Breaking News

Breaking News

ലോ​ക്ക്ഡൗ​ണ്‍; ചരിത്രത്തിലാദ്യമായി തൃശൂര്‍പൂരം ഉപേക്ഷിച്ചു..!

രാജ്യത്തെ ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇത്തവണത്തെ തൃശൂര്‍ പൂരം ഉപേക്ഷിച്ചു. ചരിത്രത്തിലാദ്യമായാണ് തൃശൂര്‍ പൂരം ഉപേക്ഷിക്കുന്നത്. പൂരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങുകളും ഇത്തവണ ഉണ്ടാവില്ല. അഞ്ചുപേര്‍ മാത്രമായി ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടത്തും. ഭക്തര്‍ക്ക് പ്രവേശനമുണ്ടാകില്ല. നേ​ര​ത്തെ പൂ​രം ന​ട​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ത് ഒ​ഴി​വാ​ക്കി​യ​ത്.

Read More »

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ഫുട്ബാള്‍ കളിച്ച എട്ടുപേര്‍ക്കെതിരെ കേസ്..!!

സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ലംഘിച്ച്‌ ഫുട്ബാള്‍ കളിച്ച എട്ടു യുവാക്കള്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുത്തതായ് റിപ്പോര്‍ട്ട്. എടവക പഞ്ചായത്തിലെ പാണ്ടിക്കടവ് ചാമാടി പൊയിലില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പ്രദേശവാസികളായ രണ്ട് യുവാക്കള്‍ക്കും കണ്ടാലറിയാവുന്ന മറ്റ് ആറു പേര്‍ക്കെതിരെയുമാണ് മാനന്തവാടി പോലീസ് കേസെടുത്തിരിക്കുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, പ്രദേശവാസികള്‍ രഹസ്യമായി ഇവര്‍ ഫുട്ബാള്‍ കളിക്കുന്നത് റെക്കോഡ് ചെയ്​ത്​ വെച്ചിരുന്നു. ഇതി​ന്‍റെറ സഹായത്തിലാണ് …

Read More »

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു : മരണസംഖ്യ 377

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 11,439 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 38 പേര്‍ മരിച്ചതായാണ് കണക്ക്. 1076 പേര്‍ക്ക് പുതുതായി രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തുടനീളം 377 ജീവനാണ് ഇതുവരെ നഷ്ടമായിരിക്കുന്നത്. 1,306 പേര്‍ പൂര്‍ണമായും രോഗമുക്തി നേടിയിട്ടുണ്ട്. 9,756 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

Read More »

കോവിഡ്; ഖത്തറില്‍ 39 പേര്‍ക്ക്​ കൂടി രോഗം​ ഭേദമായി; 197 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു..

ഖത്തറില്‍ 39 പേര്‍ കൂടി കോവിഡ്​ രോഗത്തില്‍ നിന്ന്​ മുക്​തരായി. ഇതോടെ രോഗം ഭേദമായവര്‍ മൊത്തം 373 ആയി. ചൊവ്വാഴ്​ച 197 പേര്‍ക്കുകൂടി രോഗം സ്​ഥിരീകരിച്ചു. 3048 പേരാണ്​ നിലവില്‍ ഖത്തറില്‍ ചികില്‍സയിലുള്ളത്​. 52622 പേരില്‍ പരിശോധന നടത്തിയപ്പോള്‍ ആകെ 3428 പേരിലാണ്​ രോഗം കണ്ടെത്തിയത്​.

Read More »

ലോക്ക് ഡൗണ്‍; ഐപിഎല്‍ മത്സരങ്ങള്‍ നീട്ടിവെക്കുമെന്ന്‌ ബിസിസിഐ..!!

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്തെ ലോക്ക് ഡൗണ്‍ നീട്ടി വെച്ച സാഹചര്യത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നീട്ടിവെക്കുമെന്ന്‌ ബിസിസിഐ അറിയിച്ചു. രാജ്യത്ത് മെയ് മൂന്ന് വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. മെയ് മൂന്നിന് ശേഷമുള്ള സാഹചര്യം പരിഗണിച്ച്‌ മത്സരത്തെക്കുറിച്ച്‌ അറയിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച്‌ 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവക്കുകയായിരുന്നു.

Read More »

കോവിഡ് 19; ദുരിതാശ്വാസ നിധിലേക്ക് കൊല്ലം ജില്ലയില്‍ നിന്നുമാത്രം 10 കോടിയില്‍ പുറത്ത് സംഭാവന..

സംസ്ഥാനത്തെ കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം ജില്ലയില്‍ നിന്നുള്ള സംഭാവന 10 കോടി കഴിഞ്ഞു. ഇന്നലെ(ഏപ്രില്‍ 13) വരെയുള്ള ആകെ സംഭാവന 10,14,84,167 കോടി രൂപ.  കൊല്ലം കോര്‍പ്പറേഷനും എന്‍ എസ് സഹകരണ ആശുപത്രിയും ഒരോ കോടി രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി. നടയ്ക്കല്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 56 ലക്ഷം രൂപയും  കൊല്ലം ജില്ലാ പഞ്ചായത്ത് 50 …

Read More »

ലോ​ക്ക്ഡൗ​ണ്‍: കേ​ര​ള​ത്തി​ലെ തീ​രു​മാ​നം ബു​ധ​നാ​ഴ്ച​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെകെ ശൈലജ…

രാജ്യത്ത് ലോ​ക്ക്ഡൗ​ണ്‍ മെയ്‌ 3 വരെ നീട്ടിയ സാഹചര്യത്തില്‍ സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​നം ബു​ധ​നാ​ഴ്ച അ​റി​യാ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. സംസ്ഥാനത്ത് ജാ​ഗ്ര​ത ഇ​നി​യും തു​ട​രേ​ണ്ട​തു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കും സംസ്ഥാനത്തെ ലോ​ക്ക്ഡൗ​ണ്‍ സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ല്‍ ബു​ധ​നാ​ഴ്ച പ്ര​തി​ക​ര​ണം ന​ട​ത്തു​ക​യെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Read More »

രാജ്യത്ത് കൊറോണ മരണം 339 ആയി; വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കടന്നു..

ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 24 മണിക്കൂറിനിടെ 31 പേര്‍ മരിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 339 ആയി. ഒരു ദിവസത്തിനിടെ 1211 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. എന്നാല്‍ 1035 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് നിലവില്‍ 10,363 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത് …

Read More »

ലോക്ക് ഡൗണ്‍ മേയ് 3 വരെ നീട്ടി..!!

രാജ്യത്ത് ലോക്ക് ഡൗണ്‍ മൂന്നാഴ്ച്ചത്തേക്ക് കൂടി നീട്ടിയതായ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. മേയ് 3 വരെയാണ് രാജ്യത്തെ ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തില്‍ രാജ്യം ലോകത്തിന് മാതൃകയാണെന്നും മോദി പറഞ്ഞു. രാജ്യത്തെ ഓരോ പൗരന്‍മാരെയും സൈനികരായാണ് പ്രധാനമന്ത്രി ഉപമിപ്പിച്ചത്. ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More »

ലോക്ക്ഡൗണ്‍ ; പ്രധാനമന്ത്രി നാളെ രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യും..!!

രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കാ​നി​രി​ക്കെ നാളെ രാ​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. നാളെ രാവിലെ 10 മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. അതേസമയം ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ നാളെ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണയായിരുന്നു. വിവിധ മേഖലകള്‍ക്കുള്ള ഇളവുകള്‍ …

Read More »