ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ്റെ മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഗാനം (നാട്ടു നാട്ടു), മികച്ച ആക്ഷൻ ചിത്രം എന്നിവയ്ക്കുള്ള അവാർഡുകൾ ആർആർആർ കരസ്ഥമാക്കിയിരുന്നു. രാജമൗലിയും രാം ചരണും പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയിരുന്നെങ്കിലും ജൂനിയർ എൻടിആർ എത്തിയിരുന്നില്ല. ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ ജൂനിയർ എൻടിആറിനെ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്‍റെ ആരാധകർ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ എച്ച്സിഎയെ ടാഗ് ചെയ്താണ് പ്രതിഷേധിച്ചത്. തൊട്ടുപിന്നാലെ വിശദീകരണവുമായി ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ രംഗത്തെത്തി. തങ്ങള്‍ ജൂനിയർ …
Read More »കുഴി കുത്തിയവർ തന്നെ വീണു; ഇന്ദോർ പിച്ചിന് ‘ശരാശരിയേക്കാൾ താഴെ’ റേറ്റിംഗ് ലഭിച്ചേക്കാം
മൂന്നാം ദിനം ഇന്ത്യയ്ക്ക് 75 റൺസ് പ്രതിരോധിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ട്രാവിസ് ഹെഡും മാര്‍നസ് ലബുഷെയ്‌നും 19 ഓവറിനുള്ളിൽ മറുപടി നൽകിയപ്പോൾ ഇന്ദോറിൽ നടന്ന ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു. നാഗ്പൂരിലും ഡൽഹിയിലും നടന്ന മത്സരങ്ങളിൽ ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ചെങ്കിലും ഇന്ദോറിലെ അതേ പിച്ചിൽ ഇന്ത്യയ്ക്ക് കാലിടറി. ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് പാഠങ്ങൾ പഠിച്ച ഓസ്ട്രേലിയൻ ബാറ്റർമാർ ഉഴുതുമറിച്ച പിച്ചിൽ എങ്ങനെ വിത്ത് വിതയ്ക്കാമെന്നും വിളവെടുക്കാമെന്നും …
Read More »കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തൃശൂർ സന്ദർശനം മാറ്റി; തീയതി പിന്നീട് അറിയിക്കും
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തൃശൂർ സന്ദർശനം മാറ്റിവച്ചു. തീയതി പിന്നീട് അറിയിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യക്തമാക്കി. അഞ്ചാം തീയതി അമിത് ഷാ തൃശൂരിലെത്തുമെന്നായിരുന്നു അറിയിപ്പ്. കേരളം പിടിച്ചെടുക്കാനുള്ള കരുത്ത് അനന്തപത്മനാഭന്‍റെ മണ്ണിൽ നിന്നോ വടക്കുന്നാഥന്‍റെ മണ്ണിൽ നിന്നോ നേടണമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും അതിനു മുമ്പുള്ള പാർലമെന്‍റ് തിരഞ്ഞെടുപ്പിലും തൃശൂരിൽ ബി.ജെ.പിക്ക് വേണ്ടി സുരേഷ് ഗോപി നടത്തിയ മുന്നേറ്റം …
Read More »പെഗാസസ് ഉപയോഗിച്ച് തൻ്റെ ഫോണും ചോർത്തി; വെളിപ്പെടുത്തലുമായി കേംബ്രിഡ്ജിൽ രാഹുൽ
ന്യൂഡല്‍ഹി: ഇസ്രയേൽ സ്പൈവെയർ പെഗാസസ് ഉപയോഗിച്ച് തന്‍റെ ഫോണും ചോർത്തിയിരുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൾ റെക്കോർഡ് ചെയ്യപ്പെടുന്നതിനാൽ ഫോണിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നതായും രാഹുൽ വെളിപ്പെടുത്തി. യുകെയിലെ കേംബ്രിഡ്ജ് സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു രാഹുൽ. എന്‍റെ ഫോണിലും പെഗാസസ് ഉണ്ടായിരുന്നു. പല രാഷ്ട്രീയ നേതാക്കളുടെയും ഫോണുകളിൽ പെഗാസസ് ഉണ്ട്. കോൾ റെക്കോർഡ് ചെയ്യപ്പെടുന്നതിനാൽ ഫോണിൽ സംസാരിക്കുമ്പോൾ വളരെ ശ്രദ്ധിക്കണമെന്ന് ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ എന്നെ …
Read More »പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു
കൊച്ചി: പെരുമ്പാവൂർ അല്ലപ്രയിൽ പ്ലൈവുഡ് ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഒഡീഷ സ്വദേശിയായ രത്തൻ കുമാർ മബൽ ആണ് മരിച്ചത്. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. മുടിക്കൽ സ്വദേശി ഹക്കീമിന്‍റെ ഉടമസ്ഥതയിലുള്ള പ്ലൈക്കോണ്‍ ലാമിനേറ്റ് എന്ന സ്ഥാപനത്തിലാണ് സ്ഫോടനമുണ്ടായത്. വലിയ ശബ്ദത്തോടെ ബോയിലർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ മേൽക്കൂര ഉൾപ്പടെ തകർന്നിട്ടുണ്ട്. സ്ഫോടനത്തിൽ നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ രത്തൻ …
Read More »ബ്രഹ്‌മപുരം തീപിടിത്തം; കടുത്ത ആരോപണങ്ങളുമായി സിപിഐ
കൊച്ചി: കരാർ കമ്പനിയുടെ കാലാവധി കഴിഞ്ഞതിന്‍റെ പിറ്റേന്നാണ് ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിൽ തീപിടിത്തമുണ്ടായതെന്ന് ആരോപണം. കരാർ നീട്ടാൻ മനഃപൂർവം തീപ്പിടിത്തം ഉണ്ടാക്കിയതാകാമെന്ന് സിപിഐ കൗൺസിലർ സി.എ.ഷക്കീർ ആരോപിച്ചു. ടെൻഡർ നടപടികൾ ചർച്ച ചെയ്യാൻ പോലും മേയർ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. “പ്ലാന്‍റിന്‍റെ കരാർ കാലാവധി രണ്ടാം തീയതിയാണ് അവസാനിച്ചത്. കരാർ നീട്ടണമെന്ന് ആവശ്യപ്പെട്ട് അവർ എല്ലാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർക്കും കത്തെഴുതിയിരുന്നു. ഫെബ്രുവരി രണ്ടിന് ടെൻഡർ നടപടികൾക്ക് കൗൺസിൽ …
Read More »വിൻഡീസിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 87 റൺസ് ജയം
സെഞ്ചൂറിയൻ: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 87 റൺസിന്‍റെ തകർപ്പൻ ജയം. 247 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിങ്സിൽ 159 റൺസിന് പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ കഗീസോ റബാഡയാണ് വിൻഡീസിനെ തകർത്തത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയും (115) രണ്ടാം ഇന്നിങ്സിൽ 47 റൺസും നേടിയ എയ്ഡൻ മർക്രമാണ് പ്ലേയർ ഓഫ് ദ് മാച്ച്.
Read More »ശ്രീശങ്കറിനെ തകർത്ത് ജെസ്വിൻ ആൽഡ്രിന് ലോങ്ജംപ് ദേശീയ റെക്കോർഡ്
ബെംഗളൂരു: പുരുഷ ലോങ്ജമ്പിലെ ദേശീയ റെക്കോർഡ് തമിഴ്നാടിന്‍റെ ജെസ്വിൻ ആൽഡ്രിൻ സ്വന്തമാക്കി. ദേശീയ ഓപ്പൺ ജംപ് ചാമ്പ്യൻഷിപ്പിൽ 8.42 മീറ്റർ പിന്നിട്ട് സ്വർണം നേടിയ 21 കാരനായ ജെസ്വിൻ 8.36 മീറ്റർ പിന്നിട്ട കേരളത്തിന്‍റെ എം ശ്രീശങ്കറിന്‍റെ റെക്കോർഡാണ് തകർത്തത്. പുരുഷൻമാരുടെ ലോങ്ജമ്പിലെ ദേശീയ റെക്കോർഡ് കഴിഞ്ഞ അഞ്ച് വർഷമായി ശ്രീശങ്കറിന്‍റെ പേരിലായിരുന്നു. മലയാളി താരം അനീസാണ് പുരുഷ ലോങ്ജംപിൽ വെള്ളി നേടിയത്. വനിതകളുടെ ലോങ്ജമ്പിൽ മലയാളിയായ എൽ ശ്രുതി …
Read More »ആകാശ് തില്ലങ്കേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് എംഎൽഎ ടി സിദ്ധിഖ്
കണ്ണൂർ: ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് എംഎൽഎ ടി സിദ്ദിഖ്. പുതിയ വെളിപ്പെടുത്തൽ പ്രകാരമാണ് ഷുഹൈബ് കേസിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടുന്നതെന്ന് ടി സിദ്ദിഖ് പറഞ്ഞു. തുടർന്നാണ് ആകാശ് തില്ലങ്കേരിയും സി.പി.എമ്മും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് അദ്ദേഹം പ്രസംഗം നടത്തിയത്. തില്ലങ്കേരിയിൽ ഇപ്പോൾ പുതിയ പോരാട്ടമാണ് നടക്കുന്നത്. കൊന്നവരും കൊല്ലിച്ചവരും തമ്മിലുള്ള പോരാട്ടമാണിത്. ഷുഹൈബ് വധക്കേസിലെ 11 പ്രതികളും സി.പി.എം ക്വട്ടേഷൻ …
Read More »ശുഹൈബ് വധത്തിൽ തുടരന്വേഷണ പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭ വിട്ടു
തിരുവനന്തപുരം: ശുഹൈബ് വധക്കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പുതിയ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. ഇങ്ങനെയാണോ മുഖ്യമന്ത്രി സഭയിൽ മറുപടി പറയേണ്ടത്. പിജെ ആർമിയിലെ മുൻ നിര പോരാളിയായിരുന്നു ആകാശ് തില്ലങ്കേരി, അദ്ദേഹം പറഞ്ഞു. വർഷങ്ങളായി ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്ന ക്വട്ടേഷൻ …
Read More »