Breaking News

Slider

ആശ്വാസം;രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തിന് താഴെ മാത്രം…

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പതിനായിരത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 8,013 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധിതരായി നിലവില്‍ 1,02,601 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ രാജ്യത്ത് 119 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,765 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനമായി. രാജ്യത്തെ …

Read More »

കോ​ഴി​ക്കോ​ട് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം റോ​ഡരികില്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍

പ​ക്രം​ത​ളം ചു​ര​ത്തി​ല്‍ ചൂ​ര​ണി റോ​ഡി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ കണ്ടെത്തി. ആരുടെ മൃതദേഹം ആണെന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം പോ​ണ്ടി​ച്ചേ​രി ര​ജി​സ്‌​ട്രേ​ഷ​ന്‍ സ്‌​കൂ​ട്ട​ര്‍ ക​ണ്ടെ​ത്തി. മൃതദേഹം കണ്ടെത്തിയ നാ​ട്ടു​കാ​രാ​ണ് വി​വ​രം പൊ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്. പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

Read More »

മ​ന്ത്രി​യാ​കാ​നി​ല്ല; പാ​ര്‍​ട്ടി​യി​ല്‍ വ്യ​ക്തി​പൂ​ജ അ​നു​വ​ദി​ക്കി​ല്ല: കോ​ടി​യേ​രി ബാ​ല​കൃഷ്​ണ​ന്‍

മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന ഉ​ണ്ടാ​കി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. വ​കു​പ്പ് മാ​റ്റ​വു​മി​ല്ലെ​ന്നും താ​ന്‍ മ​ന്ത്രി​യാ​കാ​ന്‍ ഇ​ല്ലെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി. പി.​ജെ. ജോ​സ​ഫി​ന്‍റെ എ​ല്‍​ഡി​എ​ഫ് പ്ര​വേ​ശ​ന​ത്തെ​യും കോ​ടി​യേ​രി ത​ള്ളി. പു​തി​യ ക​ക്ഷി​ക​ളെ എ​ല്‍​ഡി​എ​ഫി​ല്‍ എ​ത്തി​ക്കാ​ന്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ന്നി​ല്ല. സി​പി​എ​മ്മി​ന്‍റെ ബ​ഹു​ജ​ന അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് പാ​ര്‍​ട്ടി പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത്. പാ​ര്‍​ട്ടി​യി​ല്‍ വ്യ​ക്തി പൂ​ജ അ​നു​വ​ദി​ക്കി​ല്ല. നേ​താ​ക്ക​ളെ പ്ര​ശം​സി​ക്കു​ന്ന പാ​ട്ടു​ക​ള്‍ പാ​ര്‍​ട്ടി​യു​ടേ​ത​ല്ല. മ​ത്സ​രം ന​ട​ന്ന ക​മ്മി​റ്റി​ക​ളി​ല്‍ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം പ​രി​ശോ​ധ​ന ന​ട​ക്കും. …

Read More »

6 മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനം വിഫലമായി: കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്ത 7 വയസ്സുകാരന്‍ മരിച്ചു…

ആറു മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനം വിഫലമായി. കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്ത ഏഴു വയസ്സുകാരന്‍ മരിച്ചതായി ഡോക്ടര്‍മാര്‍. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാവിലെ 11.30നാണ് ധര്‍മേന്ദ്ര അത്യയുടെ മകന്‍ പ്രിയാന്‍ഷ് അത്യ ബര്‍ഖേദ ഗ്രാമത്തിലെ കുഴല്‍ക്കിണറില്‍ വീണത്. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്. ആറുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനുശേഷം വൈകിട്ട് 6.30ന് കുട്ടിയെ പുറത്തെടുത്ത് പട്ടേര ബ്ലോകിലെ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. പുറത്തെടുക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്ബ് …

Read More »

ബെംഗളൂരുവില്‍ ക്ലാസ് മുറിയില്‍ സിഖ് തലപ്പാവ് അനുവദിച്ചു; പിന്നാലെ പ്രതിഷേധക്കാര്‍ എത്തിയതോടെ ഹിജാബ് ധരിച്ചെത്തിയവരെയും ക്ലാസില്‍ കയറ്റി.

ബെംഗളൂരുവില്‍ ക്ലാസ് മുറിയില്‍ സിഖ് തലപ്പാവ് ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസില്‍ കയറാന്‍ അനുവദിച്ചതിന് പിന്നാലെ ഹിജാബ് ധരിച്ചവരെയും ക്ലാസില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ കോളേജാണ് സിഖ് മതാചാര പ്രകാരമുള്ള തലപ്പാവ് ധരിച്ചവരെയും മുസ്ലിം വിദ്യാര്‍ഥികളെയും ക്ലാസില്‍ കയറാന്‍ അനുവദിച്ചത്. സിഖ് തലപ്പാവ് അനുവദിച്ചതിന് പിന്നാലെ പ്രതിഷേധക്കാര്‍ എത്തിയതോടെയാണ് ഹിജാബ് ധരിച്ചെത്തിയവരെയും ക്ലാസില്‍ കയറ്റിയത്. ബെംഗളൂരുവിലെ മൗണ്ട് കാര്‍മല്‍ പ്രീ യൂണിവേഴ്സിറ്റി കോളേജില്‍ സിഖ് വിദ്യാര്‍ഥികള്‍ തലപ്പാവ് അണിഞ്ഞെത്തിയത്. തലപ്പാവ് അഴിക്കാന്‍ അധികൃതര്‍ …

Read More »

യുക്രെയിനെതിരായ ആക്രമണത്തില്‍ പ്രതിഷേധവുമായി റഷ്യയില്‍ ജനം തെരുവില്‍; 1700 പേര്‍ കസ്‌റ്റഡിയില്‍, 7000 സൈനികരെ ജര്‍മ്മനിയിലേക്ക് അയച്ച്‌ അമേരിക്ക

യുക്രെയിനെതിരായ തങ്ങളുടെ ആദ്യദിനത്തെ ആക്രമണം വിജയകരമാണെന്ന് റഷ്യ പ്രഖ്യാപിച്ചതിന് പിന്നാലെ യുദ്ധത്തിനെതിരെ റഷ്യയില്‍ പ്രതിഷേധവുമായി ജനങ്ങള്‍. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ‘റഷ്യ യുദ്ധത്തിനെതിരാണ്’ എന്ന ബാനറുയര്‍ത്തി പ്രതിഷേധിച്ച ജനങ്ങളെ അറസ്‌റ്റ് ചെയ്‌തു. കൂടുതലും യുവാക്കളാണ് ഇത്തരത്തില്‍ പ്രതിഷേധിച്ചത്. 1700 പേരെയാണ് പ്രതിഷേധത്തിന്റെ പേരില്‍ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. റഷ്യയിലെ വിവിധ നഗരങ്ങളില്‍ ജനങ്ങളോട് പ്രതിഷേധത്തില്‍ പങ്കെടുക്കരുതെന്നും പ്രതിഷേധമുണ്ടെങ്കിലും ഇപ്പോള്‍ ശബ്ദിക്കരുതെന്നും മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. അതേസമയം റഷ്യയുടെ മോഹങ്ങള്‍ യുക്രെയിനില്‍ ഒതുങ്ങില്ലെന്നും പുടിനുമായി ഇനി …

Read More »

മൃതദേഹങ്ങള്‍ക്ക് മുന്നില്‍ വിലപിച്ച്‌ ജനം; ബാങ്കുകള്‍ക്കും പെട്രോള്‍ പമ്ബുകള്‍ക്കും സമീപം വന്‍ ക്യൂ; റോഡുകളില്‍ പതിക്കുന്ന മിസൈലുകളും കത്തിയെരിയുന്ന വാഹനങ്ങളും: ഉക്രൈനെ അക്ഷരാര്‍ത്ഥത്തില്‍ കത്തിച്ച്‌ റഷ്യ

ഉക്രൈനെതിരെ റഷ്യ യുദ്ധം തുടങ്ങിയതോടെ എങ്ങും ദയവനീയമായ കാഴ്ചയാണ്. ബോംബുകള്‍, മിസൈലുകള്‍, ടാങ്കുകള്‍ എല്ലാം യുക്രെയ്‌നെ ആക്രമിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. കെട്ടിടത്തിന്റെ മുകളിലും റോഡുകളിലുമെല്ലാം മിസൈല്‍ വന്ന് പതിക്കുന്നു. തീപിടിച്ചു കെട്ടിടങ്ങള്‍ കത്തിയമരുന്നതും മൃതദേഹങ്ങള്‍ക്ക് മുന്നില്‍ ജനം വിലപിക്കുന്നതിന്റെ ദയനീയ കാഴ്ചകളുമെല്ലാമാണ് ഇപ്പോള്‍ ഉക്രൈനില്‍ നിന്നും പുറത്തു വരുന്നത്. റോഡുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലുമെല്ലാം മണിക്കൂറുകള്‍ നീണ്ട ക്യൂവാണ്. അയല്‍രാജ്യമായ യുക്രെയ്നെതിരെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ യുദ്ധപ്രഖ്യാപനം ഔദ്യോഗികമായി വന്നത് ഫെബ്രുവരി …

Read More »

യുക്രൈനിൽ മലയാളി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിന് സമീപം സ്‌ഫോടനം…

യുക്രൈനിലെ ഖർക്കീവിൽ മലയാളി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിന് സമീപം സ്ഫോടനം. 13 മലയാളി വിദ്യാർഥികൾ ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. വിദ്യാർഥികൾ സൈന്യത്തിന്റെ സഹായമഭ്യർഥിച്ചിട്ടുണ്ട്. ഇവർക്ക് ഉടൻതന്നെ സഹായമെത്തും എന്ന പ്രതീക്ഷയിലാണ് ഖർക്കീവിലെ മലയാളികൾ. യുക്രൈനിൽ ഇരുപതിനായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. ഇതിൽ ഇരുന്നോറോളം പേരെ മാത്രമാണ് നാട്ടിലെത്തിക്കാനായത്. അതേസമയം, ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി പോയ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ യാത്ര പകുതി വഴിക്ക് അവസാനിപ്പിച്ച് …

Read More »

യുപിയില്‍ നാടകീയ രംഗങ്ങള്‍: കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി അമേഠിയിലെ പ്രചാരണം റദ്ദാക്കി രാഹുല്‍ ഗാന്ധി

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ നാടകീയ രംഗങ്ങള്‍. അവസാന നിമിഷം അമേഠിയിലെ പ്രചാരണ പരിപാടികള്‍ രാഹുല്‍ ഗാന്ധി റദ്ദാക്കി. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധി വേദി പങ്കിടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. രാഹുല്‍ ഗാന്ധി അമേഠി ഉപേക്ഷിച്ച്‌ വയനാട്ടില്‍ പോയെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് പിന്നാലെ വാദം തള്ളി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി വരുമെന്നായിരുന്നു അമേഠി ഡിസിസി പ്രസിഡന്റ് പ്രശാന്ത് ത്രിപാഠിയുടെ …

Read More »

മാധ്യമ വിചാരണക്കെതിരായ ദിലീപിന്റെ ഹർജി; രണ്ടാഴ്ച്ചക്ക് ശേഷം പരിഗണിക്കും

മാധ്യമ വിചാരണക്കെതിരെ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിന് മറുപടി നല്‍കാന്‍ ദിലീപ് രണ്ടാഴ്ച സമയം ആവശ്യപ്പെട്ടു. തുടരന്വേഷണത്തിന് മൂന്നുമാസത്തെ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം. തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിന്റെ തുടരന്വേഷണം അന്തിമഘട്ടത്തിലാണെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞദിവസം …

Read More »