Breaking News

Slider

കെ റെയില്‍ പ്രതിഷേധ സമരം; തൃക്കൊടിത്താനത്ത് സമരത്തിനിടെ മണ്ണെണ്ണ കണ്ണില്‍ വീണ് പൊലീസുകാരിയ്ക്ക് കാഴ്ച തകരാര്‍; കണ്ടാലറിയാവുന്ന നൂറ്റമ്ബതോളം പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തു

മാടപ്പള്ളിയില്‍ മണ്ണെണ്ണയൊഴിച്ച്‌ ഭീഷണി മുഴക്കിയ കെ റെയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ കേസ്. 150 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മണ്ണെണ്ണയൊഴിച്ച്‌ പ്രതിഷേധിക്കുന്നതിനിടെ വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ കണ്ണില്‍ മണ്ണെണ്ണ വീണതായും കാഴ്ചയ്ക്ക് തകരാര്‍ പറ്റിയതായും പൊലീസ് പറഞ്ഞു. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ ദിവ്യ മോളുടെ കണ്ണിലാണ് മണ്ണെണ്ണ വീണത്. ഇതു സംബന്ധിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജിജി ഫിലിപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആണ് കേസ് …

Read More »

നഷ്ടപരിഹാരതുക കറക്ക്റ്റായി കിട്ടുന്നുണ്ട്; കെ റെയിലിനായി ഹാപ്പിയായി ഇറങ്ങിക്കൊടുക്കും; പിന്തുണച്ച്‌ ഒമര്‍ ലുലു

സര്‍ക്കാരിന്റെ ഏറ്റവും പുതിയ പദ്ധതിയായ കെ റെയിലിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പദ്ധതിയുടെ അതിരടയാളക്കല്ല് പിഴുതെറിഞ്ഞ് വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടെ സില്‍വര്‍ ലൈന്‍ പദ്ധതിയെ പിന്തുണച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ദേശീയ പാത 66ന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച്‌ പങ്കുവച്ച പോസ്റ്റിലാണ് ഒമര്‍ ലുലു കെ റെയിലിനായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞത്. ലോകത്തിലെ ഏറ്റവും വില കൂടിയ സാധനം …

Read More »

ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയിട്ട് കിടന്നുറങ്ങി; ഒടുവില്‍ കൊല്ലത്ത് മോഷ്ടാവ് പിടിയിലായത് ഇങ്ങനെ..

ആളില്ലാത്ത വീട്ടില്‍ മോഷണത്തിന് കയറി ഒടുവില്‍ അവിടെത്തന്നെ കിടന്നുറങ്ങിയ മോഷ്ടാവിനെ പോലീസ് പിടികൂടി. മോഷ്ടിച്ച സാധനങ്ങളെല്ലാം കൊണ്ടുപോകാനായി പൊതിഞ്ഞു വച്ചതിന് ശേഷമാണ് കള്ളന്‍ കിടന്ന് ഉറങ്ങിയത്. ഒടുവില്‍ വീട്ടുടമയും പോലീസും എത്തി വിളിച്ചപ്പോഴാണ് മോഷ്ടാവ് എഴുന്നേല്‍ക്കുന്നത്. കുണ്ടറ പോലീസ് സ്‌റ്റേഷന്‍ ആശുപത്രിമുക്ക് തടത്തിവിള വീട്ടില്‍ റിട്ട.ജനറല്‍ വൈ.തരകന്റെ വീട്ടിലാണ് സംഭവം. പൂട്ടിയിട്ടിരുന്ന വീട്ടില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് തരകൻ എത്തുന്നത്. മുന്‍വശത്തെ വാതില്‍ തുറന്ന് അകത്ത് കയറിയപ്പോള്‍ ഒരു യുവാവ് …

Read More »

ഹോളി ആഘോഷം കഴിഞ്ഞ് കുളിക്കാനിറങ്ങിയ ആറ് കുട്ടികള്‍ നദിയില്‍ മുങ്ങിമരിച്ചു

ഒഡീഷയില്‍ ഹോളി ആഘോഷം കഴിഞ്ഞ് കുളിക്കാനിറങ്ങിയ ആറ് കുട്ടികള്‍ നദിയില്‍ മുങ്ങിമരിച്ചു. ഒഡീഷയിലെ ജജ്പൂരിലെ ഖരാസ്രോത നദിയിലാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്.വെളിച്ചം കുറവായതിനാല്‍ ഇന്നലെ രാത്രി തെരച്ചില്‍ നടത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെയാണ് തെരച്ചില്‍ പുനരാരംഭിച്ചത്. ശനിയാഴ്ച ഹോളി ആഘോഷം കഴിഞ്ഞ് കുട്ടികള്‍ നദിയില്‍ കുളിക്കാന്‍ എത്തിയതായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കുട്ടികളില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ശനിയാഴ്ച ഹോളി ആഘോഷം കഴിഞ്ഞ് കുട്ടികള്‍ നദിയില്‍ കുളിക്കാന്‍ …

Read More »

പിഴുതെറിയുന്ന കല്ലുകൾക്ക് പണം ഈടാക്കാനൊരുങ്ങി കെ റെയിൽ

പിഴിതെടുത്ത കല്ലിന്റെ കണക്കെടുപ്പ് കെറെയിൽ തുടങ്ങി. കല്ലിടലിന്റെ ചെലവ് തിരിച്ചുപിടിക്കുന്നതിന് കൂടിയാണ് നിയമനടപടി. ഒരു കല്ലിന് 850 രൂപ ചെലവ് എന്നയിനത്തിൽ ആണ് നടപടി. ഒരു കല്ലിടാൻ 2000 രൂപ മുതൽ 5000 രൂപ വരെ ചെലവുണ്ടെന്ന് കെറെയിലിന്റെ വിശദീകരണം. അതേസമയം, കല്ലുപഴുതയിടത്ത് വീണ്ടും കല്ലിടാതെ പദ്ധതി മുന്നോട്ട് പോകില്ല. വീണ്ടും കല്ലിടാതെ സാമുഹികാഘാത പഠനം നടത്താനാകില്ല. പ്രതിഷേധം കാരണം 10 ശതമാനം കല്ലുകൾ പിഴുതുമാറ്റിയിട്ടുണ്ടെന്ന് കെറെയിൽ വിലിയിരുത്തൽ. അതേസമയം,സിൽവർ …

Read More »

മെഡിക്കല്‍ കോളേജില്‍ ഭര്‍ത്താവിന് കൂട്ടിരിക്കാനെത്തിയ ഭാര്യ യുവാവിനൊപ്പം ഒളിച്ചോടി…

മെഡിക്കല്‍ കോളേജില്‍ ഭര്‍ത്താവിന് കൂട്ടിരിക്കാനെത്തിയ ഭാര്യ യുവാവിനൊപ്പം ഒളിച്ചോടിയതായി പരാതി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന 58കാരന് കൂട്ടിരിക്കാനെത്തിയ 44 കാരിയായ ഭാര്യയാണ് യുവാവിനൊപ്പം ഒളിച്ചോടിയത്. 26ന് ഭര്‍ത്താവിനെ വാര്‍ഡിലേക്ക് മാറ്റിയ ശേഷമാണ് വീട്ടമ്മ യുവാവിനൊപ്പം പോയത്. ചികിത്സക്കായി ബന്ധുക്കള്‍ നല്‍കിയ പണം ഉള്‍പ്പെടെ ഇവര്‍ കൊണ്ടുപോയെന്ന് പരാതിയില്‍ പറയുന്നു. ചികിത്സക്ക് ശേഷം വീട്ടിലെത്തിയ പള്ളിപ്പുറം സ്വദേശിയാണ് ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇയാള്‍ അള്‍സര്‍ ബാധിച്ച് ജനുവരി 17 മുതല്‍ …

Read More »

കേരള ബ്ലാസ്റ്റേഴ്സിന് ജയ് വിളിക്കാന്‍ ഞാനുമുണ്ട് ​ഗോവയില്‍; ആശംസകളുമായി കായികമന്ത്രി

കേരളത്തിലെ സകല ഫുട്‌ബോള്‍ ആരാധകരും മഞ്ഞപ്പട കപ്പടിക്കുന്നത് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയും പ്രാര്‍ഥിക്കുകയുമാണ്. കേരളം മുഴുവന്‍ പ്രതീക്ഷയില്‍ നില്‍ക്കുമ്ബോള്‍ ഇന്ന് ഗോവയില്‍ കലാശപ്പോരിനിറങ്ങുന്ന മഞ്ഞപ്പടയുടെ കൊമ്ബന്മാര്‍ക്ക് വിജയാശംസകളുമായി ഇപ്പോള്‍ കായികവകുപ്പ്മന്ത്രി വി അബ്ദുറഹിമാന്‍ ആശംസകളുമായി എത്തിയിരിക്കുകയാണ്. ‘ഇന്ന് ലോക സന്തോഷ ദിനം. സന്തോഷകരമായൊരു നിമിഷത്തിന് സാക്ഷിയാകാന്‍ എല്ലാ മലയാളികളേയും പോലെ ഞാനും കാത്തിരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന് ജയ് വിളിക്കാന്‍ ഞാനുമുണ്ട് ​ഗോവയില്‍. നമ്മുക്കൊരു സന്തോഷ ദിനം സമ്മാനിക്കാന്‍ ബ്ലാസ്റ്റേഴ്സിനാകട്ടെയെന്ന് ആശംസിക്കുന്നു’. …

Read More »

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു ; സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത; മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദം ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. കാര്‍ നിക്കോബര്‍ ദ്വീപില്‍ നിന്നു 80 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറും പോര്‍ട്ട്ബ്ലയറില്‍ നിന്ന് 210 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറും സ്ഥിതി ചെയ്യുന്ന …

Read More »

കൂട്ടുകാര്‍ക്കൊപ്പം ഡാന്‍സ് ചെയ്യുകയായിരുന്ന യുവാവ് സ്വയം കുത്തി മരിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ

ഹോളി ആഘോഷത്തിനിടെ കത്തികൊണ്ട് സ്വയം കുത്തി മരിക്കുന്ന യുവാവിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ആണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും പുറത്തുവരുന്നത്. ബംഗംഗ മേഖലയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഹോളി ആഘോഷത്തിനിടെ സ്റ്റണ്ട് ഡാന്‍സ് ചെയ്യുകയായിരുന്ന സംഘത്തിലെ 38 കാരനായ യുവാവ് അബദ്ധത്തില്‍ സ്വയം കുത്തുകയായിരുന്നു. മുറിവ് ആഴത്തിലുള്ളതായിരുന്നു. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. കൈയില്‍ കത്തിയുമായി സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യുകയായിരുന്ന ഗോപാല്‍ സോളങ്കി (38) ആണ് മരണപ്പെട്ടത്. കൂട്ടുകാരുമായി തമാശയ്ക്ക് …

Read More »

‘എല്ലാ ദിവസവും മത്സ്യവും മാംസവും വേണം, തനിക്ക് ജീവിക്കണം’; കസ്റ്റഡിയില്‍ കൂസലില്ലാതെ ഹമീദിന്റെ വെളിപ്പെടുത്തൽ…

മകനെയും കുടുംബത്തെയും കത്തിച്ചു കൊന്ന പ്രതി ഹമീദിന് പൊലീസ് കസ്റ്റഡിയിലും കൂസലില്ല. തനിക്ക് ജീവിക്കണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എല്ലാ ദിവസവും മത്സ്യവും മാംസവും വേണമെന്നതായിരുന്നു പ്രതിയുടെ ഒരു ആവശ്യം. ഇതെ ചൊല്ലിയും ഹമീദ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. മകൻ ഭക്ഷണം നൽകുന്നില്ല എന്ന് കാണിച്ച് മുൻപ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വർഷങ്ങളായി അച്ഛൻ ഹമീദിന് മകനോടുളള പകയാണ് ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകത്തിൽ കലാശിച്ചത്. സ്വത്ത് വീതിച്ചു നൽകിയപ്പോൾ ഉണ്ടാക്കിയ കരാർ പാലിക്കാത്തതും …

Read More »