പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ പോയ രണ്ട് വിദ്യാര്‍ഥിനികള്‍ ഓട്ടോയില്‍ നിന്ന് ചാടി പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്ബതിന് പ്രസ് ക്ലബ് ജങ്ഷനില്‍ നിന്ന് മേല്‍പറമ്ബ് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയിലാണ് വിദ്യാര്‍ഥിനികള്‍ ചെമ്മനാട്ടേക്ക് കയറിയത്. ചെമ്മനാട് എത്തിയപ്പോള്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താത്തതിനെ തുടര്‍ന്ന് ഭയന്ന കുട്ടികള്‍ ഓട്ടോയില്‍നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഇരുവരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കുട്ടികള്‍ യൂണിഫോം ധരിക്കാത്തതിനാല്‍ മേല്‍പറമ്ബിലേക്കായിരിക്കുമെന്ന് കരുതിയാണ് ഓട്ടോ നിര്‍ത്താതിരുന്നതെന്ന് …
Read More »ബോട്ട് മറിഞ്ഞ് 16 മരണം; നിരവധി പേരെ കാണാനില്ല; 187 പേരെ രക്ഷപെടുത്തി…
ലിബിയയില്‍ ബോട്ട് മറിഞ്ഞ് 16 മരണം. അനധികൃത കുടിയേറ്റക്കാരുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേരെ കാണാതായിട്ടുണ്ട്. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. 187 പേരെ രക്ഷപെടുത്തിയതായി ലിബിയന്‍ തീരരക്ഷാ സേന അറിയിച്ചു. 2011ല്‍ ഗദ്ദാഫി ഭരണം അവസാനിച്ച ശേഷം കടുത്ത ആഭ്യന്തര കലാപവും ആക്രമണങ്ങളും കൊണ്ട് പൊറുതി മുട്ടിയ ലിബിയന്‍ ജനത വന്‍ തോതില്‍ രാജ്യത്ത് നിന്ന് പലായനം തുടരുകയാണ്. മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപ്പിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നവരുടെ …
Read More »സ്‌കൂളില്‍ പോകാനാകാതെ അഫ്ഗാനിലെ പെണ്‍കുട്ടികള്‍: വിദ്യാഭ്യാസത്തിന് അവകാശമുണ്ടെന്നും സ്‌കൂള്‍ തുറക്കണമെന്നും ആവശ്യം…
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന ക്രൂരതകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാനിലെ സ്ത്രീകളും പെണ്‍കുട്ടികളും. താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ കഴിഞ്ഞ രണ്ട് മാസമായി രാജ്യത്തെ പെണ്‍കുട്ടികള്‍ സ്‌കൂളുകളില്‍ പോയിട്ടില്ലെന്നും സ്‌കൂളുകള്‍ എത്രയും വേഗം തുറന്ന് പ്രവര്‍ത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം ബല്‍ഖ്, കുണ്ഡൂസ്, സര്‍-ഇ-പുള്‍ എന്നീ മൂന്ന് മേഖലകളിലെ സ്‌കൂളുകള്‍ മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടി തുറന്ന് പ്രവര്‍ത്തിക്കുന്നത്. കാബൂളിലും മറ്റ് മേഖലകളിലും എല്ലാ സ്‌കൂളുകളും പഴയത് പോലെ തുറന്ന് …
Read More »BREAKING NEWS : ഉത്രാ കൊലപാതകം: വധശിക്ഷയില്ല, സൂരജിന് ജീവപര്യന്തം തടവ് – അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി…
അഞ്ചല്‍ സ്വദേശി ഉത്രയെ മൂര്‍ഖന്‍ പാമ്ബിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ അപൂര്‍വങ്ങളില്‍ അപൂര്‍വും അതിക്രൂരവുമായ കേസില്‍ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലം ആറാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് ശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. പാമ്ബിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടാന്‍ പോകുന്ന ആദ്യത്തെ പ്രതിയാണ് സൂരജ്. ഉത്ര മരിച്ച് ഒരു വര്‍ഷം …
Read More »പ്രണയാഭ്യര്‍ഥന എതിര്‍ത്തതില്‍ പ്രതികാരം ; എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി…
പ്രണയാഭ്യര്‍ഥന വീട്ടുകാര്‍ എതിര്‍ത്ത പകയെ തുടര്‍ന്ന് 14 കാരിയായ കബഡി താരത്തെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് തെരുവിലിട്ട് കുത്തിക്കൊലപ്പെടുത്തി. പുണൈയിലെ ബിബ്‌വേവാഡി പ്രദേശത്ത് ചൊവ്വാഴ്ച വൈകീട്ടാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കബഡി പരിശീലനത്തിനായി പോകുമ്ബോള്‍ ബൈക്കിലെത്തിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. ചൊവ്വാഴ്ച വൈകുന്നേരം 5.45ഓടെയാണ് സംഭവം. ബിബ്‌വേവാഡി പ്രദേശത്തെ കബഡി പരിശീലന കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി. …
Read More »ഉത്ര വധക്കേസില്‍ പ്രതി സൂരജിനെതിയുള്ള വിധി അൽപ്പസമയത്തിനകം…
കേരളത്തെ നടുക്കിയ ഉത്ര വധക്കേസില്‍ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് മനോജ് ഇന്ന് വിധി പറയും. പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. രണ്ട് വര്‍ഷത്തെ വിചാരണക്കു ശേഷമാണ് സൂരജിനെ കോടതി കുറ്റക്കാരനെന്ന് വിധിച്ചത്. ഏറ്റവും കൂടിയ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. അപൂര്‍വത്തില്‍ അപൂര്‍വമായ കേസാണ് ഇതെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു. 2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍വീട്ടില്‍ ഉത്രയെ (25) സ്വന്തംവീട്ടില്‍ മരിച്ചനിലയില്‍ …
Read More »കല്‍ക്കരി ഉല്‍പ്പാദനം ഒരാഴ്ചയ്ക്കുള്ളില്‍ 2 ദശലക്ഷം ടണ്ണായി വര്‍ധിപ്പിക്കാന്‍ നിര്‍ദേശം…
രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിദിന ഉല്‍പ്പാദനം 1.94 ദശലക്ഷം ടണ്ണില്‍ നിന്ന് 2 ദശലക്ഷം ടണ്ണായി ഒരാഴ്ചക്കുള്ളില്‍ വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. ഒരു മാസത്തിനുള്ളില്‍ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. കല്‍ക്കരി മുഖ്യ ഇന്ധനമായി ഉപയോഗിക്കുന്ന താപനിലയങ്ങളും റെയില്‍വേയും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പല താപനിലയങ്ങളും ഇതോടകം അടച്ചുപൂട്ടി. കല്‍ക്കരി ക്ഷാമത്തിന് നിരവധി കാരണങ്ങളുണ്ടെന്നും …
Read More »ഭാരവാഹി പട്ടികയില്‍ ഞാനും ഉമ്മന്‍ചാണ്ടിയും ഒരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ല- രമേശ് ചെന്നിത്തല…
കെ.പി.സി.സി ഭാരവാഹിപ്പട്ടിക വൈകാന്‍ കാരണം താനും ഉമ്മന്‍ ചാണ്ടിയുമല്ലെന്ന് രമേശ് ചെന്നിത്തല. ഒറ്റക്കെട്ടായി പോകേണ്ട സാഹചര്യമാണ് ഇപ്പോള്‍. ലിസ്റ്റ് ചോദിച്ചു, അത് നല്‍കി. അല്ലാതെ ഞങ്ങളുടെ സമ്മര്‍ദത്തില്‍ പട്ടിക വൈകിയെന്ന വാദം തെറ്റാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഹൈക്കമാന്‍ഡുമായി ചോദിച്ച് തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുമോയെന്ന കാര്യം അറിയില്ല, ഞങ്ങളോട് ചോദിക്കാതെ മാറ്റം വരുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. രമേശ് ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി പുനസംഘടനയില്‍ ഇത്തവണ വൈസ് …
Read More »പട്ടാപ്പകല്‍ ഒന്നരലക്ഷം തട്ടിയെടുത്ത പ്രതിയെ അറസ്റ്റ് ചെയ്തു…
സ്വര്‍ണപ്പണയം എടുക്കാന്‍ എത്തിയ ആളില്‍നിന്ന് പട്ടാപ്പകല്‍ ഒന്നരലക്ഷം രൂപ ബലമായി പിടിച്ചുപറിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണപ്പണയം എടുത്ത് കൊടുക്കപ്പെടും എന്ന പേരില്‍ എറണാകുളത്ത് കടവന്ത്രയിലുള്ള ‘ഗോള്‍ഡ് പോയന്റ്’ എന്ന സ്ഥാപനത്തിന്റെ പത്രപരസ്യം കണ്ട് പ്രതികളായ മോനിപ്പള്ളി കൊക്കരണി ഭാഗം സ്വദേശി ജെയിസ് ബേബി (26), കോതനല്ലൂര്‍ സ്വദേശി സജി പൈലി (35), മാഞ്ഞൂര്‍ സൗത്ത് സ്വദേശി ജോബിന് (23) എന്നിവര്‍ ഗൂഢാലോചന നടത്തി. കുറവിലങ്ങാട് അര്‍ബന്‍ …
Read More »ഫേസ്ബുക്കിന് പിന്നാലെ ജിമെയിലും: രാജ്യത്ത് ജി മെയില്‍ സേവനം തകരാറില്‍…
രാജ്യത്ത് ഗൂഗിളിന്റെ ഇമെയില്‍ സര്‍വീസായ ജിമെയില്‍ തകരാറിലായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉപയോക്താകള്‍ക്ക് മെയില്‍ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നില്ല. സംഭവത്തെ തുടര്‍ന്ന് ജോലികള്‍ തടസപ്പെടുന്നതായി വിവിധയിടങ്ങളില്‍ നിന്നും പരാതികള്‍ ഉയരുന്നുണ്ട്. സര്‍വറിന് തകരാര്‍ ഉള്ളതായും ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നുമാണ് ചിലരുടെ പരാതികള്‍. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഗൂഗിള്‍ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. ഈ മാസം ആദ്യം ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വിവിധ സാമൂഹികമാധ്യമങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. ആറു മണിക്കൂര്‍ നേരമാണ് ഉപയോക്താക്കള്‍ക്ക് …
Read More »