Breaking News

Sports

ഐപിഎല്ലില്‍ ഇന്ന് ധോണിയും കൊഹ്‌ലിയും നേർക്കുനേർ…

ഐപിഎല്ലില്‍ ഇന്ന് എം എസ് ധോണിയും വിരാട് കോഹ്‌ലിയും നേര്‍ക്കുനേര്‍. വൈകിട്ട് ഏഴരയ്ക്ക് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം. മുംബൈ ഇന്ത്യന്‍സിനെതിരെ അത്ഭുത വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ. അതേസമയം ആര്‍സിബിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സിനെതിരെ നാണംകെട്ട് തോറ്റതിന്റെ ക്ഷീണം മാറ്റണം. ക്യാപ്റ്റന്‍സി വിവാദങ്ങളും കഴിഞ്ഞ കളിയിലെ പരാജയവും ഒക്കെ ഉണ്ടെങ്കിലും കോഹ്ലി ഓപ്പണിംഗില്‍ തന്നെ തുടരുമെന്നാണ് സൂചന.

Read More »

‘ബാറ്റ്‌സ് മാന്‍’ പുറത്തായി, ഇനിമുതല്‍ ‘ബാറ്റെര്‍’ ഇറങ്ങും; ക്രിക്കറ്റില്‍ പുതിയ നിയമ പരിഷ്‌ക്കാരം…

ക്രിക്കറ്റില്‍ ബാറ്റ് ചെയ്യുന്ന ആളെ പതിവായി വിളിച്ചിരുന്ന ബാറ്റ്‌സ് മാന്‍ എന്ന പ്രയോഗം ഇനി മുതല്‍ ഇല്ല. പകരം ബാറ്റെര്‍ എന്ന് അറിയപ്പെടും. ക്രിക്കറ്റില്‍ ലിംഗസമത്വം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ക്രിക്കറ്റിലെ നിയമങ്ങള്‍ക്ക് രൂപം നല്‍കുന്ന മാരിബോണ്‍ ക്രിക്കറ്റ് ക്ലബ് (എം സിസി) അറിയിച്ചു. വനിതാ ക്രിക്കറ്റ് മത്സരങ്ങളുടെ എണ്ണവും ജനപ്രീതിയും വര്‍ധിച്ച സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. 2017 ല്‍ വനിതാ ലോകകപ് ഫൈനലില്‍ ഇന്‍ഗ്ലന്‍ഡ് ഇന്‍ഡ്യയെ …

Read More »

പഞ്ചാബ് താരം ദീപക് ഹൂഡയ്‌ക്കെതിരെ ബിസിസിഐ അന്വേഷണം; പ്രശ്നമായത് സമൂഹമാധ്യമങ്ങളിലെ പോസ്റ്റ്…

ഐപിഎല്‍ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ ഉള്ളം കയ്യിലുണ്ടായിരുന്ന വിജയം അവസാന നിമിഷം കൈവിട്ട പഞ്ചാബിന് പിന്നെയും തിരിച്ചടി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന് മുന്നോടിയായി പഞ്ചാബ് കിങ്സ് താരം ദീപക് ഹൂഡ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രം വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. താരത്തിന് എതിരെ ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം നടത്തും. രാജസ്ഥാനെതിരായ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പ് ദീപക് ഹൂഡ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച തന്റെ ഫോട്ടോയും അടിക്കുറിപ്പുമാണ് …

Read More »

ഐ.പി.എല്ലിനെ കുലുക്കി വീണ്ടും കോവിഡ്​; ടി.നടരാജന്‍​ ​പോസിറ്റീവ്​, ഇന്നത്തെ മത്സരം​ ആശങ്കയില്‍…

ഇന്ത്യയിലെ കോവിഡ്​ രൂക്ഷതകാരണം ടൂര്‍ണമെന്‍റ്​ ​യു.എ.ഇയിലേക്ക്​ മാറ്റിയിട്ടും പിടിവിടാതെ കോവിഡ്​. സണ്‍റൈസേഴ്​സ്​ ഹൈദരാബാദിന്‍റെ പേസ്​ ബൗളര്‍ ടി. നടരാജന്​ കോവിഡ്​ പോസിറ്റീവായതായി ടീം വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ ബുധനാഴ്ച​ നടക്കാനിരുന്ന സണ്‍റൈസേഴ്​സ്​ ഹൈദരാബാദ്​-ഡല്‍ഹി കാപ്പിറ്റല്‍സ്​ മത്സരം അനിശ്ചിതത്വത്തിലായി. മത്സരത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട്​ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. നടരാജനോടൊപ്പം ആള്‍റൗണ്ടര്‍ വിജയ്​ ശങ്കര്‍, ടീം മാനേജര്‍ വിജയ്​ കുമാര്‍ അടക്കമുള്ള ആറുപേരെ ഐസൊലേഷനിലാക്കിയിട്ടുണ്ട്​.

Read More »

ഐപിഎല്‍ മത്സരം; സമ്മര്‍ദ്ദം സഹിക്കാന്‍ പറ്റുന്നില്ല, പാതിവഴിയില്‍ കോഹ്‌ലിയുടെ നായകസ്ഥാനം തെറിക്കുമോ?

ഐപിഎല്‍ മത്സരത്തിന്റെ സീസണിന് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകസ്ഥാനം ഒഴിയുമെന്ന് നേരത്തെ തന്നെ നായകന്‍ വിരാട് കോഹ്ലി വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിയുമെന്ന് കോഹ്ലി പറഞ്ഞതിന് പിന്നാലെയാണ് ആര്‍സിബിയുടെ നായകസ്ഥാനവും ഒഴിയുകയാണെന്ന് കോഹ്ലി പ്രഖ്യാപിച്ചത്. ആദ്യ പാദത്തില്‍ ശ്രദ്ധേയ പ്രകടനം നടത്തിയ കോലിക്കും സംഘത്തിനും രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ത്തന്നെ കാലിടറിയിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 92 റണ്‍സിന് ഓള്‍ഔട്ടായ ആര്‍സിബി …

Read More »

ഐ.പി.എല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്​ സഞ്​ജുവിന്​ പിഴ…

ചൊവ്വാഴ്ച പഞ്ചാബ്​ കിങ്​സിനെതിരായ ഐ.പി.എല്‍ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ രാജസ്​ഥാന്‍ റോയല്‍സ്​ നായകന്‍ സഞ്​ജു സാംസണിന്​ പിഴ.​ഐ.പി.എല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്​ 12 ലക്ഷം രൂപയാണ്​ സഞ്​ജുവിന്​ പിഴയിട്ടത്​. അവസാന ഓവറിലെ കാര്‍ത്തിക്ക്​ ത്യാഗിയുടെ മാരകമായ ബൗളിങ്​ മികവില്‍ പഞ്ചാബിനെ റോയല്‍സ്​ രണ്ടുറണ്‍സിന്​ തോല്‍പിച്ചിരുന്നു. അവസാന ഓവറില്‍ വെറും നാലുറണ്‍സ് മതിയായിരുന്ന പഞ്ചാബ്​ എളുപ്പം വിജയിക്കുമെന്നായിരുന്നു കരുതിയത്​. എന്നാല്‍ യു.പിക്കാരനായ 20കാരന്‍ ഉജ്വല ബൗളിങ്ങിലൂടെ കളിതിരിച്ചു. 11.5 ഒാവറില്‍ …

Read More »

ഐപിഎല്‍ 2021: പഞ്ചാബിനെതിരെ രാജസ്ഥാന് രണ്ട് റണ്‍സിന്റെ തകര്‍പ്പന്‍ ജയം…

ഐപിഎല്‍ രണ്ടാം പാദത്തില്‍ പഞ്ചാബിനെതിരെ രാജസ്ഥാന് തകര്‍പ്പന്‍ ജയം. രാജസ്ഥാന്‍ റോയല്‍സിനെതിരെ രണ്ട് റണ്‍സിനായിരുന്നു പഞ്ചാബിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 185 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. അവസാന ഓവറില്‍ നാല് റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ കാര്‍ത്തിക് ത്യാഗിയുടെ അവസാന ഓവറില്‍ ഒരു റണ്‍സെടുക്കാനേ പഞ്ചാബിന് സാധിച്ചുള്ളൂ. മത്സരത്തില്‍ മികച്ച …

Read More »

‘നിരാശയില്‍ തിളങ്ങി മിതാലി’; ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരെ ഇന്ത്യക്ക് പരാജയം…

ഇന്ത്യന്‍ വനിതാ ഏകദിന ടീം ക്യാപ്റ്റന്‍ മിതാലി രാജിന് മറ്റൊരു റെക്കോര്‍ഡ് കൂടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ വനിതാ താരമായിരിക്കുകയാണ് മിതാലി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ 61 റണ്‍സ് നേടിയതോടെയാണ് മിതാലിയെ തേടി നേട്ടമെത്തിയത്. താരത്തിന്റെ തുടര്‍ച്ചയായ അഞ്ചാം അര്‍ധ സെഞ്ചുറി കൂടിയായിരുന്നത്. വനിതാ ക്രിക്കറ്റില്‍ നിലവിലെ റണ്‍വേട്ടകാരിയാണ് മിതാലി. മിതാലി അര്‍ധ സെഞ്ചുറി നേടിയെങ്കിലും ടീം പരാജയപ്പെട്ടു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ …

Read More »

‘ബാംഗ്ലൂരിന്റെ നായക സ്ഥാനം ഒഴിയുമെന്നാണ് കരുതിയത്, രാജി പ്രഖ്യാപിച്ച സമയം ശരിയായില്ല’; കോഹ്ലിക്കെതിരെ വിമര്‍ശനം ശക്തം…

ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ക്യാപ്റ്റന്‍ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്ന വിരാട് കോഹ്ലി പ്രഖ്യാപിച്ചത് ആരാധകര്‍ക്ക് വലിയ ഞെട്ടലായിരുന്നു. കോഹ്ലി ടി20 നായകസ്ഥാനം ഒഴിയുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ജോലിഭാരം കുറക്കുന്നതിന് വേണ്ടിയാണ് ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതെന്ന് പ്രഖ്യാപിച്ച താരം ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. ജോലിഭാരം കണക്കിലെടുത്ത് കോഹ്ലി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായക സ്ഥാനം ഒഴിയുമെന്നാണ് താന്‍ പ്രതീക്ഷിച്ചതെന്ന് …

Read More »

സുരക്ഷാ ഭീഷണി: ടോസ്സിന് മിനിറ്റുകള്‍ക്ക് മുമ്ബ് പാക് പര്യടനം ഉപേക്ഷിച്ച്‌ ന്യൂസിലന്‍ഡ്…

സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി പരമ്ബരയിലെ ആദ്യ മത്സരത്തിന്റെ ടോസ്സിന് മിനിറ്റുകള്‍ക്ക് മുമ്ബ് പാകിസ്താന്‍ പര്യടനത്തില്‍ നിന്ന് പിന്മാറി ന്യൂസിലാന്‍ഡ്. ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ നല്‍കിയ സുരക്ഷാ മുന്നറിയിപ്പ് അനുസരിച്ചാണ് പിന്‍മാറ്റമെന്ന് കിവീസ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ന്യൂസിലാന്‍ഡ് താരങ്ങള്‍ എത്രയും വേഗം പാക്കിസ്ഥാന്‍ വിടുമെന്നും ബോര്‍ഡ് വ്യക്തമാക്കി. മൂന്ന് ഏകദിനങ്ങളും രണ്ട് ടി-20 മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉണ്ടായിരുന്നത്. 18 വര്‍ഷത്തിന് ശേഷമാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലെത്തിയത്. സെപ്റ്റംബര്‍ 17 മുതല്‍ …

Read More »