കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് കഥയെഴുതി സംവിധാനം ചെയ്ത് ചിത്രമാണ് അഞ്ചാം പാതിരാ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വളരെ നാളുകൾക്ക് ശേഷം ഒരു ക്രൈം ത്രില്ലർ മലയാളത്തിൽ വരുന്നത് കൊണ്ടും മികച്ച ട്രെയ്‌ലർ തന്ന വിശ്വാസവും വലിയ പ്രതീക്ഷകൾ തന്നെ ചിത്രത്തിന് പ്രേക്ഷകർ നൽകിയിരുന്നു. ടൈറ്റില്‍സ് എഴുതിക്കഴിഞ്ഞ് തുടര്‍ന്നങ്ങോട്ട് കാണുന്നത് അറഞ്ചം പുറഞ്ചം സീരിയല്‍ കില്ലിംഗാണ്. കൊച്ചി നഗരത്തിന്റെ …
Read More »പത്തൊന്‍പതു നില നിലംപതിച്ചത് വെറും അഞ്ചു സെക്കന്‍ഡില്‍( വിഡിയോ )
പത്തൊന്‍പതു നിലകളുടെ ഫ്‌ലാറ്റ് സമുച്ചയം വെറും അഞ്ചു സെക്കന്റുകള്‍ കൊണ്ടാണ് വെറും കോണ്‍ക്രീറ്റ് കൂമ്പാരമായി മാറിയത്. കെട്ടിടം പൂര്‍ണമായി തകര്‍ന്നു വീഴാനെടുത്തത് വെറും അഞ്ചു സെക്കന്‍ഡ് സമയം മാത്രമാണ്. മരട് മേഖലയാകെ പൊടിയില്‍ മുങ്ങിയെന്നതു മാത്രമാണ് ഫ്ലാറ്റ് പൊളിക്കാന്‍ നടത്തിയ നിയന്ത്രിത സ്‌ഫോടനത്തിന്റെ പ്രത്യക്ഷത്തില്‍ അനുഭവപ്പെട്ട പ്രത്യാഘാതം. വലിയ ശബ്ദമോ പ്രകമ്പനമോ ഉണ്ടായില്ല. എല്ലാം നശ്ചിയിച്ച് ഉറപ്പിച്ചതുപോലെ തന്നെ നടന്നതായി പൊളിക്കലിനു ചുമതലയുള്ള എഡിഫൈസ് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Read More »രാജ്യത്ത് ഇന്ധന വില കുതിച്ച് കയറുന്നു; ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ…
രാജ്യത്ത് ഇന്ധന വിലയില്‍ കുതിപ്പ് തുടരുന്നു. ഡല്‍ഹിയില്‍ പെട്രോളിന്‍റെ വില 0.05 പൈസയും ഡീസലിന്‍റെ വില 0.12 പൈസയുമാണ് ഇന്ന്‍ വര്‍ധിച്ചത്. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 0.05 പൈസ വര്‍ധിച്ച് 76.01 രൂപയും ഡീസലിന്‍റെ വില 0.12 പൈസ വര്‍ധിച്ച് 69.17 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്‍റെ വില 0.05 പൈസ വര്‍ധിച്ച് 81.60 രൂപയും ഡീസലിന്‍റെ വില 0.13 പൈസ വര്‍ധിച്ച് 72.54 രൂപയുമാണ്. അന്താരാഷ്‌ട്ര വിപണിയില്‍ …
Read More »യുക്രൈന്‍ വിമാനം തകര്‍ന്നതില്‍ പിഴവ് സമ്മതിച്ച് ഇറാന്‍…!
യുക്രൈന്‍ വിമാനം തകര്‍ന്നതില്‍ പിഴവ് സമ്മതിച്ച് ഇറാന്‍. യുക്രൈന്‍ വിമാനം അബദ്ധത്തില്‍ വെടിവെച്ചിട്ടതാണെന്ന് സമ്മതിച്ച് ഇറാന്‍ രംഗത്ത് വരുകയായിരുന്നു. സൈന്യത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് ഇറാന്റെഔദ്യോഗിക ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തങ്ങളുടെ സൈന്യം, യുക്രൈന്‍ വിമാനം വെടിവെച്ചിട്ടത് മനഃപൂര്‍വമല്ലെന്നും സംഭവിച്ചത് മാനുഷികമായ പിഴവാ(human error) ണെന്നും ഇറാന്‍ വ്യക്തമാക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരി എട്ട് രാവിലെ ടെഹ്‌റാനിലെ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 176 യാത്രക്കാരുമായി പറന്നുയര്‍ന്ന …
Read More »ചരക്കുലോറിയുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച് 20 പേര്‍ മരണപ്പെട്ടു..!
ഉത്തര്‍പ്രദേശിലെ കനൗജില്‍ ചരക്കുലോറിയുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച് 20 പേര്‍ മരണപ്പെട്ടു. ഇന്നലെ വൈകിട്ട് ഒമ്പതരയോടെ ഗിനിയോയിലെ ജിടി റോഡിലാണ് അപകടം ഉണ്ടായത്. ജയ്പൂരില്‍ നിന്ന് കൗനൗജിലെ ഗുര്‍ഷായ്ഗഞ്ചിലേക്കു വന്ന ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ച ശേഷം ബസിന് തീ കത്തുകയായിരുന്നു. 43 പേരായിരുന്നു ബസിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാണെന്ന് കനൗജ് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Read More »സ്വര്‍ണ്ണവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി; ഇന്ന് മാത്രം പവന് കുറഞ്ഞത്..
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഇന്ന്‍ പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 29,520 രൂപയിലാണ് ഇന്നത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സ്വര്‍ണ വില 560 രൂപ കുറഞ്ഞ് 29,840 രൂപയിലെത്തിയിരുന്നു. പിന്നീട് ഇതിനു ശേഷം പവന് വീണ്ടും 160 രൂപ കുറഞ്ഞ് 29,680 രൂപയിലെത്തുകയും ചെയ്തിരുന്നു. ആഗോള വിപണിയിലെ ഇടിവാണ് ആഭ്യന്തര വിപണിയിലെയും ഇടിവിന് കാരണമായിരിക്കുന്നത്.
Read More »പേപ്പര്‍ പേനകളുടെ വിതരണം; കൗതുകം ഉണര്‍ത്തി പവിത്രേശ്വരം സ്കൂള്‍…!!
പുത്തൂര്‍; കൊട്ടാരക്കര പവിത്രേശ്വരം കെഎന്‍എന്‍എംഎച്ച്എസിലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സമാജത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പേപ്പര്‍ പേനകളുടെ വിതരണം കഴിഞ്ഞ ദിവസം സംസ്കൃത സഭയില്‍വച്ച് ഹെഡ്മാസ്റ്റര്‍ ശ്രീ മുരളീകൃഷ്ണന്‍ ഉണ്ണിത്താന്‍ നിര്‍വഹിച്ചു. സമാജത്തിന്‍റെയും സ്കൂളിന്‍റെയും പേരുകള്‍ പതിപ്പിച്ച പേനകള്‍ കുട്ടികള്‍ക്ക് ഏറെ കൗതുകം ജനിപ്പിക്കുന്നതായിരുന്നു. സ്കൂളിലെ പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തിന്‍റെ പ്രഥമഘട്ടം എന്ന നിലയില്‍ ആരംഭിച്ചതാണ് പേപ്പര്‍ പേനകളുടെ വിതരണം. ഉപയോഗാനന്തരം എന്തും വലിച്ചെറിയപ്പെടുന്നതിലൂടെ അത് പ്രകൃതിക്കും മനുഷ്യനും നാശമാണ് വരുത്തിവെക്കുന്നത്. …
Read More »ടൂറിസം വില്ലേജാക്കാന്‍ മണ്‍റോത്തുരുത്ത്; വരുന്നത് 2.75 കോടിയുടെ പദ്ധതികള്‍..!
മണ്‍റോത്തുരുത്തിനെ ടൂറിസം വില്ലേജാക്കി പരിഷ്‌ക്കരിക്കാന്‍ വിവിധ വികസന പദ്ധതികള്‍ക്ക് കരാറുകള്‍ ക്ഷണിച്ചു. മണ്‍റോത്തുരുത്തില്‍ 2.75 കോടിയുടെ വികസന പദ്ധതികള്‍ക്കാണ് ലക്ഷ്യമിടുന്നത്. ടൂറിസം ഭൂപടത്തില്‍ തനതായ പ്രാധാന്യം ഇന്ന് കൊല്ലം ജില്ലയിലെ മണ്‍റോത്തുരുത്തിനുണ്ട്. കണ്ണങ്കാട്ട് ഹൗസ് ബോട്ട് ടെര്‍മിനല്‍, പെരുങ്ങാലത്ത് ബോട്ട്‌ജെട്ടി, ചെറുതോടുകളുടെ നവീകരണം, മണക്കടവ് ഭാഗത്ത് കായല്‍ക്കാഴ്ചകള്‍ കാണുന്നതിനും ബോട്ട് അടുപ്പിക്കുന്നതിനുമുള്ള സൗകര്യമൊരുക്കല്‍, തോടുകള്‍ക്കു കുറുകെ നടപ്പാലങ്ങളുടെ നിര്‍മാണം എന്നിവയാണ് ആദ്യഘട്ടമായി നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ കല്ലട ജലോത്സവത്തിന്റെ ഫിനിഷിങ് …
Read More »ആധാരും വോട്ടര്‍ ഐ.ഡി കാര്‍ഡും ബന്ധിപ്പിക്കാന്‍ നീക്കം ; നിയമ മന്ത്രാലയത്തിന്‍റെ പരിഗണനയില്‍….
വോട്ടര്‍ ഐ.ഡി. കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. പുതിയതായി വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ഇത്തരത്തിലുള്ള നിർദ്ദേശം മുന്നോട്ടു വയ്ക്കുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങള്‍ക്കനുകൂലമായി സംസ്ഥാനങ്ങളിലെ വോട്ടര്‍പ്പട്ടികയിൽ നടത്തുന്ന ക്രമക്കേടുകൾ കുറക്കുന്നതിനാണ് ഇത്തരത്തിലുള്ള ഒരു നിർദ്ദേശം കൊണ്ട് വന്നത്. ആധാർ നിർബന്ധമാക്കുന്നതിനെ എതിർത്ത സുപ്രീം കോടതി വിധി നിലനിൽക്കുന്നതിനാലാണ് നിയമമന്ത്രാലയത്തിന്റെ നിർദ്ദേശം ചോദിക്കുന്നത്. ഇതിനു മുൻപും വോട്ടര്‍ ഐ.ഡി. കാര്‍ഡുമായി …
Read More »അടല്‍ പെന്‍ഷന്‍ യോജന: പരമാവധി പ്രതിമാസ പെന്‍ഷന്‍ 10000 രൂപയാക്കാന്‍ സാധ്യത
അടല്‍ പെന്‍ഷന്‍ യോജന പദ്ധതിയിലെ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കാന്‍ സാധ്യത. പദ്ധതി പ്രകാരമുള്ള പരമാവധി പെന്‍ഷന്‍ 10,000 രൂപയായി ഉയര്‍ത്താനാണ് ശുപാര്‍ശ. സ്കീമില്‍ ചേരുന്നതിനുള്ള പ്രായപരിധി 50 വയസ്സായി കൂട്ടാനും സാധ്യതയുണ്ട്. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിട്ടിയുടെയാണ് (പി.എഫ്.ആര്‍.ഡി.എ) ശുപാര്‍ശ. അസംഘടിത മേഖലയിലെ കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനപ്പെടുന്നതിനായി ധനകാര്യ മന്ത്രാലയം നിലവില്‍ ഈ നിര്‍ദേശങ്ങള്‍ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചെറിയ വരുമാനക്കാര്‍ക്ക് വിശ്രമജീവിത കാലത്ത് പെന്‍ഷന്‍ ഉറപ്പാക്കാനുള്ള കേന്ദ്ര …
Read More »