, ഇതിന്‍റെ …
Read More »പാചക വാതക വില കുത്തനെ കുറഞ്ഞു; കുറഞ്ഞത് 97 രൂപയോളം; കുറയുന്നത് ഏഴ് മാസത്തിനിടെ ഇതാദ്യം…
രാജ്യത്തെ പാചക വാതക വിലകുത്തനെ കുറഞ്ഞു. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില 62 രൂപ 50 പൈസയാണ് ഇന്ന് ഒറ്റയടിയ്ക്ക് കുറഞ്ഞത്. 734 രൂപയാണ് പുതുക്കിയ സിലിണ്ടറിന്‍റെ വില. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടര്‍ വില 97 രൂപ 50 പൈസയാണ് കുറഞ്ഞത്. 1274 രൂപ 50 പൈസയാണ് പുതുക്കിയ വില. പുതുക്കിയവില ഇന്നുമുതല്‍ നിലവില്‍ വന്നു. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് വില കുറയാന്‍ കാരണമായത്. ഏഴ് മാസത്തിനിടെ ആറ് തവണയായി …
Read More »മക്കയില്‍ 32കാരിയായ തുര്‍ക്കി വനിതയ്ക്ക് ഒറ്റ പ്രസവത്തില്‍ 5 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി…
32 കാരിയായ തുര്‍ക്കി വനിത ഒരു പ്രസവത്തില്‍ 5 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. മക്കയിലാണ് സംഭവം. രണ്ടാഴ്ച മുമ്പാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മക്ക ഹെല്‍ത് ഡയറക്ടറേറ്റ് അറിയിച്ചു. സിസേറയനിലൂടെയാണ് യുവതിയുടെ പ്രസവം സാധ്യമായത്. അഞ്ചു കുട്ടികളും സുരക്ഷിതരായിട്ടിരിക്കുന്നതായ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Read More »കോവിഡ് – 19 ; വരുന്ന ഞായറാഴ്ചയോടെ ചിത്രം തെളിയും; ശുഭപ്രതീക്ഷയില്‍ ആരോഗ്യ വിദഗ്ദ്ധരും സംസ്ഥാന സര്‍ക്കാരും…
സംസ്ഥാനത്ത് കോവിഡ് -19 ബാധ വലിയൊരു വ്യാപനത്തിലേക്ക് പോകാനിടയില്ലെന്ന ശുഭപ്രതീക്ഷയിലാണ് ആരോഗ്യ മേഖല. അടുത്ത ഞായറാഴ്ചയാകുമ്ബോള്‍ വ്യാപനത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം തെളിഞ്ഞേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിദേശത്തു നിന്നുള്ള അവസാന യാത്രാ വിമാനം വന്നത് മാര്‍ച്ച് 22 നായിരുന്നു. അതനുസരിച്ച് അടുത്ത ഞായറാഴ്ചയാകുമ്ബോള്‍ 14 ദിവസം പിന്നിടുന്നതാണ്. അപ്പോള്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ ഒരു തോത് നിര്‍ണയിക്കാനാവും. കേരളത്തില്‍ ആദ്യം വൈറസ് ബാധിച്ചത് വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു. രണ്ടാമത് ഇറ്റലി, യു.കെ, …
Read More »