രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ധനവില വര്‍ധിച്ച് വരികയാണ്. കോവിഡ് പ്രതിസന്ധിയില്‍ പെട്ട് ജനങ്ങള്‍ നട്ടം തിരിയുന്നതിനിടെയാണ് ഇരുട്ടടി പോലെ പെട്രോള്‍-ഡീസല്‍ വിലയും ദിനംതോറും കൂടുന്നത്. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. ഇതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 92.05 രൂപയും ഡീസലിന്റെത് 82.61 രൂപയുമായി ഉയര്‍ന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 94.03 രൂപയും ഡീസലിന് 88.83 രൂപയുമാണ് വില. കൊച്ചിയില്‍ …
Read More »കേരളത്തില്‍ ചെന്നിത്തലയുടെ റോള്‍ കഴിഞ്ഞെന്ന് ഹൈക്കമാന്‍ഡ്…
പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ മാറ്റാന്‍ ഹൈക്കമാന്‍ഡ്. പാര്‍ട്ടിയില്‍ തലമുറ മാറ്റവും സാമുദായിക സന്തുലനവും പാലിച്ച് ഒരാളെ പ്രതിപക്ഷ നേതാവാക്കണം എന്നാണ് ദേശീയ നേതാക്കള്‍ക്കിടയിലെ ധാരണ. കഴിഞ്ഞ പതിനാറ് വര്‍ഷത്തോളമായി കേരളത്തിലെ കോണ്‍ഗ്രസിന്‍റെ അവസാന വാക്കായ രമേശ് ചെന്നിത്തലയെ ഒഴിവാക്കുമെന്ന സൂചന ഹൈക്കമാന്‍ഡ് നേതാക്കള്‍ പങ്കുവച്ചു. പത്ത് വര്‍ഷം കെ.പി.സി.സി അദ്ധ്യക്ഷന്‍, രണ്ട് വര്‍ഷം ആഭ്യന്തര മന്ത്രി, അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ രമേശ് ചെന്നിത്തല …
Read More »‘എന്റെ ഹൃദയം തകരുന്നു’; റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ഇസ്രയേൽ താരം
പലസ്തീൻ തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തിൽ ഇസ്രയേലിൽ മരിച്ച മലയാളി നഴ്സിന് ആദരാഞ്ജലി അർപ്പിപ്പ് ഇസ്രായേൽ സെലിബ്രിറ്റി ഹനന്യ നഫ്താലി. ഇസ്രായേൽ നഗരമായ അഷ്‌കെലോണിൽ ഗാസയിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മരണം തനിക്ക് വേദന ഉണ്ടാക്കുന്നുവെന്ന് നഫ്താലി ഫേസ്ബുക്കിൽ കുറിച്ചു. നഫ്താലിയുടെ ഫേസ്ബുക്ക് പോസ്റ്റ്; ‘എന്റെ ഹൃദയം തകരുന്നു. ഇത് സൗമ്യ സന്തോഷ്. ഇന്ത്യയിൽ നിന്നുള്ള കെയർ ടേക്കർ ആയിരുന്നു അവർ. ഇസ്രായേൽ നഗരമായ അഷ്‌കെലോണിൽ ഗാസയിൽ …
Read More »പാലക്കാട് കുടുംബവഴക്കിനെത്തുടര്‍ന്ന് ബന്ധുവീട്ടിലെത്തി വീട്ടമ്മയ്ക്ക് നേരെ വെടിവച്ചു, അഞ്ച് തവണ നിറയൊഴിച്ചു…
കുടുംബ വഴക്കിനെ തുടര്‍ന്ന് ബന്ധുവീട്ടില്‍ കയറി യുവാവിന്റെ എയര്‍ ഗണ്‍ ആക്രമണം. അട്ടപ്പള്ളത്ത് ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. അട്ടപ്പള്ളത്തു മംഗലത്താര്‍ വീട്ടില്‍ അന്തോണിയമ്മാള്‍ക്കും മക്കള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. യുവാവിന് ഉന്നം തെറ്റിയതിനാല്‍ ആര്‍ക്കും പരിക്കില്ല. ആറ്റുപ്പതി സ്വദേശി ബോസ്‌കോയ് ആക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയി. ഇയാള്‍ ഉപയോഗിച്ച എയര്‍ഗണ്ണും ഉണ്ടയും ബന്ധുക്കള്‍ പൊലീസിനു കൈമാറി. ബൈക്കിലെത്തിയ ബോസ്‌കോ വീട്ടിലേക്ക് ഓടിക്കയറി അടുക്കളയിലായിരുന്ന അന്തോണിയമ്മാളെ എയര്‍ ഗണ്‍ ഉപയോഗിച്ചു നിറയൊഴിച്ചു. ആദ്യ …
Read More »സംസ്ഥാനത്തെ സ്വര്‍ണവിലയിൽ വൻ കുറവ്; ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത്…
സംസ്ഥാനത്തെ സ്വര്‍ണവിലയിൽ വൻ കറവ് രേഖപ്പെടുത്തി. മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 35600 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 35040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്.
Read More »രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,48,421 പേര്‍ക്ക് കോവിഡ് ; 4205 മരണം…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,48,421 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 4205 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് നാലായിരത്തിന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 3,55,338 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 37,04,099 സജീവ രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 1,93,82,642 പേര്‍ ഇതു വരെ രോഗമുക്തരായി.
Read More »ഡെങ്കിപ്പനി പടരുന്നു ; ഒരാഴ്ചയ്ക്കിടെ 18 രോഗികള്‍, ജാഗ്രതാ നിര്‍ദ്ദേശം…
കോഴിക്കോട് ജില്ലയില്‍ ആശങ്ക ഉയര്‍ത്തി ഡങ്കിപ്പനി പടരുന്നതായ് റിപ്പോർട്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ 18 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഡെങ്കിപ്പനി വ്യാപനം പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. മണിയൂര്‍ പഞ്ചായത്തിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. 11 പേര്‍ക്ക് ഇവിടെ രോഗം വന്നു. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള ഇടമാണ് ഇത്. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍, …
Read More »ലോക്ക്ഡൗണിൽ ചെറിയ ഇളവ്; പെരുന്നാൾ പ്രമാണിച്ച് മാംസവിൽപ്പനശാലകൾ ഇന്ന് രാത്രി 10 വരെ തുറക്കാം…
ചെറിയ പെരുന്നാൾ പ്രമാണിച്ച് ലോക്ക്ഡൗണിൽ ചെറിയ ഇളവ് നൽകി സംസ്ഥാനസർക്കാർ. മാംസവിൽപ്പനശാലകൾക്ക് മാത്രം ഇന്ന് (ബുധൻ) രാത്രി 10 മണി വരെ തുറക്കാൻ അനുമതി നൽകും. എന്നാൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പെരുന്നാള്‍ നമസ്കാരം പള്ളികളിലോ ഈദ് ഗാഹുകളിലോ ഉണ്ടാകില്ല. വീടുകളില്‍ ചെറിയപെരുന്നാള്‍ നമസ്കാരം നിര്‍വ്വഹിക്കണമെന്ന് വിവിധ ഖാസിമാര്‍ അഭ്യര്‍ത്ഥിച്ചു. ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി വിശ്വാസികള്‍ വ്യാഴാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. പെരുന്നാള്‍ …
Read More »കോവാക്സിന് കുട്ടികളില്‍ പരീക്ഷണം നടത്താന്‍ അനുമതി…
ഭാരത് ബയോടെകിന്റെ കോവിഡ് വാക്സിന്റെ പരീക്ഷണം കുട്ടികളില്‍ നടത്താന്‍ അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്. വാക്സിന്റെ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ ട്രയലിനാണ് അനുമതി നല്‍കിയത്. രണ്ട് മുതല്‍ 18 വയസ് വരെ പ്രായമുള്ളവരിലാണ് പരീക്ഷണം നടത്തുക. എയിംസ് ഡല്‍ഹി, എയിംസ് പട്ന, മെഡിട്രീന നാഗ്പൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായി വാക്സിന് പരീക്ഷണം നടത്തും. സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷെന്റ കോവിഡ് വിദഗ്ധസമിതിയാണ് അനുമതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക് …
Read More »കോവിഡ് വ്യാപനം രൂക്ഷം; തെലങ്കാനയില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍…
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തെലങ്കാനയിലും നാളെ മുതല്‍ പത്ത് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് കേസുകളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ച സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ സമ്ബൂര്‍ണ അടച്ചുപൂട്ടലിലേക്ക് നീങ്ങിയത്. ഇതോടെ ആന്ധ്രാപ്രദേശ് ഒഴികെയുള്ള എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും സമ്ബൂര്‍ണ ലോക്ക്ഡൗണില്‍ ആകും. കര്‍ണാടകയിലും തമിഴ്‌നാട്ടിലും മെയ് 24 വരെ ലോക്ക്ഡൗണ്‍ ആണ്. എല്ലാ ദിവസവും രാവിലെ ആറു മുതല്‍ പത്ത് വരെ അവശ്യ സേവനങ്ങള്‍ക്ക് ഇളവുണ്ടാകുമെന്ന് തെലുങ്കാന സര്‍ക്കാര്‍ അറിയിച്ചു
Read More »
NEWS 22 TRUTH . EQUALITY . FRATERNITY