Breaking News

Latest News

‘സ്‍കോളര്‍ഷിപ്പില്‍ 100 ശതമാനവും മുസ്ലീങ്ങള്‍ക്ക് അവകാശപ്പെട്ടത്’, അപ്പീല്‍ നല്‍കാനൊരുങ്ങി മുസ്ലീംലീഗ്…

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുസ്ലീംലീ​ഗ്. വിധി പുനപരിശോധിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്ന് മുസ്ലീംലീ​ഗ് വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്‍റെ കീഴിലുളള ന്യൂനപക്ഷ സ്കോളർഷിപ്പുകളില്‍ 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്കുമാണ് നിലവിലുള്ളത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ ന്യൂനപക്ഷ സ്കോളർഷിപ്പില്‍ 100 ശതമാനവും മുസ്ലീംങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ലീ​ഗ് …

Read More »

വ്യാജ സര്‍ട്ടിഫിക്കറ്റുമായി പത്ത് വര്‍ഷം സര്‍വിസില്‍: കൊല്ലം കരുനാ​ഗപ്പള്ളിയിൽ വനിത ഗൈനക്കോളജിസ്റ്റിന് സസ്‌പെന്‍ഷന്‍…

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ആരോഗ്യ വകുപ്പില്‍ ജോലി നേടിയ വനിതാ ഗൈനക്കോളജിസ്റ്റിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ കണ്‍സല്‍റ്റന്റ് ഗൈനക്കോളജിസ്റ്റ് ചേര്‍ത്തല വാരനാട് സ്വദേശി ടി.എസ്.സീമയെയാണ് അന്വേഷണ വിധേയമായി ആരോഗ്യ വകുപ്പു ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ 7 വര്‍ഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലൂടെയാണു ഡോക്ടര്‍ക്കു മതിയായ യോഗ്യതയില്ലെന്നും സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും വ്യക്തമായത്. പടിഞ്ഞാറെകല്ലട വലിയപാടം …

Read More »

ചൈനയുടെ കൊടും ചതി: കോവിഡ്-19 ചൈനീസ് ലാബില്‍ ഉടലെടുത്ത കൃത്രിമ വൈറസ്; വേണ്ടിവന്നത് ഒരു വര്‍ഷം ; ഞെട്ടിക്കുന്ന റിപ്പോർട്ട്..

കോവിഡ്-19 ന് കാരണക്കാരനായ സാര്‍സ് കോവ്-2 എന്ന കൊറോണ വൈറസിനെ വുഹാനിലെ ലാബില്‍ കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന ഞെട്ടിക്കുന്ന പുതിയ പഠനറിപ്പോര്‍ട്ട്. ആദ്യം ഇത് സ്വാഭാവികമായി ഉണ്ടായ പ്രകൃതിദത്ത വൈറസാണെന്ന്വ രുത്തിത്തീര്‍ക്കുവാന്‍ റിവേഴ്സ് എഞ്ചിനീയറിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി ചൈനയ്ക്ക് ഒരു വര്‍ഷം എടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ശക്തമായ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നാണ് ഈ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ ബ്രിട്ടീഷ് പ്രൊഫസറുെ നോര്‍വീജിയന്‍ …

Read More »

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 1.73 ലക്ഷം രോഗികള്‍; മരണത്തിലും കുറവ്…

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 1.73 ലക്ഷം പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കൊവിഡ് ബാധിച്ച്‌ ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ടെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ 3,617 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍‌ ചികിത്സയിലുള്ളത് 27,729,247 പേരാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 90.8 ശതമാനമായി. ഒരാഴ്ച്ച കൊണ്ട് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ …

Read More »

ടൂറിസ്റ്റ് ബസില്‍ കടത്താൻ ശ്രമിച്ച 240 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍…

ആന്ധ്രപ്രദേശില്‍നിന്നു ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 240 കിലോഗ്രാം കഞ്ചാവുമായി മൂന്ന് കാസര്‍കോട് സ്വദേശികള്‍ പിടിയില്‍. ചെങ്കള മേനാങ്കോട് സ്വദേശി എം എ മുഹമ്മദ് റയിസ്, ചെര്‍ക്കള സ്വദേശി മുഹമ്മദ് ഹനീഫ,  പള്ളിക്കര പെരിയാട്ടടുക്കം സ്വദേശി കെ മൊയ്തീന്‍കുഞ്ഞി എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെ ചെമ്മനാട് ചെട്ടുംകുഴിയിലാണു കോടികളുടെ വിലയുള്‌ല കഞ്ചാവ് വേട്ട നടന്നത്. കഞ്ചാവ് ബസിന്റെ പിന്നിലെ ക്യാബിനില്‍ ഒളുപ്പിച്ച നിലയിലായിരുന്നു. തുടര്‍ന്ന് പ്രതികളുടെ വീടുകളില്‍ നടത്തിയ …

Read More »

കേരളത്തില്‍ കാലവര്‍ഷം തിങ്കളാഴ്ചയോടെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്…

സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം തിങ്കളാഴ്ചയോടെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ കേരളത്തില്‍ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച അഞ്ചുജില്ലകളിലും തിങ്കളാഴ്ച മൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കുമാണ് സാധ്യത. അതേസമയം കേരളതീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. തീരപ്രദേശങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 50 കിലോമീറ്റര്‍ വേഗതിയില്‍ കാറ്റു, 3.8 …

Read More »

ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ചൊവ്വ, ശനി ദിവസങ്ങളില്‍ കൂടുതല്‍ കടകള്‍ തുറക്കാന്‍ അനുമതി മൊബൈല്‍ സര്‍വീസ് കേന്ദ്രങ്ങള്‍ ആഴ്ചയില്‍ രണ്ട് ദിവസം…

സംസ്​ഥാനത്ത്​ ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. മൊബൈല്‍ ഫോണും കമ്ബ്യൂട്ടറും നന്നാക്കുന്ന കടകള്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാം. ഗ്യാസ് സ്റ്റൗ നന്നാക്കുന്ന കടകള്‍, കൃത്രിമ അവയവങ്ങള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകള്‍, ശ്രവണ സഹായ ഉപകരണങ്ങള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകള്‍, കണ്ണട വില്‍പ്പന ഷോപ്പുകള്‍ എന്നിവക്കും ചൊവ്വ, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. അതേസമയം, ഈ ഇളവുകള്‍ തീവ്രരോഗ വ്യാപനമുള്ള മലപ്പുറം ജില്ലക്ക്​ ബാധകമല്ല. സ്​ത്രീകളുടെ ശുചിത്വ …

Read More »

പൃഥ്വിരാജിനെതിരെയുള്ള വ്യക്തിഹത്യയ്‌ക്കെതിരെ സുരേഷ് ഗോപി രം​ഗത്ത്…

ഒരോ മനുഷ്യനും അഭിപ്രായങ്ങള്‍ പറയാം. തെറ്റായാലും ശരിയായാലും വിമര്‍ശനമായാലും. അത് അയാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. പക്ഷേ ആരാണോ അതിന് തിരിച്ച്‌ പ്രതികരിക്കുന്നതെങ്കില്‍  അത് വളരെ മാന്യമായിട്ടായിരിക്കണം. അതും ആ വ്യക്തിയെ മാത്രം ഉദ്ദേശിച്ചായിരിക്കണം. പൃഥ്വിരാജിനെതിരെയുള്ള വ്യക്തിഹത്യയ്‌ക്കെതിരെ നടന്റെ പേരെടുത്തു പറയാതെ സുരേഷ് ഗോപി എം.പിയുടെ കുറിപ്പ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം Please… Please… Please… ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശന്‍, മുത്തശ്ശി, അവരുടെ മുന്‍ഗാമികള്‍, അവരുടെ …

Read More »

സുഹൃത്തിനൊപ്പമുള്ള വാട്‌സ്‌ആപ്പ് ചാറ്റില്‍ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി…

ഓണ്‍ലൈന്‍ വഴിയുള്ള സൗഹൃദവും ചാറ്റിങ്ങും പലര്‍ക്കും വിനയാകാറുണ്ട്. അതിരുകടന്ന സൗഹൃദങ്ങളിലൂടെ ഒട്ടേറെ കുടുംബ ബന്ധങ്ങള്‍ തകരുന്ന വാര്‍ത്തകളും സജീവമാണ്. മധ്യപ്രദേശിലെ ഭോപാലിലാണ് ഈ രീതിയില്‍ ഒരു സംഭവം ഒടുവിലായി നടന്നത്. ലൈവ് വീഡിയോ ഷെയറിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവുമായി സൗഹൃദത്തിലായ യുവതി വാട്‌സ്‌ആപ്പ് വീഡിയോ ചാറ്റിനിടെ തന്റെ ശരീരപ്രദര്‍ശനം നടത്തിയത് കുടുംബ കലഹത്തില്‍ എത്തി നില്‍ക്കുകയാണ്. മധ്യപ്രദേശിലെ കോലാര്‍ സ്വദേശിയാണ് യുവതി. യുവാവുമായി നടത്തിയ വീഡിയോ ചാറ്റിന്റെ ദൃശ്യങ്ങള്‍ പിന്നീട് …

Read More »

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ സാധ്യത; 16.4% ടെസ്റ്റ് പോസിറ്റിവിറ്റി ഇന്ന് ; 10 ശതമാനത്തില്‍ താഴുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് സൂചന…

സംസ്ഥാനത്ത് കോവിഡ് മരണസംഖ്യയില്‍ കുറവില്ലാത്തതും ടെസ്റ്റ് പോസിറ്റിവിറ്റി പ്രതീക്ഷിച്ചത് പോലെ കുറയാത്തതും കാരണം ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടാന്‍ സാധ്യത. ഇന്ന് 194 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 22,318 പുതിയ കേസുകളും ഉണ്ടായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 %. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ മലപ്പുറത്ത് നാലായിരത്തിന് അടുത്ത് രോഗികള്‍ ഇപ്പോഴുമുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴുന്നതു …

Read More »