കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ലോക്ക് ഡൗണിനു ശേഷവും കേരളത്തിലെ എട്ട് ജില്ലകളില്‍ കടുത്ത നിയന്ത്രണം തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തുശൂര്‍, എറണാകുളം, പത്തനംതിട്ട, എന്നീ ജില്ലകള്‍ക്കാണ് ലോക്ക്ഡൗണിന് ശേഷവും നിയന്ത്രണങ്ങള്‍ തുടരുകയെന്നാണ് സൂചന. ഈ ജില്ലകളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് നിയന്ത്രണങ്ങള്‍ തുടരുക. ഏപ്രില്‍ 14നാണ് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിക്കുന്നത്. …
Read More »കൊറോണ ഇരുട്ടിനെ അകറ്റാന്‍ ഐക്യദീപം; പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം..
കൊറോണ എന്ന ഇരുട്ടിനെ അകറ്റാന്‍ വെളിച്ചം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം. ഇന്ന് രാത്രി ഒമ്ബത് മുതല്‍ ഒമ്ബത് മിനിറ്റ് ലൈറ്റുകള്‍ അണച്ച് ദീപം തെളിച്ച് ജനങ്ങള്‍ കോവിഡിനെതിരായ പ്രതിരോധത്തില്‍ അണിചേര്‍ന്നു. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാര്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവരെല്ലാം ദീപം തെളിക്കലില്‍ പങ്കാളികളായിഒമ്ബത് മിനിറ്റു നേരം വീടിന്റെ വാതില്‍ക്കലോ ബാല്‍ക്കണികളിലോ നിന്ന് വിളക്കുകള്‍ തെളിക്കുകയോ ടോര്‍ച്ച്, മൊബൈല്‍ ഫോണ്‍ …
Read More »കോവിഡ് 19; രാജ്യത്തിന്റെ അവസ്ഥ ഗുരുതരമാകുന്നു; മരണം നൂറുകടന്നു..
കോവിഡ് ബാധിച്ച് രാജ്യത്തിന്റെ അവസ്ഥ ഗുരുതരമാകുന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതിനോടകം 100 കടന്നിരിക്കുകയാണ്. 3,500ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 535 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ മാത്രം ഇന്നലെ 52 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജസ്ഥാനിലും കര്‍ണാടകയിലും മധ്യപ്രദേശിലുമാണ് ഇന്നലെ മരണം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഒഡീഷ, അസാം എന്നീ സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ …
Read More »കൊറോണ വൈറസ്; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം സംഭാവന ചെയ്ത് യുവരാജ്..
കൊറോണ ഭീതിയില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കുന്ന അവസ്ഥയില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയറിലേക്ക് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സംഭാവന നല്‍കി. 50 ലക്ഷമാണ് യുവരാജ് സംഭാവനയായ് നല്‍കിയത്. ഗവണ്മെന്റിനെ സഹായിക്കേണ്ട സമയമാണ് ഇപ്പോള്‍ എന്ന് സംഭാവന പ്രഖ്യാപിച്ച ശേഷം യുവരാജ് പറഞ്ഞു.
Read More »കൊറോണക്ക് കാരണം 5ജി?? ടവറുകള്‍ക്ക് തീയിട്ടു; വിഡ്ഢിത്തമെന്ന് യുകെ മന്ത്രി…
5 ജി മൊബൈല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളാണ് കൊറോണ വൈറസിന്റെ വ്യാപനത്തിനിടയാക്കിയതെന്ന പ്രചാരണം വ്യാജമാണെന്നും അവ അപകടകരമായ വിഡ്ഢിത്തമാണതെന്നും യുകെ. വ്യാജപ്രചാരണത്തിന്റെ അനന്തരഫലമായി ശനിയാഴ്ച യുകെയിലെ നിരവധി ടവറുകള്‍ അഗ്നിക്കിരയാക്കിയതിനെത്തുടര്‍ന്നാണിത്. ഫെയ്‌സ്ബുക്ക് യുട്വൂബ് വഴിയാണ് മൊബൈല്‍ ടവറുകള്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുന്നു എന്ന വ്യാജ വാര്‍ത്ത നാടാകെ പ്രചരിച്ചത്. 5ജി ടെലികമ്മ്യൂണിക്കേഷന്‍ ടവറുകള്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുമെന്ന വാര്‍ത്തയെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ആരാഞ്ഞപ്പോള്‍ ബ്രിട്ടീഷ കാബിനറ്റ് ഓഫീസര്‍ മിനിസ്റ്റര്‍ മൈക്കള്‍ …
Read More »മഹാരാഷ്ട്രയില്‍ കൊറോണ വ്യാപനം വര്‍ധിക്കുന്നു; ഇന്ന് 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു…
മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് വ്യാപനം വര്‍ധിക്കുന്നു. സംസ്ഥാനത്ത് ഇന്ന് 26 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 661 ആയി. പുതുതായി ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ പൂനയില്നിന്നുംവന്ന 17 പേരിലാണ് പോസ്റ്റീവ് ഫലം കണ്ടെത്തിയത്. മൂന്നു പേര്‍ അഹമ്മദ്നഗറില്നിന്നും രണ്ടു പേര്‍ ഔറംഗബാദില്‍നിന്നും എത്തിയവരാണ്. മുംബൈയിലെ കണക്കുകള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു. സംസ്ഥാനത്ത് 32 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.
Read More »ഒമാനില്‍ 21 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം 298…
ഒമാനില്‍ ഇന്ന് 21 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 298 ആയി. ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിനോടകം 61 പേര്‍ രോഗ വിമുക്തരായെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ മേഖല തിരിച്ചുള്ള കണക്കുകള്‍ കഴിഞ്ഞ ദിവസം അധികൃതര്‍ പുറത്തു വിട്ടിരുന്നു. ഇതനുസരിച്ച് മസ്‍കത്ത് ഗവര്‍ണറേറ്റിലാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ രാജ്യത്ത് …
Read More »കൊല്ലത്ത് പ്രണയം നിരസിച്ചതിന് യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ജീവനൊടുക്കി..
പ്രണയം നിരസിച്ചതിന് യുവതിയുടെ വീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കൊല്ലം കാവനാടാണ് നാടിനെ നടുക്കിയ സംഭവം. കടവൂര്‍ സ്വദേശി ശെല്‍വമണിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് 95 ശതമാനത്തിലധികം പൊള്ളലേറ്റ യുവാവ് മരിച്ചത്. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് തീ കൊളുത്തിയതെന്നാണ് യുവാവിന്റെ മൊഴി. പൊള്ളലേറ്റ യുവതിയുടെ അമ്മയും ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
Read More »സിനിമാ മേഖലയിലെ ദിവസവേതനക്കാര്‍ക്കായി 20 ലക്ഷം രൂപ നല്‍കി ലേഡിസൂപ്പര്‍സ്റ്റാര്‍ നയന്‍താര…
കൊറോണ ഭീതിയില്‍ രാജ്യത്തെ ലോക്ഡൗണുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടവും ദുരിതവും അനുഭവിക്കുന്ന സിനിമാമേഖലയിലെ ജീവനക്കാര്‍ക്ക് സംഭാവനയുമായി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. താരം 20 ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. ദിവസക്കൂലിക്കാരും മറ്റുമായ തൊഴിലാളികളെ സഹായിക്കാനായി ഫിലീം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യക്കാണ് (എഫ്.ഇ.എഫ്.എസ്.ഐ) താരം പണം നല്‍കിയത്. കോവിഡ് ഭീതിയില്‍ തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ ജോലി ഇല്ലാതായ ദിവസ വേതനക്കാര്‍ക്കാണ് താരത്തിന്‍റെ സഹായം. രജനീകാന്ത്, വിജയ് സേതുപതി, …
Read More »ഓപ്പറേഷന് സാഗര്‍ റാണി; 2,865 കിലോ പഴകിയ മത്സ്യം പിടികൂടി…
മത്സ്യങ്ങളില്‍ വിവിധതരം രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്ക്കരിച്ച ഓപ്പറേഷന് സാഗര്‍റാണി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ അറിയിച്ചു. ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 2,865 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചുവെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്താകെ നടന്ന 165 പരിശോധനകളില്‍ 14 സ്ഥലങ്ങളില്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മത്സ്യങ്ങളില്‍ മായം …
Read More »