Breaking News

NEWS22 EDITOR

ഹൊറര്‍ സിനിമയല്ല; ഇത് സാക്ഷാല്‍ ഉറുമ്ബിന്റെ മുഖം: വൈറലായി ചിത്രം..

ലിത്വാനിയന്‍ ഫോട്ടോഗ്രാഫറുടെ ഉറുമ്ബിന്റെ ക്ലോസപ്പ് ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. 2022 ലെ നിക്കോണ്‍ സ്മോള്‍ വേള്‍ഡ് ഫോട്ടോമൈക്രോഗ്രഫി മത്സരത്തിലേക്കയച്ച വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ യൂജെനിജസ് കവാലിയാസ്കാസിന്റെ ചിത്രമാണ് ശ്രദ്ധയാകര്‍ഷിച്ചത്. മനുഷ്യനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത വിശദാംശങ്ങള്‍ പകര്‍ത്തുന്ന ചിത്രങ്ങളാണ് നിക്കോണ്‍ സ്മോള്‍ വേള്‍ഡ് ഫോട്ടോമൈക്രോഗ്രഫി മത്സരത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇമേജസ് ഓഫ് ഡിസ്റ്റിന്‍ഷന്‍ എന്ന വിഭാ​ഗത്തില്‍ തെരഞ്ഞെടുത്ത 57 ചിത്രങ്ങളില്‍ ഒന്നാണ് ഉറുമ്ബിന്റെ ക്ലോസപ്പ് ചിത്രം. മൈക്രോസ്കോപ്പില്‍ അഞ്ച് തവണ വലുതാക്കിയാണ് …

Read More »

ലിഫ്ട് ചോദിച്ച്‌ കാറില്‍ കയറി,​ പിന്നാലെ വസ്ത്രം അഴിച്ചു മാറ്റി യുവതി,​ യുവാവിന് രക്ഷയായത് വോയ്സ് ക്ലിപ്പ്,…

ലിഫ്ട് ചോദിച്ച യുവതിയെ കാറില്‍ കയറാന്‍ അനുവദിച്ച യുവാവ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടത് വോയ്‌സ് ക്ലിപ്പ് വഴി. ഷാര്‍ജയിലാണ് സംഭവം. കൈയില്‍ പണമില്ലെന്ന് പറഞ്ഞാണ് യുവതി യുവാവിന്റെ കാറില്‍ ലിഫ്ട് ചോദിച്ച്‌ കയറിയത്. കയറിയ ഉടന്‍ തന്നെ യുവതി വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി. 3000 ദിര്‍ഹം തന്നില്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്നും പ്രശ്നം ഉണ്ടാക്കുമെന്നും യുവതി ഭീഷണിപ്പെടുത്തി. യുവതി ഭീഷണിപ്പെടുത്തുന്ന ശബ്ദശകലങ്ങളാണ് വോയ്സ് ക്ലിപ്പിലുള്ളത്. വീട്ടിലുണ്ടാകാനിടയുള്ള പ്രശ്നങ്ങള്‍ ഓ‌ര്‍ത്ത് യുാവവ് പൊലീസിനെ ഇക്കാര്യം …

Read More »

‘കക്കാന്‍ കയറിയതാണ്, നാട്ടുകാര്‍ കൈവെക്കും മുമ്ബ് രക്ഷിക്കണം’ -പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച കള്ളന് സംഭവിച്ചത്..

പലചരക്ക് കടയില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ നാട്ടുകാരെ പേടിച്ച്‌ പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റ് വരിച്ചു. ബംഗ്ലാദേശ് ധാക്കയിലെ പലചരക്ക് കടയിലാണ് സംഭവം. 40 കാരനായ യാസിന്‍ ഖാനാണ് മോഷണ ശ്രമം പൊലീസില്‍ സ്വയം അറിയിച്ച്‌ പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ തെക്കന്‍ ബാരിസല്‍ നഗരത്തിലെ അടച്ചിട്ട പലചരക്ക് കടയില്‍ കയറി അലമാരയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുകയായിരുന്നു കള്ളന്‍. ജോലി പൂര്‍ത്തിയാക്കി പുറത്തേക്ക് പോകാനൊരുങ്ങിയപ്പോ​ഴാണ് നേരം വെളുത്തത് യാസിന്‍ ഖാന്‍ അറിഞ്ഞത്. നാട്ടുകാര്‍ …

Read More »

ഓപറേഷന്‍ വേള്‍ഡ്കപ്പ് ഷീല്‍ഡ്; ലോകകപ്പിന് സുരക്ഷയൊരുക്കാന്‍ തുര്‍ക്കിയ സേനയെത്തി..

സുരക്ഷാദൗത്യത്തില്‍ പങ്കാളിയാവുന്ന തുര്‍ക്കിയ സൈന്യം ഖത്തറിലെത്തി. ബുധനാഴ്ച രാത്രിയോടെയാണ് തുര്‍ക്കി സായുധസേന വിഭാഗങ്ങള്‍ ദോഹയിലെത്തിയത്. ഖത്തറിലെ തുര്‍ക്കിയ അംബാസഡര്‍ മുസ്തഫ ഗോക്സുവിന്റെ നേതൃത്വത്തിലുള്ള സംഘം സൈനികരെ സ്വാഗതം ചെയ്തു. ഓപറേഷന്‍ വേള്‍ഡ്കപ്പ് ഷീല്‍ഡ് എന്ന പേരിലുള്ള സൈനിക സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് തുര്‍ക്കിയ സേനയുടെ ഖത്തറിലേക്കുള്ള വരവ്. സമുദ്രാന്തര പ്രതിരോധ കമാന്‍ഡോ, ആക്രമണ കമാന്‍ഡോസ് ഉള്‍പ്പെടെ പരിശീലനം സിദ്ധിച്ച സായുധ സംഘമാണ് ലോകകപ്പിന് വിവിധ മേഖലകളിലെ ഖത്തറിനൊപ്പം ചേരുന്നത്. സായുധ …

Read More »

കോടികൾ വിലമതിക്കുന്ന കള്ളത്തടിയുമായി വനം കൊള്ളക്കാര്‍ മുങ്ങി; കഴുതകള്‍ക്കെതിരെ കേസെടുത്ത് പാക് പോലീസ്…

രാജ്യത്തെ കള്ളത്തടി മാഫിയയെ സഹായിച്ചു എന്ന പേരില്‍, ആറ് കഴുതകള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ് ഖൈബര്‍ പക്തൂണ്‍ക്വയിലെ ചിത്രാള്‍ പോലീസ്. ലക്ഷക്കണക്കിന് രൂപയുടെ കള്ളത്തടിയുമായി കൊള്ളക്കാര്‍ കടന്നതിന് ശേഷമായിരുന്നു, കഴുതകളുടെ മേലുള്ള പാകിസ്താന്‍ പോലീസിന്റെ നടപടി. ചൊവ്വാഴ്ച രാത്രിയിലാണ്, പാകിസ്താന്‍ പോലീസിനെയും വനം വകുപ്പിനെയും ഒരേ പോലെ വിഡ്ഢികളാക്കി ദാരോഷ് ഗോളിലെ വനത്തില്‍ നിന്നും വനം കൊള്ളക്കാര്‍ കള്ളത്തടിയുമായി കടന്നു കളഞ്ഞത്. ഇതോടെ സംഭവവുമായി പ്രത്യക്ഷത്തില്‍ യാതൊരു ബന്ധവുമില്ലാത്ത ആറ് …

Read More »

അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നവീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു..

അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നവീണു. അപ്പര്‍ സിയാങ് ജില്ലയിലെ മിഗ്ഗിങ് ഗ്രാമത്തിലാണ് അപകടം. എച്ച്‌എംഎല്‍ രുദ്ര എന്നറിയിപ്പെടുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. റോഡ് സൗകര്യമില്ലാത്തിടത്താണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിന് ശ്രമം തുടരുകയാണെന്ന് സൈന്യം അറിയിച്ചു. രാവിലെ 10.44നായിരുന്നു അപകടം നടന്നത്. അപ്പര്‍ സിയാങ് നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി സൈന്യം അറിയിച്ചു.

Read More »

ലക്കി സിംഗിനെ പ്രേക്ഷകർ സ്വീകരിച്ചോ, മോൺസ്റ്ററിന്റെ ആദ്യ പ്രതികരണങ്ങൾ…!

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ തിയേറ്ററുകളിലെത്തിക്കഴിഞ്ഞു. ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമാണ് ചിത്രം ഏറ്റുവാങ്ങുന്നത്. മോഹൻലാലും വൈശാഖും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ഇത് വെറുതെയായില്ലെന്നാണ് ആദ്യ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റുകളിൽ എക്കാലവും സ്മരിക്കപ്പെടുന്ന പുലിമുരുകൻറെ അണിയറക്കാർ വീണ്ടും ഒരുമിക്കുന്ന ചിത്രം എന്നതാണ് ആ പ്രതീക്ഷയ്ക്കു പിന്നിലുള്ള ആദ്യ കാരണം. പുലിമുരുകനു ശേഷം ആദ്യമായി ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത് …

Read More »

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ ലോഡ്ജുകളില്‍ എത്തിച്ച് പീഡിപ്പിച്ചു, മന്ത്രവാദി അബ്ജുള്‍ ജബ്ബാറിനെതിരെ യുവതി

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ ലോഡ്ജുകളില്‍ എത്തിച്ച് പീഡിപ്പിച്ചു. പ്രേതബാധ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും വിവിധ ഇടങ്ങളില്‍ കൊണ്ടുപോയെന്ന് യുവതി വെളിപ്പെടുത്തുന്നു. അബ്ദുള്‍ ജബ്ബാര്‍ എന്ന് പരിചയപ്പെടുത്തിയ മന്ത്രവാദിയുടെ മുന്നിലാണ് ബാധ ഒഴിപ്പിക്കാന്‍ കൊണ്ടു പോയത്. കൊടുങ്ങല്ലൂര്‍, നഗരൂര്‍, ബീമാപള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളിലേക്ക് ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഭര്‍തൃവീട്ടുകാര്‍ കൊണ്ടുപോകുകയായിരുന്നുവെന്ന് യുവതി പറയുന്നു. നഗ്നപൂജ നടത്തണമെന്നായിരുന്നു മന്ത്രവാദിയായ അബ്ദുള്‍ ജബ്ബാറിന്റെ ആവശ്യം. ഇയാള്‍ നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ …

Read More »

75000 പേര്‍ക്ക് നിയമനം, ലക്ഷ്യം 10 ലക്ഷം പേര്‍ക്ക് തൊഴില്‍; റോസ്ഗര്‍ മേളയ്ക്ക് തുടക്കം കുറിക്കാന്‍ മോദി

രാജ്യത്തെ 75,000 യുവാക്കള്‍ക്ക് ഉടന്‍ നിയമന ഉത്തരവ് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍. 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മെഗാ ‘റോസ്ഗര്‍ മേള’ എന്ന ജോബ് ഫെസ്റ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ 22 ന് വിഡിയോ കോണ്‍ഫറന്‍സ് വഴി തുടക്കം കുറിക്കും. വിവിധ കേന്ദ്ര മന്ത്രിതല, സര്‍ക്കാര്‍ വകുപ്പുകളിലേക്കാണ് നിയമനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 75,000 യുവാക്കള്‍ക്ക് ദീപാവലിക്ക് മുന്‍പായി നിയമനത്തിനുള്ള കത്ത് നല്‍കുമെന്നാണ് പ്രധനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. പ്രതിരോധ, …

Read More »

സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പോലീസുകാരന്‍ സ്വര്‍ണം മോഷ്ടിച്ചു; പറഞ്ഞ കാരണമിങ്ങനെ

സ്വർണം മോഷ്ടിച്ച പോലീസുകാരൻ അറസ്റ്റിൽ. സുഹൃത്തിന്റെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച പോലീസുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിറ്റി എആർ ക്യാമ്പിലെ അമൽ ദേവാണ് അറസ്റ്റിലായത്. എറണാകുളം ഞാറയ്ക്കൽ സ്വദേശി നടേശന്റെ വീട്ടിൽ നിന്നാണ് പോലീസുകാരൻ സ്വർണം മോഷ്ടിക്കുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന നടേശന്റെ മരുമകളുടെ 10 പവൻ സ്വർണം ആണ് അമൽ മോഷ്ടിച്ചത്. സ്വർണം കാണാതായതോടെ സ്വർണം കാണാനില്ലെന്ന് കാണിച്ച് നടേശൻ പരാതി നൽകി. പരാതിക്ക് പിന്നാലെ നടന്ന അന്വേഷണത്തിന് …

Read More »