Breaking News

Slider

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്‌; കഴിഞ്ഞ ദിവസം 500 രൂപക്ക് മുകളിൽ വർധിച്ചതിനുശേഷമാണ് ഇന്ന് വില കുത്തനെ ഇടിഞ്ഞത്…

golസംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്. ഗ്രാമിന് 30 രൂപയുടെ കുറവാണ് ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 37360 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണത്തിന് 3860 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണ്ണത്തിന് ഇന്ന് ഗ്രാമിന് 25 രൂപയുടെ കുറവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 200 …

Read More »

പുടിന്റെ ബ്ലാക്ക് ബെല്‍റ്റ് പിന്‍വലിച്ചു; തായ്‌ക്വോണ്ടോ മൂല്യങ്ങള്‍ക്കെതിരായ പ്രവര്‍ത്തിയെന്ന് സംഘടന…

യുക്രെയിനില്‍ നടക്കുന്ന റഷ്യന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ തായ്‌ക്വോണ്ടോ ബ്ലാക്ക് ബെല്‍റ്റ് ബഹുമതി നീക്കം ചെയ്തു. 2013 നവംബറിലാണ് പുടിന് ബ്ലാക്ക് ബെല്‍റ്റ് നല്‍കി ആദരിച്ചത്. തായ്‌ക്വോണ്ടോ കായിക വിനോദത്തെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടനയായ വേള്‍ഡ് തായ്‌ക്വോണ്ടോയുടെ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. യുക്രെയിനിലെ നിരപരാധികളെ ക്രൂരമായി ആക്രമിക്കുന്നതില്‍ ശക്തമായി അപലപിക്കുന്നതായും റഷ്യ-യുക്രെയിന്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘടന അറിയിച്ചു. റഷ്യയിലും ബലാറസിലും തായ്‌ക്വോണ്ടോ …

Read More »

ഇനി ഒന്നാം ക്ലാസില്‍ ചേര്‍ക്കാന്‍ 6 വയസ് തികഞ്ഞിരിക്കണം; കേന്ദ്ര നയം നടപ്പിലാക്കാനൊരുങ്ങി കേരളം

6 വയസ് തികയാത്ത കുട്ടികള്‍ക്ക് പുതിയ അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസില്‍ ചേരാനാകില്ല. 2020 ലെ ദേശീയ വിദ്യാഭ്യാസനയപ്രകാരമുള്ള മാറ്റത്തിന് കേരളവും തയാറെടുപ്പുകള്‍ തുടങ്ങി. നിലവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്ന വ്യവസ്ഥയുണ്ടെങ്കിലും 5 വയസ്സ് കഴിഞ്ഞവരെയും പ്രവേശിപ്പിക്കാറുണ്ട്. കേന്ദ്ര നയം നടപ്പാക്കുമ്ബോള്‍ ഈ ഇളവു പറ്റില്ല. നിലവില്‍ സംസ്ഥാനത്തെ രീതി പിന്തുടരുന്ന സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകളിലും പ്രായ വ്യവസ്ഥ നിര്‍ബന്ധമാകും. …

Read More »

പാചകവാതക വില കുത്തനെ കൂട്ടി;വാണിജ്യ സിലിണ്ടറിന് 106.50 രൂപയുടെ വര്‍ധന…

പാചക വാതക വിലയില്‍ വന്‍ വര്‍ധന. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 106 രൂപ 50 പൈസ കൂട്ടി. കൊച്ചിയില്‍ സിലിണ്ടറിന് പുതുക്കിയ വില 2009 രൂപയാണ്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വിലയാണ് വര്‍ധിപ്പിച്ചത്. അതേസമയം വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. 906.50 രൂപയാണ് നിലവിലെ വില. ഈ വര്‍ധനയോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2,012 രൂപയാകും. അതേസമയം അഞ്ച് കിലോ സിലിണ്ടറിന് 27 …

Read More »

‘ഒരുപാട് സങ്കടം തോന്നിയ പോസ്റ്റ്’: കെപിഎസി ലളിതയുടെ അവസാനനാളുകളിലെ ചിത്രം സോഷ്യല്‍ മീഡിയയില്‍

മലയാളികളുടെ പ്രിയതാരമാണ് കെപിഎസി ലളിത. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം നമ്മെ വിട്ടുപിരിഞ്ഞത്. ദീര്‍ഘനാളുകളായി ചികിത്സയില്‍ കഴിയുകയായിരുന്ന ലളിത, കൊച്ചിയില്‍ മകന്റെ ഫ്‌ളാറ്റില്‍ വച്ചാണ് മരണപ്പെടുന്നത്. താരത്തിന്റെ വിയോഗവേദനയില്‍ നിന്നും സിനിമാ ലോകവും ആരാധകരും മുക്തരാകുന്നതേയുള്ളു. എന്നാല്‍, ഇപ്പോള്‍ കെപിഎസി ലളിതയുടെ അവസാനനാളുകളിലെ ചിത്രം എന്ന് പറഞ്ഞുകൊണ്ട് ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്‌. ഓര്‍മ്മകളിലൂടെ… എന്ന സമൂഹമാധ്യമ അക്കൗണ്ടിലാണ് കെപിഎസി ലളിതയെക്കുറിച്ചു സങ്കടം തോന്നുന്ന ഒരു പോസ്റ്റ് പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. ‘ഒരുപാട് സങ്കടം …

Read More »

ഒറ്റമുറി ഷെഡിന്‍റെ ചോര്‍ച്ചയടക്കാന്‍ പൊട്ടിയ തകരഷീറ്റ് ചോദിച്ചെത്തിയാള്‍ക്ക് വീട് പണിത് നല്‍കി കടയുടമ

വീടെന്ന് വിളിക്കുന്ന ഒറ്റമുറി ഷെട്ടിന്‍റെ ചോര്‍ച്ചയടക്കാന്‍ പൊട്ടിയ തകരഷീറ്റ് ചോദിച്ചെത്തിയാള്‍ക്ക് വീട് പണിത് നല്‍കി കടയുടമ. തൃശ്ശൂര്‍ ജില്ലയിലെ മാന്ദാമംഗലത്താണ് ഉറവവറ്റാത്ത മനുഷ്യ സ്നേഹത്തിന്‍റെ ഈ സമ്മാനം . നടത്തറയിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കടയുടമയാണ് 4 ലക്ഷം ചിലവില്‍ ഷിനു പള്ളിക്കലിനും കുടുംബത്തിനും വീട് പണിത് നല്‍കിയത്. 300 ചതുരശ്ര വിസൃതിയിലാണ് വീട് പണിതിരിക്കുന്നത്. വീടെന്ന് വിളിക്കാവുന്ന ഒറ്റമുറി ഷെഡിലാണ് ഷിനുവും ഭാര്യയും രണ്ട് ചെറിയ മക്കളും താമസിച്ചിരുന്നത്. …

Read More »

യുക്രൈന് പിന്തുണ; റഷ്യയുമായുള്ള ഫുട്‌ബോള്‍ മത്സരങ്ങള്‍ ബഹിഷ്‌കരിച്ച് ഇംഗ്ലണ്ട്

റഷ്യയുമായുള്ള ഫുട്‌ബോള്‍ മത്സരങ്ങള്‍ ബഹിഷ്‌കരിച്ച് ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍. അല്‍പ്പം മുന്‍പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇംഗ്ലണ്ട് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുക്രൈന്‍ അധിനിവേശത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയാണ് നീക്കം. റഷ്യ നടത്തുന്ന ആക്രമണങ്ങളെ അപലപ്പിക്കുന്നുവെന്നും യുക്രൈന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായും ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. അതേസമയം അധിനിവേഷത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് സ്വീകരിച്ചതിന് പിന്നാലെ റഷ്യക്കെതിരെ ലോകരാജ്യങ്ങൾ ഉപരോധം കടുപ്പിച്ചു. യൂറോപ്യൻ യൂണിയൻ വ്യോമപാത ഉപരോധം ഏർപ്പെടുത്തി കഴിഞ്ഞു. യൂറോപ്യൻ യൂണിയന് …

Read More »

കാനഡയിലേയ്ക്ക് പോകണം, ഒരു കോടി രൂപ ആവശ്യപ്പെട്ട് കാമുകി; പണം നൽകാനായില്ല, പ്രണയ ബന്ധം അവസാനിപ്പിച്ച് യുവതി പോയി! മനംനൊന്ത് യുവാവ് ജീവനൊടുക്കി…

കാനഡയിലേയ്ക്ക് പോകുന്നതിനായി ഒരു കോടി രൂപ ആവശ്യപ്പെട്ടത് നൽകാനാവാത്തതിനെ തുടർന്ന് യുവതി പ്രണയ ബന്ധം അവസാനിപ്പിച്ചതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ നരോദ സ്വദേശിയായ ലഖൻ മഖിജ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ലഖൻ മലിഖയുടെ അമ്മ ജയ മഖിജ പോലീസ് സ്റ്റേഷനിൽ യുവതിക്കെതിരെ പരാതി നൽകി. നാനാ ചിലോദയിലെ കൈലാഷ് റോയൽ ഫ്‌ലാറ്റിലാണ് മരിച്ച ലഖൻ മഖിജ താമസിച്ചിരുന്നത്. കാമുകി യുവാവിനോട് ഒരു കോടി രൂപ ആവശ്യപ്പെട്ടതായി ജയ മഖിജ …

Read More »

നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭാര്യയെ ഭീഷണിപ്പെടുത്തി സ്ത്രീധനം ആവശ്യപ്പെട്ടു; യുവ എന്‍ജിനീയര്‍ പിടിയില്‍

ഭാര്യയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി സ്ത്രീധനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തെന്ന പരാതിയില്‍ യുവ എന്‍ജിനീയര്‍ അറസ്റ്റില്‍. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 2020 ഒക്ടോബറിലാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം മുഖക്കുരു ഉണ്ടെന്നും അതുകൊണ്ട് ഒരുമിച്ച്‌ ജീവിക്കാനാകില്ലെന്നുമായിരുന്നു യുവാവ് ഭാര്യയോട് പറഞ്ഞത്. സംഭവം ഭര്‍ത്താവിന്റെ അമ്മോട് പറഞ്ഞപ്പോള്‍ ഇവര്‍ സ്ത്രീധനമായി പുതിയ വീട് വേണമെന്ന് ആവശ്യം ഉന്നച്ചതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഭര്‍ത്താവും കുടുംബവും …

Read More »

റഷ്യന്‍ അധിനിവേശത്തിനെതിരെ പിന്നോട്ടില്ലെന്ന് യുക്രെയ്ന്‍; യുദ്ധക്കളത്തിലേക്ക് തടവ് പുള്ളികളും

റഷ്യന്‍ അധിനിവേശത്തിനെ സര്‍വ ശക്തിയാലും നേരിടാനുറച്ച്‌ യുക്രെയ്ന്‍ സര്‍ക്കാര്‍. റഷ്യന്‍ സൈന്യത്തിനെതിരെ പോരാടാന്‍ രാജ്യത്തെ സംഘട്ടന പരിചയമുള്ള തടവു പുള്ളികളെ രം​ഗത്തിറക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് പ്രസിഡന്റ് വോളോദിമര്‍ സെലന്‍സ്കി. ‘ധാര്‍മ്മികപരമായി ബുദ്ധിമുട്ടുള്ള ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്. പക്ഷെ രാജ്യത്തിന്റെ പ്രതിരോധത്തിന് അത് ആവശ്യമാണ്,’ യുക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞു. പ്രതിരോധമാണ് നിലവില്‍ പ്രധാനം. ജയില്‍പുള്ളികള്‍ പോരാടാന്‍ പ്രാപ്തരാണെന്നും പ്രസിഡന്റ് പറഞ്ഞു. റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ നിരവധി സാധാരണക്കാരായ യുക്രെയന്‍ ജനങ്ങളാണ് ആയുധമേന്തി യുദ്ധക്കളത്തിലിറങ്ങിയിരിക്കുന്നത്. …

Read More »