Breaking News

World

നാളെ ഇടിയോട് കൂടിയ കനത്ത മഴയ്ക്കു സാധ്യത : ജാഗ്രതാ മുന്നറിയിപ്പ്

യുഎഇയില്‍ ചില മേഖലകളില്‍ നാളെ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ്. തീരദേശമേഖലകളില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മറ്റിടങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ചിലയിടങ്ങളില്‍ ഇടിയോടു കൂടി കനത്ത മഴ പ്രതീക്ഷിക്കാം. ശക്തമായ കാറ്റിനും സാധ്യത. ഒമാനില്‍ പൊതുവെ മൂടിയ കാലാവസ്ഥ ആയിരിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീരദേശമേഖലകളില്‍ മൂടല്‍മഞ്ഞിനും …

Read More »

ദുരന്ത ഭൂമിയായി ഇറ്റലി; ലോകത്ത് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവന്‍ പൊലിഞ്ഞത് ഇറ്റലിയില്‍; 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത്….

കൊറോണ വൈറസ് മഹാമാരിയില്‍ ലോകത്ത് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവന്‍ പൊലിഞ്ഞത് ഇറ്റലിയില്‍. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മാത്രം മരിച്ചത് 969 ആളുകളാണ്. കൊറോണ മൂലം ഒരു രാജ്യത്ത് 24 മണിക്കൂറിനിടെ മരിക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ കോവിഡ്-19 രോഗ ബാധ മൂലം ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 9134 കടന്നു. 5909 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം 86,498 ആയതായാണ് …

Read More »

ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍…

ഒമാനില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ദോഫാര്‍, തെക്കന്‍ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളില്‍ ദൂരക്കാഴ്ചക്കു തടസ്സം ഉണ്ടാകുവാനും സാധ്യതയുള്ളതായി അറിയിച്ചിട്ടുണ്ട്. മത്സ്യബന്ധന തൊഴിലാളികള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം. വാഹനങ്ങള്‍ മലവെള്ളപ്പാച്ചില്‍ മുറിച്ചു കടക്കുന്നത് സുരക്ഷാ നിര്‍ദേശം അനുസരിച്ച്‌ ആയിരിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. അല്‍ റഹ്മ ന്യൂന മര്‍ദ്ദത്തിന്റെ ഫലമായി ഞായറാഴ്ച മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ …

Read More »

30,000 പേര്‍ക്ക് കൊവിഡ്-19 പോസിറ്റീവ് കണ്ടെത്തിയെന്ന് മൈക്ക് പെന്‍സ്..!!

അമേരിക്കയില്‍ കൊറോണ വൈറസിനായി 254,000 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയെന്നും, കിട്ടിയ ഫലങ്ങളനുസരിച്ച്‌ 30,000ത്തിലധികം പേര്‍ക്ക് വൈറസ് പോസിറ്റീവ് ആണെന്ന്കണ്ടെത്തുകയും ചെയ്തെന്ന് വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് ഞായറാഴ്ച പറഞ്ഞു. ടെസ്റ്റുകളുടെ ബാക്ക്‌ലോഗ് ആഴ്ചാവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വൈറ്റ് ഹൗസിലെ കൊറോണ വൈറസ് ടാസ്ക് ഫോഴ്സില്‍ അദ്ദേഹം പറഞ്ഞു.

Read More »

കൊറോണ വൈറസ്; മനുഷ്യര്‍ക്കു മാത്രമല്ല നായകള്‍ക്കും കോവിഡ് വരാം, ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം വരാന്‍ സാദ്ധ്യത കൂടുതലാണ്..

ലോകമൊട്ടാകെ ഭീതിയിലാഴ്ത്തിയാണ് കൊറോണ വൈറസ് വ്യാപിക്കുന്നത്. ചെെനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട രോഗം ലോകത്താകമാനം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ മനിഷ്യനില്‍ മാത്രമായിരുന്നു കൊറോണ വെെറസ് സ്ഥിരീകരിച്ചിരുന്നത്. ഇപ്പോഴിതാ വളര്‍ത്തുഗങ്ങള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഹോങ്ക്കോംഗിലാണ് വളര്‍ത്തുനായയ്ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പോക്ക് ഫു ലാം പ്രദേശത്തെ നായയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ പ്രദേശത്തു നിന്നുതന്നെ മറ്റൊരു വര്‍ഗത്തില്‍പ്പെട്ട നായയയ്ക്കും കോവിഡ് സ്ഥിരീകരിച്ചതായാണ് പുറത്തുവരുന്ന വിവരം. നായയ്ക്ക് കൊറോണ രോഗം ബാധിച്ചിട്ടുണ്ടോ …

Read More »

താമസ വിസയുള്ള വിദേശികള്‍ക്കും യു.എ.ഇയില്‍ ഇനി പ്രവേശിക്കാനാവില്ല…

യു.എ.ഇ താമസവിസയുള്ള വിദേശികള്‍ക്കും പ്രവേശന വിലക്കേര്‍പ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ വിലക്ക് നിലവില്‍ വരുന്നതാണ്. അവധിക്ക്​ നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍ ഇനി ഒരു അറിയിപ്പുണ്ടാവുന്നതു വരെ യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയില്ല. എല്ലാത്തരം വിസക്കാര്‍ക്കും വിലക്ക് ബാധകമാണ്. ഇപ്പോള്‍ വിദേശത്തുള്ള താമസ വിസക്കാര്‍ക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ശേഷം യു.എ.ഇ യില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൊറോണ വൈറസ് പടരുന്നതിന്‍റെ …

Read More »

ലോകം മുഴുവന്‍ ​കൊറോണ ഭീതിയില്‍; വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്‌ത വുഹാനിലെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്…

ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാനിലാണ്. ചൈനയില്‍ മാത്രം മൂവാരത്തിലധികം ആളുകള്‍ രോഗം ബാധിച്ച്‌ മരിച്ചു. എണ്‍പതിനായിരത്തിലധികം ആളുകള്‍ക്ക് വൈറസ് ബാധിച്ചു. കൂടാതെ ചൈനയില്‍ നിന്ന് നൂറ്റമ്പതോളം രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയും ചെയ്തു. ഫലപ്രദമായ വാ‌ക്സിന്‍ കണ്ടെത്താത്തതിനാല്‍ ഇപ്പോഴും രാജ്യങ്ങള്‍തോറും രോഗം പടന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ സാഹചര്യത്തില്‍ വുഹാനിലെ ഇപ്പോഴത്തെ അവസ്ഥയാണ് ലോക രാജ്യങ്ങള്‍ ആശ്ചര്യത്തോടെ നോക്കുന്നത്. വുഹാനില്‍ മരണങ്ങള്‍ കുറഞ്ഞിരിക്കുന്നു. പുതുതായി …

Read More »

കോവിഡ് 19; സൗദിയില്‍ ജുമുഅ, ജമാഅത്ത്​ നമസ്​കാരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം..

ലോകമെമ്പാടും കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ മക്കയിലും മദീനയിലും ഒഴികെ സൗദി അറേബ്യയിലെ മുഴുവന്‍ പള്ളികളിലും വെച്ചുള്ള ജമുഅ, ജമാഅത്ത്​ നമസ്​കാരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സൗദി പണ്ഡിത സഭ തീരുമാനിച്ചു. രാജ്യവാസികള്‍ സ്വന്തം താമസസ്ഥലങ്ങളില്‍ നമസ്​കാരം നിര്‍വഹിക്കാനും പണ്ഡിത സഭ നിര്‍ദേശം നല്‍കി. മക്കയിലെയും മദീനയിലെയും ഹറമുകളില്‍ മാത്രം ജുമുഅ, ജമാഅത്ത്​ നമസ്​കാരങ്ങള്‍ നടക്കും.

Read More »

കൊറോണ വൈറസ്; ഇറ്റലിയില്‍ മരുന്ന്​ ക്ഷാമം രൂക്ഷമാകുന്നു: 80 കഴിഞ്ഞവര്‍ക്ക്​ ചികിത്സയില്ല…

ഇറ്റലിയില്‍ കോവിഡ്​-19 ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ധിച്ചുവരുന്നതോടെ രൂക്ഷമായ മരുന്ന്​ ക്ഷാമം നേരിടുന്നു. ഇറ്റലിയില്‍​ കോവിഡ്-19​ ബാധിച്ചവരുടെ എണ്ണം 27,980 കടന്നു. രോഗബാധിത​രുടെ എണ്ണം ​ക്രമാതീതമായതോടെ 80 വയസുകഴിഞ്ഞ രോഗികളെ അവഗണിച്ച്‌​ പ്രായം കുറഞ്ഞവര്‍ക്ക്​ ചികിത്സാ മുന്‍ഗണന നല്‍കണമെന്ന് സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങള്‍ക്ക്​ നിര്‍ദേശം നല്‍കി എന്നാണ്​ റിപ്പോര്‍ട്ട്​. 80 വയസുകഴിഞ്ഞ അതിതീവ്ര പരിചരണം ആവശ്യമുള്ള രോഗികളെ ഡോക്​ടര്‍മാര്‍ ഒഴിവാക്കുന്നുവെന്നാണ്​ ഒരു പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട്​ ചെയ്​തത്​. ആശുപത്രികളിലും താല്‍ക്കാലിക ​ആരോഗ്യ …

Read More »

ഭാര്യയ്ക്ക് ഭര്‍ത്താവിന്‍റെ വക സ്‌പെഷ്യല്‍ വിഭവം; വിളമ്പിയ പാത്രത്തില്‍ കൈയും വിരലുകളും; പിന്നീട് നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍…

മനുഷ്യ മാംസം പാകം ചെയ്ത് വിളമ്പിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. യുവാവ് പാചകം ചെയ്ത് അത്താഴത്തിനു വിളമ്പിയ വിഭവത്തില്‍ മനുഷ്യ മാംസവും കൈയും വിരലും കണ്ട് ഞെട്ടിയ ഭാര്യ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ന്യൂസ് 22 പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം ശ്മശാനത്തില്‍ നിന്ന് മൃതദേഹ ഭാഗങ്ങള്‍ വെട്ടിയെടുത്ത് കവറിലാക്കി കൊണ്ടുവന്നാണ് യുവാവ് പാചകം …

Read More »