Breaking News

NEWS22 EDITOR

പിതാവിന്‍റെ പാർട്ടിയുമായി യാതൊരു ബന്ധവുമില്ല; തന്‍റെ ഫാൻസുകാരെ പാർട്ടിയിൽ ഉൾപ്പെടുത്തരുത് ; ‘പാർട്ടിക്ക് വേണ്ടി തന്‍റെ പേരോ ചിത്രമോ ഉപയോ​ഗിച്ചാൽ കർശന നടപടി’…

അച്ഛന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തന്റെ പേരോ ഫോട്ടോയോ ‘വിജയ്‌ മക്കള്‍ ഇയക്കം’ എന്ന പേരോ ഉപയോഗിക്കാന്‍ പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കി തമിഴ് നടന്‍ വിജയ്. അച്ഛന്‍ തുടങ്ങിയ പാര്‍ട്ടി എന്ന കാരണത്താല്‍ തന്റെ ആരാധകര്‍ ആരും തന്നെ പാര്‍ട്ടിയില്‍ ചേരരുതെന്നും താരം അഭ്യര്‍ത്ഥിച്ചു. ‘അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയതായി ഇന്ന് മാദ്ധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കി. എനിക്ക് അതുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ല എന്ന് എന്റെ …

Read More »

സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കോവിഡ്; 26 മരണം; 5935 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗബാധ…

സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7699 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി തൃശൂര്‍ 900 കോഴിക്കോട് 828 തിരുവനന്തപുരം 756 എറണാകുളം 749 ആലപ്പുഴ 660 മലപ്പുറം 627 കൊല്ലം 523 കോട്ടയം …

Read More »

കാത്തിരിപ്പിന് വിരാമം ; മഹാമാരിയെ പിടിച്ചു നിർത്താൻ ഇന്ത്യയുടെ കൊവിഡ് വാക്‌സിൻ ഫെബ്രുവരിയിൽ എത്തും…

ഭാരത് ബയോടെക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ നിര്‍മ്മിക്കുന്ന കൊവിഡ് വാക്‌സിന്‍ (കൊവാക്‌സിന്‍ ) ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ പ്രതീക്ഷിച്ചതിനും മുന്നേ തന്നെ കൊവാക്‌സിന്‍ തയ്യാറാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനാണ് പറഞ്ഞതെന്ന് ദേശീയ മാദ്ധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഐ.സി.എം.ആറിന്റെ സഹായത്തോടെയാണ് മരുന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് കൊവാക്‌സിന്‍ വികസിപ്പിക്കുന്നത്. 2021ന്റെ രണ്ടാംപാദത്തില്‍ മാത്രമാകും വാക്‌സിന്‍ തയ്യാറാവുക എന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ എന്നാല്‍, …

Read More »

മൂന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ ഭർത്താവിന്‍റെ സുഹൃത്തിനൊപ്പം ഒളിച്ചോടി; ഒടുവിൽ യുവതിയ്ക്ക് സംഭവിച്ചത്…

മൂന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചേര്‍ത്തല തെക്ക് പഞ്ചായത്ത് സ്വദേശിയായ 29കാരിയും മുഹമ്മ ഗ്രാമപഞ്ചായത്ത് സ്വദേശിയായ 27കാരനുമാണ് പോലിസ് പിടിയിലായത്. 10 വയസില്‍ താഴെ പ്രായമുള്ള മൂന്നു കുഞ്ഞുങ്ങളെ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം പോയത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് യുവതിയുടെ ഭര്‍ത്താവ്. ഇയാളുടെ കൂട്ടുകാരനായ ഓട്ടോ ഡ്രൈവറിനൊപ്പമാണ് ഭാര്യ പോയത്.  ആശുപത്രിയില്‍ പോകുന്നെന്നു പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നുമിറങ്ങിയത്. പൊലീസ് …

Read More »

കൊല്ലത്തെ ഇലക്‌ട്രിക്ക് ചാര്‍ജിംങ്ങ് സ്‌റ്റേഷന്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും…

കെ.എസ്. ഇ .ബി ഓലയില്‍ സെക്ഷന്‍ ഓഫിസിനു കീഴിലുള്ള ജില്ലയിലെ ആദ്യത്തെ കെ.എസ്. ഇ .ബി ഇലക്‌ട്രിക് ചാര്‍ജിങ് സ്റ്റേഷന്റെ ഉദ്ഘാടനം 7നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 80 കിലോവാട്ട് സ്ഥാപിത ശേഷിയുള്ള ഈ സ്റ്റേഷനില്‍ ഒരേസമയം രണ്ടോ മൂന്നോ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാൻ സാധിക്കും. സംസ്ഥാനത്തുടനീളം ഇലക്‌ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള നോഡല്‍ ഏജന്‍സിയായി കെ.എസ്.ഇ.ബിയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒരു കിലോ വാട്ടിന് 75 രൂപയാണ് …

Read More »

കോവിഡ് വാക്സിന്‍ പരീക്ഷിണത്തിന് കേരളവും; പരീക്ഷണത്തിന് മൂന്ന് മെഡിക്കല്‍ കോളജുകൾ….

രാജ്യത്തെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ കേരളം പങ്കാളികളാകും. സിറം വാക്‌സിന്‍ പരീക്ഷണത്തിന് മൂന്ന് മെഡിക്കല്‍ കോളജുകളുമായി ചേര്‍ന്ന് സൗകര്യം ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട്. സംസ്ഥാനം കോവിഡ് വാക്സിന്‍ ക്ലനിക്കല്‍ ട്രയലിലാണ് സഹകരണത്തിന് തയ്യാറെടുക്കുന്നത്. കോവിഡ് വാക്സിന്‍ പരീക്ഷണം അവസാനഘട്ടത്തിലെത്തിയ സിറം ഇന്ത്യ ലിമിറ്റഡിന് ആവശ്യമായ സഹായമാണ് കേരളം ഒരുക്കുക. തൃശൂര്‍, തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രികളുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

Read More »

സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്; 28 മരണം ; 8206 പേർ രോ​ഗമുക്തരായി….

സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 8206 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം-1197 തൃശൂര്‍- 1114 കോഴിക്കോട്- 951 കൊല്ലം- 937 മലപ്പുറം- 784 ആലപ്പുഴ- 765 തിരുവനന്തപുരം- 651 കോട്ടയം- 571 പാലക്കാട്- 453 കണ്ണൂര്‍- 370 ഇടുക്കി- …

Read More »

എന്റെ നായികയാകാൻ പറ്റില്ലെന്ന് പറഞ്ഞവരുണ്ട്; അതിന്‍റെ പ്രധാന കാരണം അവരുടെ ഈ പേടിയാണ്; തുറന്ന് പറഞ്ഞ് ജഗദീഷ്…

മലയാള സിനിമയിലെ പകരം വയ്ക്കാനാവാത്ത താരങ്ങളിലൊരാളാണ് ജഗദീഷ്. ഇപ്പോഴിതാ സിനിമാരംഗത്ത് എല്ലാ കാലത്തും കൊമേഡിയന്‍മാരായ നായകന്‍മാര്‍ക്ക് നായികമാരെ കിട്ടാന്‍ പ്രയാസമാണെന്ന് തുറന്ന് പറയുകയാണ് താരം. തനിക്കും ഈ അവസ്ഥ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജഗതീഷിന്‍റെ വാക്കുകള്‍ ഇങ്ങനെ: ‘മലയാള സിനിമയില്‍ എന്റെ നായികയാകാന്‍ പറ്റില്ല എന്ന് പറഞ്ഞവരുണ്ട്. അതിന്റെ പ്രധാന കാരണം ഒരു കൊമേഡിയന്റെ നായികയായിട്ട് വീണ്ടും ഉയര്‍ന്ന നായികാപദവിയിലേക്ക് എത്താന്‍ പറ്റുമോ എന്നുള്ള അവരുടെ പേടിയാണ്. ഞാന്‍ അഭിനയിച്ചതില്‍ …

Read More »

സൈനിക ശക്തി വര്‍ധിപ്പിച്ച് ഇന്ത്യ; രണ്ടാം ബാച്ച്‌ റഫേല്‍ വിമാനങ്ങള്‍ ഇന്ന് ഇന്ത്യയിലെത്തും…

ഫ്രാൻസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന രണ്ടാം ബാച്ച്‌ റഫേൽ വിമാനങ്ങൾ ഇന്ന് ഇന്ത്യയിലെത്തും. ഗുജറാത്തിലെ ജാംനഗർ എയർബേസിലാണ് വിമാനങ്ങൾ പറന്നിറങ്ങുക. ഇത്തവണ ഫ്രാൻസിൽ നിന്ന് നേരിട്ടാണ് വിമാനം വരുന്നത്. കഴിഞ്ഞ തവണ ദുബയിൽ ഇറങ്ങി ഇന്ധനം നിറച്ചാണ് ഇന്ത്യയിയിലെത്തിയത്. ഇത്തവണ ആകാശത്തുവച്ചുതന്നെ ഇന്ധനം നിറക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. https://youtu.be/ONmqPOVwwAY 36 വിമാനങ്ങൾ ഓർഡർ ചെയ്തതിൽ 5 എണ്ണം കഴിഞ്ഞ ജൂലൈ 29ന് അംബാലയിൽ എത്തിയിരുന്നു. അന്ന് ദുബൈയിലെ അൽ ധഫ്രയിലാണ് …

Read More »

സംസ്ഥാനത്തെ സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്….

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 280 രൂപയാണ്. ഇതോടെ പവന് 38,800 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് വില 120 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

Read More »