കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ ഇടിയേറ്റ് ഓട്ടോ ഡ്രൈവറുടെ മൂക്കിന്റെ പാലം തകർന്നു. മുളവൂർ കാരിക്കുഴി അലിയാർക്കാ (55) ണ് മർദനമേറ്റത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. എല്ലിന് പൊട്ടലേറ്റ് രക്തം ഒലിച്ച അലിയാരെ ഉടൻ അടിവാടുള്ള സ്വകാര്യ ഡിസ്പെൻസറിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് കോതമംഗലത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തുന്നിക്കെട്ടിട്ടു. സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചു. കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൈലൂരിലെ മണിമുത്തുവെന്ന …
Read More »മദ്യശാലയ്ക്ക് അടുത്തുളള ലോഡ്ജിലെ സെപ്റ്റിക് ടാങ്ക് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; ഫോറന്‍സിക് പരിശോധന നടത്തും
തെന്മല ബവ്‌റിജസ് കോര്‍പറേഷനിലെ മദ്യശാലയ്ക്കു സമീപമുള്ള ലോഡ്ജിലെ സെപ്റ്റിക് ടാങ്ക് (septic tank) പൊട്ടിത്തെറിച്ചു (exploded). ബോംബ് പൊട്ടുന്ന നിലയിലുള്ള വലിയ ശബ്ദത്തോടെയാണ് ലോഡ്ജിന്റെ ഉപയോഗശൂന്യമായ ടാങ്ക് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. സ്‌ഫോടനത്തിനുശേഷം പ്രദേശത്ത് രൂക്ഷ ഗന്ധവും പൊടിപടലങ്ങളും നിറഞ്ഞത് പ്രദേശവാസികളെ ആശങ്കയിലാക്കി. പൊട്ടിത്തെറിയുടെ ശബ്ദം നാലര കിലോമീറ്റര്‍ അകലെ ഉറുകുന്ന് പാണ്ഡവന്‍പാറയില്‍ വരെ കേട്ടതായി നാട്ടുകാര്‍ പറയുന്നു. ലോഡ്ജിന്റെ സമീപത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. …
Read More »‘കേരളത്തെ കണ്ട് പഠിക്കണം’: യോഗി ആദിത്യനാഥിനോട് ശശി തരൂര്‍…
നീതി ആയോഗിന്റെ ആരോഗ്യ സര്‍വേയില്‍ ഒന്നാം സ്ഥാനത്ത് എത്തിയ കേരളത്തെ അഭിനന്ദിച്ച് ശശി തരൂര്‍. കേരളത്തില്‍ നടക്കുന്നത് നല്ല ഭരണമാണെന്നും എല്ലാ രാഷ്ട്രീയത്തെയും ഉള്‍ക്കൊള്ളുന്നതാണ് കേരളഭരണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കേരളത്തെ കണ്ട് പഠിക്കണം എന്നാണു തരൂര്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. സര്‍വേ പ്രകാരം പട്ടികയില്‍ അവസാന സ്ഥാനത്ത് ആയിരുന്നു യു.പിയുടെ സ്ഥാനം. ‘യോഗി ആദ്യത്യനാഥ് ആരോഗ്യ സുരക്ഷ മാത്രമല്ല സദ്ഭരണവും എല്ലാവരെയും …
Read More »ഒമൈക്രോണ്‍ വ്യാപനം രൂക്ഷമാകുന്നു : ഡല്‍ഹിയില്‍ ഭാഗിക ലോക്ഡൗണ്‍ പ്രഖ്യാപിച്ചു..
ഒമൈക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. സ്കൂളുകളും കോളജുകളും അടച്ചിടും. സ്പാ, ജിം, സിനിമാ തിയറ്ററുകള്‍ എന്നിവയും അടയ്ക്കാന്‍ ധാരണയായി. സ്വകാര്യ സ്ഥാപനങ്ങളില്‍ പകുതി ജീവനക്കാര്‍ മാത്രമേ ജോലിക്ക് എത്താവൂ. റസ്റ്ററന്റുകളിലും മെട്രോയിലും 50 ശതമാനം സീറ്റുകളില്‍ മാത്രമായിരിക്കും പ്രവേശനം. മാളുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമായിരിക്കും തുറക്കുക. ദിനംപ്രതി കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ടോടു കൂടിയ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് …
Read More »ജിയോ ഹാപ്പി ന്യൂ ഇയര്‍ പ്ലാന്‍ 2,545 രൂപക്ക് റീ ചാര്‍ജ് ചെയ്യണം…
പുതുതായി അവതരിപ്പിച്ച ജിയോ ഹാപ്പി ന്യൂ ഇയര്‍ പ്ലാന്‍ പ്രകാരം വരിക്കാര്‍ക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ജിയോ നല്‍കുന്നത്. ഇത് 365 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. അതായത് ഈ പ്ലാന്‍ തിരഞ്ഞെടുക്കുന്ന ജിയോയുടെ പ്രീപെയ്ഡ് വരിക്കാര്‍ക്ക് ഒരു വര്‍ഷത്തില്‍ മൊത്തം 547.5 ജിബി ഡാറ്റ ലഭിക്കും. എന്നിരുന്നാലും, 1.5GB ഡാറ്റയുടെ പ്രതിദിന പരിധി കാലഹരണപ്പെട്ടുകഴിഞ്ഞാല്‍, വരിക്കാര്‍ക്ക് 64KBps വേഗതയില്‍ കണക്റ്റിവിറ്റി അനുഭവപ്പെടും. നീണ്ട വാലിഡിറ്റിയും വന്‍തോതിലുള്ള ഡാറ്റയും വാഗ്ദാനം …
Read More »രണ്ട് വര്‍ഷത്തേക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന്‍റെ ഡാറ്റ, കോള്‍ റെക്കോഡുകള്‍ എന്നിവ സൂക്ഷിച്ച് വയ്ക്കണമെന്ന് ടെലികോം കമ്ബനികളോട് കേന്ദ്ര സര്‍ക്കാര്‍…
രണ്ട് വര്‍ഷത്തേക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന്‍റെ ഡാറ്റ, കോള്‍ റെക്കോഡുകള്‍ എന്നിവ സൂക്ഷിക്കണമെന്ന് ടെലികോം കമ്ബനികള്‍ക്കും (Telecos), ഇന്‍റര്‍നെറ്റ് സേവനദാതക്കള്‍ക്കും (ISP) നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. നേരത്തെ ഇത്തരത്തില്‍ ഇന്‍റര്‍നെറ്റ് ഡാറ്റയും കോള്‍ റെക്കോഡും സൂക്ഷിക്കേണ്ട കാലവധി ഒരു വര്‍ഷമായിരുന്നു. ഇതാണ് ഇപ്പോള്‍ രണ്ട് കൊല്ലത്തേക്ക് നീട്ടിയത്. കേന്ദ്ര ടെലികോം മന്ത്രാലയമാണ് (Department of Telecom (DoT) ) സുരക്ഷ മുന്‍നിര്‍ത്തി ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. പുതിയ ഭേദഗതി …
Read More »സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ സൃഷ്ടിച്ച സണ്ണി ലിയോണിൻ്റെ പുതിയ ആൽബം സോങ്ങ്; വീഡിയോ കാണാം..
ഒട്ടേറെ ആരാധകരുള്ള ബോളിവുഡിലെ താരസുന്ദരിയാണ് നടി സണ്ണി ലിയോൺ. താരവുമായി ബന്ധപ്പെട്ട ഒരു വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കത്തി കയറുന്നത്. താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആല്‍ബം ഈയിടെ പുറത്തിറങ്ങിയിരുന്നു. എന്നാൽ ഇതിനെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് മഥുരയിലെ പുരോഹിതന്മാർ. ഈ വീഡിയോ നിരോധിക്കണം എന്നുള്ളതാണ് അവരുടെ ആവശ്യം. മധുബന്‍ മേം രാധികാ നാച്ചെ എന്ന ഗാനരംഗത്തിൽ താരത്തിന്റെ നൃത്ത പ്രകടനം അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നുമാണ് പുരോഹിതന്മാരുടെ പ്രധാന ആരോപണം. …
Read More »മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസി’ൽ നിന്നും പൃഥ്വിരാജ് പിന്മാറി…
മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്നും പൃഥ്വിരാജ് പിന്മാറി. ഡേറ്റ് പ്രശ്നങ്ങൾ മൂലം ചിത്രത്തിൽ നിന്നും മാറുകയായിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂളിൽ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു. നിലവിൽ ഷാജി കൈലാസ് ചിത്രം ‘കടുവ’യിലാണ് പൃഥ്വി അഭിനയിക്കുന്നത്. അതിനു ശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി കടക്കും. ശാരീരികമായ മാറ്റങ്ങളും അധ്വാനങ്ങളും വേണ്ടി വരുന്ന കഥാപാത്രമായതിനാൽ ആടുജീവിതത്തിനായി സമയം കൂടുതൽമാറ്റിവയ്‌ക്കേണ്ടി വരും. ഇക്കാരണങ്ങളാലാണ് ‘ബറോസിൽ’ …
Read More »കാണ്‍പൂര്‍ റെയ്ഡ്; പിടിച്ചെടുത്തത് 196 കോടി രൂപയും 23 കിലോ സ്വര്‍ണവും ആറുകോടിയുടെ ചന്ദനത്തൈലവും…
ഉത്തര്‍പ്രദേശ് കാണ്‍പൂരിലെ ബിസിനസുകാരന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് 200 കോടിയിലധികം രൂപയും സ്വര്‍ണവും. 195 കോടി രൂപയും 23 കിലോ സ്വര്‍ണവും ആറുകോടിയുടെ ചന്ദനത്തൈലവും ഇതില്‍ ഉള്‍പ്പെടും. പെര്‍ഫ്യൂം വ്യവസായിയായ പീയുഷ് ജെയിനിന്‍റെ കാണ്‍പൂരിലെയും ഉജ്ജയിനിലെയും വസതിയിലും സ്ഥാപനങ്ങളിലുമായിരുന്നു ജി.എസ്.ടി, ആദായനികുതി വകുപ്പുകളുടെ പരിശോധന. പീയുഷ് ജെയിനിന്‍റെ താമസസ്ഥലത്തുനിന്ന് 177.45 കോടിയുടെ കള്ളപ്പണമാണ് പിടിച്ചെടുത്തത്. കനൗജിലെ ഫാക്ടറിയില്‍നിന്ന് 17 കോടി രൂപയും. സ്റ്റേറ്റ് ബാങ്ക് …
Read More »സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു…
സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്‌ച മുതൽ ഞായറാഴ്ച വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ. ഡിസംബർ 30 മുതൽ ജനുവരി 2 വരെയാണിത്. രാത്രി 10 മുതൽ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. ഈ സമയങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കണം. അനാവശ്യ യാത്രകളും പാടില്ലെന്ന് നിർദ്ദേശമുണ്ട്. പുതുവർഷാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഈ തീരുമാനം. നിലവിൽ കേന്ദ്ര നിർദ്ദേശപ്രകാരം വിവിധ സംസ്ഥാനങ്ങൾ …
Read More »