Breaking News

Slider

അന്യ​ഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയി, മൂന്നാംലോക മഹായുദ്ധത്തെയും കൊവിഡിനെയുംകുറിച്ച് മുന്നറിയിപ്പ് തന്നു

അന്യ​ഗ്രഹജീവികളുമായി ബന്ധപ്പെടുത്തി പലരും പലവിധ കഥകളും പറയാറുണ്ട്. തങ്ങളെ അന്യ​ഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയി എന്ന് പറയുന്നവരും കുറവല്ല. ഇവിടെ ഒരു മത്സ്യത്തൊഴിലാളി പറയുന്നത് തന്നെ 50 വർഷം മുമ്പ് അന്യ​ഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയി, അന്ന് ഈ കൊവിഡ് 19 പകർച്ചവ്യാധിയെ കുറിച്ച് അന്യ​ഗ്രഹജീവികൾ തന്നോട് പറഞ്ഞു എന്നാണ്. കാൽവിൻ പാർക്കർ എന്നയാൾ പറയുന്നത്, ഇതുവരെ താൻ ഈ കാര്യങ്ങളെല്ലാം തന്നിൽത്തന്നെ സൂക്ഷിക്കുകയായിരുന്നു. ഇപ്പോൾ ആ അവകാശവാദങ്ങൾ യാഥാർത്ഥ്യമാകുമെന്ന് ഭയപ്പെടുന്നു. അതുകൊണ്ടാണ് അവയെല്ലാം വെളിപ്പെടുത്താൻ …

Read More »

തൃക്കാക്കരയിലെ രണ്ടു വയസ്സുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി: ട്യൂബ് വഴി ഭക്ഷണം നല്‍കിത്തുടങ്ങി

എറണാകുളം തൃക്കാക്കരയില്‍ പരിക്കേറ്റ രണ്ടു വയസ്സുകാരിയുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി. 48 മണിക്കൂറിനിടയില്‍ അപസ്മാരം സംഭവിക്കാത്തതാണ് ആശ്വാസകരമായത്. കുട്ടിയ്ക്ക് ട്യൂബ് വഴി ഭക്ഷണം നല്‍കിത്തുടങ്ങി. ഓരോ ദിവസം കഴിയും തോറും കുഞ്ഞ് ആരോഗ്യം വീണ്ടെടുക്കുകയാണ്. കടുത്ത അപസ്മാരത്തെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചികിത്സയുടെ തുടക്കത്തില്‍ അപസ്മാരം പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും മരുന്നുകള്‍ ഫലിച്ചതോടെ അപസ്മാരം കുറഞ്ഞു. ഇതോടെ കുട്ടികളുടെ ചികിത്സാ വിഭാഗത്തില്‍ നിന്ന് കുട്ടിയെ ന്യൂറോ വിഭാഗത്തിലേക്ക് …

Read More »

തിരിച്ചടി തുടങ്ങി; റഷ്യയുടെ അഞ്ച് വിമാനങ്ങള്‍ തകര്‍ത്തു, വിജയം തങ്ങള്‍ക്കു തന്നെയെന്ന് യുക്രെയിന്‍

റഷ്യ അധിനിവേശം ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ചതിന് പിന്നാലെ യുദ്ധം നേരിടുമെന്നും തിരിച്ചടിക്കുമെന്നും പ്രഖ്യാപിച്ച്‌ യുക്രെയിന്‍. സ്വയം പ്രതിരോധിക്കുമെന്നും റഷ്യയെ പരാജയപ്പെടുത്തുമെന്നും യുക്രെയിന്‍ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബ അറിയിച്ചു. തിരിച്ചടിക്കാന്‍ സൈന്യം നടപടി ആരംഭിച്ചുവെന്ന് യുക്രെയിന്‍ വ്യക്തമാക്കി. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. റഷ്യ ലക്ഷ്യം വയ്ക്കുന്നത് സൈനിക കേന്ദ്രങ്ങളെയാണ്. തിരിച്ചടിയുടെ ഭാഗമായി അഞ്ച് റഷ്യന്‍ വിമാനങ്ങള്‍ …

Read More »

ബസില്ലാത്തത് കാരണം വിഷമിച്ച കുട്ടികൾക്ക് പെട്ടി ഓട്ടോയിൽ ലിഫ്റ്റ് കൊടുത്തു; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് എംവിഡിയുടെ നോട്ടീസ്, ക്രൂരതയെന്ന് നാട്ടുകാർ

സ്‌കൂൾ തുറന്ന ദിനത്തിൽ സ്‌കൂളിൽ പോകാൻ ബസില്ലാതെ വിഷമിച്ച് നിന്ന കുട്ടികളെ സൗജന്യമായി പെട്ടി ഓട്ടോയിൽ കയറ്റി സ്‌കൂളിലെത്തിച്ച ഡ്രൈവർക്ക് നോട്ടീസ്. വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും കുട്ടികളെ കയറ്റി യാത്രചെയ്തതിന് പിഴ ഈടാക്കാനും ജോയന്റ് റീജനൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ ഉത്തരവിട്ടിരിക്കുകയാണ്. അതേസമയം, കെഎസ്ആർടിസി ബസില്ലാത്തതിനാൽ രക്ഷകനായ ഓട്ടോ ഡ്രൈവർക്ക് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ നോട്ടീസച്ചത് ക്രൂരതയാണെന്ന് നാട്ടുകാർ പറയുന്നു. കുട്ടികളെ സഹായിക്കാൻ മുന്നോട്ടുവന്ന പെട്ടിഓട്ടോ ഡ്രൈവർ …

Read More »

മുട്ടുമടക്കില്ല, മരത്തോക്കുകളുംനാടന്‍ ആയുധങ്ങളുമായി ഉക്രൈന്‍ യുദ്ധത്തിനൊരുങ്ങി…

ഏതു സമയവും റഷ്യന്‍ ആക്രമണമുണ്ടാവുമെന്ന ആശങ്കക്കിടെ ഉക്രൈനിലെ ആയിരക്കണക്കിന് സാധാരണക്കാര്‍ യുദ്ധത്തിനൊരുങ്ങി. മരത്തോക്കുകളുമായാണ് ഉക്രൈന്‍ പൗരന്‍മാര്‍ രാജ്യവ്യാപകമായി ആയുധ പരിശീലനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് സാധാരണക്കാര്‍ക്കുള്ള പരിശീലനം ആരംഭിച്ചത്. ഉക്രൈന്‍ സൈന്യത്തിന്റെ റിസര്‍വ് ബ്രാഞ്ചാണ് ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്‌സ്. രാജ്യത്തെ ആക്രമിച്ച് കീഴടക്കാന്‍ റഷ്യയെ അനുവദിക്കില്ല എന്ന ത്രിജ്ഞയോടെയാണ് ‘സൈനിക പരിശീലനം നടക്കുന്നത്. ഉക്രൈനിലിപ്പോള്‍ മരംകോച്ചുന്ന മഞ്ഞുകാലമാണ്. അതിനിടെയാണ്, കൊടുംമഞ്ഞില്‍ കിടന്നും …

Read More »

‘ബോധമില്ലാതിരുന്നപ്പോഴാണ് പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചത്’: എത്രയും വേഗം രക്ഷപ്പെടാനാണ് സ്വയം മുറിച്ചതാണെന്ന് പറഞ്ഞത്; സ്വാമി ഗംഗേശാനന്ദ

തനിക്ക് ബോധമില്ലാതിരുന്നപ്പോഴാണ് പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചതെന്ന് സ്വാമി ഗംഗേശാനന്ദ. അസഹ്യമായ വേദന ഉണ്ടായപ്പോഴാണ് ബോധം വന്നത്. പെണ്‍കുട്ടി വാതില്‍ തുറന്നോടുന്നതാണ് ആദ്യം കണ്ടത്. പിന്നീടാണ് ലിംഗഛേദം തിരിച്ചറിഞ്ഞതെന്നും സ്വാമി ഗംഗേശാനന്ദ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. പക്ഷേ അന്ന് ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് പറയേണ്ടി വന്നു. അന്നത്തെ അവസ്ഥയില്‍ പറഞ്ഞുപോയതാണ്. വേദന കൊണ്ട് പുളഞ്ഞപ്പോള്‍ പറയേണ്ടി വന്നതാണ്. എന്താണ് സംഭവിച്ചത് എന്നതിലുപരി ചികിത്സയാണ് പ്രധാനമെന്ന് കരുതി. എത്രയും പെട്ടന്ന് രക്ഷപ്പെടുകയായിരുന്നു ഉദ്ദേശ്യം …

Read More »

കീവില്‍ ബോംബ് വര്‍ഷിച്ച്‌ ഫൈറ്റര്‍ ജെറ്റുകള്‍; ഡോണ്‍ബാസിലേക്ക് സൈനികര്‍ കുതിച്ചെത്തും; ആദ്യ ലക്ഷ്യം ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാര്‍ക്കിവ്; വിമത നേതാക്കളെ കളിപ്പാവയാക്കി പുട്ടിന്റെ യുദ്ധതന്ത്രം

ഉക്രെയ്‌നെതിരെ യുദ്ധം പ്രഖ്യാപിച്ച്‌ റഷ്യ നല്‍കുന്നത് ലോകത്തെ പ്രതിസന്ധിയിലാക്കുമെന്ന സൂചനയാണ്. സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ ഔദ്യോഗികമായി അനുമതി നല്‍കിയത് ലോക രാജ്യങ്ങളെ വെല്ലുവിളിച്ചാണ്. എന്തിനും തയാറാണെന്നും തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് സൈന്യം മറുപടി നല്‍കുമെന്നും പുട്ടിന്‍ മുന്നറിയിപ്പ് നല്‍കി. ഐക്യരാഷ്ട്ര സഭ ഉക്രെയിന് പിന്നില്‍ അണിനിരത്തുമ്ബോഴാണ് ഈ ഭീഷണി. അമേരിക്കയെയാണ് പരോക്ഷമായി യുദ്ധത്തിന് പു്ട്ടിന്‍ വെല്ലുവിളിക്കുന്നത്. റഷ്യയുടെ കളിപ്പാവകളായ ഉക്രെയിന്‍ വിമത നേതാക്കള്‍, ഉക്രെയിന്‍ ആക്രമണത്തെ ചെറുക്കുന്നതിന് …

Read More »

റഷ്യ-യുക്രെയിന്‍ യുദ്ധത്തില്‍ ഇന്ത്യ തളരും; പെട്രോളിനും ഡീസലിനും മാത്രമല്ല ഇവയ്‌ക്കെല്ലാം വില വര്‍ദ്ധിക്കും

റഷ്യ -യുക്രെയിന്‍ സംഘര്‍ഷം രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും. ഇന്ധനവിലയിലുണ്ടാകുന്ന വര്‍ദ്ധനവാണ് പ്രധാന വെല്ലുവിളിയാവുക. അസംസ്‌കൃത എണ്ണവില 100 ഡോളര്‍ പിന്നിട്ടിരിക്കുകയാണ്. ഇത് പെട്രോള്‍ ഡീസല്‍ വിലയില്‍ 12 മുതല്‍ 14 രൂപവരെ വര്‍ദ്ധനവിന് കാരണമാകും. രാജ്യത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഭാഗമായി കഴിഞ്ഞ കുറച്ച്‌ നാളുകളായി ഇന്ധനവിലയില്‍ മാറ്റം വരുത്തിയിട്ടില്ല. അതേസമയം, തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വില വര്‍ദ്ധനവ് പ്രതീക്ഷിച്ചിരുന്ന രാജ്യത്ത് പുതിയ പ്രതിസന്ധിയുണ്ടാക്കുന്ന വര്‍ദ്ധനവ് വലിയൊരു തിരിച്ചടിയാകും. ഇന്ധനവിലയിലുണ്ടാകുന്ന …

Read More »

ഇവാന്‍ ഡ്രെസ്സിങ് റൂമിലെത്തി ഞങ്ങളെ അഭിനന്ദിച്ചു; ഹൈദരാബാദ് പരിശീലകന്‍ പറയുന്നു

ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സൂപ്പര്‍ ലീ​ഗിന്റെ പ്ലേ ഓഫിലേക്ക് യോ​ഗ്യത നേടി ഹൈദരാബാദ് എഫ്സി. ഇന്നലെ നടന്ന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചതോടെയാണ് ഹൈദരാബാദ് ടോപ് ഫോര്‍ ഉറപ്പിച്ചത്. കഴിഞ്ഞ സീസണില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട പ്ലേ ഓഫ് സ്ഥാനം ഇക്കുറി ഏറ്റവുമാദ്യം ഉറപ്പിച്ചാണ് ഹൈദരബാദ് കൈയ്യടി നേടിയത്. മത്സരശേഷം പ്ലേ ഓഫ് യോ​ഗ്യത എല്ലാ കളിക്കാര്‍ക്കും സ്റ്റാഫം​ഗങ്ങള്‍ക്കുമായി സമര്‍പ്പിച്ചിരിക്കുകയാണ് ഹൈദരാബാദ് പരിശീലകന്‍ മനോലോ മാര്‍ക്വെസ്. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിലാണ് …

Read More »

സ്വര്‍ണ വില കുതിച്ചുകയറി; ഇന്ന് ഒറ്റയടിക്കു കൂടിയത് 680 രൂപ…

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 680 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,480 രൂപ. ഗ്രാമിന് 85 രൂപ കൂടി 4685ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. റഷ്യന്‍ യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ചതോടെ രാജ്യാന്തര തലത്തില്‍ ഓഹരി വിപണിയിലുണ്ടായ ഇടിവാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. മൂലധന വിപണി തകര്‍ന്നതോടെ നിക്ഷേപകര്‍ സുരക്ഷിതമാര്‍ഗം എന്ന നിലയില്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞെന്നാണ് വിലയിരുത്തല്‍.

Read More »