നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അമ്മയെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്‌തു. കൂവപ്പള്ളി സ്വദേശിന് സൂസനെയാണ് (24) കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോട്ടയം സ്പെഷ്യൽ ജയിലിൽ റിമാൻഡിലാണ് ഇവർ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാനസികരോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തശേഷമാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ …
Read More »അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ നിന്നും എങ്ങനെ രക്ഷനേടാം? സ്വീകരിക്കാം ഈ നാല് മാര്‍ഗങ്ങള്‍!
സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ വളരെ വിരളമാണ്. ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ സ്മാര്‍ട്ട് ഫോണ്‍ ആണ് ഉപയോഗിക്കുന്നത്. ചുറ്റുപാട് മറന്നു ഫോണിലെ മായാലോകത്തേക്ക് വഴുതി വീഴുന്നവര്‍ ധാരാളമാണ്. ഫോണും ഒരു തരം ലഹരിയാണ്, ഈ അഡിക്ഷന്‍ ഗൗരവമായി കണ്ടില്ലെങ്കില്‍ ശാരീരികമായും മാനസികമായും ഈ പ്രശ്നം നിങ്ങളെ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൂടതലാണ് അത് അഡിക്ഷനായി മാറുന്നു. മോചനം വേണം എന്നീ തോന്നലുകള്‍ …
Read More »കുതിരാന്‍ രണ്ടാം തുരങ്കം ഏപ്രിലോടെ സഞ്ചാരയോഗ്യമാക്കും…
കുതിരാന്‍ രണ്ടാം തുരങ്ക നിര്‍മ്മാണത്തിന് തൊഴിലാളികളുടെ എണ്ണം കൂട്ടണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. 22ഓളം പേരാണ് ഇപ്പോള്‍ തുരങ്കത്തിന്റെ നിര്‍മാണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നാണ് പരിശോധനയില്‍ വ്യക്തമായത്. ഇത്ര കുറച്ച് തൊഴിലാളികളെ വച്ച് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവില്ല. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന പദ്ധതി അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാന്‍ തൊഴിലാളികളുടെ എണ്ണം നാലിരട്ടിയായി വര്‍ധിപ്പിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് …
Read More »കുറഞ്ഞ നിരക്കില്‍ വയറു നിറയെ ഭക്ഷണം നല്‍കി ‘സുഭിക്ഷ’…
കുറഞ്ഞ നിരക്കില്‍ വയറു നിറയെ ഭക്ഷണവുമായി തിരുവനന്തപുരം ജില്ലയിലെ ആദ്യ സുഭിക്ഷ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. പാളയം സെന്‍ട്രല്‍ ലൈബ്രറി ക്യാന്‍റീന്‍ കെട്ടിടത്തിലാണ് സര്‍ക്കാരിന്‍റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഹോട്ടല്‍ ആരംഭിച്ചത്. 20ത് രൂപക്ക് നല്ല ഒന്നാന്തരം ഊണ് വയറു നിറയെ കഴിക്കാം എന്നതാണ് സുഭിക്ഷ ഹോട്ടലിന്‍റെ പ്രധാന പ്രത്യേകത. സ്പെഷ്യല്‍ വിഭവങ്ങള്‍ക്കും വിലക്കുറവുണ്ട്. നിര്‍ധനര്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യമായും കഴിച്ച് സംതൃപ്തിയെടെ മടങ്ങാം. അതേസമയം, …
Read More »കുവൈറ്റ് സേവാദര്‍ശന്‍ പുരസ്‌ക്കാരം പി. ശ്രീകുമാറിന്
കോട്ടയം: കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ സേവാദര്‍ശന്റെ ”കര്‍മ്മയോഗി പുരസ്‌കാരം” എഴുത്തുകാരനും ജന്മഭൂമി ന്യൂസ് എഡിറ്ററുമായ പി.ശ്രീകുമാറിന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ജനുവരി 21 ന് നടക്കുന്ന സേവാമൃതം പരിപാടിയില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് സേവാദര്‍ശന്‍ പ്രസിഡന്റ് പ്രവീണ്‍ വാസുദേവ് അറിയിച്ചു. കവി എസ് രമേശന്‍ നായര്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പുരസ്‌ക്കാരം കോട്ടയം പുതുപ്പള്ളി സ്വദേശിയായ പി ശ്രീകുമാര്‍ മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമ …
Read More »പ്രണയപ്പകയില്‍ മറ്റൊരു അരുംകൊല കൂടി; അഭിഷേക് പെൺകുട്ടിയെ കഴുത്തിന് കുത്തിപ്പിടിച്ച് നിലത്തു കിടത്തിയ ശേഷം കഴുത്തറുത്തു; പൊലീസ് എത്തുന്നതു വരെ മൃതദേഹത്തിന് സമീപം അഭിഷേക് ശാന്തനായി നിന്നു, കൊലയ്ക്ക് മുമ്ബ് ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി സാക്ഷിമൊഴി…
പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠി വിദ്യാര്‍ത്ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. തലയോലപ്പറമ്ബ് സ്വദേശിനിയായഇരുപത്തിരണ്ടുകാരി ആണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് സപ്ലിമെന്ററി പരീക്ഷയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം. അഭിഷേക് ബൈജു എന്ന പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രണയം നിരസിച്ചതാണ് കാരണമെന്നാണ് പ്രാഥമിക വിവരം. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു. അഭിഷേക് പെൺകുട്ടിയെ കഴുത്തിന് കുത്തിപ്പിടിച്ച് നിലത്തു കിടത്തിയ ശേഷം കഴുത്തറുത്തുവെന്നാണ് സാക്ഷികള്‍ പറയുന്നത്. പൊലീസ് എത്തുന്നതു വരെ …
Read More »എയര്‍ ഇന്ത്യ വീണ്ടും ടാറ്റ ഗ്രൂപ്പിന്; സ്‌പൈസ് ജെറ്റിനേക്കാള്‍ 5000 കോടി അധികം നല്‍കി ടെന്‍ഡറില്‍ ഒന്നാമതെത്തി
പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. എയര്‍ ഇന്ത്യയെ വില്‍പ്പനയ്ക്ക് വെക്കുന്നതിന്റെ ഭാഗമായി ക്ഷണിച്ച ലേല ടെന്‍ഡറുകളില്‍ ഏറ്റവും ഉയര്‍ന്നത് ടാറ്റയുടേതാണെന്നാണ് സൂചന. സെപ്തംബര്‍ ആദ്യമാണ് എയര്‍ ഇന്ത്യയെ വാങ്ങാനുള്ള താത്പര്യപത്രം ടാറ്റാ ഗ്രൂപ്പ് സമര്‍പ്പിച്ചത്. ടാറ്റയ്ക്കൊപ്പം സ്പൈസ് ജെറ്റും എയര്‍ ഇന്ത്യയെ വാങ്ങാന്‍ താത്പര്യപത്രം സമര്‍പ്പിച്ചിരുന്നു. സ്‌പൈസ് ജെറ്റ് സമര്‍പ്പിച്ച ടെന്‍ഡറില്‍ നിന്നും 5000 കോടി അധികം ടാറ്റ വാഗ്ദാനം ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. …
Read More »ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഏഴ് മരണം; 14 പേര്‍ക്ക് പരിക്ക്…
മധ്യപ്രദേശില്‍ ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഏഴ് യാത്രക്കാര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴുമണിയോടെ ബിന്ദ് ജില്ലയിലെ ഗ്രാമത്തിനടുത്തുള്ള ഹൈവേയിലാണ് അപകടമുണ്ടായത്. ഗ്വാളിയാറില്‍നിന്ന് ബറേലിയിലേക്ക് പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ഗ്വാളിയാറിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ നാലുപേരുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്. ഇവരെ 79 കിലോമീറ്റര്‍ അകലെയുള്ള ഗ്വാളിയോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലിസ് അറിയിച്ചു. ഞങ്ങള്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. സംഭവം അന്വേഷിച്ചുവരികയാണ്- പോലിസ് ഉദ്യോഗസ്ഥന്‍ മനോജ് …
Read More »മണ്ണിടിച്ചില്‍: ബഹുനില കെട്ടിടം നിലം പൊത്തി, കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായം നല്‍കും
ഹിമാചലില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു. കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് കെട്ടിടം നിലം പൊത്തിയത്. ഷിംലയിലെ ഹാലി കൊട്ടാരത്തിന് സമീപമുള്ള ഘോഡ ചൗക്കിലെ കെട്ടിടം നിലം പൊത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങിളില്‍ പ്രചരിക്കുന്നുണ്ട്. അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ ആളപായമുള്ളതായോ വിവരമില്ല. ഹിമാചലില്‍ ഇന്നലെ വൈകിട്ട് ഉണ്ടായ മഴയെത്തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. എട്ട് നില കെട്ടിടമാണ് തകര്‍ന്നത്. ഇന്നലെ വൈകുന്നേരം 5. 45നാണ് സംഭവമെന്ന് ദുരന്ത നിവാരണ ഡയറക്ടര്‍ സുദേഷ് കുമാര്‍ അറിയിച്ചു. സംഭവത്തെ …
Read More »കോഴിക്കോട് പതംകയത്തെ വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി…
കോടഞ്ചേരി പതംകയത്ത് വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. തലശ്ശേരി സ്വദേശി നഈം (26) ആണ് മരിച്ചത്. സുഹൃത്തുകള്‍ക്കൊപ്പം വിനോദ സഞ്ചാരത്തിന് എത്തിയതാണ് യുവാവ്. കുളിക്കാനിറങ്ങിയ നഈം ശക്തമായ മലവെള്ളത്തെ തുടര്‍ന്ന് ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടരഞ്ഞി പതംകയത്തെ വെള്ളച്ചാട്ടത്തിലാണ് യുവാവ് അപകടത്തില്‍പ്പെട്ടത്. വെള്ളച്ചാട്ടം തുടങ്ങുന്ന സ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
Read More »