രാജ്യത്ത് സമൂഹമാധ്യമങ്ങള്‍ക്കുള്ള പുതിയ ഐടി നിയമം പ്രാബല്യത്തില്‍ വന്നു. പുതിയ ഐ.ടി നിയമ ഭേഭഗതി അനുസരിക്കാന്‍ നല്‍കിയ സമയപരിധി ഇന്നലെ രത്രി അവസാനിച്ചിരുന്നു. എന്നാല്‍ ഭേഭഗതിയിലെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ഫേസ്ബുക്ക് ഒഴികെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ തയാറായിട്ടില്ല. പുത്തന്‍ നിയമങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്താത്ത പക്ഷം ഈ മാധ്യമങ്ങളുടെ ‘ഇന്റര്‍മീഡിയറി മീഡിയ’ എന്ന സ്ഥാനം നഷ്ടമാകും എന്നാണ് വിവരം. ഈ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ എന്താകും എന്നത് ഇനി കേന്ദ്രസര്‍ക്കാരാണ് വ്യക്തമാക്കേണ്ടത്. നിലവില്‍ സാമൂഹ്യമാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ …
Read More »സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴ; 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; 40 കിമീ വേഗതയില്‍ കാറ്റ് വീശിയേക്കും…
സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍ ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ മണിക്കൂറില്‍ 40 കി. മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴ പ്രതീക്ഷിക്കുന്ന ഒമ്ബത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മാലദ്വീപ്, …
Read More »മെട്രോ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരുക്ക്…
മലേഷ്യയില്‍ ഭൂഗര്‍ഭ ടണലില്‍ മെട്രോ ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ക്വാലാലംപുരിലെ പെട്രോണാസ് ഇരട്ട ഗോപുരത്തിന് സമീപമാണ് അപകടം. ഏകദേശം 200ല്‍ ഏറെ പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. 213 യാത്രക്കാരുമായി സഞ്ചരിച്ച ഒരു ട്രെയിന്‍ കാലിയായി പോയിരുന്ന ഒരു ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരില്‍ 47 പേരുടെ നില ഗുരുതരമായി തുടരുകയാണ്. കണ്‍ട്രോള്‍ സെന്ററില്‍ നിന്നുണ്ടായ ആശയവിനിമയ തകരാറാണ് അപകടകാരണമെന്നാണ് പ്രഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read More »ആശ്വാസ ദിനം; രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് താഴെ; 3,26,850 പേര്‍ക്ക് രോഗമുക്തി…
ആഴ്ചകള്‍ക്ക് ശേഷം രാജ്യത്തെ പ്രതിദിന കൊറോണ വൈറസ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തില്‍ താഴെ എത്തിയിരിക്കുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് 1,96,427 പേര്‍ക്കാണ്. 3,26,850 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടിയിരിക്കുന്നു. 3511 പേര്‍ കൊറോണ വൈറസ് രോഗ ബാധയെ തുടര്‍ന്ന് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,69,48,874ആയി ഉയര്‍ന്നിരിക്കുകയാണ്. ഇതില്‍2,40,54,861 പേര്‍ രോഗമുക്തി നേടുകയുണ്ടായി. കൊറോണ വൈറസ് …
Read More »കോവിഡിനു പിന്നാലെ ബ്ലാക്ക് ഫംഗസും പിടിമുറുക്കുന്നു ; പൂനെയില്‍ 574 പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു…
രാജ്യത്ത് കോവിഡിനു പിന്നാലെ ബ്ലാക്ക് ഫംഗസും പിടിമുറുക്കുന്നതായ് റിപ്പോർട്ട്. മഹാരാഷ്ട്രയിലെ പൂനെയില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് ഇതുവരെ 25 പേര്‍ മരിച്ചതായാണ് റിപ്പോർട്ട്. നഗരത്തില്‍ 574 പേര്‍ക്ക് ഫംഗസ് ബാധിച്ചു. പൂനെ ജില്ലാ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നിര്‍ദേശാനുസരണം കോവിഡ് മുക്തരില്‍ നടത്തിയ പരിശോധനയിലാണ് ഫംഗസ് ബാധ കണ്ടെത്തിയിരിക്കുന്നത്.
Read More »തമിഴ്നാട്ടില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍; സംസ്ഥാന അതിര്‍ത്തികള്‍ വിജനം…
തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ തുടരുന്നതോടെ അതിര്‍ത്തി വിജനമായി. മേയ് 24 മുതല്‍ ഒരാഴ്ചത്തേക്ക് കര്‍ശന നിയന്ത്രങ്ങളോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തേക്കുള്ള പച്ചക്കറി വാഹനങ്ങളുടെ എണ്ണത്തില്‍ പോലും ഗണ്യമായ കുറവുണ്ടായതായി അതിര്‍ത്തിയില്‍ ജോലിചെയ്യുന്ന പൊലീസുകാര്‍ പറയുന്നു. പൊള്ളാച്ചി, ഉടുമല, ഒട്ടന്‍ഛത്രം, പഴനി തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് ഗോവിന്ദാപുരം വഴി കടക്കുന്ന പച്ചക്കറി വാഹനങ്ങള്‍ നാലില്‍ ഒന്നായി കുറഞ്ഞതോടെ പച്ചക്കറി വിലയിലും വര്‍ധന തുടരുകയാണ്. 25 രൂപക്ക് വിറ്റിരുന്ന സവാള തിങ്കളാഴ്ച 40 രൂപയായി വര്‍ധിച്ചതായി …
Read More »എം ബി രാജേഷ് 15-ാം കേരള നിയമസഭാ സ്പീക്കര്‍…
15- ാം കേരള നിയമസഭയുടെ സ്പീക്കറായി എം ബി രാജേഷിനെ തിരഞ്ഞെടുത്തു. 136 അംഗങ്ങളാണ് ആകെ വോട്ട് ചെയ്തത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം ബി രാജേഷിന് 96 വോട്ടും യു ഡി എഫ് സ്ഥാനാര്‍ഥി പി വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു. പ്രോട്ടം സ്പീക്കറായ പി ടി എ റഹീം വോട്ട് ചെയ്തില്ല. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും സഭയില്‍ ഹാജരമായ തങ്ങളുടെ മുഴുവന്‍ വോട്ടും ചെയ്യിക്കാനായി. ഇരു മുന്നണിയുടേയും …
Read More »സംസ്ഥാനത്ത് ഇന്ന് 17,821 പേര്‍ക്ക് കോവിഡ് ; 196 മരണം; 36,039 പേര്‍ക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 17,821 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 196 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7554 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 36,039 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2570 മലപ്പുറം 2533 പാലക്കാട് …
Read More »പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ കോളിങ് സൗകര്യം വാട്‌സ്‌ആപ്പ് നിര്‍ത്തലാക്കുന്നു…
പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ ഓഡിയോ വീഡിയോ കോള്‍ സൗകര്യങ്ങള്‍ നിര്‍ത്താന്‍ വാട്‌സ്‌ആപ്പ് നടപടിയാരംഭിച്ചതായി റിപ്പോര്‍ട്ട്. മെയ് 15നകം പുതിയ സ്വകാര്യതാനയം അംഗീകരിച്ചില്ലെങ്കില്‍ ഫീച്ചറുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്ന് വാട്‌സ്‌ആപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായി കോളിങ് സൗകര്യം നിര്‍ത്തലാക്കാന്‍ നടപടി ആരംഭിച്ചതായാണ് വിവരം. പുതിയ സ്വകാര്യതാനയത്തില്‍ നിന്ന് പിന്‍മാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാട്‌സ്‌ആപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പുതിയ നയം ഐ.ടി നിയമത്തിന് എതിരാണെന്നും പിന്‍മാറിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ …
Read More »വിനോദ സഞ്ചാര കേന്ദ്രത്തില്‍ കേബിള്‍ കാര്‍ പൊട്ടിവീണു, ഒരു കുട്ടിയുള്‍പ്പെടെ 14 പേര്‍ക്ക് ദാരുണാന്ത്യം…
വടക്കന്‍ ഇറ്റലിയിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ കേബിള്‍ കാര്‍ പൊട്ടിവീണുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. പരിക്കേറ്റ ഒരു കുട്ടിയുടെ നിലഗുരുതരമാണ്. ഞായറാഴ്ച മജോറി തടാകത്തിനുസമീപമായിരുന്നു അപകടം. പൈന്‍ മരങ്ങളുടെ ഇടയിലേക്കു വീണ കാര്‍ നിശേഷം തകര്‍ന്നു. റിസോര്‍ട്ട് നഗരമായ സ്ട്രെസയില്നിന്ന് പീഡ്മോണ്ട് മേഖലയിലെ മോട്ടറോണ്‍ പര്‍വതത്തിലേക്ക് യാത്രക്കാരെ കയറ്റി പോകുകയായിരുന്ന കേബിള്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ അഞ്ച് പേര്‍ ഇസ്രേലി പൗരന്മാരാണ്. ഭൂരിപക്ഷം …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY