സംസ്ഥാനത്ത് ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗത്തിനുള്ള റേഷന്‍ കാര്‍ഡിന്റെയും ഓണക്കിറ്റിന്റെറയും വിതരണോദ്ഘാടനം മന്ത്രി ജി.ആര്. അനില്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഇല്ലാത്ത ഒരാള്‍ പോലുമുണ്ടാകരുതെന്നാണ് സര്‍ക്കാറിെന്റ നയമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെറ ഭാഗമായാണ് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ക്ക് അതിവേഗത്തില്‍ അവ നല്‍കുമെന്നും മന്ത്രി പറഞ്ഞു. സാമൂഹികനീതി വകുപ്പിന് കീഴിലെ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുമായുള്ള റേഷന്‍ കാര്‍ഡ് വിതരണമാണ് നടത്തിയത്. മന്ത്രി …
Read More »യുവതിയുടെ തുണിയുരിഞ്ഞും എടുത്തെറിഞ്ഞും ആള്‍ക്കൂട്ട ഭ്രാന്ത്; ഞെട്ടിപ്പിക്കുന്ന സംഭവം പാകിസ്താനില്‍ സ്വാതന്ത്ര്യ ദിനത്തില്‍ (വീഡിയോ)
സ്വാതന്ത്ര്യദിനത്തില്‍ പാര്‍ക്കില്‍ ഒത്തുകൂടിയ ആളുകള്‍ ആക്രമിച്ചുവെന്ന് യുവതിയുടെ പരാതി. മുന്നൂറിലധികം ആളുകളുള്ള ‘ഭ്രാന്തന്‍കൂട്ടം’ വസ്ത്രം വലിച്ചു കീറുകയും മുകളിലേക്ക് എടുത്തെറിയുകയും ചെയ്തുവെന്നാണ് പരാതി. പാകിസ്താനിലെ ലാഹോറില്‍ മിനാറെ പാകിസ്താന് സമീപം ഗ്രേറ്റര്‍ ഇഖ്ബാല്‍ പാര്‍ക്കിലാണ് സംഭവം നടന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ യുവതിയും ആറും സുഹൃത്തുക്കളും ചേര്‍ന്ന് ടിക്ടോക് വിഡിയോ ചിത്രീകരിക്കുകയായിരുന്നു. അതിനിടെ ആള്‍ക്കൂട്ടം ഇടപെടുകയും യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയുമായിരുന്നു. യുവതിയെ വായുവിലെറിഞ്ഞ് കളിച്ച ആള്‍ക്കൂട്ടം ആഭരണങ്ങളടക്കം മോഷ്ടിക്കുകയും ചെയ്തു. …
Read More »ഒളിമ്ബിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപിച്ചു…
ടോക്യോ ഒളിമ്ബിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയിലാക്കിയത്. ചൊവ്വാഴ്ച പനിയെ തുടര്‍ന്നാണ് പാനിപ്പത്തില്‍ നടന്ന സ്വീകരണ പരിപാടിക്കിടെ ജാവലിന്‍ ത്രോ താരം മടങ്ങിയിരുന്നു. ഡല്‍ഹിയില്‍ നിന്നും പാനിപ്പത്ത് വരെ ആറ് മണിക്കൂര്‍ സമയം നീണ്ടുനിന്ന കാര്‍ റാലിയിലായിരുന്നു താരം പങ്കെടുത്തത്. പാനിപ്പത്തില്‍ നടന്ന പരിപാടിക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ച താരം സ്റ്റേജില്‍ നിന്ന് ഇറങ്ങുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്ബും …
Read More »രാജ്യത്ത് 35,178 പേര്‍ക്ക് കൂടി കോവിഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തില്‍…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,178 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ 37,169 പേര് രോഗമുക്തി നേടി. 440 പേര് കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം 3,22,85,857 പേര്‍ക്കാണ് ഇതുവരെ കോവിഡ് പിടിപെട്ടത്. ഇതില്‍ 3,14,85,923 പേരും ഇതിനോടകം രോഗമുക്തരായി. 3,67,415 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ തുടരുന്നത്. 4,32,519 പേര്‍ക്കാണ് ഇതുവരെ ജീവന് നഷ്ടമായത്. കേരളത്തിൽ …
Read More »ഒരു മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഡീസല്‍ വില കുറച്ചു; ഇന്നത്തെ നിരക്ക് ഇങ്ങനെ…
സംസ്ഥാനത്ത് ഡീസലിന് വില 22 പൈസ കുറച്ചു. കൊച്ചിയിലെ ബുധനാഴ്ചത്തെ വില 94.49 രൂപയാണ്. കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഇന്ധനവില ഉയര്‍ന്നുനില്‍ക്കുകയാണ്. രാജ്യത്ത് ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്ബനികള്‍ക്ക് ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.84 രൂപയാണ് ബുധനാഴ്ചത്തെ നിരക്ക്. ഒരു ലിറ്റര്‍ ലിറ്റര്‍ ഡീസലിന് 89.87 രൂപയാണ്. അതിനിടെ തമിഴ്നാട് സര്‍ക്കാര്‍ പെട്രോളിന്റെ സംസ്ഥാന …
Read More »കാമുകിയെ വിവാഹം കഴിക്കുന്നതിനു വേണ്ടി കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍…
കൊല്ലം കൊട്ടിയത്ത് യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കൊട്ടിയം ഉമയനല്ലൂര്‍ മൈലാപ്പൂര് സ്വദേശിയായ 27 കാരിയെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് നിസാമാണ് കൊല നടത്തിയത്. പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാര്‍ രോഷാകുലരായി. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയാണ് സംഭവം. രാവിലെ ഭര്‍ത്താവ് നിസാമിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും യുവതി മരിച്ചിരുന്നു. യുവതി തൂങ്ങിമരിക്കാന്‍ ശ്രമിച്ചു …
Read More »സുനന്ദ പുഷ്കറിന്റെ മരണം: ശശി തരൂരിനെതിരെ കുറ്റം ചുമത്തുന്നതില്‍ ഇന്ന് നിര്‍ണായക വിധി…
സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ശശി തരൂര്‍ എംപിക്കെതിരായി കുറ്റം ചുമത്തുന്നതില്‍ വിധി ഇന്ന്. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കേസില്‍ ഇന്ന് വിധിപറയുക. ഇതിന് മുന്‍പ് വിധി പറയാനായി മൂന്ന് തവണ തീരുമാനിച്ചെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. ജൂലൈ 27നായിരുന്നു അവസാനമായി മാറ്റിയത്. കേസില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. 2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദ പുഷ്കറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് …
Read More »ഗംഗാനദി കരകവിഞ്ഞൊഴുകുന്നു; ബീഹാറിലെ രണ്ട് ഇടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു…
കനത്ത മഴയില്‍ ഗംഗാനദി കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ ബീഹാറിലെ രണ്ട് ഇടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇരുപത്തൊമ്ബത് സ്ഥലങ്ങളില്‍ വെള്ളപ്പൊക്കം കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ബീഹാറില്‍ ഇരുപത് സ്ഥലങ്ങളും ഉത്തര്‍പ്രദേശില്‍ അഞ്ച് സ്ഥലങ്ങളിലും അസമിലെ രണ്ട് സ്ഥലങ്ങളിലും ഝാര്‍ഖണ്ഡിലെയും പശ്ചിമബംഗാളിലെയും ഓരോ വീതം സ്ഥലങ്ങളിലുമാണ് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് അപകടഭീഷണി ഉയര്‍ത്തുന്നത്. യമുനനദിയിലേയും ഗംഗയുടെ വടക്കന്‍ പോക്ഷകനദികളിലേയും നിലയ്ക്കാത്ത ശക്തിയേറിയ ഒഴുക്കാണ് സ്ഥിതിഗതികള്‍ ഇത്രക്ക് രൂക്ഷമാകാന്‍ കാരണം. വരുന്ന രണ്ട് ദിവസങ്ങളിലായി …
Read More »ഐഎന്‍എസ് വിക്രാന്തില്‍ കയ്യൊപ്പ് ചാര്‍ത്തി കെല്‍ട്രോണ്‍; അഭിമാന നേട്ടവുമായി കേരളത്തിന്റെ സ്വന്തം കമ്പനി…
സമുദ്രപരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി രാജ്യത്തിന്റെ അഭിമാനമാകാന്‍ തയ്യാറെടുക്കുന്ന ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിര്‍മ്മിത വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തില്‍ കൈയ്യൊപ്പ് ചാര്‍ത്തി കെല്‍ട്രോണ്‍. കപ്പലുകളുടെ ഗതിനിയന്ത്രണത്തിനും വേഗത നിര്‍ണയിക്കുന്നതിനും ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ച് കടലിന്റെ ആഴം അളക്കുന്നതിനും സമുദ്രത്തിനടിയിലുള്ള സന്ദേശവിനിമയത്തിനുമുള്ള പ്രധാനപ്പെട്ട ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ നിര്‍മ്മിച്ചത് കെല്‍ട്രോണാണ്. തിരുവനന്തപുരം കരകുളത്തുള്ള കെല്‍ട്രോണിന്റെ സ്പെഷ്യല്‍ പ്രോഡക്ടസ് ഗ്രൂപ്പാണ് ഉപകരണങ്ങള്‍ വിക്രാന്തില്‍ സ്ഥാപിച്ചത്. കൊച്ചിയിലുള്ള എന്‍പിഒഎല്‍, തിരുവനന്തപുരം സി-ഡാക്ക് തുടങ്ങിയ സ്ഥാപനങ്ങള്‍ വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് …
Read More »പ്രധാന് മന്ത്രി ജന്‍ ധന് യോജന; 43 കോടി ജനങ്ങള്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങി…
പ്രധാന് മന്ത്രി ജന്‍ ധന് യോജന പദ്ധതിയിലൂടെ രാജ്യത്ത് 43 കോടിയോളം ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് ലഭിച്ചതായി റിപ്പോര്‍ട്ട്. പദ്ധതിയ്ക്ക് കീഴില്‍ 42.89 കോടി അക്കൗണ്ടുകളാണ് തുറന്നത്. ഇതില്‍ പകുതിയിലധികം ഗുണഭോക്താക്കളും സ്ത്രീകളാണ്. പിഎംജെഡിവൈ പദ്ധതി പ്രകാരം സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെ ഏത് ബാങ്ക് ശാഖകളിലൂടെയും അക്കൗണ്ട് തുറക്കാന്‍ കഴിയും. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് ഗുണഭോക്താക്കളില്‍ 23.76 കോടി പേരും സ്ത്രീകളാണ്. 28.57 കോടി ആളുകള്‍ ഗ്രാമ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. …
Read More »