Breaking News

Latest News

ഒന്നരമാസത്തിനിടെ ഇടുക്കി ജില്ലയില്‍ പിടികൂടി നശിപ്പിച്ചത് 108 കിലോ മത്സ്യം…

ഒ​ന്ന​ര മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ്യ ക​ട​ക​ളി​ല്‍​നി​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ച​ത് 108 കി​ലോ മ​ത്സ്യം. പ​ഴ​കി​യ​തും രാ​സ​വ​സ്തു​ക്ക​ള്‍ ചേ​ര്‍​ത്ത​തു​മാ​യ മീ​നാ​ണ്​ പി​ടി​ച്ചെ​ടു​ത്ത്​ ന​ശി​പ്പി​ച്ച​ത്. പി​ടി​കൂ​ടി​യ​വ​യി​ല്‍ 51 കി​ലോ മീ​നും അ​മോ​ണി​യ​യോ ഫോ​ര്‍​മാ​ലി​നോ പോ​ലു​ള്ള രാ​സ​വ​സ്തു​ക്ക​ള്‍ ചേ​ര്‍​ത്ത​വ​യാ​ണ്. ബാ​ക്കി 57കി​ലോ കൃ​ത്യ​മാ​യി ഐ​സ് ഇ​ടാ​ത്ത​തി​നാ​ലും പ​ഴ​കി​യും മ​റ്റും ചീ​ഞ്ഞ മീ​നാ​ണ്. സം​സ്ഥാ​ന​ത്ത് ട്രോ​ളി​ങ്​ നി​രോ​ധ​നം ആ​രം​ഭി​ച്ച​തി​ന് ശേ​ഷ​മാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പ​വ​ത്​​ക​രി​ച്ച്‌ ജി​ല്ല​യി​ലെ​മ്ബാ​ടും …

Read More »

പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ റോബിന്‍ വടക്കുംചേരിക്ക്​ ജാമ്യമില്ല; ഹർജികള്‍ സുപ്രീംകോടതി തള്ളി…

കൊട്ടിയൂര്‍ പീഡനക്കേസി​ല്‍ കുറ്റവാളിയായ റോബിന്‍ വടക്കുംചേരിക്ക്​ ജാമ്യം അനുദിക്കണമെന്നാവശ്യപ്പെട്ട്​ നല്‍കിയ ഹർജികള്‍ സുപ്രീം കോടതി തള്ളി. പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ്​ റോബിന്‍ വടക്കുംചേരിയും ​ഇരയായ പെണ്‍കുട്ടിയും സുപ്രീം കോടതിയെ സമീപിച്ചത്​. കേസില്‍ ഇടപെടില്ലെന്നും ഇരുവര്‍ക്കും ​ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീം​ കോടതി അറിയിച്ചു. ഉഭയസമ്മതത്തോടെയാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അതുകൊണ്ട് വിവാഹം കഴിച്ച്‌ ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് മുന്‍ വൈദികനായ റോബിന്‍ ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നത്​. റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി …

Read More »

സൈനിക നീക്കം ശക്തമാക്കി അഫ്​ഗാനില്‍ പിടിമുറുക്കി ​താലിബാന്‍…

യുഎസ് സേന ദൗത്യം അവസാനിപ്പിച്ച്‌ മടങ്ങുന്ന അഫ്​ഗാനിസ്​താനില്‍ സൈനിക അധിനിവേശം കൂടുതല്‍ ശക്​തമാക്കി താലിബാന്‍ ഭരണകൂടം. ഔദ്യോഗിക സര്‍ക്കാര്‍ ഭരണം നിലനില്‍ക്കുന്ന ഹെറാത്ത്​, ലഷ്​കര്‍ ഗഹ്​, കാണ്ഡഹാര്‍ തുടങ്ങിയ നഗരങ്ങളില്‍ ഇരുവിഭാഗവും തമ്മില്‍ പോരാട്ടം ശക്​തമാണെന്ന്​ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഹെറാത്തില്‍ താലിബാന്‍ മുന്നേറ്റം തടയാന്‍ നൂറുകണക്കിന്​ കമാന്‍ഡോകളെ വിന്യസിച്ചതായി അഫ്​ഗാന്‍ ഭരണകൂടം അറിയിച്ചു. ഹെല്‍മന്ദിലെ ലഷ്​കര്‍ ഗഹിലും കൂടുതല്‍ സൈനികരെ ഉടന്‍ നിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. താലിബാന്‍ കേന്ദ്രങ്ങളില്‍ അഫ്​ഗാന്‍ സര്‍ക്കാറിനു …

Read More »

‘റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക പ്രായോഗികമല്ല’; പിഎസ്‍സി ഹൈക്കോടതിയില്‍…

എൽജിഎസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ പിഎസ്‍സി ഹൈക്കോടതിയിൽ അപ്പീൽ നൽകി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഉചിതമായ കാരണങ്ങളില്ലാതെ നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി നീട്ടാൻ ആകില്ലെന്ന് അപ്പീലിൽ പിഎസ്‍സി വ്യക്തമാക്കുന്നു. ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യാതിരിക്കുകയോ പരീക്ഷ നടക്കാതിരിക്കുകയോ ചെയ്താൽ മാത്രമാണ് ലിസ്റ്റിന്റെ കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കേണ്ടത്. നിലവിൽ 14 ജില്ലകളിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയും പരീക്ഷ നടത്തുകയും …

Read More »

‘മേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് ഞാനല്ല’; നിയമനടപടി സ്വീകരിക്കുമെന്ന് എഴുത്തുകാരന്‍ രാജീവ് ഗോവിന്ദന്‍

നര്‍ത്തകി മേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് താനാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എഴുത്തുകാരനും നിര്‍മാതാവുമായ രാജീവ് ഗോവിന്ദന്‍. ”ആ രാജീവ് നായര്‍ ഞാനല്ല…”, എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് രാജീവ് ഗോവിന്ദന്‍ വ്യാജ വാര്‍ത്തകള്‍ക്കെതിരെ രംഗത്തുവന്നത്. മേതില്‍ ദേവികയുടെ ഭര്‍ത്താവാണെന്ന തരത്തില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ വീഡിയോകള്‍ക്കെതിരെയാണ് രാജീവ് വിമര്‍ശനമുന്നയിച്ചത്. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും രാജീവ് വ്യക്തമാക്കി. സംവിധായകന്‍ സച്ചിയും പൃഥ്വിരാജും …

Read More »

ഓഗസ്റ്റ് 9 മുതല്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ല; വ്യാപാരി വ്യവസായി ഏകോപന സമിതി….

ഓഗസ്റ്റ് 9 മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി നസറുദ്ദീന്‍. പ്രശ്‍ന പരിഹാരം കാണാന്‍ സര്‍കാരിന് ആവശ്യത്തിന് സമയം നല്‍കിയിരുന്നു, എന്നിട്ടും ഒരു തീരുമാനവുമായില്ല. സര്‍കാര്‍ പ്രഖ്യാപിച്ച കോവിഡ് പാകേജ് അശാസ്ത്രീയമെന്നും നസറുദ്ദീന്‍ കോഴിക്കോട്ട് പറഞ്ഞു. അതേസമയം ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ നിയന്ത്രണ രീതിക്ക് ബദലായുള്ള നിര്‍ദേശങ്ങള്‍ വിദഗ്ദ്ധ സമിതി തിങ്കളാഴ്ച സമര്‍പിക്കും. ചൊവ്വാഴ്ച ചേരുന്ന അവലോകനയോഗത്തിലായിരിക്കും …

Read More »

‘രണ്ട് ഒളിമ്ബിക് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത’; പി വി സിന്ധുവിനെ അഭിനന്ദിച്ച്‌ നടന്‍ മോഹന്‍ലാല്‍…

ടോക്യോയിലെ ഒളിമ്ബിക് വേദിയില്‍ നിന്ന് ഇന്ത്യക്കായി ഒരു വെങ്കല മെഡൽ സ്വന്തമാക്കിയ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിനെ അഭിനന്ദിച്ച്‌ നടന്‍ മോഹന്‍ലാല്‍. വെങ്കല മെഡല്‍ നേടിയ സിന്ധുവിന് ആശംസകള്‍ എന്നാണ് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. രണ്ട് ഒളിമ്ബിക് മെഡലുകള്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത എന്ന ചരിത്ര വിജയം കരസ്തമാക്കിയതിനും മോഹന്‍ലാല്‍ ട്വീറ്റിലൂടെ അഭിനന്ദനം അറിയിച്ചു. മോഹന്‍ലാലിന് പുറമെ മലയാളത്തിലെയും ബോളിവുഡിലെയുമെല്ലാം നിരവധി താരങ്ങള്‍ സിന്ധുവിന് അഭിനന്ദനം അറിയിച്ചു …

Read More »

ഇജ്‌ജാതി നായ്ക്കളുടെ കൂടെ ചേരാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്: രൂക്ഷവിമർശനവുമായി ജോയ് മാത്യു….

അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരം ഖാസാ സ്വാന്‍ എന്ന നാസര്‍ മുഹമ്മദിനെ ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ താലിബാന്‍ പ്രവര്‍ത്തിയെ രൂക്ഷമായി വിമര്‍ശിച്ച്‌ നടന്‍ ജോയ് മാത്യു. താലിബാന്‍ ഭീകരതയുടെ അവസാനത്തെ ഇരയാണ് നാസറെന്ന് ജോയ് മാത്യു ഫേസ്‌ബുക്കില്‍ കുറിച്ചു. ഇജ്‌ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നതെന്നും അദ്ദേഹം കുറിക്കുന്നു. ‘ഖാസാ സ്വാന്‍ എന്ന നാസര്‍ മുഹമ്മദ് എന്ന ഇറാനിയന്‍ നടന്‍. താലിബാന്‍ ഭീകരതയുടെ അവസാനത്തെ ഇര-കഴുത്തറുത്ത് കൊന്നു. കെട്ടിത്തൂക്കി …

Read More »

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി ഇനി ‘ഇ റുപ്പി’; സേവനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍….

ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഊര്‍ജിതമാക്കുന്നതിന്റെ ഭാ​ഗമായി പുതിയ സേവനവുമായി കേന്ദ്ര സര്‍ക്കാര്‍.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്ത് ഇ-റുപ്പി സേവനത്തിന് തുടക്കം കുറിക്കും. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) ഇ-റുപ്പി വികസിപ്പിച്ചത്. ധനകാര്യ സേവന വകുപ്പ്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഇലക്‌ട്രോണിക് വൗച്ചര്‍ അധിഷ്ഠിത ഡിജിറ്റല്‍ പേയ്‍മെന്റ് സംവിധാനം നാഷണല്‍ പേയ്‍മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യു.പി.ഐ. പ്ലാറ്റ്ഫോമില്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. …

Read More »

സ്‌ക്വാഡ് പരിശോധന; കൊല്ലത്ത് 29 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി…

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 29 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, നീണ്ടകര, ചവറ, ഓച്ചിറ, തേവലക്കര, തൊടിയൂര്‍, തെക്കുംഭാഗം, പൻമന, തഴവ ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 14 കേസുകളില്‍ പിഴയീടാക്കി. 95 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. കൊട്ടാരക്കര, ചിതറ, ഇളമാട്, കരീപ്ര, എഴുകോണ്‍, കുമ്മിള്‍, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, …

Read More »